2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ഒരു രാജകുമാരിയുടെ കഥ

പൂമ്പാറ്റ യെപോലെ പാറിനടന്ന ഒരു പെണ്‍കുട്ടി ! രാധിക എന്നായിരുന്നു അവളുടെ പേര്‍ . എന്റെ നാട്ടിലെ ആദ്യത്തെ ഗള്‍ഫ്‌ വീട്ടിലെ പെണ്ണ് ! രാധികയുടെ ഏട്ടന്‍ സേതു എന്ന സേതു മാധവന്‍ കുടുംബത്തോടൊപ്പം ഷാര്‍ജയില്‍ ആയിരുന്നു . അയാള്‍ക്ക്‌ മെത്തകള്‍ വില്കുന്ന ഒരു കടയുണ്ടായിരുന്നു ഷാര്‍ജയില്‍ .

ഞാന്‍ പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുന്ന കാലം. എന്റെ ഓര്‍മയിലെ രാധിക അന്നൊക്കെ വര്‍ണ ശബളമായ ഫാഷന്‍ വസ്ത്രങ്ങള്‍ ദാരിച്ചു നടന്നിരുന്ന സുന്ദരിയായ ഒരു ചേച്ചി യാണ് . എന്റെ എളാപ്പയും ആയി അവള്‍ക്കു നല്ല സൗഹൃദം ഉണ്ടായിരുന്നു . അവര്‍ പുസ്തകങ്ങള്‍ കൈമാറിയിരുന്നു .

എന്റെ നാട്ടിലെ ഏറ്റവും സമ്പന്നമായ വീട്ടിലെ പെണ്‍കുട്ടി . ആദ്യത്തെ വാര്പ് വീട് അവരുടെതായിരുന്നു . ശ്രീദേവി അമ്മക്ക് രണ്ടു മക്കളായിരുന്നു രാധികയും സേതു മാധവനും. സേതു വിന്റെ കുട്ടികള്‍ ഒറ്റയ്ക്ക് പ്ലെയിന്‍ കയറി നാട്ടില്‍ വരുന്നതും പോകുന്നതും ഞങ്ങള്‍ക്ക് അത്ഭുദം ആയിരുന്നു .നാട്ടില്‍ അത് സംസാര വിഷയം ആയിരുന്നു.

അന്നൊക്കെ നായര്‍ വീടുകളിലെ ചടങ്ങുകളില്‍ രാധിക ഒരു രാജ കുമാരിയെ പോലെ പരിഗണിക്കപെട്ടു . നായര്‍ പെണ്ണുങ്ങള്‍ക്ക്‌ മാത്രമല്ല , നാട്ടിലെ എല്ലാ പെണ്ണുങ്ങള്‍ക്കും അവളോട്‌ അസൂയ തോനിയിരികണം ! " രമണന്‍ എഫക്റ്റ്‌ " പോലെ നാട്ടിലെ ചെരുപ്പകാരുടെ സ്വപ്നങ്ങളില്‍ ഈ വലിയ വീട്ടിലെ പെണ്ണ് " ചന്ദ്രിക" ആയിരുന്നിരികണം !

എനിക്ക് വിധി എന്ന് വിളിക്കാന്‍ ഇഷ്ടമല്ലാത്ത സംഭവങ്ങളാണ് രാധികയുടെ ജീവിതത്തില്‍ പിന്നീട് സംഭവിച്ചത് .

അമ്മാവന്റെ മകന്‍ അശോകനും ആയി രാധികയുടെ കല്യാണം കഴിഞ്ഞു . സേതു വിനു അശോകനെ ഇഷ്ടമല്ലായിരുന്നു . പക്ഷെ ശ്രീദേവി അമ്മ നിര്‍ബന്ധം പിടിച്ചു . അവര്‍ അവരുടെ ഏട്ടന് വാക്ക് കൊടുത്തിരുന്നത്രേ ! സേതു എതിര്‍ത്തിട്ടും കല്യാണം നടന്നു .

അശോകന്‍ മധ്യപാനി ആയിരുന്നു . കള്ളുകുടിച്ചാല്‍ അയാള്‍ അക്രമാസക്തന്‍ ആകും . വീട്ടിലും നാട്ടിലും അയാള്‍ തല്ലുണ്ടാകി .

സേതുവിന്റെ ഭാര്യക്ക്‌ ഉണ്ടായിരുന്ന ചെറിയ മാനസിക രോഗം മൂത്ത മകനും കണ്ടു തുടങ്ങി .പെങ്ങളുടെ തകരുന്ന ജീവിതവും മകന്റെ രോഗവും അയാളെ തളര്‍ത്തി . സേതു ആത്മഹത്യ ചെയ്തു .ഷാര്‍ജയിലെ മെത്തകള്‍ നിറച്ച ഒരു മുറിയില്‍.

സോതുക്കല്‍ ഭാഗം വച്ചു . മിക്കതും വിറ്റു. അശോകന്‍ കുടിയും തല്ലും തുടര്‍ന്ന് . രാധിക രണ്ടു ചെറിയ പെണ്‍കുട്ടികളും വയസ്സായ അമ്മയും കുടിയനായ ഭര്‍ത്താവും ആയി നിത്യ വൃത്തിക്ക് ബുദ്ധി മുട്ടി . പഴയ ചുരുച്ചുരുക്കും സൌന്ദര്യവും അവരെ വിട്ടുപോയി ! അവള്‍ വിളര്‍ച്ച ബാധിച്ച എല്ലുന്തിയ ഒരു സ്ത്രീ ആയി മാറി !

ഞാന്‍ ജോലിക്കായി നാടു വിട്ടു പോരുമ്പോള്‍ ഇതായിരുന്നു രാധികയുടെ ജീവിതം !

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ എന്റെ ബൈക്കില്‍ ടൌണിലേക്ക് ഇറങ്ങിയതായിരുന്നു . രാധികയുടെ വീടിനു മുമ്പില്‍ വച്ചു ഒരാള്‍ ബൈകിനു കൈ കാട്ടി . ഞാന്‍ അയാളെ പെട്ടെന്ന് തിരിച്ചറിഞ്ഞു . " അശോകേട്ടന്‍ " രാധികയുടെ ഭര്‍ത്താവ് !

ഞാന്‍ കുറെ കാലമായി നാട്ടില്‍ ഇല്ലാതിരുന്നത് കൊണ്ട് അവരുടെ വിശേഷങ്ങള്‍ ഒന്നും അറിയുന്നുണ്ടായിരുന്നില്ല . എനിക്ക് ഉള്കണ്ടയായി . വഴിയില്‍ ഉടനീളം ഞാന്‍ അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു . മീന്‍കാരന്‍ മാനുക്ക യോട് വിശേഷങ്ങള്‍ ചോദിച്ചുകൊണ്ട് അശോകേട്ടന്‍ മീന്‍ വാങ്ങുന്നത് വരെ കാത്തു നിന്നു! എനിക്ക് ഈ ബ്ലോഗ്‌ എഴുതണമായിരുന്നു !

രാധികക്കു കുറെ കാലമായി ജോലിയുണ്ട് .ബാലവാടി ടീച്ചര്‍ . രണ്ടു പെണ്‍കുട്ടികളെയും കല്യാണം കഴിച്ചു കൊടുത്തിരിക്കുന്നു .മരുമക്കളില്‍ ഒരാള്‍ക്ക്‌ കച്ചവടം മറ്റെയാള്‍ ഗള്‍ഫില്‍ . ശ്രീദേവി അമ്മ എഴുപത്തി അഞ്ചാം വയസ്സില്‍ മരിച്ചു. അശോകന്‍ കുടിച്ചു നഷ്ടപെടുതിയത് ഓര്‍ത്തു ദുഃഖിക്കുന്നു . കുടി പൂര്‍ണമായും നിറുത്തി!

തിരിച്ചു വരുമ്പോള്‍ അശോകേട്ടനെ ഇറക്കാന്‍ ഞാന്‍ ബൈക്ക് അവരുടെ വീടിനുമുമ്പില്‍ നിര്‍ത്തി . അടുത്ത് പെയിന്റടിച്ച ഗേറ്റ്നു പിന്നില്‍ ഒരു മദ്ധ്യ വയസ്ക കാത്തു നിന്നിരുന്നു ! മുടി പാതിയും നിരച്ച മെല്ലിച്ച ഒരു സ്ത്രീ . വിരുന്നു വന്ന മകള്‍ക്ക് കൊടുക്കാന്‍ വിശേഷപെട്ട മീന്‍ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാന്‍ പോയ അശോകേട്ടനെ കാത്തു , രാധിക !! പഴയ ആ രാജകുമാരി !

ഞാന്‍ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി . കാര്‍മേഘങ്ങള്‍ മാഞ്ഞു അവരുടെ മുഗത്ത് പഴയ സന്തോഷം തിരിച്ചു വന്നിട്ടുണ്ടോ എന്നറിയാന്‍ ! കണ്ടത് , ജീവിത പരിചയത്തിന്റെ വടുക്കള്‍ , പക്വതയുടെ ചുളിവുകള്‍ , ആത്മവിശ്വാസന്തിന്റെ തിളക്കം !!

എനിക്ക് തോനുന്നത്....എല്ലാവരുടെയും ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ് എന്നാണ് .... ഇ സി ജി ഗ്രാഫിലെ കയറ്റ ഇറക്കങ്ങള്‍ പോലെ !!

2009, ഓഗസ്റ്റ് 12, ബുധനാഴ്‌ച

വേലായുധേട്ടന്‍ ദൈവത്തെ കണ്ട കഥ

വേലായുധേട്ടന്‍ എന്റെ നാട്ടുകാരനാണ് . പത്താം ക്ലാസ്സ് തോറ്റ ആള്‍ . കര്ഷക തൊഴിലാളിയാണ് . എമ്പ്ലോയ്മെന്റ്റ്‌ എക്സന്ജില് പേരു രാജിസ്റെര്‍ ചെയ്തിട്ടുണ്ട് ! കുടിച്ചു നില തെറ്റാത്ത വൈകുന്നേരങ്ങളില്‍ റോഡരുകിലെ ചെറിയ പാലത്തില്‍ ഇരുന്നു ലോകത്തിന്റെ പോക്കില്‍ തനിക്കുള്ള "വെഷമം " പറഞ്ഞു പറഞ്ഞു എന്നെ ബോറടിപ്പികാറുണ്ട് . എങ്കിലും ക്ഷമയോടെ കാത്തിരുന്നാല്‍ അല്ബുടപ്പെടുതുന്ന അനുഭവങ്ങളും നിരീക്ഷണങ്ങളും ചിലപ്പോള്‍ പുറത്തു ചാടും ! പലപ്പോഴും ക്ഷമയോടെ ഞാന്‍ കാത്തിരികാരുണ്ട് . അങ്ങനെ ഒരു വൈകുന്നേരം "മുട്ടി പാലത്തില്‍" ഇരുന്നു പറഞ്ഞ കഥയാണ് ഇത് . വേലായുധേട്ടന്‍ ദൈവത്തെ  കണ്ട കഥ .
കഥ പറഞ്ഞു കഴിഞ്ഞു വേലായുധേട്ടന്‍ ചോദിച്ചു ..." അല്ല നീ പറയ്‌ , അത് ദൈവത്തിന്റെ കളിയല്ലാതെ വേറെ എന്താണ് ?"
കഥ കേടു വായ പൊളിച്ചിരുന്ന ഞാന്‍ പറഞ്ഞു " ആവും " !
കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പാണ് .വെലയുധേട്ടന്റെ മകള്‍ പത്താം ക്ലാസ്സ്‌ നല്ല മാര്‍കോടെ പാസ്സായിരുന്നു. പ്ലസ്‌ വണ്ണിനു അടുത്തുള്ള ഒരു സ്കൂളില്‍ " കുട്ടിയുടെ ആഗ്രഹം പോലെ " സയന്‍സ് ഗ്രൂപ്പിന് അട്മിശനും കിട്ടി .
ക്ലാസ്സ്‌ തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞു കുട്ടി വീട്ടില്‍ വന്നു പറഞ്ഞു ഒരു ജാതി സര്ടിഫികാറ്റ്‌ കൊടുക്കാന്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു എന്ന് . വേലയുധേട്ടന് ദേഷ്യം വന്നു . എല്ലാ സര്ടിഫികാട്ടുകളും ആദ്യം കൊടുത്തതാണ് . " അന്നാനെന്കിലോ പണിയോടു പണി ". വേലായുധേട്ടന്‍ പോയില്ല !
സരസു ദിവസവും പറയും സ്കൂളില്‍ പോയി പ്രിസിപല്‍ ടീച്ചറെ കാണാന്‍ . " ഒളുക്കെന്തു വിവരം "!
ഒരാഴ്ച കഴിഞ്ഞു കുട്ടി പ്രിന്സിപാലിന്റെ ഒരു കത്തുമായി വന്നു . ജാതി സര്ടിഫികാറ്റ്‌ ഉടന്‍ വേണം . അതും കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു ആദ്യം കൊടുത്ത ജാതി സര്ടിഫികറ്റ്‌ കളഞ്ഞ പ്രിസിപാലിനെ രണ്ടു പറയാന്‍ ആണ് വേലായുധേട്ടന്‍ സ്കൂളില്‍ ചെന്നത് !
വേലായുധേട്ടനെ കണ്ടതും ആ " പ്രിന്സിപാല്‍ ടീച്ചര്‍ , കടിക്കാന്‍ വരുന്ന ആള്‍സെഷന്‍ പട്ടിയെപോലെ രണ്ടു കോര " .
" ഇന്നു രണ്ടു മണിക്ക് മുമ്പു തഹസില്‍ ദാരുടെ അടുതുനിന്നുള്ള ജാതി സര്ടിഫികറ്റ്‌ ഹാജരാകിയില്ലന്കില്‍ കുട്ടിയുടെ അട്മിഷന്‍ ക്യാന്‍സല്‍ ആകും "!!
വേലായുധേട്ടന്‍ തരിച്ചു നിന്നു .
കുട്ടിയാനെന്കിലോ കരയാനും തുടങ്ങി !
" ഞാന്‍ കാരണം അതിന്റെ പഠിപ്പ് മോടങ്ങിയാല്‍ , പിന്നെ ജീവിത കാലം മുഴുവനും സരസു എനക്ക് സമാധാനം തരോ ? "
സമയം പത്തു മണി . വില്ലജ് ഓഫീസറുടെ അടുത്തുനിന്നു അപേക്ഷയില്‍ ശുപാര്‍ശ എഴുതി വാങ്ങി നാല്‍പതു കിലോമീറ്റര്‍ ദൂരത്തുള്ള ഒറ്റപാലത്തെ തഹസില്‍ദാരുടെ ഓഫീസില്‍ ചെന്നു സര്ടിഫികറ്റ്‌ വാങ്ങി രണ്ടു മണിക്ക് മുമ്പു തിരിച്ചെത്തണം !
" വേറെ നിവിര്‍ത്തി ഇല്ലല്ലോ ?"
നായരുടെ കടയില്‍ നിന്നും അപേക്ഷ ഫോറവും വാങ്ങി ഓട്ടോ പിടിച്ചു വേലായുധേട്ടന്‍ വില്ലാജ് ഓഫീസില്‍ ചെന്നു . ഭാഗ്യത്തിന് വില്ലജ് ഓഫീസര്‍ ഉണ്ട്. അധികം തിരക്കും ഇല്ല .
അപേക്ഷയില്‍ കുറിപ്പ് എഴുതികൊണ്ട് വില്ലേജ് ഓഫീസര്‍ പറഞ്ഞു ..
" ഇനി നാളെ പോയാല്‍ മതി , രാവിലെ പത്തു മണിക്ക് തന്നെ താലൂകൊഫീസില്‍ എത്തികോളൂ ".
വേലായുധേട്ടന്‍ തന്റെ " വെഷമം " പറഞ്ഞു .
" പോയി നോക്കൂ " വില്ലേജ് ഓഫീസര്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു .
വേലായുധേട്ടന്‍ വില്ലജ് ഓഫീസില്‍ നിന്നും ഇറങ്ങി നേരെ ബസ്‌ സ്റൊപിലേക്ക് പാഞ്ഞു . ബസ്സ് പിടിച്ചു ഒട്ടപാലത്ത് താലൂകൊഫീസില്‍ ചെന്നു കയറുമ്പോള്‍ സമയം പന്ത്രണ്ടു മണി !
താലൂകൊഫീസിന്റെ മുന്‍ വശത്തെ ജനാലിലൂടെ അപേക്ഷ വാങ്ങി നോക്കി ഉള്ളില്‍ നിന്നും ഒരു സ്ത്രീ വിളിച്ചു പറഞ്ഞു
" തഹസില്‍ദാര്‍ ഇല്ല ട്ടോ , നാളെ വന്നോളൂ " .
ജനലിലൂടെ തന്നെ അപേക്ഷയും തിരിച്ചു കൊടുത്തു !
വേലായുധേട്ടന്‍ താലൂകൊഫീസിലെ വരാന്തയിലെ ബെഞ്ചില്‍ തകര്ന്നു ഇരുന്നു ! കുറച്ചു കഴിഞ്ഞപ്പോള്‍ ഇരുള്‍ മൂടിയ വരാന്തയുടെ അങ്ങേ തലക്കല്‍ നിന്നും ഒരാള്‍ നടന്നു വന്നു
" എന്തേ ?" അയാള്‍ ചോദിച്ചു .
വേലായുധേട്ടന്‍ തന്റെ " വെഷമം " പറഞ്ഞു .
" മുകളില്‍ ഒരു സാറുണ്ട്‌ , അവിടെ ഒന്നു ചോദിച്ചോളൂ " . അയാള്‍ ഗോവണി പടികളിലേക്ക് വിരല്‍ ചൂണ്ടി .
മുകളില്‍ ചെന്നു നോക്കുമ്പോള്‍ , ഒരു വലിയ മുറി . മൂന്നോ നാലോ മേശകള്‍ . മൂലയിലെ മേശകരികില്‍ മാത്രം ഒരാള്‍ ഇരിക്കുന്നുണ്ട്‌.
പതുകെ കയറിച്ചെന്നു . അയാള്‍ തല ഉയര്ത്തി നോക്കി " എന്താ ?"
തടിച്ചു കറുത്ത ഒരു മനുഷ്യന്‍ , രാവിലെ തന്നെ രണ്ടെണ്ണം വിട്ടിട്ടു ഇരിക്കുന്ന മാതിരി മൊഖം "!
വേലായുധേട്ടന്‍ ഒറ്റ ശ്വാസത്തില്‍ "എനക്കൊരു അബദ്ധം പറ്റി " എന്ന മുഗവുരയോടെ വീണ്ടും തന്റെ " വെഷമം " പറഞ്ഞു . പറഞു തീര്നപ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു . കസേരയില്‍ ഇരുന്ന ഉദ്യോഗസ്ഥന്‍ വേലായുധേട്ടനെ തന്നെ നോക്കി ഇരിക്കുക യായിരുന്നു .
" ഇവിടെ ഇരിക്കൂ " അയാള്‍ അടുത്ത ബെഞ്ച് ചൂണ്ടി കാട്ടി കൊണ്ടു പറഞ്ഞു . "ഇപ്പൊ വരാം " പതുക്കെ കസേരയില്‍ നിന്നും എഴുനേറ്റു അയാള്‍ പുറത്തേക്ക് പോയി . വേലായുധേട്ടന്‍ ബെഞ്ചില്‍ ഇരുന്നു .
ആ ഉദ്യോഗസ്ഥന്‍ കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു . വരുമ്പോള്‍ കയ്യില്‍ ഒന്നു രണ്ടു സീലുകളും ഉണ്ട് . വേലയുധേട്ടനില്‍ നിന്നും അപേക്ഷ വാങ്ങി അയാള്‍ കുത്തി കുറിക്കാന്‍ തുടങ്ങി . ഒരു അഞ്ചു മിനിട്ടിനുള്ളില്‍ അയാള്‍ സീലടിച്ച ഒരു കടലാസ് വേലയുധേട്ടന് നീട്ടികൊണ്ട് പറഞ്ഞു
" താഴെ ആരോടും ഇത് തന്നതായി പറയണ്ട ".
വേലായുധേട്ടന്‍ കടലാസ് വാങ്ങി നോക്കി .
തഹസില്‍ദാരുടെ സീലടിച്ച ജാതി സര്ടിഫികറ്റ്‌ ! വേലയുധേട്ടന് അയാളെ കെട്ടി പിടിക്കാന്‍ തോന്നി ! പിന്നെ തന്റെ പോക്കറ്റില്‍ കയ്യിട്ടു .
" അതൊന്നും വേണ്ട . വേഗം പൊയ്കോളൂ . മോളുടെ അട്മിഷന്‍ ക്യാന്‍സല്‍ ആകണ്ട "! ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു .
കോണി പടികളിറങ്ങി വരാന്തയിലൂടെ പതുകെ താലൂക്ക്‌ ഓഫീസിന്റെ പുറത്തു കടക്കുമ്പോള്‍ സമയം പന്ത്രണ്ടര !
വേലായുധേട്ടന്‍ വേഗത്തില്‍ ബസ്സ് സ്റ്റാന്റ് ലേക്ക് നടന്നു . മെയിന്‍ റോഡിലേക്ക്‌ തിരിയുന്ന ഭാഗത്ത് എത്തി യപ്പോള്‍ പിന്നില്‍ നിന്നൊരു വിളി
" വേലായുധാ .... ഡോ .." വേലായുധേട്ടന്‍ തിരിഞ്ഞു നോക്കി . നിറയെ വൃക്ഷ തൈകള്‍ കയറ്റിയ ഒരു പച്ച കളര്‍ പിക്കപില്‍ ഇരുന്നു അതിന്റെ ഡ്രൈവര്‍ ആണ് വിളിച്ചത് . പിക്ക്‌ അപ്പില്‍ " മലമ്പുഴ ഫാം " എന്ന് എഴുതിയിരുന്നു . വേലായുധേട്ടന്‍ പെട്ടന്ന് ആളെ തിരിച്ചറിഞ്ഞു . ചങ്ങാതി യാണ് . കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പു എമ്പ്ലോയ്മെന്റ്റ്‌ എക്സാഞ്ഞില്‍ നിന്നു ലഭിച്ച പണിയില്‍ വേലായുധേട്ടന്‍ മലമ്പുഴ ഫാമില്‍ കുറച്ചു കാലം ജോലി ചെയ്തിരുന്നു . അപ്പോളുള്ള സൌഹൃദം . വൃക്ഷ തൈകള്‍ വിവിദ കൃഷി ഭവന്‍ കളിലേക്ക് കൊണ്ടുപോകുന്ന വണ്ടിയുടെ ഡ്രൈവറാണ് ചങ്ങാതി . വഴിയേ ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തിയതാണ് .
" ചങ്ങാതി യോട് വര്‍ത്താനം പറയാന്‍ പറ്റിയ സമയം അല്ല , എന്നാലും ഓനോട്‌ ഒന്നും മുന്ടാതെ പോരാന്‍ പറ്റോ ? മലമ്പുഴ കനാലിന്റെ വക്കത്തിരുന്നു ഞങ്ങള്‍ രണ്ടും " വെള്ളം " എത്ര കുടിച്ചതാ "
ചങ്ങാതി യോട് രണ്ടു വര്‍ത്താനം പറഞ്ഞു തിടുക്കത്തില്‍ തിരിക്കുന്നതിനു മുമ്പു ചോദിച്ചു " ചെടികള്‍ എങ്ങോട്ടാ "?
ചങ്ങാതിയുടെ ഉത്തരം കേട്ടപ്പോള്‍ വേലായുധേട്ടന്‍ ശരിക്കും ഞെട്ടി ! ആ വൃക്ഷ തൈകള്‍ ഞങ്ങളുടെ നാട്ടിലെ കൃഷി ഭവനിലേക്ക് ഉള്ളതായിരുന്നു ! വേലയുധേട്ടന് പോകേണ്ട സ്കൂളിന്റെ ഒരു കിലോമീറ്റര്‍ അകലെ യുള്ള കൃഷി ഭവനിലേക്ക് !
വഴി നീളെ ചെങ്ങാതിയോടു പഴയ കഥകള്‍ പറഞ്ഞു കൃഷി ഭവനില്‍ എത്തിയപ്പോള്‍ ചങ്ങാതി പറഞ്ഞു . "ലോഡ് ഇറക്കിയാല്‍ ഒന്നു കൂടാം "
വേറൊരു ദിവസം മലമ്പുഴ കനാലിന്റെ വക്കത്തിരുന്നു കൂടാന്‍ ചെല്ലാം എന്ന് ചങ്ങാതിയെ സമാധാനിപ്പിച്ചു ഒരു ഓട്ടോ പിടിച്ചു വേലായുധേട്ടന്‍ സ്കൂളില്‍ ചെന്നിറങ്ങുമ്പോള്‍ സമയം ഒന്നേ മുക്കാല്‍ !
സര്ടിഫികറ്റ്‌ പ്രിന്സിപാല്‍ ടീച്ചര്‍ക്ക് കൊടുത്തപ്പോള്‍ അവരൊരു നോട്ടം നോക്കി .
അത്ഭുതത്തോടെ യുള്ള നോട്ടം . സര്ടിഫികറ്റ്‌ കൊടുത്തു വേലായുധേട്ടന്‍ തല ഉയര്‍ത്തിപിടിച്ചു ഇറങ്ങി പൊന്നു !
" സരസു ഇനി എന്ത് പറയും എന്ന് നോക്കാലോ ?"

2009, ഓഗസ്റ്റ് 2, ഞായറാഴ്‌ച

ആധുനിക കടല്‍ കൊള്ളക്കാര്‍

മഹാ സാഗരങ്ങല്‍ താണ്ടി കപ്പലോടിച്ഛു വന്ന ഒരു പോര്‍ച്ഛുഗീസ്‌ നാവികനാണു യുരോപ്പിലെ നാവിഗര്‍ക്ക്‌ ഇന്ത്യ  എന്ന അവരുടെ എക്കാലത്തേയും സ്വപന ഭൂമിയിലേക്ക് വഴി കാണിച്ഛു കൊടുത്തത്‌. ഇന്ത്യ കണ്ടൂ പിടിക്കാന്‍ ഇറങ്ങിയ മറ്റൊരു നാവികനാനു ലക്ഷ്യം തെറ്റി അമേരിക്കന്‍ ഭൂഖണ്ഡത്തിൽ  ചെന്നിരങ്ങിയത്‌! (നിരങ്ങിയത് ? ;) )

ഞാന്‍ പലപ്പൊഴും അത്ഭുദ പെടാറുണ്ട്‌ എന്തിനാണു ഈ ചെറുപ്പക്കാര്‍ ഒരു കൊമ്പസ്സും പിടിച്ഛു മഹാ സാഗരങ്ങളില്‍ കപ്പലുകല്‍ ഇറക്കിയത്‌ എന്നു . ഇവര്‍ക്ക്ക്കൊന്നും കാതിരിക്കാന്‍ കരയില്‍ ആരും ഉണ്ടായിരുന്നില്ലേ ? തിരിച്ചായിരിക്കണം . കാത്തിരിക്കാന്‍ മെടിട്ടരെനിയന്‍ തീരത്ത് ഒരു പെണ്ണ് എങ്ങിലും ഇല്ലാത്ത ഒരുത്തനും അങ്ങനെ അനിശ്ചിതത്വത്തിലേക്ക് കപ്പലിറക്കാന്‍ സാധ്യതയില്ല !

ഇന്നു കപ്പലോട്ടം ആകെ മാറി അത്ളാണ്റ്റികിലെ മാനം മുട്ടെ ഉയരുന്ന തിരമാലകളൊ , ഇന്ത്യന്‍ മഹാ സമുദ്രതിലെ വെള്ളതിനു തൊട്ടു താഴെ ഒലിഞ്ഞിരിക്കുന്ന തുരുതുകളൊ കപ്പലൊട്ടക്കര്‍ക്കു പ്രശ്നം ഇല്ല  ! ഗി പി യെസ്‌ വഴികാട്ടിയും , റഡിയൊയും, സാറ്റലൈടുകളും കപ്പലൊട്ടകാര്‍ക്ക്‌ വഴികാട്ടുന്നു.ഞാന്‍ ഒരുതവണ ചാറ്റ്‌ ചെയ്തു കൊണ്ടിരുന്ന സുഹ്രുത്തിനൊടു ചോദിച്ചു , ഇപ്പൊള്‍ എവിടെയാണു എന്നു . അയാല്‍ തിരിച്ഛു ടൈപ്പ്‌ ചെയ്തു  , " പസ്ഫിക്കില്‍...കൊറിയക്കടുത്ത്‌!" അയാല്‍ ഒരു ചരക്കു കപ്പലില്‍ ഇരുന്നാണു ചാറ്റ്‌ ചെയ്തിരുന്നതു.

ലോകത്തിലെ തൊണ്ണൂറു ശതമാനം ചരക്കു നീക്കവും ഇന്ന് സമുദ്രതിലൂടെയാണ്. ഭീമാകാരന്‍ മാരായ കപ്പലുകള്‍ അടുക്കിവച്ച ആയിര കണക്കിന്  കണ്ടിനെരുകളും വഹിച്ചു പോര്ടുകളില്‍ നിന്നും പോര്ടുകളിലേക്ക് സദാ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു !

ഒന്നാലോചിച്ചാല്‍ തമാശയും അല്‍ഭുതവും തോന്നും ! ലക്ഷക്കണക്കിന് കോടി രൂപയുടെ ചരക്കാവും ഞാന്‍ ഇത് ടൈപ്പ് ചെയ്യുമ്പോഴും "വെള്ളത്തില്‍ !ഒരു സുഹൃത്ത്‌ അല്പം തമാശ കലര്‍ത്തി പറഞ്ഞു . ഒരു നുക്ലിയര്‍ ലോക മഹായുദ്ധം ഉണ്ടാവുക യാണെങ്കിൽ  , കരയിലെ എല്ലാവരും മരിച്ചാലും സമുദ്രങ്ങളില്‍ അപ്പോള്‍ ഉള്ളവര്‍ രക്ഷപ്പെടും !!!! പെട്ടെന്ന് ഓര്‍മ വന്നത് നോഹയുടെ പേടകമാണ് !

എന്നാല്‍ എല്ലാ കാലത്തും കപ്പലോട്ടകാര്ക് ഭീഷണി കടല്‍ കൊള്ളക്കാര്‍ ആണ് , ചിലപ്പോള്‍ കലാവസ്തയെക്കാള്‍ ! ഒരു കണ്ണ് കറുത്ത തുണികൊണ്ടു മൂടിയ ഒറ്റ കണ്ണന്‍ കൊള്ളക്കാരെ ഓര്‍മയില്ലേ ? ചിത്ര കഥ കളിലൂടെ  നമ്മുടെ സ്വപ്നങ്ങളിലേക്കും , കാര്‍ടൂണ്‍ അല്ലെങ്ങില്‍ അനിമട്ടെട് സിനിമകളില്‍ നിന്ന്നു നമ്മുടെ പിന്‍ തലമുറകളുടെ സ്വപങ്ങളിലെക്കും ചേക്കേറിയ ഭീകരന്‍ മാരെ ! താലിബാനും അല്‍ ഖോയ്ത ക്കും മുമ്പ് നമ്മെ പേടിപ്പെടുത്തിയ ക്രൂരന്‍മാരായ ആയുധ ദാരികള്‍ !ഇവരുടെ പുതിയ അവധാരങ്ങളും മാറിയിരിക്കുന്നു , കാലത്തിനൊപ്പം ! എ കെ ഫിഫ്ടി സെവെനും , റോക്കറ്റ് ലോന്ജ്ജരുകളും  , സ്പീഡ് ബോട്ടുകളും , സമുദ്രത്തില്‍ ഏതു സമയവും ചുറ്റി കൊണ്ടിരിക്കുന്ന എല്ലാ സന്നാഹങ്ങളും  ഉള്ള കപ്പലുകളും സ്വന്തം  ആയുള്ള  വലിയ കൊള്ളക്കാര്‍ !


വിദൂര ദ്വീപുകളിൽ  താവളമുറപ്പിച്ചു കപ്പലുകളെ വേട്ടയാടിയിരുന്ന പഴയ കടല്‍ കൊള്ള കാര്‍ക്ക് പകരം ഗവര്‍മെന്റുകള്‍ ഇല്ലാത്ത ആഫ്രികാന്‍ രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചാണ് ഇന്നവര്‍ പ്രവര്‍ത്തിക്കുന്നത് . കൊള്ള കാര്‍ കപ്പലുകള്‍ പിടിക്കും . അവരുടെ ഏജന്റുമാര്‍ കരയില്‍ വില പേശും . ദുബായ് പോലുള്ള നഗരങ്ങളില്‍ ആണ് വില പെശലുകള്‍ നടക്കുന്നത് .

രണ്ടു കൊല്ലങ്ങള്‍ക്കു മുമ്പു ദേര ദുബായ് യില്‍ ഉള്ള ഒരു അറബിയുടെ കപ്പല്‍ സോമാലിയന്‍ കടല്‍ കൊള്ള കാര്‍ പിടിച്ചു . ആ കപ്പല്‍ ഇന്‍ഷുര്‍ ചെയ്തിരുന്നത് ഞാന്‍ ജോലി ചെയ്തിരുന്ന ഇന്ശൂരന്‍സ്‌ കമ്പനി ആയിരുന്നു . പതിനൊന്നു കപ്പല്‍ ജീവനകാരും , ചരകും വച്ചു കൊള്ള കാര്‍ വില പേശി . കപ്പലിന്റെ ഉടമ യായ അറബി സോമാലിയന്‍ പരിസരത്ത്‌ അപ്പോള്‍ യു എന്‍ ജോലിയില്‍ ഏര്‍പെട്ടിരുന്ന അമേരികന്‍ മിലിട്ടറി യോട് സഹായം ആവശ്യപെട്ടു . പക്ഷെ അവരും കപ്പല്‍ കണ്ടെത്തുന്നതില്‍ പരാജയ പെട്ടപോള്‍ , നഷ്ടം കുറക്കാന്‍ ഇന്ശൂരന്‍സ്‌ കമ്പനി മുംബിട്ടിറങ്ങി ! കൊള്ള കാരുടെ അജന്റുമാരുമായി വില പേശി . അവര്‍ ആദ്യം ചോദിച്ച തുകയുടെ പകുതിക്ക് ഡീല്‍ ഉറപ്പിച്ചു !!!! കപ്പലും ജോലിക്കാരും ചരക്കും ( അധികവും നശിച്ചിരുന്നു ) തിരിച്ചെത്തി സുരക്ഷിത മായി !!

ഇന്നു രണ്ടു കൊല്ലത്തിനു ശേഷവും , റഷ്യ യുടെയും ഫ്രാന്‍സ്‌ ഇന്റെയും അമേരിക്കയുടെയും ഇന്ത്യയുടെയും റോന്തു ചുറ്റുന്ന ആധുനിക  പട കപ്പലുകളെ കബളിപ്പിച്ചു സോമാലിയന്‍ കൊള്ള കാര്‍ കപ്പലുകളെ രാന്ജുന്നു  !!! പിടിക്ക പെടുന്ന കൊള്ള കാരുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ശ്രദ്ധികാറുണ്ട് . എല്ലാവരും എല്ലുന്തിയ ചെരുപകാര്‍ !അവര്കൊന്നും വലിയ കപ്പലുകാലോ എ കെ ഫിഫ്ടി സെവന്‍ തോക്കുകാലോ , ജി പി എസ് സിസ്ടങ്ങലോ വാങ്ങാന്‍ കഴിവുള്ളവര്‍ ആണെന്ന് തോനുന്നില്ല ! ഇവരോകെ വാടകക്ക് എടുക്കാ പെടുന്നവര്‍ ആണോ ? എന്താവും അവരെ ഇങ്ങനെ ആത്മഹത്യാ പരമായ ഒരു പ്രവര്‍ത്തിക്കു പ്രേരിപ്പിക്കുന്നത് ? പട്ടിണി കിടന്നു മരിക്കുന്നതിനു മുമ്പു ഭക്ഷണവും ആയി കുടുംബത്ത് തിരിച്ചു ചെല്ലാം എന്ന് അവര്‍ കാത്തിരിക്കുന്നവര്‍ക്ക് വാക് കൊടുതിരിക്കുമോ ?

രാഷ്ട്രങ്ങള്‍ എങ്ങനെ ആകരുത് എന്നതിന് ഒരു ഉദാഹരണം ആണ് സോമാലിയ .

2009, ജൂൺ 15, തിങ്കളാഴ്‌ച

ആകസ്മികം !

സക്കറിയയുടെ ഒരു കഥ യുണ്ട് , സൂര്യ ഗ്രഹണ ദിവസം കണ്ണ് പൊട്ടിപോയ ഒരു വീട്ടമ്മയുടെ കഥ ! ബ്യൂട്ടി പാര്‍ലറില്‍ ഡ്രോപ്പ് ചെയ്ത ഭര്‍ത്താവിനെ പറ്റിച്ചു അവിടെ കാത്തു നിന്നിരുന്ന കാമുകന്റെ കൂടെ ചുറ്റാന്‍ പോയ ഒരു ഡല്‍ഹി കാരി വീട്ടമ്മക്ക്‌ സൂര്യ ഗ്രഹണ ദിവസം കാഴ്ച നഷ്ടപെട്ടത്രേ !!! രസകരമായ ഒരു കഥ ! കഥകള്‍ നമുക്ക് വായിച്ചു രസിക്കാം . വേണമെങ്കില്‍ മനസ്സിലിട്ടു കൊണ്ട് നടക്കാം , ജീവിത യാഥാര്‍ത്ഥ്യങ്ങളും ആയി ഇടയ്ക്കു തട്ടിച്ചു നോക്കാം ! പക്ഷെ അത്തരം ഒരു ദുരന്ദം സംഭവിക്കുന്നത് നമുക്ക് അറിയാവുന്ന വര്‍ക്കോ പ്രിയപെട്ടവര്‍കോ ആണെങ്കിലോ ??? അത്തരം ഒരു സംഭവം പറയാം !

രാമേട്ടനെ എനിക്ക് ചെറുപ്പം മുതലേ പരിചയം ഉണ്ട് ! അയാള്‍ ബോംബെയിലും പിന്നെ ദുബായിലും ജോലി നോക്കുംബോലും ആ പരിചയവും സൌഹൃദവും ഞാന്‍ സൂക്ഷിച്ചിരുന്നു . വളരെ യധികം സംസാരിക്കുന്ന ഒരാള്‍ . ദുബായിലെയോ ഷാര്‍ജ യിലെയോ ഹോടലുകളുടെ മൂലകളില്‍ ഇരുന്നു ദീര്ഗ നേരം ജീവിതത്തെ കുറിച്ചും കമ്മുനിസത്തെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരികാരുണ്ട് .

രാമേട്ടന്‍ കല്യാണം കഴിച്ചിരിക്കുന്നത് മറ്റൊരു ജാതിയില്‍ നിന്നാണ് ! ആ ചേച്ചിയും ഷാര്‍ജയില്‍ ജോളിചെയ്തിരുന്നു . ബോംബയില്‍ നിന്നുള്ള പരിചയം . രാമേട്ടന്‍ കല്യാണം കഴികുമ്പോള്‍ അവര്‍ക്ക് രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നു . ഒരാണും ഒരു പെണ്ണും . ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതാണ് . രാമേട്ടന്‍ കല്യാണം കഴിച്ചതിനു ശേഷം അവര്‍ക്ക് കുട്ടികള്‍ ഉണ്ടായിട്ടില്ല .

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മാതൃഭൂമി പത്രത്തിന്റെ ചരമ കോളങ്ങള്‍ക്ക് ഇടയില്‍ ഒരു വാര്‍ത്ത കണ്ടു . പൊള്ളാച്ചിയില്‍ നിന്നും കൊച്ചിയിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുക യായിരുന്ന ഒരു യുവാവും യുവതിയും അപകടത്തില്‍ പെട്ട വാര്‍ത്ത ! വളരെ സദാരണം ആയ ഒരു അപകട വാര്‍ത്ത . പക്ഷെ അടുത്ത ദിവസം രാമേട്ടന്റെ അനിയനെ കണ്ടപ്പോള്‍ ആണ് അറിഞ്ഞത് അപകടത്തില്‍ പെട്ട യുവതി ലതിക ആയിരുന്നെന്നു , രാമേട്ടന്റെ മകള്‍ ആണെന്ന് !

പൊള്ളാച്ചിയിലെക്കാന് അവളെ കല്യാണം കഴിച്ചു കൊടുത്തിരുന്നത് . രണ്ടു കുട്ടികളും ഉണ്ട് . ഭര്‍ത്താവ് മുമ്പ് ഗള്‍ഫില്‍ ആയിരുന്നു . ദുബായിയില്‍ രാമേട്ടന്റെ കൂടെ . ഇപ്പോള്‍ പൊള്ളാച്ചിയില്‍ കച്ചവടം.
കൊച്ചിയില്‍ ആണ് രാമേട്ടനും ഭാര്യയും താമസിക്കുന്നത് . ലതികയും കുടുംബവും ഇടയ്ക്കു അവരെ കാണാന്‍ വരാറുണ്ട്‌ . ചിലപ്പോള്‍ ലതിക ഒറ്റക്കും . പൊള്ളാച്ചിയില്‍ നിന്ന് ഭര്‍ത്താവ് ബസ്സില്‍ കയറ്റി കൊടുക്കും . കൊച്ചിയില്‍ ബസ്‌ സ്റ്റാന്‍ഡില്‍ രമേട്ടണോ ഭാര്യ യോ കാത്തുനില്‍ക്കും.
ഇങ്ങനെ കൊച്ചിയിലേക്ക് പുറപ്പെട്ടതാണ് ലതിക . ഭര്‍ത്താവ് ബസ്‌ കയറ്റി കൊടുത്തു തിരിച്ചു പോയി .

പൊള്ളാച്ചി പാലക്കാട് ഹൈവേയില്‍ ഒരു ഓട്ടോ റിക്ഷയെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കുക യായിരുന്ന ബൈക്ക് എതിരെ വന്ന ബസ്സില്‍ നിന്നും രക്ഷപെടാന്‍ തിരിച്ചപ്പോള്‍ ഓട്ടോ റിക്ഷയില്‍ തട്ടി നിയന്ത്രണം വിട്ടു . ബൈകിന്റെ പിന്നില്‍ ഇരുന്നിരുന്ന ലതിക റോഡിലേക്ക്‌ തെറിച്ചു വീണു . എന്തിരെ വന്ന ബസിന്റെ മുന്‍ ചക്രങ്ങള്‍ അവളുടെ മേലെ കയറി ഇറങ്ങി . ലതിക സംഭവ സ്ഥലത്തു തന്നെ മരിച്ചു . ബൈക് ഓടിച്ചിരുന്ന പൊള്ളാച്ചിയില്‍ തന്നെ യുള്ള ചെറുപ്പകാരന്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ആയി .

2009, മേയ് 8, വെള്ളിയാഴ്‌ച

ഉമ്മ പറഞ്ഞ കഥ

ചില കാര്യങ്ങള്‍ അങ്ങനെയാണ് ! എത്ര കാലം കഴിഞ്ഞാലും മനസ്സില്‍ നിന്നും പോകില്ല !


കുറെ കൊല്ലങ്ങള്‍ക്കു മുമ്പാണ് . എന്റെ ഉമ്മ തൃശ്ശൂരില്‍ ഉള്ള ഒരു എല്ല് ഡോക്ടറുടെ ചികിത്സയിലായിരുന്നു . അസുഗം വളരെ സാദാരണം! മൂന്നു കുട്ടികളെ അതി രാവിലെ എഴുനെല്‍പ്പിച്ചു ടുഷനും സ്കൂളിലേക്കും പറഞ്ഞയക്കേണ്ടി വരുന്ന, ദാരിദ്ര്യ രെഗക്കു തൊട്ടു മേലെ മാത്രം സ്ഥാനമുള്ള ഒരു വീട്ടമ്മക്ക്‌ സാദാരണമായ അസുഗം ! പുറം വേദന , തണ്ടല്‍ വേദന ..... !!!


തൃശ്ശൂരില്‍ ചില മഹാന്‍മാരായ ഡോക്ടര്‍മാരുണ്ട് ! ക്ലിനിക്കില്‍ നിറയെ രോഗികളെ കാത്തിരുത്തി ഒറ്റ മുങ്ങലാണ് , ചായ കുടിക്കാന്‍ , അല്ലെങ്ങില്‍ ഫോണ്‍ ബില്ലടക്കാന്‍ , ഭാര്യയെ ചുംബിക്കാന്‍ അല്ലെങ്ങില്‍ ഗര്‍ഭ നിരോദന ഉറ വാങ്ങാനും ആകാം !!! രോഗികള്‍ കാത്തിരുന്നു കൊള്ളുക !!! ഇങ്ങനെ കാത്തിരുന്നു ഡോക്ടറെ കണ്ടു ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്ന രോഗികള്‍ വീട്ടില്‍ എത്തുമ്പോഴേക്കും പാതിരാത്രി കഴിഞ്ഞിരിക്കും !


ഉമ്മയെ ഡോക്ടറെ കാണിച്ചു , ഉപ്പയും ഉമ്മയും , മൈസൂര്‍ ഫാസ്റ്റ് പാസേഞ്ചാരില്‍ കയറി വീട്ടില്‍ എത്തുമ്പോള്‍പാതിരാത്രി കഴിഞ്ഞിരിക്കും . ഞങ്ങള്‍ കുട്ടികള്‍ പേടിയോടെ ,ഉത്കണ്ഠയോടെ , ഉറക്കം തൂങ്ങും മിഴികളോടെ കാത്തിരിക്കും . ചിലപ്പോള്‍ ഉറങ്ങി പോയിരിക്കും !


ഇങ്ങനെ തിരിച്ചു വന്ന ഒരു ദിവസം ഉമ്മ പറഞ്ഞ കഥയാണിത്. ചെറിയ ഒരു സംഭവം , പക്ഷെ എന്നെ അലട്ടി കൊണ്ടേ ഇരിക്കുന്നു !


മൈസൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ അതിവേഗം കുതിക്കുകയാണ് , വിജനമായ പാതകളിലൂടെ ഇരുട്ടിനെ കീറി മുറിച്ചു ! സീറ്റുകള്‍ ഒക്കെ ഫുള്‍ ആണ് . ഒന്നോ രണ്ടോ ആളുകള്‍ കമ്പിയില്‍ പിടിച്ചു ഉറക്കം തൂങ്ങി നില്‍ക്കുന്നു ! കണ്ടക്ടര്‍ അവസാന കണക്കുകള്‍ കൂട്ടുകയാണ് . അപ്പോഴാണ് ഒരു പ്രശ്നം ! ഒരാള്‍ ടിക്കറ്റ്‌ എടുത്തിട്ടില്ല ! കണ്ടക്ടര്‍ സംശയം തീര്‍ക്കാന്‍ ഒന്നുകൂടി എണ്ണി. ശരിയാണ് , ഒരു ടിക്കറ്റ്‌ കമ്മി !


അയാള്‍ എല്ലാ യാത്രകാരോടും ആയി പറഞ്ഞു ,


" ആരെങ്കിലും ടിക്കറ്റ്‌ എടുക്കാത്തവര്‍ ഉണ്ടെങ്കില്‍ ടിക്കറ്റ്‌ എടുക്കുക " .


എല്ലാവരും ഉറക്കം വിട്ടു എഴുനേറ്റു എങ്കിലും , ആരും ടിക്കറ്റ്‌ എടുക്കാന്‍ വന്നില്ല !! അവസാനം കണ്ടക്ടര്‍ ശപിച്ചു കൊണ്ട് ഓരോ യാത്രകരേന്റെയും ടിക്കറ്റ്‌ പരിശോദിക്കാന്‍ തുടങ്ങി .


കള്ളനെ പിടിച്ചു !!! പിന്നിലെ ഒരു സീറ്റില്‍ ഇരുന്നിരുന്ന മെല്ലിച്ച ഒരു ചെറുപ്പക്കാരന്‍ ! അയാളുടെ കയ്യില്‍ പണമില്ല , ടിക്കറ്റ്‌ എടുക്കാന്‍ ! കണ്ടക്ടര്‍ ബെല്‍ ചരട് വലിച്ചു . ബസ്‌ നിന്നു. കണ്ടക്ടര്‍ ആക്രോശിച്ചു കൊണ്ട് ആ ചെരുപ്പ്കാരനെ ബസ്സില്‍ നിന്നും പിടിച്ചിറക്കി . അയാള്‍ തല താഴ്ത്തി ഇറങ്ങി പോയി !! ബസ്സിലെ ഒരു യാത്രകാരനും അനങ്ങിയില്ല . പോലീസുകാരനായ എന്റെ പിതാവും അനങിയില്ല !


വിജനമായ ആ വഴിയില്‍ പാതിരാത്രി ഇറക്കി വിട്ട ചെരുപ്പകാരനെ കുറിച്ച് ഉമ്മ പലപ്പോഴും പറഞ്ഞു , വേദനയോടെ , രോഷത്തോടെ !


ഈ കഥ പിന്നെ എനിക്ക് മറക്കാന്‍ പറ്റാതെ ആയി . ഇന്ന് പലപ്പോഴും പൊതു സ്ഥലങ്ങളില്‍ രോഷം കൊള്ളുമ്പോള്‍ മനസ്സില്‍ ഞാന്‍ കാണാത്ത ആ ചെറുപ്പകാരന്‍ ആകും ! പലപ്പോഴും യാത്രകളില്‍ ഞാന്‍ ഇത്തരം സംഭവങ്ങള്‍ പ്രതീക്ഷിക്കുന്നു ! പേര്‍സില്‍ അല്പം കൂടി പണം കരുതി വെക്കുന്നു . പ്രതികരണ ശേഷി ഇല്ലാത്ത സമൂഹത്തിന്റെ മുഖത്തേയ്ക്ക് വലിച്ചെറിയാന്‍ !!!

നിങ്ങള്‍ ചോദിച്ചേക്കും , ഇത്രയൊക്കെ കഷ്ടപ്പെട്ട് ഡോക്ടറെ കണ്ടു ഉമ്മയുടെ അസുഗം മാറിയോ എന്ന് . ഇല്ല , മാറിയില്ല ! ഒരു വെത്യാസം മാത്രം , മുന്പ് പറഞ്ഞ ഡോക്ടര്‍ മാര്‍ക്ക് പകരം എല്ല് രോഗ വിദഗ്ദന്‍ ആയ മകന്‍ ചികില്‍സിക്കുന്നു.

ഉമ്മ പറഞ്ഞ കഥ


ചില കാര്യങ്ങള്‍ അങ്ങനെയാണ് ! എത്ര കാലം കഴിഞ്ഞാലും മനസ്സില്‍ നിന്നും പോകില്ല !


കുറെ കൊല്ലങ്ങള്‍ക്കു മുമ്പാണ് . എന്റെ ഉമ്മ തൃശ്ശൂരില്‍ ഉള്ള ഒരു എല്ല് ഡോക്ടറുടെ ചികിത്സയിലായിരുന്നു . അസുഗം വളരെ സാദാരണം . മൂന്നു കുട്ടികളെ അതി രാവിലെ എഴുനെല്‍പ്പിച്ചു ടുഷനും സ്കൂളിലേക്കും പറഞ്ഞയക്കേണ്ടി വരുന്ന, ദാരിദ്ര്യ രെഗക്കു തൊട്ടു മേലെ മാത്രം സ്ഥാനമുള്ള ഒരു വീട്ടമ്മക്ക്‌ സാദാരണമായ അസുഗം ! പുറം വേദന , തണ്ടല്‍ വേദന ..... !!!


തൃശ്ശൂരിലെ ചില മഹാന്‍മാരായ ഡോക്ടര്‍ മാരുണ്ട് ! ക്ലിനിക്കില്‍ നിറയെ രോഗികളെ കാത്തിരുത്തി ഒറ്റ മുങ്ങലാണ് , ചായ കുടിക്കാന്‍ , അല്ലെങ്ങില്‍ ഫോണ്‍ ബില്ലടക്കാന്‍ , ഭാര്യയെ ചുംബിക്കാന്‍ അല്ലെങ്ങില്‍ ഗര്‍ഭ നിരോദന ഉറ വാങ്ങാനും ആകാം !!! രോഗികള്‍ കാത്തിരുന്നു കൊള്ളുക !!! ഇങ്ങനെ കാത്തിരുന്നു ഡോക്ടറെ കണ്ടു ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്ന രോഗികള്‍ വീട്ടില്‍ എത്തുമ്പോഴേക്കും പാതിരാത്രി ആയിരിക്കും !


ഉമ്മയെ ഡോക്ടറെ കാണിച്ചു , ഉപ്പയും ഉമ്മയും , മൈസൂര്‍ ഫാസ്റ്റ് പാസേഞ്ചാരില്‍ കയറി വീട്ടില്‍ എത്തുമ്പോള്‍ പാതിരാത്രി കഴിഞ്ഞിരിക്കും . ഞങ്ങള്‍ കുട്ടികള്‍ പേടിയോടെ ഉറക്കം തൂങ്ങും മിഴികളോടെ കാത്തിരിക്കും . ചിലപ്പോള്‍ ഉറങ്ങി പോയിരിക്കും !


ഇങ്ങനെ തിരിച്ചു വന്ന ഒരു ദിവസം ഉമ്മ പറഞ്ഞ കഥയാണിത്. ചെറിയ ഒരു സംഭവം പക്ഷെ എന്നെ അലട്ടി കൊണ്ടേ ഇരിക്കുന്നു !


മൈസൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ അതിവേഗം കുതിക്കുകയാണ് , വിജനമായ പാതകളിലൂടെ ഇരുട്ടിനെ കീറി മുറിച്ചു ! സീറ്റുകള്‍ ഒക്കെ ഫുള്‍ ആണ് ഒന്നോ രണ്ടോ ആളുകള്‍ കമ്പിയില്‍ പിടിച്ചു ഉറക്കം തൂങ്ങി നില്‍ക്കുന്നു ! കണ്ടക്ടര്‍ അവസാന കണക്കുകള്‍ കൂട്ടുകയാണ് . അപ്പോഴാണ് ഒരു പ്രശ്നം ! ഒരാള്‍ ടിക്കറ്റ്‌ എടുത്തിട്ടില്ല ! കണ്ടക്ടര്‍ സംശയം തീര്‍ക്കാന്‍ ഒന്നുകൂടി എണ്ണി. ശരിയാണ് , ഒരു ടിക്കറ്റ്‌ കമ്മി ! അയാള്‍ എല്ലാ യാത്രകാരോടും ആയി പറഞ്ഞു , " ആരെങ്കിലും ടിക്കറ്റ്‌ എടുക്കാത്തവര്‍ ഉണ്ടെങ്കില്‍ ടിക്കറ്റ്‌ എടുക്കുക " . എല്ലാവരും ഉറക്കം വിട്ടു എഴുനേറ്റു എങ്കിലും , ആരും ടിക്കറ്റ്‌ എടുക്കാന്‍ വന്നില്ല !! അവസാനം കണ്ടക്ടര്‍ ശപിച്ചു കൊണ്ട് ഓരോ യാത്രകരേന്റെയും ടിക്കറ്റ്‌ പരിശോദിക്കാന്‍ തുടങ്ങി . കള്ളനെ പിടിച്ചു . പിന്നിലെ ഒരു സീറ്റില്‍ ഇരുന്നിരുന്ന മെല്ലിച്ച ഒരു ചെറുപ്പക്കാരന്‍ ! അയാളുടെ കയ്യില്‍ പണമില്ല ടിക്കറ്റ്‌ എടുക്കാന്‍ ! കണ്ടക്ടര്‍ ബെല്‍ ചരട് വലിച്ചു . ബസ്‌ നിന്നു. കണ്ടക്ടര്‍ ആക്രോശിച്ചു കൊണ്ട് ആ ചെരുപ്പ്കാരനെ ബസ്സില്‍ നിന്നും പിടിച്ചിറക്കി . അയാള്‍ തല താഴ്ത്തി ഇറങ്ങി പോയി !! ബസ്സിലെ നിന്നു യാത്രകാരനും അനങ്ങിയില്ല . പോലീസുകാരനായ എന്റെ പിതാവും അനങിയില്ല ! വിജനമായ ആ വഴിയില്‍ പാതിരാത്രി ഇറക്കി വിട്ട ചെരുപ്പകാരനെ കുറിച്ച് ഉമ്മ പലപ്പോഴും പറഞ്ഞു , വേദനയോടെ , രോഷത്തോടെ !


ഈ കഥ പിന്നെ എനിക്ക് മറക്കാന്‍ പറ്റാതെ ആയി . ഇന്ന്നു പലപ്പോഴും ഞാന്‍ പൊതു സ്ഥലങ്ങളില്‍ രോഷം കൊല്ലുമ്പോള്‍ എന്റെ മനസ്സില്‍ ഞാന്‍ കാണാത്ത ആ ചെറുപ്പകാരന്‍ ആകും ! പലപ്പോഴും യാത്രകളില്‍ ഞാന്‍ ഇത്തരം സംഭവങ്ങള്‍ പ്രതീക്ഷിക്കുന്നു ! പേര്‍സില്‍ അല്പം കൂടി പണം കരുതി വെക്കുന്നു . പ്രതി കരണ ശേഷി നഷ്ടപെട്ട സമൂഹത്തിന്റെ മുഖത്തേയ്ക്ക് വലിച്ചെറിയാന്‍ !!!!


സോഭവിക മായും നിങ്ങള്‍ ചോദിച്ചേക്കും , ഇത്രയൊക്കെ കഷ്ടപ്പെട്ട് ഡോക്ടറെ കണ്ടു

2009, മേയ് 5, ചൊവ്വാഴ്ച

സൗഹൃദം വിളമ്പുന്ന ഹോട്ടലുകള്‍

ശരവണ ഭവന്‍ അനുഭവത്തില്‍ നിന്നും നേരെ വിപരീതമായ ഒരനുഭവ മായിരുന്നു കോഴിക്കോട് എയര്‍ പോര്ടിനു അടുത്ത് ഉള്ള ഒരു ഹോടലില്‍ നിന്നും ഉണ്ടായത് !


രണ്ടു ദിവസം മുമ്പ് ബഹ്രയിനിലേക്ക് പോകുകയായിരുന്ന അനുജന്‍റെ ഭാര്യയെ യാത്ര യാക്കാന്‍ ആണ് കോഴിക്കോട് എയര്‍ പോര്ടിലേക്ക് പോയത് . ഒന്ന് ഫ്രഷ്‌ ആവാനും ചായ കുടിക്കാനും ആയി എയര്‍ പോര്ടിനു അടുത്ത് " എയര്‍ പോര്‍ട്ട്‌ ഹോടലില്‍ " കയറി !


ഞങ്ങള്‍ക് ഒപ്പം മറ്റൊരു വാഹനവും അവിടെ വന്നു നിര്‍ത്തി . ആ ജീപ്പില്‍ നിന്നും അബായയും മഫ്തയും ദാരിച്ച സ്ത്രീകളും , കുട്ടികളും , വെള്ള മുണ്ടും ഷര്‍ട്ടും തലെകെട്ടും ദരിച ഒന്ന് രണ്ടു പേരും ഇറങ്ങി . ഒരു മുസ്ലിയാരെ പോലെ വസ്ത്രം ദരിച മെല്ലിച്ച ഒരു കാരണവര്‍ കക്ഷത്തില്‍ കറുത്ത ബാഗും വച്ച് , കുട്ടികളോട് ഉച്ചത്തില്‍ സംസാരിച്ചു കൊണ്ട് ഓരോരുത്തരെയും ഓരോ കസേരകളില്‍ ഇരുത്തികൊണ്ടിരുന്നു .


ഞാന്‍ ഇരിക്കാന്‍ തുനിഞ്ഞ ഒരു ടേബിളില്‍ ആ കുട്ടികള്‍ തിക്കി തിരക്കി വന്നിരുന്നു . ഉടനെ ആ കാരണവര്‍ അവരെ എഴുന്നെല്പികാന്‍ ഒരുങ്ങി .
തിരക്കില്ലാത്ത ആ ഹോട്ടലില്‍ വേറെയും ടാബിളുകള്‍ ഒഴിവുണ്ടായിരുന്നു . കുട്ടികളെ എഴുനെല്പികണ്ട എന്ന് പറഞ്ഞു ഞങ്ങള്‍ അടുത്ത ടാബിളില്‍ ഇരുന്നു .


കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം ആ കാരണവര്‍ എന്റെ അടുത്തേക്ക് വന്നു ചോദിച്ചു

" ഇങ്ങള് ഷാര്‍ജയിലെകാണോ ?


"" അല്ല ബഹരയിനിലെക്കാന് " .... ഞാന്‍ പറഞ്ഞു


ആദ്യമായി വിമാന യാത്ര ചെയ്യുന്ന മകളെ കൂടെ അയക്കാന്‍ അയാള്‍ ഒരാളെ തേടുകയായിരുന്നു . എയര്‍ പോര്‍ട്ടില്‍ ചെന്നാല്‍ ഷാര്‍ജ യിലേക്ക് യാത്ര ചെയ്യുന്ന ദാരളം കുടുംബങ്ങള്‍ ഉണ്ടാകുമെന്നും അവരോടൊപ്പം അയക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും അയാളെ സമാധാനിപ്പിച്ചു .


ചായ കുടിച്ചു ബില്ല് കൊടുക്കാന്‍ ചെന്നപ്പോള്‍ എന്റെ മുമ്പില്‍ ആ കാരണവരും ഉണ്ട് . കുറെ പേര്‍ വെത്യസ്ത ഭക്ഷണങ്ങള്‍ കഴിച്ചത് കൊണ്ട് കാഷ് കൌണ്ടറിലെ ആള്‍ക്ക് ശരിക്ക് ബില്‍ കൂട്ടാന്‍ കഴിയുന്നില്ല ! ആകെ കണ്ഫിയൂഷന്‍! കാരണവര്‍ അക്ഷമന്‍ ആയി ! അയാള്‍ കാഷിലെ ആളോടു
പറഞ്ഞു


" ഇങ്ങള്‍ ഒരു കാര്യം ചെയ്യ് , എത്രെച്ചാ കൂട്ടി വച്ചോ ഞമ്മള് തിരിച്ചു വരുമ്പോള്‍ തരാം "!!!!


ഞാന്‍ ഒരു ഷോക്കോടെ, "ഓ .... പാവം " ഭാവത്തോടെ , ആ ഗ്രാമീണ നിഷ്കളങ്കതയെ നോക്കി നിന്നപ്പോള്‍ , കാഷ് കൌണ്ടറിലെ ആള്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു


" ഓകെ ഇങ്ങള് പോയി വരിന്‍ "!!!!!


ഞാന്‍ വായ പൊളിച്ചു നില്‍കുമ്പോള്‍ ആ കാരണവര്‍ സലാം പറഞ്ഞു , ജീപ്പില്‍ കയറി സ്ഥലം വിട്ടു !



തിരുവല്ലയിലും കണ്ണൂരും വഴി ചോദിച്ചരിയുന്നതിന്റെ വെത്യാസം നമ്മള്‍ പലപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട് ! രാഷ്ട്രീയ കൊലപാതകങ്ങല്‍കും , ക്രിമിനല്‍ രാഷ്ട്രീയത്തിനും കേരളത്തിന്റെ മുഴുവന്‍ ശാപം എല്കാറുള്ള കണ്ണൂര്‍കാര്‍ നമ്മളെ അതിശയിപ്പിക്കുന്ന സൌഹൃദത്തോടെ പെരുമാറും !! സൌഹൃദവും , പരസ്പര വിശ്വാസവും നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും അവശേഷിക്കുന്നു എന്ന് പലപ്പോഴും വടക്കന്‍ കേരളത്തില്‍ യാത്ര ചെയ്യുമ്പോഴാണ് എനിക്ക് തോന്നിയിട്ടുള്ളത് !


സ്വാമി ശാന്തന്‍ആനന്ദ സരസ്വതിക്ക് മനുഷ്യ നന്മയില്‍ കര കളഞ്ഞ വിശ്വാസം ഉണ്ട് ! അത് കൊണ്ടാണ് അന്ന ലക്ഷ്മി പോലെ ഒരു ഹോട്ടല്‍ തുടങ്ങാന്‍ സ്വാമിക്കും അദ്ധേഹത്തിന്റെ ബാക്തര്കും കഴിഞ്ഞത് !

കോയമ്പത്തൂര്‍ മേട്ടുപാളയം റോഡിലെ അന്ന ലക്ഷ്മി ഹോട്ടല്‍ വളരെ വെത്യസ്ഥം ആയ ഒരു ഹോട്ടല്‍ ആണ് !. അവിടെ കയറി വിശാലമായി ലഞ്ച് കഴിച്ചോളൂ ! ബില്ലിനായി കാത്തിരികേണ്ട ! ബില്‍ വരില്ല ! നിങ്ങള്ക്ക് ഇഷ്ടമുള്ളത് കൊടുത്താല്‍ മതി !! കൊടുത്തില്ലെങ്കിലും ആരും ചോദിക്കില്ല !!!! വിശ്വസിക്കാന്‍ ബുദ്ധിമുട്ടാനല്ലേ ? ഈ ഹോട്ടല്‍ ഒരു ആശ്രമം നടത്തുന്നതാണ് . ഇതിലെ വരുമാനം ബുദ്ധി കുറഞ്ഞ കുട്ടികളുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്നു !!!! .കൊലാലംപൂരിലും , പെര്‍ത്തിലും , ചെന്നയിലും , കോയമ്പത്തൂരിലും അന്ന ലക്ഷ്മി ഹോറെലുകള്‍ ഉണ്ട് ! ഇനി ഊട്ടിയില്‍ പോകുമ്പോള്‍ മേട്ടുപ്പാളയം റോഡില്‍ ഉള്ള ഈ ഹോട്ടലില്‍ ഒന്ന് കയറിക്കോളൂ , നല്ല ഒരു അനുഭവം ആകും !!!

2009, മേയ് 3, ഞായറാഴ്‌ച

ഷെയ്ക്ക്‌ സയെദ്‌ റോഡും സാധ്യത സിദ്ധാന്തവും !

ദുബായ് അബുദാബി റോഡില്‍ കാറോടിക്കുമ്പോള്‍ എനിക്ക് ഉഷ ടീച്ചറെ ഓര്‍മവരും ! ടീച്ചര്‍ പ്രോബബിളിടി അഥവാ സാധ്യത സിദ്ധാന്തം ക്ലാസ്സ്‌ എടുക്കുകയാണ് .


" മുപ്പതിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള ഒരു മലയാളി അസുഖം പിടിച്ചു മരിക്കാനുള്ള സാധ്യത എത്രയാണ് ? . ഇതെങ്ങനെ കണ്ടു പിടിക്കും ? "

പിന്‍ ബഞ്ചില്‍ ഇരിക്കുന്ന മടിയനായ വിദ്യാര്‍ഥിക്ക് രോഗം പിടിച്ചു മരിക്കാനുള്ള സാധ്യത അറിയാന്‍ ഒട്ടും താല്പര്യമില്ലായിരുന്നു ! അപ്പുറത്തെ ക്ലാസ്സിലെ നാന്‍സി ഒരഞ്ച് കൊല്ലത്തിനു കല്യാണം കഴിക്കാതെ ഇരിക്കാനുള്ള സാധ്യത അറിഞ്ഞാല്‍ കൊള്ളാം ! അപ്പോഴേക്കും പഠിത്തം കഴിഞ്ഞു ഒരു ജോലി കണ്ടു പിടിച്ചു അവളെ കെട്ടാം. ഇതായിരുന്നു ചിന്ത !

" ഈ ക്ലാസ്സിലെ നിങ്ങളില്‍ എത്രപേര്‍ അമ്പതു വയസ്സിനു മുമ്പ് മരിക്കും എന്ന് നമുക്ക് പ്രവചിക്കാന്‍ പറ്റും ! "

പടിപ്പിസ്റ്റു സഹാപാടി ചോദിച്ചു " ഞാന്‍ എപ്പോള്‍ മരിക്കും ടീച്ചര്‍ ?"

ടീച്ചര്‍ പറഞ്ഞു " ആര് മരിക്കും എന്ന് പറയാന്‍ പറ്റില്ല , അത് ദൈവത്തിനെ പറ്റു . പക്ഷെ ഡാറ്റ കറക്റ്റ് ആണെങ്കില്‍ എത്രപേര്‍ മരിക്കും എന്ന് കൃത്യമായി കണ്ടു പിടിക്കാം "


അവന്‍ ഇടയ്ക്കു ഇടം കണ്ണിട്ടു നോക്കി യിരുന്ന സരിതയെ അവന്‍ കെട്ടാന്‍ സാദ്യത യുണ്ടോ എന്നായിരുന്നു അന്ന് ഇന്റെര്‍വെല്ലിനു ഞങ്ങള്‍ ചര്‍ച്ച ചെയ്തത് . ഉത്തരം 1 ആയിരുന്ന്നു . അതായത് സാധ്യത 100 ശതമാനം! എന്നാല്‍ ഞങ്ങളുടെ നിഗമനം തെറ്റി ! ഡാറ്റ മോശമായിരുന്നു അല്ലെങ്ങില്‍ , ജീവിതത്തിലെ സാധ്യതകള്‍ കണ്ടുപിടിക്കാന്‍ കൌമാരകാരായ ആ വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവങ്ങള്‍ പോരായിരുന്നു !


അബുദാബി റോഡില്‍ കാര്‍ ഓടിക്കുംബോഴാനു പഠിച്ചു മറന്ന probability theory യും അത് പഠിപ്പിച്ച സുന്ദരിയായ ഉഷ ടീച്ചറെയും വീണ്ടും ഓര്‍ക്കുക ! ഈ റോഡില്‍ വണ്ടി ഓടിക്കുന്ന ഒരു ഇന്ത്യകാരന്‍ അപകടത്തില്‍ പെട്ട് മരിക്കാനുള്ള സാധ്യത എന്ത്രയാണ് ???? ലോകത്തെ ഏറ്റവും കൂടുതല്‍ വാഹനഅപകടങ്ങള്‍ നടക്കുന്ന രണ്ടാമത്തെ രാജ്യം ( ജന സംഗ്യ അനുപാതത്തില്‍ , ഒന്നാം സ്ഥാനം സൗദി അറേബ്യക്ക് ആണ്! ) , അവിടുത്തെ ഏറ്റവും അപകട സാധ്യതയുള്ള റോഡ്‌ ! യു എ ഇ സര്‍കാരിന്റെ പത്രമായ ഗള്‍ഫ്‌ ന്യൂസ്‌ തുടര്‍ച്ചയായി ജനങ്ങളെ ഉപദേശിക്കുകയും , പോലീസ് അത്യാധുനിക ഉപകരണങ്ങള്‍ വച്ച് റോഡ്‌ നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ , ഷെയ്ക്ക്‌ സയെദ്‌ ലൂടെ 160 KM സ്പീഡില്‍ ഓരോ പതിനഞ്ചു മിനിട്ടിലും ഒരു കാരെന്കിലും പറന്നു പോകും !!!! ഞങ്ങള്‍ തമാശ പറയാറുണ്ട്‌ , ഏതെങ്കിലും അറബി കോഫി ഷോപ്പിലേക്ക് പോകുന്നതാകും എന്ന് !


യദാര്‍ത്ഥ ഡാറ്റ വച്ച് ( അത് കിട്ടുക അസാദ്യം ) പ്രോബബിളിടി കണക്കാക്കിയാല്‍ ലോകം തന്നെ ഞെട്ടിപോകും ! ഈ റോഡില്‍ വച്ച് നിങ്ങള്‍ കൊല്ലപെടാനുള്ള സാധ്യത വളരെ കൂടുതലാണ് ! ദിവസവും രണ്ടും മൂന്നും തവണ ഈ റോഡിലൂടെ സഞ്ചരിക്കുന്ന ഒരാളുടെ കാര്യമോ ??? അപകടം പിടിച്ച ഇത്തരം റോഡുകളില്‍ ജീവിക്കുന്ന ഡ്രൈവര്‍ മാരും , നിരന്തരം സഞ്ചരികേണ്ടി വരുന്ന ഔട്ട്‌ ഡോര്‍ തൊഴിലാളികളും അപകട സാധ്യതയില്‍ മുന്‍പന്തിയിലാണ് ! ആറ്റികുറുക്കി വരുന്ന ഗള്‍ഫ്‌ ന്യൂസ്‌ വാര്‍ത്തകള്‍ ഒന്ന് കണ്ണോടിച്ചു , അപ്പോള്‍ തന്നെ മറന്നു, കാറെടുത്ത് റോഡിലിരങ്ങുന്നവര്‍ മിക്കവാറും പ്രോബബിളിടി സിദ്ധാന്തമോ കണക്കോ പടിചിട്ടുണ്ടാവില്ല , ചിലപ്പോള്‍ പത്താം ക്ലാസ്സ്‌ കടന്നിട്ട് പോലും ഉണ്ടാവില്ല ! ഇനി അഥവാ പടിച്ചിട്ടുന്റെങ്കില്‍ തന്നെ എന്നെപ്പോലെ അതവര്കും ഒരു പ്രശ്നം ആവില്ല ! കാരണം , പണിതീരാത്ത ഒരു വീടോ , കല്യാണം കഴിയാത്ത പെങ്ങന്മാരോ ,വൃദ്ധരായ മാതാ പിതാക്കാലോ , വാക്കുകൊടുത്ത പെണ്ണോ കാത്തിരിക്കുന്നുണ്ടായിരിക്കും!!!!

2009, ഏപ്രിൽ 24, വെള്ളിയാഴ്‌ച

വേനല്‍ വിശേഷങ്ങള്‍

വേനല്‍ ചൂടിനേക്കാള്‍ കൂടിയ എലക്ഷന്‍ ചൂടിലെക്കാന് ഞാന്‍ തിരിച്ചു വന്നത്. വേഴാമ്പലിനെപ്പോലെ മനുഷ്യര്‍ കാത്തിരിക്കുന്നു . ചിലര്‍ക്ക് വേണ്ടത് ഇലക്ഷന്‍ റിസള്‍ട്ട് മറ്റു ചിലര്‍ക്ക് മഴയും ! പച്ചപ്പും , പാടങ്ങളും , തോടും , പൂ മരങ്ങളും പഴയപോലെ ! കള്ളും , കക്കയും , ഇഷ്ടം പോലെ ! മൊബൈലും , പ്രേമവും , ഒളിച്ചോട്ടവും സാദാരണം! ഒരുതോഴിലും ഇല്ലാത്തവര്‍ കൂടി ഇരിക്കാറുള്ള മര്ചോടും , കലുങ്കും, വിജനം! മിക്കവരും തൊഴില്‍ ചെയ്യുന്നു , കള്ളു കുടിക്കുന്നു , മൊബൈല്‍ വിളിക്കുന്നു ! പരിചയമുള്ള ചില ലൈംഗിക തൊഴിലാളികളെ കാണാന്‍ കഴിഞ്ഞില്ല . ചില ആണ്‍ വെഭി ചാരികള്‍ നല്ല കുട്ടികളായി പെന്‍ മക്കളെ കല്യാണം കഴിച്ച വീടുകളില്‍ പോയി വന്നു കൊണ്ടിരിക്കുന്നു !

പഴയപോലെ കണ്ടാല്‍ അമിതമായ ഞെട്ടലോ സ്നേഹ പ്രകടനമോ മിക്കവര്‍ക്കും ഇല്ല ! ഒരു പുന്ചിരി , സുഖമല്ലേ ? , അത്രമാത്രം ! ഒരു ഹോളിവൂഡ്‌ സ്റ്റൈല്‍ ! പടിഞ്ഞാറന്‍ പക്വത !!!

കല്യാണങ്ങള്‍ വളരെ ഫോര്‍മല്‍ ആയി മാറിയിരിക്കുന്നു ! മിക്കവരും വന്നു ഭക്ഷണം കഴിച്ചു ഉടന്‍ രക്ഷപെടും !!!!പല മുസ്ലിം കല്യാണങ്ങള്‍ക്കും ചെക്കന്റെ കൂടെ പോകാന്‍ ആളില്ല ! ഹിന്ദു കല്യാണങ്ങള്‍ക്ക് വിളമ്പാന്‍ ആളില്ല ! ലോറിയില്‍ പാത്രങ്ങള്‍ കയറ്റി കൊണ്ട് വന്നു , പന്തലിട്ടു , സദ്യ വിളമ്പി , കൂട്ടമായിരുന്നു കഴിച്ചു , പന്തല്‍ പൊളിച്ചു , പാത്രങ്ങള്‍ തരിച്ചു കൊണ്ട് പോയി കൊടുത്തു ഞങ്ങള്‍ എന്ത്രയോ കല്യാണങ്ങളില്‍ പങ്കു ചേര്‍ന്നിരുന്നു എന്ന് ഓര്‍കുംമ്പോഴാണ്‌ , ഈ ആളില്ല കല്യാണങ്ങള്‍ അത്ഭുടവും നിരാശയും ആകുന്നതു !

എന്റെ മോളെ ചേര്‍ക്കാന്‍ പരിസരത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ഒരു പര്യടനം നടത്തി ! സര്‍ക്കാര്‍ സ്കൂളുകള്‍ ആണ് ഭേദം! വൃത്തി ഹീനമായ ക്ലാസ് മുറികള്‍ , പൊട്ടി പൊളിഞ്ഞ കെട്ടിടങ്ങള്‍ , മരകഷണങ്ങള്‍ അവിടവിടെ അടിച്ചു പടിപ്പിച്ച വാതിലുകളും ജനലുകളും , വളരെ പഴയ ശവ വണ്ടികള്‍ പോലെ സ്കൂള്‍ ബസ്സുകള്‍ ! വളരെ ദരിദ്രമായ പശ്ചാത്തലങ്ങള്‍ ! ഈ സ്കൂളുകള്‍ക്ക് ഒക്കെ ആരാണ് അഫിലിയെഷനും അപ്പ്രൂവലും കൊടുക്കുന്നതെന്ന് അത്ഭുട പെടുകയാണ് ഞാന്‍ . എന്തായാലും അവരൊക്കെ സമ്പന്നര്‍ ആയി മാരിയിരിക്കണം ! അഞ്ചു ആയിരം മുതല്‍ പത്തായിരം വരെ ദോനെശന്‍! അതിനു ജമാഅത്ത് എന്നോ , മുജാഹിദ് എന്നോ , നായരെന്നോ , ക്രിസ്ത്യാനി എന്നോ വെത്യാസമില്ല !

ഞങ്ങളുടെ അയല്‍വാസി ജയകൃഷ്ണന്‍ വിഷം കഴിച്ചു . രണ്ടു മൂന്നു ദിവസം മുമ്പ് . രണ്ടു കാലിന്റെയും തുടകളില്‍ ബ്ലേഡ് കൊണ്ട് ഒരു പെണ്‍കുട്ടിയുടെ പേര്‍ എഴുതി വെച്ചിരുന്നു ! അവനെ അമല ഹോസ്പിറ്റലില്‍ കൊണ്ട് പോയി അട്മിട്ടു ചെയ്തു വന്നവര്‍ പറഞ്ഞു " ആ കഴുതക്ക് വിഷം കഴിക്കുവാന്‍ കൂടി അറിയില്ല , എന്നിട്ടാണ് പ്രേമിക്കാന്‍ നടക്കുന്നത് എന്ന് " അവര്‍കൊക്കെ ദേഷ്യം കലര്‍ന്ന സങ്കടം. ഞാന്‍ അവരോടു പിക്കസോയെ കുറിച്ചും , വെര്‍ജീനിയ വൂള്‍ഫിനെ കുറിച്ചും തൂങ്ങി മരിച്ച ഞങ്ങളുടെ മറ്റൊരു അയല്‍വാസി പ്രസന്ന ചേച്ചിയെ കുറിച്ചും ഒരു പ്രസംഗം നടത്തി !!! എന്തായാലും ജയ കൃഷ്ണന്‍ രക്ഷപെട്ടു ! ഇന്നലെ വീട്ടിനു മുമ്പില്‍ ഇരിക്കുന്നത് കണ്ടു.

" നമ്പൂരി മാഷ്‌ മരിച്ചു , രാജേഷാണ് നീ വന്നു എന്ന് പറഞ്ഞത് . ഞാന്‍ ഇപ്പൊ പോയി വന്നെ ഉള്ളു . ബിനു ഡല്‍ഹിയില്‍ നിന്നും നെടുമ്പാശ്ശേരി ഇറങ്ങിയിട്ടുണ്ട് അയാളെ കാത്തിരിക്കുക യാണ് ......." സുനിലിന്റെ ഫോണായിരുന്നു. ഞാന്‍ മാഷേ അവസാനമായി കാണാന്‍ പോയി . മടിയമാരായ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കണക്കു പഠിപ്പിച്ചു തോറ്റ മാഷാണ് . " ഇനി നിങ്ങളങ്ങട്ടു പഠിക്ക്യാ...ഞാന്‍ എന്താപ്പോ ചെയ്യാ ? ഹോം വര്‍ക്ക് ഒന്നും ചെയൂല്യ .." മാഷടെ നിസ്സഹായത ! മൂത്ത മകന്‍ ഉണ്ണി നിര്‍ബന്ടിച്ചു ഓപറേഷന്‍ ചെയ്യാന്‍ കൊണ്ട് പോയതാണ് ! വയറ്റിലെ മോഴ മാറ്റിയാല്‍ ഇനിയും കുറേക്കാലം തന്റെ കുട്ടികളെ കളിപ്പിക്കാന്‍ അച്ഛന്‍ ഉണ്ടാകും എന്നയാള്‍ കരുതിയിരിക്കും !

എന്റെ നാട്ടിലെ കള്ളന്മാര്‍ , വിശ്വാസികള്‍വെബിചാരികള്‍ , രഹസ്യ ലൈംഗിക തൊഴിലാളികള്‍ , കാവുകള്‍ , പൂരങ്ങള്‍ , കോലങ്ങള്‍ , പാട്ടുകള്‍ തുടങ്ങിയവയെ കുറിച്ച് എഴുതാം. വള്ളുവനാട്ടിലെ നാടന്‍ പാട്ടുകള്‍ക്ക് ചളിയുടെ ചൂരാണ് , കേട്ട് നോക്കുക !!!

2009, ഏപ്രിൽ 11, ശനിയാഴ്‌ച

സ്വവര്‍ഗ രതി - ചില അനുഭവങ്ങള്‍ !

കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പാണ്, ഞാന്‍ ഹൈദരാബാദില്‍ ഒരു ട്രെയിനിംഗ്നായി ചെന്നതാണ് . " ലകടി ക ഭൂല്‍ " എന്ന സ്ഥലത്തെ ഒരു ഹോട്ടലാണ് കമ്പനി താമസം ഒരുക്കിയിരുന്നത് . മലയാളി ആയി ഞാന്‍ മാത്രം . ഒരു റൂം രണ്ടുപേര്‍ ഷയര്‍ ചെയ്യണം . എന്റെ റൂം മേറ്റ്‌ വിശാഗ പട്ടണത്ത് നിന്നുള്ള സുമുഗനായ ഒരു ചെറുപ്പക്കാരന്‍ . പരിചയപെട്ടപ്പോള്‍ തോന്നി നല്ല ആള്‍ .എന്നേക്കാള്‍ ജോലി പരിചയം ഉള്ള ഒരാള്‍ . ആന്ദ്രയിലെ പ്രശസ്തയായ ഒരു കവിയത്രിയുടെ മകന്‍ . എന്റെ സന്തോഷം ഇരട്ടിച്ചു .



എന്നാല്‍ ഒട്ടും മാന്യമല്ലാത്ത പെരുമാറ്റത്തിലൂടെ അയാള്‍ അന്ന് രാത്രി എനിക്ക് കഠിനമായ മാനസിക സങ്ങര്‍ഷങ്ങലാണ് ഉണ്ടാകിയത് . ഒരേ ബെടിലാണ് ഞങ്ങള്‍ ഉറങ്ങിയിരുന്നത് . ഞാന്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ അയാള്‍ റൂമില്‍ ഉണ്ടായിരുന്നില്ല . രേസ്റൊരന്റ്റ്ഇല്‍ആയിരുന്നു .പിന്നെ എപ്പോഴോ വന്നു കിടന്നതാണ് .


എന്നെ ആരോ കെട്ടി പിടിക്കുന്നത്‌ പോലെ തോന്നിയാണു ഞാന്‍ ഞെട്ടി ഉണര്‍ന്നത് . വിശാഗുകാരന്‍ എന്റെ മേല്‍ കാലു കയറ്റി വച്ച് കെട്ടി പിടിച്ചു കിടക്കുകയാണ് . ഞാന്‍ അയാളെ തള്ളി മാറ്റി . ഞാന്‍ കരുതി അയാള്‍ ഗാഡമായ ഉറക്കത്തില്‍ ആണെന്ന്‌ . എന്നാല്‍ അയാള്‍ വീണ്ടും അത് തന്നെ ആവര്‍ത്തിച്ചു ! എന്നെ ചുംബിച്ചും , ദേഹത്ത് തടവിയും , അടിവസ്ത്രത്തില്‍ സ്പര്ശിച്ചും ......... ഞാന്‍ ആകെ മാനസിക സങ്കര്‍ഷത്തില്‍ ആയി , പ്രതി കരിക്കാന്‍ എന്ത് കൊണ്ടോ എനിക്ക് കഴിഞ്ഞില്ല . ഓരോ സമയവും ഞാന്‍ അയാളെ ഉന്തി , മാറ്റി കിടത്തി !


രാവിലെ ആയപ്പോള്‍ അയാള്‍ സൌഹൃദത്തോടെ ചിരിക്കുന്നു . എനിക്ക് ചായ ആറ്റിതരുന്നു! പക്ഷെ എന്റെ ഉള്ളില്‍ ദേഷ്യം പെറുക്കുക ആയിരുന്നു . ട്രെയിനിംഗ് ക്ലാസ്സില്‍ ഒന്നും ശ്രദ്ധിക്കാന്‍ പറ്റുന്നില്ല . എല്ലാവരും പുതിയ ആളുകള്‍ . പരിചയമില്ലത്തവര്‍ . ആരോടും പറയാന്‍ തോനുന്നില്ല . വേണമെന്കില്‍ റൂം മാറാന്‍ ശ്രമിക്കാം . പക്ഷെ മനസ്സ് പറയുന്നു , ആ കള്ളനൊരു ഷോക്ക് കൊടുക്കാന്‍ !


അന്ന് രാത്രി ഞാന്‍ ഉറക്കം നടിച്ചു കിടന്നു . അയാള്‍ തന്റെ വെളുത്ത പയ്ജാമയും കുര്‍ത്തയും ദരിച്ചു കിടക്കയില്‍ കയറി കിടന്നു . ഉടനെതന്നെ , പതുക്കെ , ശ്രദ്ധിച്ചു ,കാല്‍ എന്റെ മേല്‍ കേറ്റി വച്ചു. ഞാന്‍ അനങ്ങാതെ കിടന്നു . പതുക്കെ എന്നെ തടവി , അടിവസ്ത്രത്തില്‍ തൊട്ടപ്പോള്‍ ഞാന്‍ ചാടി എഴുനേറ്റു . ഞാന്‍ എഴുനേട്ടതും അയാള്‍ തന്ജ്ജത്തില്‍ തിരിഞ്ഞു കിടക്കാന്‍ ശ്രമിച്ചു . ഞാന്‍ അയാളെ ഉന്തി കട്ടിലിനു താഴേക്കിട്ടു . അവിടെനിന്നു പയ്ജാമയില്‍ പിടിച്ചു വലിച്ചു ഉയര്‍ത്താന്‍ നോക്കി .എനിക്കറിയാവുന്ന എല്ലാ തെറിയും വിളിക്കുന്നുണ്ടായ്രിന്നു ! അയ്യാള്‍ മുട്ടുകുത്തി നിന്ന് രണ്ടു കയ്യും ഉയര്‍ത്തി കേണു " ഐ അം സോറി , ലീവ് ഇറ്റ് , ലീവ് ഇറ്റ് , ഐ അം സോറി " . ഞാന്‍ ആ കിടക്കയില്‍ തന്നെ കിടന്നുറങ്ങി . അയ്യാള്‍ നിലത്തും . പിറ്റേന്ന് H R മാനേജരെ കണ്ടു ഞാന്‍ റൂം മാറി . പിന്നീടുള്ള ഒരുദിവസവും അയാള്‍ എന്റെ മുമ്പില്‍ വന്നില്ല . ഇതായിരുന്നു എന്നെ ഷോക്ക് ചെയ്ത ആദ്യത്തെ ഹോമോ ആക്രമണം !


സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ എനിക്ക് ഹോമോകളെ അല്ലെങ്ങില്‍ സ്വവര്‍ഗ രതികാരെ പരിചയം ഉണ്ട് ! എട്ടാം ക്ലാസ്സിലെ ബാക്ക് ബഞ്ചില്‍ നിക്കറും ഇട്ടിരുന്ന എന്നെ മുണ്ടിലെക്കും പന്റ്സിലെക്കും ഉടന്‍ മാറാന്‍ പ്രേരിപ്പിച്ചത് കുറച്ചു ഹോമോ സെക്സ് പെരുമാറ്റങ്ങള്‍ കാണിച്ചിരുന്ന എന്റെ ബെഞ്ച്‌ മാറ്റുകള്‍ ആണ് ! ലോക ജനസംഗ്യയില്‍ 7 തൊട്ടു 13 ശതമാനം വരെ പേര്‍ കുറഞ്ഞോ കൂടിയോ സ്വവര്‍ഗരതി സോഭാവങ്ങള്‍ കാണിക്കുന്നുണ്ടത്രെ !


പാലക്കാടുനിന്നും പട്ടാമ്പിയിലേക്ക്‌ യാത്ര ചെയ്യുമ്പോള്‍ ആണ് മറ്റൊരു " പീഡനം " നടന്നത് .ഒറ്റപ്പാലത്ത് നിന്ന് കയറിയ ഒരു മധ്യ വയസ്കന്‍ കുറച്ചു പ്ലാസ്റ്റിക് ഉറകളും പിടിച്ചു എന്റെ സീറ്റില്‍ വന്നിരുന്നു ! കൈമുട്ട് കൊണ്ട് എന്റെ വയറില്‍ സ്പര്ശിച്ചാണ് ഇയാള്‍ തുടങ്ങിയത് . ഞാന്‍കൂടുതല്‍ കൂടുതല്‍ അരികിലേക്ക് നീങ്ങി ചുരുണ്ടു ഇരിപ്പായി . പക്ഷെ പിന്നെയും കൈമുട്ട് നീണ്ടു വന്നു , പിന്നെ ഒരു കൈ എന്റെ തുടയില്‍ വിശ്രമിക്കാന്‍ തുടങ്ങി , ബസ്സിന്റെ ഇളക്കത്തില്‍ എന്നപോലെ അത് കൂടുതല്‍ മധ്യ ഭാഗത്തേക്ക് നീങ്ങാന്‍ തുടങ്ങി ! ഞാന്‍ കൈ തട്ടി മാറ്റി ! കയ്യിലെ പ്ലാസ്റിക് കവറുകള്‍ കാരണം സംബവിച്ചതാണ് എന്നപോലെ , ഒന്ന് നോക്കി , പല്ലിളിച്ചു , അയാള്‍ ഇളകി ഇരുന്നു , പക്ഷെ കൈ മുട്ട് പിന്നെയും നീണ്ടു വന്നു !!!!


എന്റെ പിതാവിന്റെ പ്രായമുള്ള ഒരു മനുഷ്യനോടു എങ്ങനെ പ്രതികരിക്കും ? ഞാന്‍ കൈ തട്ടി മാറ്റിയും , ചുരുണ്ടു ഇരുന്നും കുളപ്പുള്ളി വരെ എത്തി ( ഏകദേശം മുക്കാല്‍ മണിക്കൂര്‍ !) . കുലപ്പുല്ലിയില്‍ അയാള്‍ ഇറങ്ങി , വണ്ടി നീങ്ങുമ്പോള്‍ കണ്ടു , ഒരു കടയുടെ മറവില്‍ അയാള്‍ എന്നെ തന്നെ നോക്കി നില്കുന്നു ! അന്ന് വീട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ കണ്ണാടിയുടെ മുമ്പില്‍ പോയിനിന്നു, വിശദമായി എന്നെ തന്നെ നോക്കി . വല്ല ഗേ ശരീര ഭാഷയും എന്നില്‍ കടന്നു കൂടിയിട്ടുണ്ടോ എന്നറിയാന്‍ !!!


സ്വവര്‍ഗ രതി ലോകത്തെ എല്ലാ സമൂഹങ്ങളിലും ഉണ്ട് . ആടുനിക ജനാടിപത്യ രാജ്യങ്ങള്‍ ഇതിനെ അന്ഗീകരിക്കാന്‍ തുടങ്ങിയിരുക്കുന്നു . സ്വീഡന്‍ ആണ് ലോകത്തെ ഏറ്റവും ഗേ സൌഹൃദ രാജ്യം . അടുത്ത മേയ് ഒന്നാം തിയതി മുതല്‍ സ്വീഡനില്‍ എല്ലാ ( ഗേ ആന്‍ഡ് ലെസ്ബിയന്‍ ) സ്വവര്‍ഗ രതികാര്കും നിയമ വിധേനെ കല്യാണം കഴിക്കാം . ആദ്യം ഈ നിയമം കൊണ്ടു വന്നത് നതര്‍ ലാന്‍ഡ്‌ ആണ് . കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സ്വവര്‍ഗ കല്യാണം ഒരു പ്രദാന വിഷയം ആയിരുന്നു !!
ലോകം മുഴുവന്‍ കീഴടക്കാന്‍ ആശിച്ച , മാസിഡോണിയയിലെ രാജാവ് ഫിലിപ് രണ്ടാമന്റെ മകന്‍ ഗേ ആയിരുന്നെന്നു പറഞ്ഞാല്‍ പലരും സമ്മതിച്ചു തരില്ല ! ഗ്രീകുകാര്‍ , പക്ഷെ ഇന്നത്‌ സമ്മതിക്കുന്നു !


ഇന്ത്യകാരും സ്വവര്‍ഗ രതിയില്‍ മോശകാരല്ല ! എല്ലാ ഭാഷ സംസാരികുന്നവരിലും സംസ്ഥാനങ്ങളിലും സ്വവര്‍ഗ രതികാര്‍ വ്യാപകമായുണ്ട് . ബീഹാറിലെ ഭോജ്പുരി സംസാരിക്കുന്ന അതിര്‍ത്തി ജില്ലകളില്‍ സ്വവര്‍ഗ രതി വളരെ ജനകീയവും , വിശ്വാസത്തോട് ബന്ധപെട്ട ഒരു ആചാരവും ആണ്. താരതമ്യേന വരണ്ടതും , ഫല ബൂയിഷ്ടമാല്ലാത്തതും ആയ കൃഷി ഭൂമികള്‍ ആണ് ഈ ജില്ലകളില്‍ . ഇവിടുത്തെ ചെറുപ്പക്കാര്‍ക്ക് മറ്റു സ്ഥലങ്ങളില്‍ നിന്ന് പെണ്ണ് കിട്ടില്ല ! അങ്ങനെ യാനെത്രേ സ്വവര്‍ഗ രതി ഈ ഭാഗങ്ങളില്‍ ജനകീയം ആയതു .


മദ്രാസില്‍ ജോലി ചെയ്യുന്ന കാലത്തു എന്റെ റൂം മാറ്റുകള്‍ കുറച്ചു സോഫ്റ്റ് വെയര്‍ എങ്ങിനീയര്‍ മാര്‍ ആയിരുന്നു . അവരില്‍ ചിലര്ക്ക് ഒരു പരിപാടി യുണ്ട് ! ഒരാള്‍ പൂര്‍ണ നഗ്നനായി തറയില്‍ കിടക്കും , വേറൊരാള്‍ അയാളെ എണ്ണയിട്ടു മസാജ് ചെയ്യും ! അത് കഴിഞ്ഞു ആദ്യം മസാജ് ചെയ്ത ആള്‍ തറയില്‍ കിടക്കും , മറ്റേ ആള്‍ മസ്സാജു ചെയ്യും !!!!


മദ്രാസിലെ എന്റെ ഒരു സഹപ്രവര്ത്തകന് മോഡലിംഗ് ഹോബി ആയിരുന്നു . ഹോബി ആണെന്കിലും ആ മേഘലയില്‍ അയ്യാള്‍ കഴിവ് തെളിയിച്ചിരുന്നു . താജ് ഹോട്ടല്‍ പോലുള്ള സ്ഥാപനങ്ങളുടെ പരസ്യത്തില്‍ വരെ അയാള്‍ മോഡല്‍ ആയിട്ടുണ്ട്‌ . ഓസ്ട്രേലിയയില്‍ പഠിച്ച അയാള്‍ക്ക്‌ മായ എന്ന ഒരു സുന്തരി ഗേള്‍ ഫ്രെണ്ട് ഉം ഉണ്ടായിരുന്നു . ഒരു സുപ്രഭാതത്തില്‍ അയാള്‍ മോടെലിംഗ് നിര്‍ത്തി ! അതിനെ ക്കുറിച്ച് ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ് "I don't want to be a GAY" !!!! അയ്യാളുടെ അഭിപ്രായത്തില്‍ മോടെലിംഗ് ചെയ്യുന്നവര്‍ക്ക്‌ ഇടയില്‍ ഹോമോസ് വളരെ കൂടിതലാണ് .( മോടെലിങ്ങില്‍ ഏര്‍പ്പിട്ടിട്ടുള്ളവര്‍ , ഇതൊരു അഭിപ്രായം മാത്രമായി എടുക്കുക )


ദുബായ് യിലെ ഇന്റര്നെറ്റ് സിറ്റി യില്‍ ജോലി ചെയ്യുമ്പോളാണ് ഞാന്‍ വീണ്ടും ഒരു ഒരു ഗേ യുടെ കയ്യില്‍ പെടുന്നത് ! ഫാന്‍സി എന്ന പിക്ക് അപ് ആന്‍ഡ് ഡ്രോപ്പ് സര്‍വീസ് ആണ് ഞാന്‍ ഓഫീസില്‍ പോയി വരാന്‍ ഉപയോഗിച്ചിരുന്നത് . റിഗ്ഗ റോഡില്‍ നിന്നും ഞാന്‍ ഫാന്‍സി ബസ്സില്‍ കയറും ! ആ സ്റ്റോപ്പില്‍ ദാരളം ആളുകള്‍ ഉണ്ടാകും ആ ബസ്സില്‍ കയറാന്‍ . എല്ലാവരും ഇന്റര്‍നെറ്റ് സിറ്റി / ജബല്‍ അലി ഭാഗത്തേക്ക് പോകുന്നവര്‍ . ഞാനും എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനും ആയ രാകേഷും ഒപ്പം ആണ് പോയി വന്നിരുന്നത് . അയാള്‍ പൂന സ്വദേശി ആണ് . ഒരു നാള്‍ ഒരു പുതിയ ആള്‍ കൂടി റിഗ്ഗ റോഡില്‍ നിന്ന് ബസ്സില്‍ കയറാന്‍ തുടങ്ങി ! അത് തണുപ്പ് കാലം ആയിരുന്നു ! ഒരു മഞ്ഞ ജര്കിന്‍ ഇട്ടാണ് അയാള്‍ മിക്ക ദിവസവും വരുക. എകതെശം നല്പതഞ്ഞു വയസ്സ് പ്രായം തോന്നും . ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഫിനാന്‍സ് മാനേജര്‍ , ബോംബെ കാരന്‍ .


ബസ് സ്റ്റോപ്പില്‍ നിന്ന് അയാളോട് സംസാരികുമ്പോള്‍ തന്നെ അയാള്‍ ദേഹത്ത് തൊട്ടും പിടിച്ചും ആണ് സംസാരിക്കുക ! ഒരു നാള്‍ അയാള്‍ ത്തികി തിരക്കി എന്റെ സീറ്റില്‍ വന്നിരുന്നു . അതേ ഒറ്റപ്പാലം - കൊളപ്പുള്ളി കഥ ! പക്ഷെ ഞാന്‍ ആദ്യം കൈ തട്ടി മാറ്റിയപ്പോള്‍ അയാള്‍ നിര്‍ത്തി ! ബസ് ഇറങ്ങിയപ്പോള്‍ ഞാന്‍ രാകെഷിനോട് കാര്യം പറഞ്ഞു ! പക്ഷെ അവന്‍ സമ്മതിച്ചില്ല . അവന്‍ പറഞ്ഞു " Man , he is a finance manager, don't tell me this !" . പിന്നീട് ഞാന്‍ ആ മഞ്ഞ ഷര്‍ട്ട് കാരനെ ബുദ്ധിപൂര്‍വ്വം ഒഴിവാക്കി ! രാകേഷ് സൗഹൃദം തുടര്‍ന്നു . ഒരുനാള്‍ ഞാന്‍ ശ്രദ്ധിച്ചു " രാകേഷ് സീറ്റില്‍ അറ്റത്ത്‌ ചുരുണ്ടു ഇരിക്കുന്നു , നമ്മുടെ മഞ്ഞ ഷര്‍ട്ട് കാരനാണ് തൊട്ടടുത്ത്‌ ! ബസ് ഇറങ്ങിയതും രാകേഷ് എന്നോട് പറഞ്ഞു " Man , you are right , that fckr is a GAY"!

അതിനു ശേഷം ഞങ്ങള്‍ അയാള്‍ക്ക്‌ പേരിട്ടു " യെല്ലോ മാന്‍ " ! ഞാന്‍ ചിലപ്പോള്‍ പാതിരാത്രിയില്‍ രാകേഷിനെ ഫോണില്‍ വിളിക്കും എന്നിട്ട് പറയും " ഇത് യെല്ലോ മാനാണ് , എനിക്ക് നീ യില്ലാതെ ഉറങ്ങാന്‍ കഴിയില്ല " എന്ന് ! ചിലപ്പോള്‍ അവന്‍ എനിക്ക് SMS അയക്കും " ഐ അം വൈടിന്ഗ് ഫോര്‍ യു " - യെല്ലോ മാന്‍ !

2009, ഏപ്രിൽ 8, ബുധനാഴ്‌ച

റാസ് അല്‍ ഖൈമയിലെ കമ്മ്യൂണിസ്റ്റ്

റാസ് അല്‍ ഗൈമ യില്‍ നിന്നും ഏകദേശം എഴുപതു കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലേക്ക് ഞാന്‍ ഇടക്ക് സന്ദര്‍ശനം നടത്താറുണ്ട്‌ ! ഒരു സാദാരണ അറബി ഷാബിയ! ടാറിടാത്ത നിരത്തുകള്‍ ഉള്ള , വരണ്ട , പൊടിപിടിച്ച , സമ്പന്ന മല്ലാത്ത ഒരു ഗ്രാമം . എനിക്ക് പ്രിയപ്പെട്ട പലരും ഈ ഗ്രാമത്തിലുണ്ട് . അതില്‍ പ്രദാനി ഒരു പഴയ കമ്മ്യൂണിസ്റ്റ് ആണ് . പഴയത്എന്ന് പറയുന്നതില്‍ അര്‍ത്ഥ മില്ലെന്നു തോനുന്നു ! അയാള്‍ ഇന്നും കമ്മുനിസ്റ്റ്‌ ത്തനെ!

ഒട്ടകങ്ങള്‍ അലയുന്ന മലപാത കളിലൂടെ വണ്ടിയോടിക്കുമ്പോള്‍ മനസ്സില്‍ നിസ്സഹായരായ ഒരു തല മുറയുടെ , പഠിച്ചു പാസ്സായ നിങ്ങലെപോലെയും എന്നെപോലെയും ഒട്ടും കുറയാത്ത ബുദ്ധിയും ആരോഗ്യവും ഉണ്ടായിരുന്ന കുറെ ചെറുപകാരുടെ നഷ്ടപെട്ട ജീവിതം എന്നെ എന്നും അലട്ടികൊണ്ടിരികും ! ഇവരുടെ കൈകളില്‍ പിടിച്ചാണ് ഞാനും ജാഥകളില്‍ ഭാഗമായത് ! പക്ഷെ പാര്‍ടിപോലും അവരെ വഞ്ചിച്ചു . അവരൊന്നും ജീവിതത്തില്‍ ഒന്നും ആയില്ല . അതില്‍ ഒരാള്‍ റാസ് അല്‍ കൈമയിലെ ഈ അതിര്‍ത്തി ഗ്രാമത്തിലുണ്ട് ! പേര് സിദ്ധിക്ക് . ഒരു ചെറിയ ലോണ്ട്രി നടത്തുന്നു .

എന്പതുകളിലെ പോസ്റ്റ് നക്സല്‍ കമ്മുനിസ്റ്റുകള്‍ , ചുകപ്പു കുറഞ്ഞ കംമുനിസ്റ്റുകള്‍ . പാര്‍ടിക്ക് വേണ്ടി പോസ്റ്റര്‍ എഴുതിയും, ജാഥ വിളിച്ചും, കലേക്ടരെറ്റ് ഉപരോധിച്ചും, മനുഷ്യ ചങ്ങല പിടിച്ചും , പ്രതീക്ഷയോടെ യുവത്വം ഹോമിച്ച ഒരു തൊഴില്‍ ഇല്ലാപട ! പാര്‍ടിക്ക് പിന്നീട് തൊഴിലില്ലായ്മ മുദ്രവക്യമേ അല്ലാതായി ! യുവജന്നങളെ വഞ്ചിച്ചു !

ഒരിക്കല്‍ ഗവണ്മെന്റ് ആശുപത്രിയില്‍ കത്തി കുത്തേറ്റു കിടക്കുമ്പോള്‍ ഇയാളെ ഞാന്‍ കാണാന്‍ പോയി . നിറയെ വവ്വാലുകള്‍ തൂങ്ങി കിടന്നിരുന്ന വലിയ മരങ്ങള്‍ ഉണ്ടായിരുന്നു ആ ആശുപത്രി വളപ്പില്‍ . പോസ്റ്റ് മോര്ടം റൂം ആ മരങ്ങള്‍ക്ക് ഇടയിലായിരുന്നു . അതിനോടടുത്ത ഒരു വാര്‍ഡില്‍ വച്ച് കണ്ടപ്പോള്‍ തിളയ്ക്കുന്ന ആവേശമായിരുന്നു കൂടെയുള്ളവര്‍ക്കും ! നമ്പ്യാരുടെ കത്തി പിഴച്ചതാണ് , അല്ലെങ്കില്‍ സോര്‍ഗത്തില്‍ പോകുമായിരുന്നു !

പിന്നീട് ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് , ഒരു ബന്ദിനോട് അനുബന്ധിച്ച് ഉണ്ടായ പ്രശ്നങ്ങള്‍ ഉന്നയിച്ചു ഇവര്‍ പാര്‍ട്ടി കമ്മറ്റിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി ! അധ്യാപക നേതാവ് പണിമുടക്കില്‍ ചേരാതെ പഠിപ്പിക്കാന്‍ കയറി ! അയാളുടെ രിടയര്‍മെന്റ്റ് അടുത്തായതിനാല്‍ , പെന്‍ഷനും , ഗ്രാടുവിടിയും തടഞ്ഞു വച്ചാലോ എന്ന് പേടിച്ചു ആണെത്രേ പണി മുടക്കാഞ്ഞത് !! പാര്‍ട്ടി ഇതിനു അനുമതി കൊടുത്തിരുന്നത്രേ ! പാര്‍ട്ടി കമ്മറ്റിയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ എല്ലാവരും ഉണ്ടായിരുന്നു പക്ഷെ തല്ലു കൂടി പാര്‍ട്ടി വിട്ടു ഇറങ്ങി പോരുമ്പോള്‍ രണ്ടാള്‍ മാത്രം ! ബാക്കി ഉള്ളവര്‍ അവിടെതന്നെ ഇരുന്നു !! അവര്‍ക്ക് പാര്‍ട്ടി ഇല്ലാതെ ജീവിക്കാന്‍ വയ്യ !!!! സിദ്ധിക്കിനും പാര്‍ട്ടി ഇല്ലാതെ ജീവിക്കാന്‍ വയ്യായിരുന്നു !

കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ആ ഇറങ്ങി പോയവരില്‍ ഒരാളെ കണ്ടു, ഉണ്ണി യെ . നിരാശനായ , രോഗിയായ ഒരാള്‍ . തന്റെ ലോട്ടറി കടയിലിരുന്ന് പണ്ടത്തെ കത്തികുത്തിനെ ഓര്‍ത്തു കൊണ്ടയാള്‍ പറഞ്ഞു " അന്ന് രാത്രി ഞങ്ങള്‍ നമ്പ്യാരെ കാത്തിരുന്നു , അയാളുടെ വീടിനടുത്ത് . അയാള്‍ വന്നില്ല . വന്നെന്കില്‍ കൊല്ലുമായിരുന്നു . ഈ പന്നികള്‍ക്ക്‌ വേണ്ടി ഞങ്ങളൊക്കെ ജയിലില്‍ പോകുമായിരുന്നു " !!!!

കേരളത്തിലെ ലക്ഷകണക്കിന് ചെറുപ്പക്കാരെ യാണ് കമ്മുനിസ്റ്റ്‌ പാര്‍ടികള്‍ ഉപയോഗിക്കുകയും , വഞ്ചിക്കുകയും ചെയ്തത് ! പാര്‍ട്ടിക്ക് പരിപാടികളോ , നയങ്ങളോ ഇല്ലായിരുന്നു തൊഴില്‍ ഉണ്ടാകാനും , കൊടുക്കാനും . മാറി വന്ന ഒരു ഇടതു പക്ഷ ഭരണവും അതിനായി ശ്രമിച്ചില്ല , പ്രത്യയ ശാസ്ത്രത്തിന്റെ പരിമിതികളില്‍ നിക്ഷേപങ്ങള്‍ മുടങ്ങി , വ്യവസായങ്ങള്‍ വന്നില്ല ! പിന്നെ ആഗോള വല്കരണം വന്നതോടെ തൊഴില്‍ സംരക്ഷിക്കാനായി സമരം ! ബേബിക്കും , ശര്‍മയ്ക്കും ജയ് വിളിച്ച മിക്ക ഡി വൈ എഫ് ഐ കാരും തെണ്ടികളും വീട്ടുകാര്‍ക്ക് കൊള്ളര്തതവരും ആയി . മിക്കവരും നാട്ടില്‍ ഇന്നും ഓരോ ദിവസത്തെയും ചിലവിനായി കഷ്ടപ്പെടുന്നു . ചുരുക്കം ചിലര്‍ തട്ടി തടഞ്ഞു ഗള്‍ഫ് രാജ്യങ്ങളില്‍ എത്തി പെട്ടു.

രാസ് അല്‍ കൈമയിലെ ലോണ്ട്രിയില്‍ എപ്പോഴും ടി വി ഓടികൊണ്ടിരിക്കും , വാര്‍ത്താ ചാനലുകള്‍ , പ്രത്യാഗിച്ചു കൈരളി ടി വി ! ഞാന്‍ ഇവിടെ എഴുതിയത് ചിലപ്പോള്‍ ഈ ലോണ്ട്രിയിലും പറയും പക്ഷെ സമ്മതിച്ചു തരില്ല ! വലിയ വക്വാതത്തിലെ അവസാനിക്കൂ !!! ഇപ്പോഴും സിദ്ധികിനു പാര്‍ട്ടി ഇല്ലാതെ ജീവിക്കാന്‍ വയ്യ !!!

2009, ഏപ്രിൽ 7, ചൊവ്വാഴ്ച

ഡ്രാക്കുള രവി !

കോയമ്പത്തൂരില്‍ നിന്നാണ് അയാളെ പരിചയപ്പെട്ടത്‌ . എന്റെ ഒരു ബന്ധുവിനെ അവിടെ ഒരു ഹോസ്പിറ്റലില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചിരുന്നു . ഹൃദയ ശസ്ത്രക്രിയ പെട്ടെന്ന് ചെയ്യേണ്ടിയിരുന്നു . നാല് കുപ്പി ബ്ലഡ്‌ വേണം , എ പോസിറ്റീവ് . ഞങ്ങള്‍ നാട്ടിലെ നമ്പരുകളിലേക്ക് ഫോണ്‍ വിളിക്കാന്‍ തുടങ്ങി. ഞങ്ങളുടെ ബദ്ധപ്പാട് കണ്ടിട്ടാകണം , ഡോക്ടര്‍ പറഞ്ഞു " രവിയെ വിളിച്ചു നോക്കു" , ഫോണ്‍ നമ്പരും തന്നു .

ആ നമ്പരില്‍ വിളിച്ചു . മറു തലക്കല്‍ ശാന്തമായ ശബ്ദം ." ഏതു ഹോസ്പിറ്റലില്‍ ? " ഏതു ബ്ലഡ്‌ ആണ് വേണ്ടത് ?"" എപ്പോഴാണ് ഓപ്പറേഷന്‍ " ? തുടങ്ങിയ ചോദ്യങ്ങള്‍ . പിന്നെ പറഞ്ഞു " ഞാന്‍ ഇന്ന് വൈകുന്നേരം വരാം , എന്നിട്ട് സംസാരിക്കാം "!

വൈകുന്നേരം പറഞ്ഞ സമയത്ത് തന്നെ അയാള്‍ വന്നു . ഞങ്ങള്‍ അക്ഷമയോടെ കാത്തിരിക്കുക യായിരുന്നു . ഹോസ്പിറ്റല്‍ കാന്റീനില്‍ ഇരുന്നു സംസാരിക്കുമ്പോള്‍ ഞാന്‍ അത്ഭുട പെട്ടുകൊണ്ടിരുന്നു " ഇങ്ങനെയും ഒരാളോ ? " , " ഇയാള്‍ എങ്ങനെ ജീവിക്കുന്നു "?

കഴിഞ്ഞ പതിനഞ്ചു കൊല്ലത്തോളമായി കോയമ്പത്തൂരിലെ ആശുപത്രികളില്‍ ഇയാള്‍ സുപരിചിതനാണ് . പെട്ടെന്ന് ചെയ്യേണ്ട ഒപെരേഷനുകള്‍ക്ക് ബ്ലഡ്‌ എങ്ങനെ സംഘടിപ്പിക്കും എന്ന് വേവലാതി പെട്ട് നില്‍ക്കുന്ന രോഗികള്‍ക്ക്‌ ഡോക്ടര്‍മാര്‍ ഇയാളുടെ പേരും നമ്പറും കൊടുക്കും . പേര് രവി . സുഹൃത്തുക്കളും , ഇഷ്ടപെട്ടവരും വിളിക്കുന്ന പേര് " ഡ്രാക്കുള രവി !"

സ്വര്‍ണ കച്ചവടക്കാരുടെ കുടുംബം . ഒരു ജ്വല്ലെരി നടത്തി കുട്ടികളും കുടുംബവുമായും ജീവിച്ചിരുന്ന രവി ഒരുനാള്‍ ഇങ്ങനെയൊരു സേവനത്തിനു ഇറങ്ങി പുറപ്പെട്ടു ! കുറച്ചു കഴിഞ്ഞു ജ്വെല്ലേരി പൂട്ടി . മുഴുവന്‍ സമയവും ഹോസ്പിടലുകളിലും രോഗികളുടെ കൂടെയും ആയി ! രക്തദാനം ചെയ്യാന്‍ താല്പര്യമുള്ള ചെറുപ്പക്കാരുടെ വലിയൊരു ഡാറ്റ ബൈസ് ആണ് രവിയുടെ ശക്തി. എന്റെ ബന്ധുവിന് ബ്ലഡ്‌ കൊടുക്കാന്‍ വന്ന ചെറുപ്പക്കാര്‍ ഞങ്ങള്‍ കൊടുത്ത ഒന്നും സ്വീകരിക്കാന്‍ തയ്യാറായില്ല ! ഒരാള്‍ ഞങ്ങള്‍ ബ്ലഡ്‌ ബാങ്കില്‍ ചെല്ലുന്നതിനു മുമ്പുതന്നെ ബ്ലഡ്‌ കൊടുത്തു സ്ഥലം വിട്ടിരുന്നു !

ഓപ്പറേഷന്‍ കഴിഞ്ഞ അന്ന് വൈകുന്നേരം രവി വീണ്ടും വന്നു രോഗിയെ കാണാന്‍ തന്റെ ഭാര്യയോടൊപ്പം ! തന്റെ മാരുതി ഓംനിയില്‍ ഇരുന്നു രവി തന്റെ അനുഭവങ്ങള്‍ പറഞ്ഞപ്പോള്‍ എനിക്ക് നിരാശ തോന്നി . വളരെ അപൂര്‍വമായ ഗ്രൂപ്പുകള്‍ ഉള്ള ബ്ലഡ്‌ ചിലപ്പോള്‍ ബുദ്ധി മുട്ടി കണ്ടുപിടിച്ചു കൊടുത്താലും ,പലരും ഡിസ്ചാര്‍ജ് ചെയ്തു പോയാല്‍ പിന്നെ അയാളെ ഒന്ന് വിളിക്കുകകൂടിയില്ലത്രേ ! എങ്കിലും അയാള്‍ സംതൃപ്തനാണ് ! ചിലപ്പോള്‍ ഇതേ ആളുകള്‍ തിരിച്ചുവരും അവര്‍ക്ക് വേണ്ടിയോ , അവരുടെ ബന്ധുകള്‍ക്ക് വേണ്ടിയോ , അപ്പോഴും രവി സഹായിക്കും ഒട്ടും പരിഭവമില്ലാതെ !

രവിയുടെ കയ്യിലുള്ള ഡാറ്റ ബയ്സിനുവേണ്ടി പല ഹോസ്പിടലുകളും രവിയെ സമീപിചിട്ടുണ്ടത്രേ. വലിയ തുക മുതല്‍ രാഷ്ട്ര പതിയുടെ മെഡല്‍ വരെ ഓഫര്‍ ചെയ്തിട്ടും രവി കൊടുത്തില്ല ! നിധി പോലെ രവി ആ അഡ്രെസ്സ് കളും പിടിച്ചു രാവിലെ മുതല്‍ വൈകുന്നേരം വരെ നിരന്ദരം ശബ്ദിക്കുന്ന്ന തന്റെ മൊബൈലില്‍ സംസാരിച്ചുകൊണ്ട് അശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു !

'റോഡ് അപകടത്തില്‍ പെട്ട് കിടക്കുന്നവരെ ഒന്ന് നോക്കാതെ , വെറുതെ എന്തിനു പൊല്ലാപ്പ് " എന്ന് ചിന്തിച്ചോ അല്ലെങ്കില്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ മിസ് ചെയ്താലോ എന്ന് കരുതിയോ , വേഗം സ്ഥലം വിടുന്നവരുടെ ലോകത്താണ് ഇങ്ങനെ ഒരാള്‍ !!!

രവിയുടെ പ്രവര്‍ത്തനത്തെ പറ്റി മറ്റു കുടുംബ അംഗങ്ങള്‍ക്കും അത്ര മതിപ്പില്ല . പക്ഷെ രവി പറയുന്നു , സമ്പന്നരായ അവരെക്കാള്‍ ഒരു പ്രദാന സ്വത്തു തനിക്കുണ്ടെന്ന് , " മനസമാധാനം ".

--------------------------------------------------------------------------------------------------രവിയുടെ മൊബൈല് നമ്പര്‍ : 09363148682

കോയമ്പത്തൂര്‍ ഉള്ള ആശുപത്രികളിലെ രക്ത ബാങ്ക് കളില്‍ അന്യെഷിച്ചാല്‍ ഇയാളെ നിങ്ങള്ക്ക് പെട്ടെന്ന് പിടികൂടാം .

2009, ഏപ്രിൽ 6, തിങ്കളാഴ്‌ച

വിടരാത്ത ഒരു മൊട്ട്‌ !

അതൊരു വാഴയുടെ ചിത്രമായിരുന്നു . വാട്ടര്‍ കളറുകള്‍ കൊണ്ട് വെള്ള പേപ്പറില്‍ വരച്ച ഒരു ചിത്രം .ഏതോ ഒരു കുട്ടി വീട്ടില്‍ നിന്നും വരച്ചു കൊണ്ടുവന്നതായിരുന്നു അത് . മൂന്നാം ക്ലാസ്സിലെ ചുമരില്‍ ജനാലക്കു മേലേ ടീച്ചര്‍ അതൊട്ടിച്ച്‌ വച്ചിരുന്നു . ഒരുനാള്‍ അത് കാണാതെയായി .


ചില കുട്ടികള്‍ പറഞ്ഞു , അത് തങ്കപ്പന്‍ കട്ടെടുത്തതാനെന്നു . വളെരെ കുറച്ചു മാത്രം സംസാരിച്ചിരുന്ന ഒരു കുട്ടി . സ്കൂളിന്റെ പിന്നിലുള്ള ഹരിജന്‍ കോളനിയിലാണ് തങ്കപ്പന്റെ വീട് . പലപ്പൊഴുംഅവന്‍ ആ ചിത്രത്തെ നോക്കി നില്‍ക്കുന്നതും , ടീച്ചറുടെ കസാരയില്‍ കയറി അത് തൊടുന്നതും ചില കുട്ടികള്‍ കണ്ടിട്ടുണ്ട് !


ടീച്ചര്‍ തങ്കപ്പനോട്‌ ചോദിച്ചില്ല . പക്ഷെ ദിവസങ്ങള്‍ കഴിയും തോറും ഞങ്ങള്‍ എല്ലാ കുട്ടികളും വിശ്വസിച്ചു അത് അവന്‍ തന്നെ എടുത്തതാണെന്ന് ! ഞങ്ങളില്‍ മിക്കവരും അവനുമായി കൂട്ടുകൂടാന്‍ പോയില്ല . ഒറ്റയ്ക്ക് തല താത്തി നടന്നു പോകുമായിരുന്ന അവനെ പിന്നില്‍ നിന്നും പല കുട്ടികളും വിളിച്ചു " കള്ളന്‍ തങ്കപ്പാ....."


അഞ്ചാം ക്ലാസ്സില്‍ നിന്ന് ജയിച്ചപ്പോള്‍ ഞാന്‍ ആ സ്കൂള്‍ വിട്ടു ഹൈ സ്കൂളിലെക് മാറി. പിന്നീട് കുറെ കൊല്ലങ്ങള്‍ക്കു ശേഷം ടൌണില്‍ ബസ്സ് കാത്തു നില്‍ക്കുന്ന തന്കപ്പനെ കണ്ടു , സംസാരിച്ചില്ല . വേഷവും കയ്യിലെ പണി ആയുധങ്ങളും കണ്ടപ്പോള്‍ തോന്നി , കല്ല് വെട്ടായിരിക്കണം ജോലി ! എട്ടാം വയസ്സില്‍ തന്നെ കള്ളനാക്കപെട്ട ഒരു ഹരിജന്‍ കുട്ടി പിന്നെ ജീവിതത്തില്‍ എന്താകാന്‍ ?!!!


വീണ്ടും കുറച്ചു കൊല്ലങ്ങള്‍ക്കു ശേഷം , നാട്ടിലുള്ളപ്പോള്‍ , ഒരു ഇലക്ഷന്‍ കാലത്ത് ഞാന്‍ ആ കോളനിയിലേക്ക് പോയി . ഒരു ചെറിയ കുടിലില്‍ വെച്ച് ഒരു സഗാവ് ചോദിച്ചു " നിനക്കറിയില്ലേ , തന്കപ്പനെ , നമ്മുടെ ക്ലാസ് മേറ്റ്‌ ?" .തങ്കപ്പന്‍ അവിടെ ഉണ്ടായിരുന്നില്ല . തങ്കപ്പന്റെ അമ്മ രണ്ടു ആണ്‍കുട്ടികളെ അഭിമാനത്തോടെ മുമ്പിലേക്ക് ആക്കികൊണ്ട് പറഞ്ഞു " തങ്കപ്പന്റെ കുട്ടികളാണ് !!" ഞാന്‍ മൂത്ത കുട്ടിയോട് ചോദിച്ചു . ഇതു ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന് . അവന്‍ പറഞ്ഞു " മൂന്നാം ക്ലാസ്സില്‍ ". എനിക്ക് സങ്കടം വന്നു , വെറുതെ !

2009, ഏപ്രിൽ 4, ശനിയാഴ്‌ച

ഊഹ കൊടുങ്കാറ്റു !

കുറച്ചു കാലം മുമ്പ് ഒ‌രു ഓസ്ട്രെലിയക്കാരിയെ പരിചയപ്പെട്ടു , അബു ദാബിയിലെ ഹില്ട്ടെന്‍ ഹോട്ടലില്‍ വെച്ച് . ഹോളിവൂഡ്‌ നടി ബ്രിവ് ബാരിമൂര്‍ ന്റെ ചായയുള്ള ഒരു യുവതി .( എനിക്ക് ഏതു ഭംഗിയുള്ള മദാമയെ കണ്ടാലും തോന്നാറുള്ളതാണ് ഇത് ) !

ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ , സൂട്ട് ദാരികളായ മൂന്നുപേര്‍ കൂടി ആ രെസ്ടോരെന്റ്റ് ലേക്ക് കടന്നു വന്നു ഞങ്ങള്‍ ഇരുന്നിരുന്നതിന്റെ കുറച്ചപ്പുറത്ത്‌ ഇരുന്നു ! അവരെ കണ്ടതും ബ്രിവ് ബാരിമോര്‍ എഴുനേറ്റു പോയി അവരെ ഹസ്തദാനം ചെയ്തു , അവരിലെ ഒരു കഷണ്ടികാരനോട് എന്തൊക്കെയോ പിറുപിറുത്തു . അയാള്‍ എഴുനേറ്റു അവരുടെ കൂടെ എന്റെ അടുത്തേക്ക് വന്നു .

ഓസ്ട്രെലിയ ക്കാരി പരിചയപ്പെടുത്തി " ഇത് എന്റെ ഭര്‍ത്താവ് " . കഷണ്ടികാരന്‍ ഹസ്തദാനം ചെയ്തു വിനയത്തോടെ സംസാരിച്ചു . അയാള്‍ ആ ഹോട്ടെലിലെ GM ആണ് . പിന്നെ , ഞങ്ങളെ സംസാരിക്കാന്‍ വിട്ടു അയാള്‍ എഴുനേടുപോയി.

പക്ഷെ ഇതോടെ എന്റെ മനസ്സ് കലുഷം ആയി തുടങ്ങി , ഒരു അമ്പതു വയസ്സോളമുള്ള , കുംഭ ചാടി , തടിയനായ ഈ കഷണ്ടി കാരനെ എങ്ങനെ മുപ്പതു വയസ്സ് മാത്രം തോന്നിക്കുന്ന ഈ ബ്രിവ് ബാരിമൂര്‍കെട്ടി ? ഞാന്‍ തിരക്ക് പിടിച്ച ചിന്തയിലായി . ഒരു സാദാരണ മധ്യ വര്‍ഗ ഉല്‍കണ്ട ! പക്ഷെ പലര്‍ക്കും ഈ ഉത്കണ്ട മാന്യത ഇല്ലാത്ത പെരുമാറ്റമാണ് എന്നറിയാവുന്നതു കൊണ്ട് അവരോട് ഒന്നും ചോദിക്കാനുള്ള ദൈര്യം ഇല്ലായിരുന്നു .

ചോദ്യങ്ങള്‍ വിഴുങ്ങി ഞാന്‍ പുന്ചിരിച്ചു .ചിക്കന്‍ കഷ്ണങ്ങളിലേക്ക് ശ്രദ്ദ തിരിക്കാന്‍ ശ്രമിച്ചു . പക്ഷെ മനസ്സ് സമ്മതിക്കുന്നില്ല അത് ഒരു ഊഹ കൊടുങ്കാറ്റ് ഉയര്ത്തി എന്നെയും വലിച്ചു പെര്‍ത്തിലെ ഒരു ചാപലിനു മുമ്പിലേക്ക് പോയി ! ഞാന്‍ ഇപ്പോള്‍ പെര്‍ത്തിലാണ് !

ക്ലാവ് പിടിച്ച ഈ ചാപ്പലിന്റെ മുമ്പിലൂടെ ബീച്ചിലേക്ക് നീണ്ടു പോകുന്ന സ്ട്രീറ്റില്‍ ഇരുവശവും വീടുകളാണ് ! ഇടത്തരകാരുടെ വീടുകള്‍ . അതില്‍ ഒരു വീട്ടില്‍ ഒരു കല്യാണ ആലോചന നടക്കുക യാണ് !

" അവനു നല്ല ജോലിയില്ലേ ? ലോകം മുഴുവന്‍ യാത്ര ചെയ്തിട്ടുണ്ട് . വിശ്വാസിയും ആണ് . ഇവള്ക്കാനെങ്കില്‍ ജോലിയൊന്നും ഇല്ലല്ലോ ? ചിലപ്പോള്‍ അവന്റെ ഹോട്ടലില്‍ തന്നെ ജോലിയും കിട്ടും. പെര്‍ത്തില്‍ നിന്ന് തന്നെ ഒരു കുട്ടിയെ കല്യാണം കഴിക്കണം എന്നാണു അവന്റെ ആഗ്രഹം . ഇവളുടെ ഭാഗ്യം എന്ന് കരുതിയാല്‍ മതി ......."

ആ ചാപളിലെ പുരോഹിതന്‍ തന്റെ മുമ്പിലിരുന്ന ബ്രിവ് ബാരിമൂരിന്റെ ബന്ടുക്കളോട് സംസാരിക്കുകയാണ് !!! അടുത്ത് നെരിപ്പോടിനടുത്തു വിഷാദ ഭാവത്തോടെ അവള്‍ നില്‍ക്കുന്നുണ്ട്‌ !

എന്റെ മലയാളി മനസ്സിന് , പേര്‍ത്തും , കഴുത്തില്‍ തൂങ്ങുന്ന കുരിശും , മാന്യമായ വേഷവും വെച്ച് സങ്ങല്പിക്കാന്‍ പറ്റുന്നതിന്റെ മാക്സിമം ആയി !!

"നിങ്ങളെന്താണ്‌ ചിന്തിന്ക്കുന്നത് ?"

വളരെ പതിയെയുള്ള ചോദ്യം ! എന്റെ മുഗത്ത് നിന്ന് അവര്‍ എന്തെങ്കിലും വായിചെടുതോ ? ഞാന്‍ എന്റെ വൃത്തികെട്ട മൂക്കിനെ പിന്നെയും പിന്‍വലിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ സാവദാനം ചോദിച്ചു

" നിങ്ങള്‍ എല്ലാ വെകാഷനും ഒസ്ട്രാലിയയില്‍ പോകുമോ ?" .

" ഇല്ല , ഒരു വര്ഷം ഓസ്ട്രെലിയ അടുത്ത വര്ഷം സ്വിസ്സര്‍ലാന്ദ് അങ്ങനെ. എന്റെ ഭാരതാവ് സ്വിസ്സെരലന്ദ് കാരനാണ് . സ്വിസ്സ് ഭയങ്കര ചിലവുകൂടിയ രാജ്യം ആണ് ...... "

എന്റെ ആദ്യ നിഗമനം പൊട്ടി . ഭര്‍ത്താവ് ഓസ്ട്രെലിയകാരന്‍ അല്ല !!!

ച്ചുട്ടതെന്കിലും കരിയില്ലാത്ത ഫൈവ് സ്ടാര്‍ ചിക്കന്‍ കഷണങ്ങള്‍ കടിച്ചു , ആ ഒസ്ട്രലയാകാരി സൌഹൃടമായും നിഷ്കളങ്ക മായും അവരുടെ കുടുംബ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു ! എന്റെ മനസ്സ് അവരുടെ ഭര്‍ത്താവിന്റെ കഷണ്ടിക്കും വയസ്സിനും ചുറ്റി വട്ടമിടുമ്പോള്‍ !

" ഞങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ ..... ജോണിനെ പരിചയപെട്ടത് ഹില്ടോനില്‍ ജോലി ചെയ്യുമ്പോള്‍ ആണ് ............."

ഠിം !!!!

ബുദ്ധി പൂര്‍വമായ എല്ലാ നിഗമനങ്ങളും പൊട്ടി !!!
അവര്‍ പ്രേമിച്ചു കെട്ടിയതാണ്‌ !!!!! എന്റെ കാവ്യാ മാധവന്‍ - ദിലീപ് ദാമ്പത്യ സങ്ങല്പങ്ങളുടെ പാപ്പരത്തം !!!!

2009, ഏപ്രിൽ 2, വ്യാഴാഴ്‌ച

പക്ഷികള്‍ ഇടിച്ചു ഇറക്കുന്ന വിമാനങ്ങള്‍ !

" പക്ഷി ഇടിച്ചു വിമാനം തിരിച്ചിറക്കി " ഇത്തരം വാര്‍ത്തകള്‍ പലപ്പോഴും നമ്മെ അല്ഭുതപ്പെടുതാരുണ്ട് . ഇത്രയുംഉയരത്തില്‍ പറക്കുന്ന ഈ പക്ഷി കേമന്‍ മാര്‍ ആരെടാ എന്ന് ഞാനും അല്‍ഭുതപ്പെടാരുണ്ട് !


37000 അടി ഉയരത്തില്‍ വെച്ചു ഒരു ജെറ്റ് വിമാനത്തെ ഇടിച്ച കേമന്‍ അമേരിക്കന്‍ പക്ഷിക്കാന് ഏറ്റവും ഉയരത്തില്‍ വെച്ചു വിമാനത്തെ ഇടിച്ചതിന്റെ റെക്കോര്‍ഡ് ! അപ്പോള്‍ തോന്നും ഇവന് തന്നെ യായിരിക്കും ഏറ്റവും ഉയരത്തില്‍ പറന്നത്തിന്റെ റെക്കോര്‍ഡ് എന്ന് ! എന്നാല്‍ തെറ്റി 54000 അടിയില്‍ പറന്നു പോയിരുന്ന മറ്റു ചില വിരുതന്‍ മാരെ പൈലടുമാര്‍ കണ്ടെത്തി റെക്കോര്‍ഡ് ചെയ്തു വെച്ചിട്ടുണ്ട് !

കൂട്ടമായി പരന്നു പോകുന്ന ദേശാടന പക്ഷികളുടെ ചാര്ട്ടെര്‍ ചെയ്ത റൂട്ടുകളില്‍ ചില പൈലടുമാര്‍ ആക്രമിച്ച് കയറും ! ഇങ്ങനെയാണ് പലപ്പോഴും അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത് ! വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെ യോ , വെള്ളം നിറഞ്ഞു നില്ക്കുന്ന സ്ഥലങ്ങളുടെ അടുത്തുള്ള എയര്‍പോര്‍ട്ട്കളില്‍ഓ ആണ് പലപ്പഴും കൂടുതല്‍ ഇത്തരം അപകടങ്ങള്‍ നടന്നിട്ടുള്ളത് . ലോകത്തിന്റെ വിവിദ ഭാഗങ്ങളില്‍ വിവിദ തരം പക്ഷികള്‍ ഇത്തരം അപകടത്തില്‍ പെടാറുണ്ട് . താറാവുകള്‍ തൊട്ടു , കൊക്കുകള്‍ , കഴുകന്മാര്‍ എന്നിവരും അപകടത്തിനു കാരണമാവാറുണ്ട് .

ഓരോ ആയിരം ഫ്ലയ്റ്റ് ലും ഒരു പക്ഷി ഇടി സാദാരണ മാനത്രേ ! 1992 നും 1998 നും ഇടയ്ക്കു 25000 ഇത്തരം സംഭവങ്ങള്‍ ഉണ്ടായത്രേ ! ഇതില്‍ ഏഴു ശതമാനം അപകടങ്ങളും കാര്യമായ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കിയവ യാണ് . വലിയ ജെറ്റ് വിമാനങ്ങളെ യാണ് പക്ഷികള്‍ കൂടുതല്‍ ഇടിച്ചിട്ടുള്ളത് ! ചില പക്ഷി ഇടി ചിത്രങ്ങള്‍ കാണൂ താഴെ . എനിക്ക് തോനുന്നു , പക്ഷികള്‍ക്ക് കോടതികള്‍ ഉണ്ടായിരുന്നെന്കില്‍ മനുഷ്യനെ അവര്‍ വിചാരണ ചെയ്യുമായിരുന്നെന്നു !!!!











2009, മാർച്ച് 30, തിങ്കളാഴ്‌ച

പൊന്നാനിക്കാര്‍ ആര്‍ക്കു വോട്ട് ചെയ്യും ? മത മൌലിക വാടിക്കോ? ക്രിമിനല്‍ രാഷ്ട്രീയത്തിനോ ?

ഒരു വെത്യസ്ത അഭിപ്രായക്കരനായ മുസ്ലിം പണ്ഡിതനെ വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടു പോയി കൊലപ്പെടുത്തി . സി ബി ഐ അന്യേഷിച്ചു പിടിച്ചപ്പോളാണ് നാം ടയ്ഗര്‍ സുന്നി എന്ന ഒരു പുതിയ സംഗത്തെ കുറിച്ചു അറിയുന്നത് ! സംശയത്തിന്റെ നാമ്പുകള്‍ നീണ്ടു ചെന്നത് ഏത് മുസ്ലിം മത പണ്ടിതനിലേക്ക് ആണ് എന്ന് ഞാന്‍ പറയാതെ തന്നെ ഏവര്‍ക്കും അറിയാം ! ചേകനൂര്‍ മൌലവി എന്ന ഒരു മുസ്ലിം പരിഷ്കരണ വാദി യായ പണ്ഡിതനെ കൊലപ്പെടുത്തി രക്ഷപെട്ടവര്‍ പൊന്നാനിയില്‍ രാഷ്ട്രീയ ബലം കൂട്ടാന്‍ ശ്രമിക്കുക യാണ് .

സിസ്റ്റര്‍ അഭയ കേസ് എന്തായികൊണ്ടിരിക്കുന്നു എന്ന് നാം കണ്ടു കൊണ്ടിരിക്കുകയാണ് ! പണ്ഡിതന്‍ മാറും പുരോഹിതന്‍ മാരും ക്രിമിനല്‍ കേസ്സുകളില്‍ സംശയിക്ക പ്പെടുന്നത് നമുക്കു പുതിരിയല്ല . പക്ഷെ നമ്മുടെ രാഷ്ട്രീയ പാര്‍ടികള്‍ വോട്ടിനായി ഇവര്‍ക്ക് മുമ്പില്‍ മുട്ട് കുത്തുമ്പോള്‍ ശേഷിക്കുന്ന വിശ്വാസം നമുക്കു നഷ്ടപെടുന്നു . രാഷ്ട്രീയ പിന്‍ ബലം ഉണ്ടെങ്കില്‍ ആരെയും കൊല്ലം രക്ഷ പെടാം . ചേകനൂര്‍ കേസ് തെളിയിക്കാന്‍ കഴിയാത്തത് ഇതു കൊണ്ടാണ് !

അധ്വാനിക്കുന്ന വന്റെയും കഷ്ട പെടുന്നവന്റെയും പാര്‍ടി വോട്ടു രാഷ്ട്രീയം കളിക്കുമ്പോള്‍ മത തീവ്ര വാദികളുമായി കൂടു കൂടുന്നു . അവരെ സംരക്ഷിക്കുന്നു . സി പി എം ഇന്റെ പി ഡി പി , എ പി സുന്നി കൂട്ട് കെട്ട് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ സമകാലീന നിരാശയാണ് !

എ പി അബൂബക്കര്‍ മുസ്ലിയാര്‍ എന്ന സുന്നി പണ്ഡിതന്‍ ബഹു ഭാര്യത്വതെ എങ്ങനെയാണ് ന്യായീകരിച്ചത് എന്ന് നാം കേട്ടതാണ് . ഏറ്റവും അപരിഷ്കൃത വും അനീതിയും ആയ ബഹു ഭാര്യാ ത്വത്തിനു വേണ്ടി വാതിക്കുന്നവരുടെ ബുദ്ധി ജീവി യാണ് പൊന്നാനിയിലെ ഇടതു പക്ഷ സ്ഥാനാര്‍ഥി !!!പൊന്നാനിയിലെ ചിന്തിക്കുന്ന സ്ത്രീകള്‍ വോട്ടു ചെയ്യുമോ ? നിങ്ങള്‍ ഹുസൈന്‍ രണ്ട താനിയോടു ചോദിക്കണം " സ്ത്രീ സ്വാതന്ത്ര്യത്തെ ക്കുറിച്ചും , ബഹു ഭാര്യ ത്വതെ കുറിച്ചും എന്ത് പറയുന്നു ? " എന്ന് . ഒരു നിഷ്പക്ഷനും , കമ്മുനിസ്റിനും , ജനാതിപത്യ വാദിക്കും ഇവര്ക്ക് വോട്ട് ചെയ്യാന്‍ കഴിയില്ല !

പിന്നെ ആര്‍ക്കു വോട്ടു ചെയ്യും ? ലീഗ് നോ ? ഐസ് ക്രീം പാര്‍ലര്‍ കേസും , മാറാട് കലാപവും , ബാബറി മസ്ജിദ് തകര്‍ന്നതും ഓര്‍മയുള്ള ഒരുത്തനും ലീഗിനും വോട്ട് ചെയ്യില്ല . പിന്നെ എന്താണൊരു വഴി ? വോട്ട് ആസാദ് ആകാം ! മറ്റെന്തെന്കിലും വഴി ? ഞാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ടെ വെബ്സൈറ്റ് ഇല പോയി നോക്കി . വഴിയുണ്ട് . പോളിംഗ് ബൂത്തില്‍ പോയി പേരു രജിസ്റ്റര്‍ ചെയ്തതിനു ശേഷം വോട്ട് ചെയ്യുന്നില്ലെന്ന് അറിയിച്ചു തിരിച്ചു പോരാം ! ഒരു സ്ഥനാര്തിയിലും വിശ്വാസം ഇല്ല എന്ന് കമ്മിഷനെ അറിയിക്കാം ! ഈ എലെക്ഷനില്‍ ഞാന്‍ അതാണ്‌ ചെയ്യാന്‍ പോകുന്നത് !

സര്‍പ്പ ഗന്ധം

പനഗ്ഗളൂ മോന്തി ഉച്ചയാക്കി

മഴ പെയ്തു നനഞ്ഞു കയറി നിന്ന്ന

ഇറയത്തു നിന്നവള്‍ കൈപിടിച്ചു

മഴ വള കിലുക്കി പെയ്തു തീര്‍ക്കെ

രതിയായി തിമര്തൊരു സര്‍പ്പ സംഘട്ടനം

വരു ഒലിചോഴിയുന്ന വഴികള്‍ താണ്ടി

പാര്‍ട്ടി ഒഫീസിന്റെ തിന്ന കേറി

ചോര ചായങ്ങള്‍ ശീലയില്‍ വരച്ചു തീര്‍കെ

മുള പൊട്ടി ഉയരുന്നു ഉള്ളകത്തില്‍

വേറിട്ട ചൂരിന്റെ ലഹരി വീണ്ടും

2009, മാർച്ച് 27, വെള്ളിയാഴ്‌ച

ചുവന്ന എന്‍ഫീല്‍ഡ് ബുല്ലെറ്റ്

ആ എന്‍ഫീല്‍ടു ബുള്ളെറ്റിണ്റ്റെ ശ്ശബ്ദം എനിക്കു ഇപ്പൊള്‍ കെട്ടാലും തിരിച്ഛറിയാന്‍ കഴിയും !ഒരു ചുവന്ന ബ്ബുള്ളെറ്റ്‌ മൊട്ടര്‍ സൈക്കിള്‍!ഞാന്‍ ആദ്യം ആരാധനയോടെ നോക്കിയ മൊട്ടോര്‍ സൈകിള്‍ ! അതു ഓടിച്ഛു വന്ന ഒരു പുതിയാപ്ള ! കരീംക്ക !


ആരൊ പറഞ്ഞു ' കരീമു വന്ന്‌ ' .തലേകെട്ടു കെട്ടിയ കുറെ കാരനവന്‍മാര്‍ പുറതേക്കു ഇറങ്ങിനിന്നു. ചെക്കന്‍മാര്‍ മടിചും നാണിച്ഛും നിന്നു! അരപ്പും കലര്‍പ്പും നനഞ്ഞ കയ്യുകള്‍ ത്തിടുക്കതില്‍ കഴുകി അമ്മായിമാരും കുഞ്ഞിമ്മമാരും പൂമുഗത്തേക്കു എത്തിനോക്കി.


ട്പ്‌..... ട്പ്‌.... ട്പ്‌......ബുള്ളെറ്റു വന്നു മുറ്റതു നിന്നു. സൈനബ താത്ത പിന്നില്‍ നിന്നു കരീമുക്കയെ തൊടാതെ ശ്രദ്ധിച്ചു ഇറങ്ങി അകത്തേക്കു പോയി. നീല പുള്ളി ഷര്‍ട്ടും വെള്ള മുണ്ടും എടുത്ത കരീമുക്ക ബുല്ലെട്ടില്‍ നിന്ന് ഇറങ്ങാതെ കുറച്ചു നേരം കൂടി അവിടെ തന്നെ ഇരുന്ന്പിന്നെ ഒന്ന് റൈസ് ആക്കി തന്ജതില്‍ ഇറങ്ങി, ബുള്ളെറ്റ് വലിച്ചു സെന്‍ട്രല്‍ സ്റ്റാന്‍ഡില്‍ ഇട്ടു.പണ്ടത്തെ ബുള്ളെറ്റ് കള്‍ക്ക് സൈഡ് സ്റ്റാന്റ് ഉണ്ടായിരുന്നില്ല.


അസ്സലാമു അലൈകും ! കാരണവന്‍മാരെല്ലാവര്കും കൈ കൊടുത്തു . ചിലര്‍ സലാം മടക്കിയിട്ടും പിന്നെയും പതുക്കെ എന്തൊകെയോ ചൊല്ലി കരീമുക്കാടെ കൈ കൂട്ടിപിടിച്ചു ! എനിക്കും കരീമുക്ക കൈ തന്നു ! സെന്റിന്റെ മണം! പിന്നെ എല്ലാവരും കൂടി കരീമുക്കാനെ ആനയിച്ചു ഉള്ളിലേക്ക് കൊണ്ട് പോയി ! വാതിലിനും ജനലിനും പിന്നില്‍ നിന്ന് എതിനോക്കിയിരുന്ന പെണ്ണുങ്ങളെ നോക്കി വേഗം ഒന്ന് പുന്ജിരുച്ചു കരീമുക്ക കസേരയില്‍ ഇരുന്നു! പെണ്ണുങ്ങള്‍ വേഗം അടുക്കളയിലേക്കു പിന്‍വാങ്ങി. സ്റ്റീല്‍ പത്രത്തിന്റെ അടിയില്‍ പഞ്ചസാര ഉരയുന്ന ശബ്ദം തിടുക്കത്തില്‍ കേട്ടു! ഞാന്‍ പതുക്കെ പിന്‍വാങ്ങി ബുള്ളെറ്റ് നെ ചുറ്റി പറ്റി നിന്നു.


ഇതാണ് കരീമുക്ക ! ഞങ്ങളുടെ തറവാട്ടില്‍ നിന്നും കല്യാണം കഴിച്ച അബുധാബിയില്‍ ജോലി ചെയ്യുന്ന പുത്യാപ്ല ! ആദ്യത്തെ വിരുന്നിനു വന്നതാണ്. കരീമുക്കാനെ കണ്ടപ്പോഴാണ് എനിക്കും ആദ്യം അബുധാബിയില്‍ പോകണം എന്നും കല്യാണം കഴിക്കണം എന്നും തോന്നിയത് !


ഇങ്ങനെ ചുവന്ന ബുള്ളറ്റ് ഓടിച്ചു സൈനബ താത്തയെ പിന്നിലിരുത്തി കരീമുക്ക പിന്നെയും പല തവണ തറവാട്ടില്‍ വന്നു . എന്റെ വീട്ടിലും . പിന്നീട് എപ്പോഴോ ഞാന്‍ കരീമുക്കയെ മറന്നു ! പഠനത്തിനും ജോലിക്ക്കും ആയി ഞാന്‍ നാട് വിട്ടിരുന്നു . കരീമുക്ക നാട്ടില്‍ വരുംബോഴോന്നും തമ്മില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല !


ഒരുനാള്‍ അബുധാബിയിലെ എന്റെ റൂമില്‍ ഞാന്‍ മടിപിടിച്ച് ഉറക്കം തൂങ്ങി ഇരിക്കുംബ്ഴാനു സൈനുദ്ധീന്‍ വിളിച്ചത് ! " നീ മുസഫയില്‍ പോരണോ , ഒരാളെ കാണാം " വേറൊന്നും ചെയ്യാന്‍ ഇല്ലാത്തതു കൊണ്ട് മാത്രം ഞാന്‍ ആ ജമാഅത് കാരന്റെ കൂടെ പോയി. മുസഫയിലെ ലബോര്‍ ക്യാമ്പ്കള്‍ക്ക് ഇടയിലൂടെ കാറോടിച്ചു സൈനുദ്ധീന്‍ ഒരു ലേബര്‍ ക്യാമ്പിന്റെ അടുത്ത് വണ്ടി നിര്‍ത്തി. ഇരുമ്പ് കോണി കയറി ആദ്യത്തെ റൂമിന്റെ വാതിലില്‍ മുട്ടി ! നിറഞ്ഞ ചിരിയോടെ ഒരു മധ്യവയസ്കന്‍ വാതില്‍ തുറന്നു . " അസ്സലാമു അലൈകും "! ഞങ്ങള്‍ രണ്ടുപേരും റൂമിനുള്ളിലേക്ക് കയറി. ചെറിയൊരു മുറി നാല് കട്ടിലുകള്‍ . അപ്പോള്‍ വാതില്‍ തുറന്ന ആള്‍ മാത്രമേ ഉള്ള്മുറിയില്‍ . ബാക്കി എല്ലാവരും പുറത്തു പോയിരുന്നു . അതുകൊണ്ട് ഓരോ കട്ടിലുകളില്‍ ഞങ്ങള്‍ ഇരുന്നു .

സൈനുദ്ധീന്‍ എന്നെ പരിചയ പ്പെടുത്തി " ഇയാളെ മനസ്സിലായോ "? , ഞങ്ങളുടെ ആധിദേയന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി . സൈനുദ്ധീന്‍ വിശദമായി പറഞ്ഞു കൊടുത്തു . ആധിദേയന്‍ ഒട്ടും ഉള്ക്കണ്ടയില്ലാതെ ചോദിച്ചു . " ഞാന്‍ വന്നിട്ടുണ്ട് വീട്ടില്‍ പലതവണ , ഉമ്മാക്ക് സുഖമല്ലേ "? ഞാന്‍ ഒരു ഞെട്ടലോടും ജാള്യത യോടും കൂടി തിരിച്ചറിഞ്ഞു " കരീമുക്ക " !

സൈനുദ്ധീന്‍ഓട് സംസാരിക്കുന്നതിന്റെ ഇടയില്‍ കരീമുക്ക കട്ടിലിന്റെ അടിയില്‍ നിന്നും ഒരു പ്ലൈടും ഒരു പോതിയും എടുത്തു. കുറച്ചു കായ വറുത്തതും ബിസ്കറ്റും പ്ലൈടിലേക്ക് ഇട്ട് ഞങ്ങളുടെ മുമ്പില്‍ വച്ചു. പിന്നെ ഒരു കെറ്റില്‍ എടുത്തു വെള്ളമൊഴിച്ച് കുത്തി വച്ചു.


കരീമുക്ക നാട്ടില്‍ വീട് വച്ചിരിക്കുന്നു ! ഒരു പെണ്‍കുട്ടിയെ കെട്ടിച്ചു കൊടിതിരിക്കുന്നു ! അടുത്തവള്‍ ഇക്കുറി പത്താം ക്ലാസ്സിലേക്ക്. കരീമുക്ക ഓരോ രണ്ടു കൊല്ലം കൂടുമ്പോഴും നാട്ടില്‍ പോകും. മുഗത്ത് സന്ദോഷം മാത്രം .


പക്ഷെ തിരിച്ചു പോരുമ്പോള്‍ ഞാന്‍ അസ്വസ്ഥന്‍ ആയിരുന്നു . കാരണം അറിയാത്ത അസ്വസ്ഥത ! എന്റെ ഹീറോ ആയ , ബുള്ളെറ്റ് ഓടിച്ചു വന്ന കരീമുക്കയെ ഞാന്‍ പ്രതീക്ഷിച്ചിരുന്നത് മറ്റൊരു സ്ഥലതായിരുന്നോ ? മനസ്സ് പറഞ്ഞു "കാണേണ്ടിയിരുന്നില്ല "!!!!

2009, മാർച്ച് 25, ബുധനാഴ്‌ച

ഒരു സോപ്നാടനം പോലെ

എനിക്ക് വിധിയില്‍ വിശ്വാസമില്ല ! പടച്ചവനില്‍ തന്നെ വിശ്വാസമില്ല , പിന്നയല്ലേ വിധിയില്‍ എന്നാവും എന്നെ അറിയുന്ന മിക്കവരുടെയും പ്രതികരണം ! അതെന്തായാലും , പറയാന്‍ തുടങ്ങിയത് മറ്റൊരു കാര്യം ആണ് .ചില സംഭവങ്ങള്‍ അല്ലെങ്ങില്‍ തീരുമാനങ്ങള്‍ നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കും.

ഏകദേശം എട്ടു പത്തു കൊല്ലങ്ങള്‍ക്ക് മുംഭാണ് . ഗള്‍ഫില്‍ പോയി ജോലികിട്ടാതെ തിരിച്ചു വന്നു ഞാന്‍ എന്റെ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും വേണ്ടതിനും വേണ്ടാത്തതിനും ഇടപെട്ട് വള്ളി പൊട്ടി നടന്ന കാലം ! പുര നിറഞ്ഞു നിന്ന മകനെ എങ്ങനെ നേരെയാക്കും എന്ന് ചിന്തിച്ചു എന്റെ ഉമ്മ നെടുവീര്പുകള്‍ വിട്ടിരുന്ന കാലം ! മകനെ സംബന്ധിച്ചിടത്തോളം ജീവിതം വളരെ സുഗമായിരുന്ന കാലം !ഞങ്ങളുടെ അയല്‍വാസി പരമേട്ടനെപോലെ , ഉച്ചക്ക് ഭക്ഷണം കഴ്ക്കാന്‍ വീട്ടില്‍ വരാന്‍ പറ്റുന്ന ജോലിയല്ല്തെ മറ്റൊരു ജോലിക്കും ഈ ഗ്രാമം വിട്ടു പോകില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു ! അല്ലെങ്ങില്‍ ഈ ഗ്രാമത്തിന്റെ വളര്ച്ച മുരടിക്കുമെന്നോ , ആളുകള്‍ പിതിരിപ്പ്അന്മാരും , ബൂര്‍ഷകളും ആകും എന്ന് ഞാന്‍ ബയപ്പെട്ടിരുന്നോ ? കൃത്യമായി പറയാന്‍ വയ്യ !

എന്തായാലും ഒരു ദിവസം രാവിലെ ദ ഹിന്ദു പത്രത്തില്‍ വന്ന ഒരു ജോലി പരസ്യം എന്നെ ആശയ കുഴപ്പത്തില്‍ ആക്കി !വാല്‍ക്ക് ഇന്‍ ഇന്റര്‍വ്യൂ ! കോയമ്പത്തൂരില്‍ ! പോയാലോ ? വെറുതെ ഉമ്മയോട് ചോദിച്ചു . ഒരു സെക്കന്റ് ഒപീനിയന്‍ ! ഉമ്മ കേട്ട പാതി കേള്‍കേണ്ട പാതി ! ഇതു തന്നെ താപ്പ് എന്ന് തീരുമാനിച്ചു ! എന്റെ ഡ്രസ്സ് ഇസ്തിരിയിടാന്‍ തുടങ്ങി ! അങ്ങനെ മടിച്ചു മടിച്ചാണ് ഞാന്‍ Aircell buildingile ആ ഓഫീസിലേക്ക് കയറിച്ചെന്നത്‌ ! പെണ്ണുങ്ങളും ആണുങ്ങളും ആയി നിറയെ പേര് ഇരിക്കുന്നുണ്ട്‌ ! Carnegie Mellon എന ഒരു അമേരിക്കന്‍ university ഇന്റര്നെറ്റ് ലൂടെ പഠിപ്പിക്കുന്ന ഒരു കോഴ്സ് കോളേജുകളില്‍ മാര്‍കെറ്റ് ചെയ്യണം ! ഇതാണ് ജോലി . കൊലാജ് കളില്‍ പോയി prasantations ചെയ്തു ആളെ പിടിക്കണം ! കേട്ടപ്പോള്‍ എനിക്കും താത്പര്യം . ഇതിന് ലോകത്തില്‍ ഏറ്റവും പറ്റിയ ആള്‍ ഞാന്‍ ആണെന്ന് ആ മേനെജറെ പറഞ്ഞു ഒരു വിധം മനസ്സിലാക്കിച്ചു ! പക്ഷെ ശമ്പളം കേട്ടപ്പോള്‍ ഞെട്ടിപ്പോയി ! അപ്പോഴാണ് മനസ്സിലായത് ഞാന്‍ ആരാണെന്നു ആ മാനജര്‍ അത്രയും സമയത്തെ സംസാരം കൊണ്ടു മനസ്സിലാക്ക്കിയിട്ടുണ്ട് എന്ന് ! വേറൊരു കുരുക്ക്‌um എന്റെ കഴുത്തിലേക്കു ഇട്ടു . ഓക്കേ ആണെങ്ങില്‍ ഓഫര്‍ ഇപ്പോള്‍ തന്നെ ഒപ്പിടണം ! ഞാന്‍ പറഞ്ഞു എനിക്ക് എന്റെ ഉമ്മാട് ചോദിക്കണം !!!അയാള്‍ ചിരിച്ചു കൊണ്ടു മൊബൈല് മുംബിലെക്കിട്ടു " ഓക്കേ ....കാള്‍ "! ആ ചിരിയുടെ അര്‍ഥങ്ങള്‍ പിന്നീട് ഞാന്‍ ഇന്റര്‍വ്യൂ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആണ് എനിക്ക് മനസ്സിലായത് . " കളി എന്നോട് വേണ്ട മോനേ " എന്നോ " പോതു പോലത്തെ നിനക്ക് നിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലേടാ കഴുതേ " എന്നോ ആയിരുന്നു ആ ചിരിയുടെ അര്ത്ഥം . എന്തായാലും ഞാന്‍ ആ ഓഫര്‍ ഒപ്പിട്ടു. എന്റെ ജീവിതത്തിന്റെ ഗതി മാറ്റിയ ഒരു ഒപ്പായിരുന്നു അത് !

ലിഫ്റ്റ് ഇറങ്ങി താഴെ വന്നപ്പോള്‍ , എന്നെപോലെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ത , പിന്നീട് എന്റെ സഹ പ്രവര്‍ത്തകര്‍ ആയ കുറച്ചു പെണ്‍കുട്ടികള്‍ കൂട്ടം കൂടി നില്ക്കുന്നു ! അവരൊന്നും ഓഫര്‍ ഒപ്പിട്ടിരുന്നില്ല . എല്ലാവര്‍കും വീട്ടുകാരോട് ആലോചിക്കാന്‍ സമയം കൊടുത്തിരുന്നു ! പിന്നീട് നീലഗിരി ബാറില്‍ രണ്ടെണ്ണം വിട്ടു സൌഹൃദത്തോടെ സംസാരിച്ചിരുന്ന സുരേഷ് എന ആ മേനെജരോട് സോഭാവിക ഉള്കണ്ടയോടെ ചോദിച്ചു . അന്ന് എന്ത്ആണ് എനിക്ക് സമയം തരാതിരുന്നത് എന്ന് . " നീ എന്റെ മാതിരിയാണ് എന്ന് എനിക്ക് മനസ്സിലായി , അന്ന് ഞാന്‍ വിട്ടാല്‍ നീ വരില്ല , എനിക്കറിയാമായിരുന്നു "!!!! ഇതായിരുന്നു മറുപടി !

പിന്നീട് ഒരു സോപ്നാടനതിലെന്ന പോലെ ഞാന്‍ എല്ലാം മറന്നു . എന്റെ ഗ്രാമത്തെ മറന്നു അവിടുത്തെ ശങ്ടകള്‍ മറന്നു , എന്നെ ഉപതെഷിച്ചു നേരെയാകാം എന്ന് ധരിച്ച , ഒരു നല്ല കമൂണിസ്റ്റ് കാരനാകാന്‍ തക്ക എല്ലാ ഗുണങ്ങളും എനിക്കുണ്ടെന്ന് എന്നെ നിരന്തരം ബോതിപ്പിച്ചിരുന്ന രധേട്ടനെ മറന്നു ! പിന്നെ ജോലി ആയിരുന്നു ! പുതിയ സുഹൃത്തുക്കള്‍ ! പുതിയ ഭാഷ ! മലയാളിയേക്കാളും നീണ്ട ചരിത്രമുള്ള ജനങ്ങള്‍ ! ഉച്ച ഭക്ഷണം കുറച്ചു വൈകിയാല്‍ ഉമ്മയോട് ശണ്ട കൂടിയിരുന്ന ഞാന്‍ , ഭക്ഷണം കഴികാതെ രാത്രി 10 num 12 num കസ്ടമറുകള്‍ എന പുതിയ രാജാക്കാന്‍ മാരെ കാണാന്‍ കാത്തു നിന്നു ! അങ്ങനെ അങ്ങനെ സ്ഥലങ്ങള്‍ മാറി , ജോലി മാറി അവസാനം ഈ മരുഭൂമിയിലെ നഗരത്തില്‍ എത്തി !!!! ജീവിതം തന്നെ മാറി ! ഗ്രാമ വീഥിയില്‍ നിന്നു Shk.Sayed ലെ എക്സ്പ്രസ്സ് ഹൈവേ യിലേക്ക്!!

2009, മാർച്ച് 23, തിങ്കളാഴ്‌ച

നാനോ പുറത്തിറങ്ങി ! ഇതു ചരിത്ര മുഹൂര്‍ത്തം !

രത്തന്‍ ടാറ്റാ വാക്കു പാലിച്ചു ! നാനോ പുറത്തിറക്കി ! ലോകം മുഴുവന്‍ കാത്തിരുന്ന ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാര്‍ , ഓടോമോബയില്‍ എങ്ങിനീരിങ്ങിലെ വിസ്മയം!

മൂന്ന് തരം നാനോ കാറുകള്‍ ലഭ്യ മാകും . വില ഒരു ലക്ഷം തൊട്ടു ഒരു ലക്ഷത്തി എഴുപതഞ്ഞായിരം . പിന്നില്‍ ഘടിപ്പിച്ച 625 cc engine . മൈലാജ് 23.6 KM per Litter. ഏപ്രില്‍ ഒന്‍പതിന് ബുകിംഗ് ആരംഭിക്കും . ആദ്യം ഒരുലക്ഷം ബൂകിങ്ങുകള്‍ സ്വീകരിക്കും . ജൂലൈ ആദ്യ വാരം കാറുകള്‍ നല്‍കാന്‍ തുടങ്ങും ! അന്‍പതിനായിരം കാറുകള്‍ വര്ഷം നിര്‍മിക്കാനുള്ള സൌകരിയങ്ങളെ ഇപ്പോള്‍ ഉള്ളു . ഗുജറാത്തിലെ സനന്തിലെ ഫാക്ടറി ശരിയാകുന്നത്തോടെ തുടക്കത്തില്‍ 250000 കാറുകളും , പിന്നീട് 500000 കാറുകളും നിര്‍മിക്കാന്‍ കഴിയും . Rs.2999/- കൊടുത്തു ഇപ്പോള്‍ ബുക്ക് ചെയ്യാം . SBI 12.5% പലിശക്ക് നാനോ ഫിനാന്‍സ് ചെയ്യും .ചെലവ് കുറഞ്ഞ തെന്കിലും മാരുതി കാറിനെകാല്‍ 24% inner space കൂടുതല്‍ !

ചില ഓടോമോബിലെ റിപ്പോര്‍ട്ടര്‍ മാര്‍ക് ഇപ്പോഴും സംശയങ്ങള്‍ ബാകിയാണ് ! നാനോ വിജയികുമോ എന്ന് ! ടാറ്റാ യുടെ ഹിറ്റ് കാര്‍ ടാറ്റാ ഇന്ടിക യുടെ ചരിത്രം നോക്കിയാല്‍ മതി സംശയം മാറ്റാന്‍ ! ടാറ്റാ മോട്ടോര്‍ അഞ്ചു തവണ ഇന്ടിക റീലോന്ജ് ചെയ്തു ! മാരുതി 800 ആദ്യം ഇന്ത്യയില്‍ ലോന്ജ് ചെയ്തപ്പോള്‍ അംബാസിഡര്‍ പ്രേമികളുടെ മുന്നറിയിപ്പ് ഇതായിരുന്നു " ജപ്പാന്‍ കാറുകള്‍ ഇന്ത്യയിലെ പരുക്കന്‍ റോഡുകള്ക് യോജിച്ചതല്ല "! പിന്നീട് മാരുതി എന്തായി എന്ന് നാം കണ്ടതാണ് .

എന്തായാലും ഒരു കാര്യം ഉറപ്പാണ്‌ , ഈ കാര്‍ ഇന്ത്യയില്‍ മാത്രമല്ല , ലോകത്ത് ആകമാനം ഉള്ള വാഹന നിര്‍മാതാക്കളെ ഇരുത്തി ചിന്തിപിക്കും . ജനറല്‍ മോടോര്സ് , നാനോ പോലൊരു കാര്‍ നിര്‍മിക്കാനുള്ള ആലോചനയില്‍ ആണ് എന്ന് കേള്‍കുന്നു !!!!ഇന്ത്യയില്‍ മഹീന്ദ്രയും , ബജാജും ഈ മോഡല്‍ കാറുകളുടെ നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു !!!



അടുത്ത ചാര സുന്ദരി ഇവളോ ?








കുറച്ചു മാസങ്ങള്‍ക്ക് മുമ്പു വരെ ഇവള്‍ ഒരു പരസ്യ കമ്പനി ജോലികാരി മാത്രമായിരുന്നു ! ബോളിവുഡ് ഇന്റെ പരിസരത്തെങ്ങും ആരും കണ്ടതായി ഓര്‍കില്ല! സാദാരണ ബോളി വുഡ് സുന്ദരിമാരുടെ നിറഞ്ഞ ശരീര ബാഗങ്ങലോ , ഐശ്വര്യയെ പോലെ വടിവൊത്ത ശരീരമോ ഇവള്‍ക്ക് ഇല്ല ! പക്ഷെ ആത്മ വിശ്വാസം തുളുമ്പുന്ന ഒരു മുഘമുണ്ട് , ചടുലമായ ചലനങ്ങളും !


2007 ഇല്‍ ഇവള്‍ അഭിനയിച്ച ഒരു ഇംഗ്ലീഷ് ഇന്ത്യന്‍ ചിത്രം അതിന്റെ വിതരനകാര്‍ക്ക് പോലും വിശ്വാസമില്ലാതെ പെട്ടിയില്‍ വച്ചിരുക്കുക യായിരുന്ന്‍! അവസാനം വാര്‍ണര്‍ ബ്രതെര്സ് എന്ന വിതരണ കമ്പനി വീഡിയോ സി ഡി കള്‍ പുറത്തു ഇറക്കി , അമേരിക്കയില്‍ മാത്രം ! മടിച്ചു മടിച്ചു ! ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു പടം സംസാര വിഷയ മായി ! ഇന്ത്യയില്‍ വിവാദമായി ! പടത്തില്‍ വേശ്യ യുടെ കഥാ പാത്രത്തിനു ജീവന്‍ നല്കിയ പെണ്കുട്ടി ലോക ശ്രദ്ധ പിടിച്ചു പറ്റി! പടം നിന്നീട് എട്ടു ഒസ്കാരുകള്‍ നേടി !


സ്ലും ഡോഗ് മില്ലയാനയര്‍ എന്ന സിനിമയിലെ വേശ്യയുടെ വേഷം അഭിനയിച്ചു വന്ന ഈ ബോംബെകാരി പെണ്കുട്ടി , നിനചിരികാതെ ലോക പ്രശസ്തയായി . ബോളി വൂടിലെ മറ്റു നടി മാര്‍ക് നൂറു കണക്കിന് ചിത്രങ്ങളിലൂടെ കഴിയാത്തത് ഇവള്‍ ഒരു ചിത്രത്തിലൂടെ നേടി !


ഫ്രീത പിന്റോ എന്ന നടിക്ക് പറയാന്‍ ബോളി വുഡ് പരമബര്യങ്ങള്‍ ഒന്നും തന്നെ യില്ല . അമ്മ ഒരു സ്കൂള്‍ പ്രിന്‍സിപ്പല്‍ , അച്ഛന്‍ ബാങ്ക് ഉദ്യോങസ്തന്‍ ! ഓസ്കാര്‍ വേദിയില്‍ വച്ചേ പല ഹൊലി വുഡ് നിര്‍മാണ കമ്പനികളും നടിയെ നോട്ടമിട്ടിരുന്നു ! എന്നാല്‍ ഏറ്റവും അടുത്ത് വന്ന വാര്‍ത്ത ഏവരേയും അസൂയ പെടുത്തുന്ന ഒന്നാണ് !

ഇനി ഡാനിയല്‍ ക്രാകെ ഇന്റെ കൂടെ , റിമോട്ട് അഫ്ഗാനിസ്ഥാനിലെ തീവ്രവാദി കാമ്പുകലില്‍ ജീവന്‍ മരണ പോരാട്ടങ്ങള്‍ നടത്തി തലനാരിഴക്ക് രക്ഷ പെടുന്ന ചാര സുന്ദരിയായോ , പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഒരു രാജ്യത്തിന്റെ മുഴുവ്വന്‍ പട്ടാളത്തെയും പറ്റിച്ചു രക്ഷപീടുന്ന ബ്രിട്ടീഷ് സെക്രെറ്റ് അജെന്റിന്റെ സഹായി ആയോ ഇവളെ അതികം താമസിയാതെ നാം കണ്ടേക്കും ! അതെ ജെയിംസ് ബോണ്ട് പടത്തില്‍ ഫ്രീത പിന്റോ അഭിനയിച്ചേക്കും ! ഫ്രീതയുടെ സ്ക്രീന്‍ ടെസ്റ്റ് നടത്തി കഴിഞ്ഞു ! പല ബോളി വുഡ് നടി മാരുടെയും ഉറകം കെടുത്തുന്ന വാര്ത്ത !!!!

2009, മാർച്ച് 22, ഞായറാഴ്‌ച

സബര്‍മതി ആശ്രമം











1930 March പന്ത്രണ്ടിന് ഗാന്ധിജി ധണ്ടിയിലേക് പുറപ്പെട്ടത്‌ ഇവിടെനിന്നാണ് ! വഴിയിലുടനീളം ജനങ്ങള്‍ ഗാന്ധിയുടെ യാത്രയുടെ ഭാഗമായി ! ഏപ്രില്‍ ആറിനു ധണ്ടി കടപ്പുറത്ത് ഗാന്ധിജി ഉപ്പ് കുറുക്കി . ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കരി നിയമങ്ങലോടുള്ള മുന്നറിയിപ്പായിരുന്നു അത് . ധണ്ടി കടപ്പുറത്ത് നിന്നു പടര്‍ന്ന ആവേശം നിസ്സഹകരണ സമരമായി ആളിപടര്‍ന്നു ! ബ്രിട്ടീഷ് സാമ്രാജ്യത്വം അങ്ങലാപില്‍ ആയി . മേയ് അന്ജിന് ഗാന്ധിജി അറസ്റ്റ് ചെയ്യപെട്ടു ! ഒരു കൊല്ലത്തിനു ശേഷം ഗാന്ധി ജയില്‍ മോചിതനാവുമ്പോള്‍ , ഇര്‍വിന്‍ പ്രഭു വുമായുള്ള ഉടമ്പടി പ്രകാരം ഉപ്പ് നിയമം പിന്‍വലിക്കപെട്ടു !



ഞാന്‍ അഹമ്മദാബാദില്‍ ഒരു ട്രെയിനിങ്ങിനായി പോയതായിരുന്നു ! പോകുംമുമ്പേ ഉറപ്പിച്ചിരുന്നു ചില പ്രദാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍. അതിലൊന്ന് സബര്‍മതി ആശ്രമം ആയിരുന്നു ! സബര്‍മതി നദിയുടെ തീരത്ത് ശാന്തമായ ഒരു ആശ്രമം . ഗാന്ധി ഉപയോഗിച്ച മുറി അതുപോലെ സൂക്ഷിച്ചിട്ടുണ്ട് ! ആതുനികാന്‍ ആയ ഒരു സന്ദര്‍ശകനെ അത് തീര്ച്ചയായും അല്ഭുതപെടുതും!



ഗാന്ധിയുടെ ബുക്കുകളും , പ്രതിമകളും , കീ ചെയ്നുകളും വില്കുന്ന ഒരു ബുക്ക് സ്ടാല്‍ ഉണ്ട് പ്രദാന ബില്ടിങ്ങില്‍ ! ഗാന്ധി യുടെ ജീവിതത്തിലെ പ്രദാന സംഭവങ്ങള്‍ അനാവരണം ചെയ്യുന്ന ഫോട്ടോകള്‍ പ്രദര്ഷിപിച്ചിട്ടുണ്ട് ഒരു ഹാളില്‍ ! ആ കെട്ടിടത്തില്‍ നിറഞ്ഞു നിന്ന നിശബ്ദതയും ശാന്തതയും , ക്യാമറ ക്ലിക്ക് ചെയ്യുന്നതില്‍ നിന്നു ഏതൊരു സന്ദര്‍ശകനെയും കുറച്ചു നേരത്തേക്ക്എങ്ങിലും പിന്തിരിപിക്കും . തിരിച്ചു പോരുമ്പോള്‍ ഞാന്‍ ഗാന്ധിയുടെ ഒരു ചെറിയ പ്രതിമ വാങ്ങിച്ചു . പ്രതിമയായ്എങ്കിലും ഗാന്ധി കൂടെ യുണ്ടാവട്ടെ !

ഓര്‍മ്മയുണ്ടോ ഈ മുഖം?





യു എ ഇ യില്‍ ജീവിക്കുന്ന മിക്കവരും ഈ പരുക്കന്‍ മുഘക്കാരനെ വേഗം തിരിച്ചറിയും ! രാസ് അല്‍ ഖൈമ റോഡില്‍ , ഉം അല്‍ ഖോയിവാന്‍ ഫ്ലയിംഗ് ക്ലബ്ബിന്റെ മുമ്പില്‍ ഒരുപാടു കാലമായി നില്‍കുന്ന ഇയാളെ നോക്കാതെ കടന്നു പോകുന്നവര്‍ ആരുണ്ട്‌ ? ഫ്ലയിംഗ് ക്ലബ്ബിലെ പുതിയ പയ്യന്മാര്ക് പഠിക്കാന്‍ നിന്നു കൊടുകുകയാണ് ഇയാള്‍ ഇപ്പോള്‍ .

ഇതു IL 76 , 1974 ഇല്‍ ഉക്രൈനില്‍ ജനിച്ച റഷ്യകാരന്‍ !
ഏകദേശം 800 ഓളം കൂടപിരപ്പുകള്‍ ഉണ്ട് . എന്നാല്‍ ഇപ്പോള്‍ നിര്‍മാണത്തില്‍ ഇല്ല ! അമേരിക്ക ഒഴികെ മിക്ക രാജ്യങ്ങളിലും ഇപ്പോളും ഉപയോഗത്തില്‍ ഉണ്ട് ! ലോകത്തെ 90 ശതമാനവും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ഇയാളെ യാണ് ഉപയോഗിക്കാറ് ! പെട്ടെന്നുള്ള ഉപയോഗത്തിന് , മുന്‍കൂട്ടി തീരുമാനികാത്ത ലണ്ടിംഗ് എന്നിവയ്ക്ക് യോജിച്ച രൂപ കല്പന , 40 ton പെലോടും വഹിച്ചു എത്ടു കാലാവസ്ഥയിലും പറക്കാന്‍ അനുയോജ്യന്‍ !

ലോകത്ത് പലസ്ഥലത്തും കാര്‍ഗോ വിമാനങ്ങളായി വ്യാപകമായി ഉപയോഗിക്കുന്നു . അമേരിക്ക ക്കാര്‍ ഉപയോഗിക്കില്ല ! കാരണം ലളിതം ! അസൂയ ! അമേരിക്കയുടെ Lockheed C-141 Starlifter നെ കടത്തി വെട്ടും ! അത്രതന്നെ ! അപ്പോള്‍ സുരക്ഷിടത്വ പ്രശ്നങ്ങളായി !

ഇന്ത്യ രണ്ടായിരത്തി അഞ്ചില്‍ കത്രീന കൊടുങ്കാറ്റില്‍ പെട്ട് പോയവര്‍ക്ക് സഹായ മേതിച്ചതും , തൊള്ളായിരത്തി എന്പതെട്ടില്‍ മാലിദ്വീപില്‍ പട്ടാളത്തെ പാരചൂട്ടില്‍ ഇറക്കിയതും IL-76 ഉപയോഗിച്ചാണ് !

ഇനി റാസ് അല്‍ ഖൈമ റോഡില്‍ പോകുമ്പോള്‍ ഇയാളുടെ അടുത്ത് നിന്നു ഒരു ഫോട്ടോ എടുത്തോളൂ . ഒന്നു സല്യൂട്ട് ചെയ്താലും അതികം ആവില്ല ! പക്ഷെ മുമ്പില്‍ നിന്നു വീമ്പു പറയരുത് ! മഞ്ഞു പുതച്ച് കിടക്കുന്ന സൈബീരിയയിലും , തിരമാലകള്‍ ആര്‍ത്തിരമ്പുന്ന തീരങ്ങളിലും, ഇറാക്കിലെ മരുഭൂമിയിലും മുന്‍പും പിന്‍പും നോക്കാതെ ഇറങ്ങി പട്ടാള മേധാവികളില്‍ നിന്നും നിരവധി സലൂടുകള്‍ നേടിയ ആളാണ് , മറക്കരുത് !!!!

2009, മാർച്ച് 21, ശനിയാഴ്‌ച

ഞാനൊരു നാനോ കാര്‍ വാങ്ങും

രണ്ടായിരത്തി ഏഴ് ജനുവരിയില്‍ ലോകത്തിന്റെ പലഭാഗത്ത് നിന്നുള്ള മാധ്യമ പ്രവര്തകര്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷം ടാറ്റാ നാനോ എന്ന ജനങ്ങളുടെ കാര്‍ പദ്ധതി പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ടു അനിശ്ചിടത്വതിലായി ! ബംഗാളിലെ കര്‍ഷകര്‍ കുവേണ്ടി മമത ബാനര്‍ജി നടത്തിയ സമരവും , ഉരുകിനുണ്ടായ വില കൂടുതലും കാര്‍ പദ്ധതിയെ പ്രശ്നതിലാകിയിരുന്നു . എന്നാല്‍ ഊഹാ പോഹങ്ങളെ മറികടന്ന് നോനോ റോഡിലിരകാന്‍ പോകുകയാണ് ടാറ്റാ . മാര്‍ച്ച് ഇര്പത്തി മൂന്നിന് ലോന്‍ജ് ചെയ്യുന്ന നാനോ , ടാറ്റാമോട്ടോര്‍ ദീലെര്‍ ശിപുകളില്‍ ഏപ്രില്‍ ആദ്യ വാരത്തോടെ പ്രദര്ശിപിക്കാന്‍ തുടങ്ങും , ഏപ്രില്‍ രണ്ടാം വാരത്തോടെ ബൂകിംഗ് ആരംഭിക്കും .

നാനോ പ്രൊജക്റ്റ്‌ ടാറ്റാ പ്രഖ്യാബിക്കുമ്പോള്‍ ടാടക്ക് പോലും ഉറപ്പുണ്ടായിരുന്നില്ലത്രേ ഇതിന്റെ വിജയം . വിജയത്തിലെത്താന്‍ നാളിതു വരെയുള്ള പല ബിസിനസ്സ് സങ്ങല്പങ്ങളും ടാടക്ക് തിരുത്തി എഴുതെണ്ടിയിരുന്നു ! പുതിയ ഗവേഷണങ്ങളിലൂടെയും നിരന്തരമായ റീ മോഡല്‍ ചെയ്തു കൊണ്ടും , പുതിയ ചെലവ് കുറക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയും ടാറ്റാ , നാനോ എന്ന ഒരു ലക്ഷം രൂപയുടെ കാര്‍ നിര്‍മിച്ചിരിക്കുന്നു !

ഓടോമോബയില്‍ വിയവസായത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ടാറ്റാ യുടെ നാനോ പ്രൊജക്റ്റ്‌ കൊണ്ടുവരാന്‍ പോകുന്നത് , ലോകത്താകമാനം . പുതിയ സാമ്പത്തിക പ്രതിസന്ധിയില്‍ , ലോകത്തിലെ മിക്ക കാര്‍ കമ്പനികളും പ്രശ്നത്തില്‍ ആകുന്നതു നാം കണ്ടു കൊണ്ടിരിക്കയാണ് . എല്ലാവരും ഇന്നു വാതിക്കുന്നതും പരീക്ഷികുന്നതും പുതിയ ബിസിനസ്സ് സമവാക്യങ്ങളും എഞ്ചിനീയറിംഗ് പരീക്ഷനങ്ങലുമാണ് ! ഇവിടെ യാണ് നാനോ യുടെ പ്രസക്തി . നാനോ കാര്‍ കിട്ടു രൂപത്തില്‍ നിര്‍മ്മിച്ച് രാജ്യത്തെ വിവിദ സ്ഥലങ്ങളില്‍ ഈകിട്ടുകള്‍ അസ്സെമ്പില്‍ ചെയ്യാനുള്ള ഫാക്ടറി കല്‍ നിര്‍മ്മിച്ച് അവയിലൂടെ ഈ കാറുകള്‍ പുറത്തുഇരകാനാണ് ടാറ്റാ ശ്രമികുന്നത് ! ഇതു കാര്‍ നിര്‍മാണത്തില്‍ പുതിയ പരീക്ഷണം ആണ് !

ഇന്ത്യയില്‍ സൊകാര്യ വല്കരനെതെ എതിരികുന്നവര്‍ പോലും ചില മേഗലകളില്‍ അതുണ്ടാകിയിട്ടുള്ള വിപ്ലവകര മായ മാറ്റാതെ തള്ളി പറയില്ല ! ടെലികോം അത്തരമൊരു മേഘല യാണ് . ഒരു ടെലിഫോണ്‍ കിട്ടാന്‍ അഞ്ചോ പത്തോ വര്ഷം കാത്തിരുന്നവര്‍ ആണ് നാം . അതും വളരെ കുറച്ചു പേര്‍ക്ക് മാത്രം ലഭ്യമായ ഒരു ആര്‍ഭാടം ആയിരുന്നു ടെലിഫോണ്‍ ! ഇതു പോലൊരു വിപ്ലവമാണ് നാനോ ഇന്ത്യയില്‍ കൊണ്ടു വരാന്‍ പോകുന്നത് ! ഇന്ത്യയുടെ ചലനത്തെ അത് കൂടുതല്‍ ദൈനമിക് ആകും ! ഒരു ടു വ്തീലെര്‍ ന്റെ വിലയില്‍ ഒരു കാര്‍ .

മൂന്നു കോടി ഹിറ്റുകള്‍ ആണ് നാനോ യുടെ വെബ്സൈറ്റ് ഇതുവരെ രേഗപ്പെടുത്തിയിട്ടുള്ളത് !ഇതിനര്‍ത്ഥം ലോകം കാത്രിക്കുക യാണ് , ഈ ഓട്ടോ മൊബയില്‍ പരീക്ഷണത്തിന്റെ ഫലം അറിയാന്‍ ! ടാറ്റാ രണ്ടായിരത്തി മൂന്നില്‍ ഈ പ്രൊജക്റ്റ്‌ പ്രക്യാഭിച്ച തു തൊട്ടു ആവേശത്തോടെ ഇതിന്റെ ഓരോ വാര്‍ത്തയും പിന്തുടര്‍ന്ന ഒരാള്‍ എന്ന നിലക്ക് , ഒരു നാനോ കാര്‍ വാങ്ങാതെ എനിക്ക് നിവര്‍ത്തിയില്ല ! വെറുതെ യാത്ര ചെയ്യാന്‍ മാത്രമല്ല , ലോകം ആവേശത്തോടെ ഉറ്റുനോക്കുന്ന ഒരു പ്രൊജക്റ്റ്‌ ഇന്റെ പിന്തുണക്കാന്‍ !!

2009, മാർച്ച് 19, വ്യാഴാഴ്‌ച

യര്‍കാട് - സുന്ദരിയായ ഹില്‍ സ്റ്റേഷന്‍

യര്‍കാട്, അതി സുന്ദരമായ ഒരു ഹില്‍ സ്റ്റേഷന്‍ ആണ് . തമിഴ് നാട്ടിലെ സേലത്ത് നിന്നും മുപ്പത്തി അഞ്ചു കിലോ മീറ്റര്‍ അകലെയാണ് യര്‍കാട് . ഊട്ടി ,കൊടൈകനാല്‍ എന്നീ പ്രശസ്തങ്ങളായ ഹില്‍ സ്റെഷനുകളുടെ അത്ര ഉയരത്തില്‍ അല്ലെങ്ങിലും നിങ്ങള്‍ക്ക് നിരാശ പെടേണ്ടി വരില്ല . ഊട്ടിയെ പോലെയോ കൊടൈ കനാലിനെ പോലെയോ അധികം ചൂഷണം ചെയ്യപ്പെടാത്ത , തിരക് കുറഞ്ഞ , മലിനീകരിക പെടാത്ത ഹില്‍ സ്റ്റേഷന്‍ !

ഒരു സുന്ദരിയായ തടാകം യെര്കാടിന്റെ പ്രദാന ആകര്‍ഷണ മാണ്. ബോട്ടനിക്കള്‍ ഗാര്‍ഡന്‍ , ആത്മഹത്യ മുനംബുകള്‍ , ഒരുചെറിയ ക്ഷേത്രം തുടങ്ങി ചുറ്റി നടക്കാന്‍ വൈവിദ്യ മാര്‍ന്ന സ്ഥലങ്ങളും ഉണ്ട് .

ഒരു ഷോര്‍ട്ട് വെകേഷന്‍ ചിലവഴികാന്‍ പറ്റിയ സ്ഥലം . ചെലവ് കുറഞ്ഞ ഹില്‍ സ്ടഷന്‍ !താമസിക്കാന്‍ തടാകത്തിനു ചുറ്റും ഹോട്ടലുകളും റെസ്റ്റ് ഹൌസ് കളും ഉണ്ട് ! തമിഴ്നാടു ടൂറിസം വകുപ്പിന്റെ ഹോട്ടലും ഉണ്ട് .

ഞങ്ങള്‍ താമസിച്ചത് , സ്റെര്‍ലിംഗ് റിസോര്‍ട്ട് ഇല ആണ് . ഈ റിസോര്‍ട്ടില്‍ ട്രൈ ചെയ്യുക . സെക്സി പ്ലയ്സ് ! സ്റെര്‍ലിംഗ് റിസോര്‍ട്ട് ഒരു വലിയ പാരചെരുവില്‍ ആണ് നിര്മിച്ചിരി ക്കുന്നത് ! ഗംഭീര സ്ഥലം ! ഞങ്ങളുടെ കൊട്ടജ് ഇന്റെ മുമ്പില്‍ ഇറങ്ങി നിന്നാല്‍ നേരെ താഴെ മഞ്ഞു പടലങ്ങള്‍ ഒഴുകുന്നത്‌ കാണാം ! മഞ്ഞു പതുകെ മാറുന്നതോടെ താഴെ ദൂരെ സേലം നഗരം തെളിഞ്ഞു വരും !!! മറക്കാന്‍ ആവാത്ത അനുഭവം !

റിസോര്‍ട്ട് കാര്‍ / ഹോട്ടല്‍ കാര്‍ തന്നെ സൈറ്റ് സീനിനുള്ള അറേഞ്ച്മെന്റ് ചെയ്തു തരും . ഒരു ആയുര്‍വേദ ഓയില്‍ കച്ചവട ക്കാരന്‍ നിങ്ങളെ അയ്യാളുടെ ഫാം കാണുവാന്‍ ക്ഷനിച്ചേ ക്കും , അപകടകാറി അല്ലെങ്ങിലും , അയാളുടെ കയ്യില്‍ അകപെടാതെ ശ്രദ്ധിക്കുക .

നല്ല വെജിറെരിയന്‍ ഹോടലുകളും ഉണ്ട് . ബുഫേ ഓഫര്‍ ചെയ്യുന്ന വെജ്. ഹോടലുകള്‍ തടാകതിനരികെ കണ്ടു . ഹോട്ടല്‍ ബില്ലുകള്‍ അത്ര കൂടുതലായി തോന്നിയില്ല . ഒരു ബുഫേ ഊണിനു നാല്‍പതു രൂപയായിരുന്നു തമിഴ്നാട് ടൂറിസം ത്തിന്റെ ഹോട്ടലില്‍ .

നിങ്ങള്‍ യെര്‍കാട് സന്ദര്‍ശിക്കുക യാണ് എങ്കില്‍ , ഹോട്ടല്‍ റൂമുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുകയാവും നല്ലത് .

മൂന്നു പലസ്തീനികള്‍

ഖാലിദ് അബു അമ്രിന്‍ എന്റെ സഹ പ്രവര്‍ത്തകന്‍ ആയിരുന്നു . ആദ്യ ദിവസം പരിചയ പെട്ടപ്പോള്‍ ഖാലിദ് എന്നെ അല്‍ഭുത പ്പെടുത്തി കൊണ്ടു ചോദിച്ചു " നല്ലാരുക ? " തിരുവാന്‍ മിയുര്‍ തെരിയുമാ ?" ഞാന്‍ തിരിച്ചു ചോദിച്ചു " യു നോ ചെന്നൈ ?" , " യു നോ തമിള്‍ ?" ഖാലിദ് ചിരിച്ചു കൊണ്ടു തുടര്‍ന്നു .." തെരിയും...നല്ല തെരിയും "

ഖാലിദ് യു എ ഇ യില്‍ തമിള്‍ തൊഴിലാളികള്‍കിടയില്‍ ജോലി ചെയ്തിരിക്കും എന്നാണു ഞാന്‍ ആദ്യം കരുതിയത്‌ !!!! എന്നാല്‍ അങ്ങനെ യായിരുന്നില്ല . അയാള്‍ ഒന്‍പതു കൊല്ലം ഇന്ത്യയില്‍ ആയിരുന്നു ! അതില്‍ ഏഴ് കൊല്ലം ചെന്നയില്‍ . തിരുവാന്‍ മിയൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ഒരു മേഘാലയ കാരി ഗേള്‍ ഫ്രോന്റും ഉണ്ട് അയാള്‍ക്ക് ! ഇന്ദിര ഗാന്ധി യാസര്‍ അരാഫത്ത്‌ മായി ഉണ്ടാകിയ സഹായ കരാര്‍ ! പലസ്തീനി കള്‍ക്ക് ഇന്ത്യയില്‍ താമസികാം അവര്‍ക്ക് ഇഷ്ടമുള്ള കാലത്തോളം ! രണ്ടായിരത്തോളം പാലസ്തീന്‍ പവുരന്‍ മാര്‍ ഉണ്ടത്രേ ഇന്ത്യയില്‍ !ഞങ്ങള്‍ പിരിയുമ്പോള്‍ ഖാലിദ് പണം ഉണ്ടാകാനുള്ള ശ്രമത്തില്‍ ആയിരുന്നു . മേഘാലയ കാരിയെ കല്യാണം കഴിക്കാന്‍ !

ഇന്റര്നെറ്റ് സിറ്റിയില്‍ ഞാന്‍ ജോലി ചെയ്തിരുന്നപ്പോള്‍ ആണ് ഞാന്‍ മറ്റൊരു പാലസ്തീനി , ഖാലിദ് നെ ( മുഴുവന്‍ പേരു ഓര്‍മയില്ല ) പരിചയപ്പെട്ടത്‌ . ഒരു പാലസ്തീനി ജാവ എക്സ്പെര്‍ട്ട് . ബസ്സ് നേരത്തെ എത്തുന്നത്‌ കൊണ്ടു രാവിലെ ഫുഡ് കോര്‍ട്ടില്‍ സമയം ചിലവഴികും . അങ്ങനെയാണ് ഖാലിദിനെ പരിചയ പ്പെടുന്നത് ! ജാവ യെകാല്‍ പാലസ്തീനിനെ കുറിച്ചു സംസാരിക്കാന്‍ ആയിരുന്നു കൂടുതല്‍ എനികിഷ്ടം . ആവി പാറുന്ന ചായ കുടിച്ചു കൊണ്ടു പൂള്‍ സൈഡില്‍ ഇരുന്നു ഖാലിദ് പറഞ്ഞ പലതും മനസ്സില്‍ നിന്ന്നു പോകാതെയായി !

ഒരു സുപ്രഭാതത്തില്‍ ഖാലിദിനെ ഇസ്രായേലി പട്ടാളക്കാര്‍ അറസ്റ്റ് ചെയ്യുക യായിരുന്നു !പാലസ്തീനില്‍ അങ്ങനെ യാണ് , ആരും ഏത് സമയവും അറസ്റ്റ് ചെയ്യ പെട്ടേക്കാം . ഖാലിദ് നെ അവര്‍ നാടു കടത്തി , സംശയ ത്തിന്റെ പുറത്തു ! അമാന്‍ അധിര്‍ത്തി യിലെ സി ഐ ഡി ക്യാമ്പില്‍ നിന്ന്നു ഖാലിദ് യു എ ഇ ലെ സഹോദരി ഭര്‍ത്താവിനെ വിളിച്ചു . അങ്ങനെ യു എ ഇ യില്‍ എത്തി !

ബാലനായി ഇരികുമ്പോള്‍ ഖാലിദ് ഉം ഒരു കൂട്ട് കാരനും ഒരു കുന്നിന്‍ മുകളില്‍ കളിച്ചു കൊണ്ടിരികുക യായിരുന്നു . താഴെനിന്നും റോഡ് ചുറ്റി ഒരു പട്ടാള വണ്ടി കയറ്റം കേറി വരുന്നുണ്ട് . ഖാലിദ് ന്റെ സുഹൃത്ത് കവണയില്‍ കല്ലുകള്‍ വച്ചു വണ്ടിയിലെ പട്ടാള കാര്ക്‌ നേരെ തൊടുക്കാന്‍ തുടങ്ങി . ആദ്യം പട്ടാള കാര്‍ ചിരിച്ചു , പല കല്ലുകളും അവരുടെ ഹെല്മെട്ടുകളില്‍ കൊള്ളാന്‍ തുടങ്ങി . ഒരു നിമിഷം , ട്രക്ക് ന്റെ കോണിലിരുന്നു ഒരു പട്ടലകാരന്‍ തോക്ക് ഉന്നം പിടികുന്നത് ഖാലിദ് കണ്ടു , അയാള്‍ സുഹൃത്തിനെ വലിച്ചു താഴെയിടാന്‍ ഓങ്ങി , എന്നാല്‍ ആ ഒരു നിമിഷത്തിനുള്ളില്‍ ഒരു ബുള്ളറ്റ് ഖാലിദിന്റെ സുഹൃത്തിന്റെ കഴുത്ത് തുളച്ചു പോയിരുന്നു !

ഖാലിദ് യൂനിവേര്സിടി യില്‍ പഠിക്കുന്ന സമയം . വെകേഷന്‍ സമയത്തു ഗ്രാമത്തിലെ വീടിലെക് പോകാന്‍ അയാള്‍ക്ക് വളരെ ത്യാഗങ്ങള്‍ സഹികേണ്ടി വന്നിരുന്നത്രേ ! വഴിയില്‍ നിറയെ ഇസ്രേലി ചെക്ക് പോസ്റ്റുകള്‍ ആണ് . അവ ഒഴിവാകി യാത്ര ചെയ്യണം , കാല്‍നടയായി ദിവസങ്ങളോളം നടന്നും കാത്തിരുന്നും , വഴിയിലെ വീടുകളില്‍ തങ്ങിയും ഗ്രാമത്തില്‍ എത്തും ! ചിലപ്പോള്‍ പാതി വഴിയില്‍ തിരിച്ചു പോകേണ്ടിയും വരും !!!! പാലസ്തീനിലെ അധിനിവേശവും പട്ടാള അക്രമവും ജനങ്ങളില്‍ വലിയ മാറ്റങ്ങളാണ് വരുതിയിരികുന്നത് ! ഓരോ പാലസ്തീനിയും രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ വിദഗ്ദന്‍ ആണ് ! അഞ്ചു കൊല്ലം ഖാലിദിന്റെ റൂം മേറ്റ്‌ ആയിരുന്ന ഒരാളെ ഒരു ദിവസം പോലീസ് അറസ്റ്റ് ചെയ്തു . ബോംബ് നിര്‍മിച്ചതിന് ! ബോംബ് നിര്‍മാണത്തിനുള്ള സാമഗ്രികളും റൂമില്‍ നിന്നു കണ്ടെടുത്തു ! അന്നാണ് ആദ്യമായി ഖാലിദ് ഉം അറിഞ്ഞത് , തന്റെ കൂട്ടുകാരന്‍ ബോംബ് എക്സ്പെര്‍ട്ട് ആണെന്ന് !!!

പാലസ്തീനിലെ ഓരോ കുഞ്ഞിനും അധിര്‍ത്തി ക്ക് അപ്പുറത്തുള്ള മനുഷ്യരോടും അധികാരികള്‍ഓടും കടുത്ത പകയാണ് ! ഖാലിദിന്റെ എഴുപത് വയസ്സുള്ള മുത്തച്ഛന്‍ മനുഷ്യ ബോംബാവാന്‍ പേരു രജിസ്റ്റര്‍ ചെയ്തു കാത്തിരിക്ക യാണ്ത്രെ !!!!

"പാലസ്തീനിലെ കല്യാണങ്ങള്‍ എങ്ങനെയാണ് ? ഞാന്‍ വേദനിക്കുന്ന കഥകളില്‍ നിന്നു തലതിരിച്ചു ! " ജനങ്ങള്‍ എല്ലാം പാവങ്ങള്‍ ആണ് , മിക്കവര്കും പ്രിയപെട്ടവര്‍ നഷ്ട പെട്ടിരിക്കുന്നു . ചെക്കന്‍ തന്നെ പോയി പെണ്ണ് ചോദിക്കും , ആര്‍ഭാടം ഇല്ലാതെ മഹര്‍ കൊടുത്തു പെണ്ണിനെ കൂട്ടികൊണ്ട് വരും ! " പ്രേമ വിവാഹങ്ങള്‍ ?" ഞാന്‍ ചോദിച്ചു . " യാഹി ..... എല്ലായിടത്തും അതുണ്ട് ..... പാലസ്തീനിലും " ഇതായിരുന്നു മറുപടി . എന്നാല്‍ ഖാലിദ് നു പാലസ്തീനികളോട് തന്നെ അത്ര മതിപ്പു ഇല്ല ! അയാള്‍ പലപ്പോഴും പറഞ്ഞു " പാലസ്തീനികള്‍കു ഒരുമ ഇല്ല , വിശ്വസിക്കാന്‍ കൊള്ളില്ല എന്നോകെ ! അയാളുടെ കമ്പനിയുടെ ഓണര്‍ ഒരു പാലസ്തീനി ആയിരുന്നു ! മൂന്നു മാസം ആയിരുന്നു അയാള്‍ക്ക് ശമ്പളം കിട്ടിയിട്ട് !!!

ഖാലിദ് ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ നിര്മിച്ച്ചിരുന്നു . ഒരു ചിലന്തി പ്രോഗ്രാം . ഇതു വെബ്സൈറ്റ് കളില്‍ നിന്നു നമുക്ക് ആവശ്യമുള്ള വിവരങ്ങള്‍ ശേകരിച്ചു കൊണ്ടുവരും ! ആ വെബ്സൈറ്റ്കല്‍ പോലും അറിയാതെ ! രാത്രി കമ്പ്യൂട്ടര്‍ ഇന്‍റര്‍നെറ്റില്‍ കണക്ട് ചെയ്തു ഉറങ്ങികോളൂ . രാവിലെ ആകുമ്പോള്‍ വിവരങ്ങള്‍ റെഡി !!!!

മറ്റൊരു പാല്സ്തീനിയെ ഞാന്‍ കണ്ടത് അബു ദാബിയിലെ "കല്ച്ചരല്‍ ഫൌണ്ടേഷന്‍" ന്റെ കവി സമ്മേളനത്തിന് ഇടകുവേച്ചാണ് ! പാലസ്തീനി കവി !പരിചയ പെട്ടപോള്‍ അയാളോട് ചോദിച്ചു " നൂറ്റാണ്ട് കളില്ലൂടെ വെട്ടയാട പെട്ടവര്‍ ആണ് ജൂതന്‍ മാര്‍ , അവര്‍ക്കും ഒരു രാജ്യം വേണ്ടേ ?" അയാള്‍ തിരിച്ചു ചോദിച്ചത് ഇങ്ങനെ യാണ് " ആരാണ് ജൂതന്മാരെ വേട്ടയാടിയത് ? യുറോപ് ആണ് അത് ചെയ്തത് ! അതിന് പാലസ്തീന്‍ എന്തിന് പ്രായശ്ചിത്തം ചെയ്യണം "?

പാലസ്തീന്‍ പ്രശ്നം മിഡില്‍ ഈസ്റ്റ് ന്റെ നീറുന്ന പ്രശ്നമാണ്‌ , ലോകത്തിന്റെ ആദ്യ പരിഗണന നേടേണ്ട മനുഷ്യ അവകാശ പ്രശ്നം ! രണ്ടാഴ്ച കൊണ്ടു കുടിയേറ്റം നടത്തി ഒരു രാജ്യം ഉണ്ടാക്കിയ വരോ , വലിയ വില കിട്ടിയപ്പോള്‍ തങ്ങളുടെ ഭൂമി വിട്ടു നാടുവിട്ടവര്‍ ആണോ തെറ്റുകാര്‍ ? പാലസ്തീന്‍ താഴ്വരയില്‍ ചെന്നു ജനങ്ങളെ ഒര്മിപിച്ചു സമരം ചെയ്ത ആ പഴയ പട്ടാള കാരന്‍ ആണോ തെറ്റ് ചെയ്തത് ? ലോകത്ത് ആദ്യം ആയി മനുഷ്യ ബോംബ് പരീക്ഷിച്ചവര്‍ ആണോ തെറ്റ് ചെയ്തത് ? ഈ ചോദ്യങ്ങള്‍ കൊന്നും പാലസ്തീനിന്റെ യദാര്‍ത്ഥ പ്രശ്നത്തിനെ ഇന്നു സമീപിക്കാന്‍ കഴിയില്ല ! അത് അത്രമാത്രം കോമ്പ്ലെക്സ് ആണ് ! എല്‍ ടി ടി യികും പ്രഭാകരനും പറ്റിയ തെറ്റ് ഹമസിനും ഇസ്ബുല്ലകും പറ്റാതെ ഇരികട്ടെ !

2009, മാർച്ച് 16, തിങ്കളാഴ്‌ച

സ്ലം ഡോഗ് മില്ല്യണയര്‍


ഈ ചലച്ചിത്രം ഇന്ത്യ കാരുടെ ചരിത്രത്തിന്റെ ഭാഗം ആവുകയാണ് ! എന്തൊകെ ആക്ഷേപം ഉന്നയിച്ചാലും , ഇന്ത്യയില്‍ നിന്നു പടിഞ്ഞാറിനോട് avarku പരിചിത മായ ഭാഷയിലൂടെ , ശരീര ഭാഷയിലൂടെ, സന്ങേതിക മികവോടെ സംവദിച്ച സിനിമ !


ഒരാഴ്ച മുമ്പു വിര്‍ജിന്‍ സ്റ്റോറില്‍ ഒരു മിന്നാട്ടം പോലാണ് ഞാന്‍ ആ പുസ്തകം കണ്ടന്തു ! Q & എ എന്ന , ഈ ചാലചിത്രതുന് കാരണമായ പുസ്തകം പേരുമാറ്റിd ഇറങ്ങിയിരിക്കുന്നു ! vikram സോരൂപ് എന്ന ഇന്ത്യന്‍ എംബസി യിലെ ഉദ്യോഗസ്ഥന്റെ ഹോബി ആയിരുന്നു ക്വിസ് പ്രോഗ്രാമ്മുകള്‍ ! അങ്ങനെയാണ് ഈ പുസ്തകം ജനിച്ചത്‌ ! പുതിയ പേരു സ്ലാം ഡോഗ് മില്ല്യണയര്‍ എന്ന് തന്നെ !


അത്രയൊന്നും വായിച്ചിട്ടില്ലാത്ത എനിക്ക് ഈ പുസ്തകം നല്ല അനുഭവമായിരുന്നു . സിനിമയെകാളും ഈ പുസ്തക് മേന്നെ വേട്ടയാടുന്നു !

tഅച്ചനില്‍നിന്നു ലയിംഗിഗ പീഡനം എല്കേണ്ടി വരുന്ന നിസ്സഹായ യായ ഗുടിയ , ആണ്‍ കുട്ടികളെ സെക്സ് നു ഉപയോഗിക്കുന്ന ഹോമോകള്‍ , കുടുംബം വേശ്യ വൃതിയിലെക് തള്ളിവിട്ട പെണ്‍കുട്ടി . തെരുവ് നായകളെ കാലും കഷ്ടമായ , തെരുവ് കുട്ടികളുടെ ജീവിതം !!!! വിക്രം സോരൂപ് വരച്ചു കാട്ടുന്നത് നാം കണ്ടിട്ടും കാണാതെ നടിക്കുന്ന ഇന്ത്യന്‍ യടാര്‍ത്യങ്ങളാണ് .


സിനിമയുടെ പേരിനെക്കുറിച്ച് അല്പം വിവാദങ്ങള്‍ ഇന്ത്യയില്‍ ഉടവെടുതിരുന്നു. സംവിദായകന്‍ ബോതപൂര്‍വ്വം ഇന്ത്യയെ മോശമാകാന്‍ സിനിമയുടെ പേരിലൂടെയും, ദ്രിശ്യങ്ങലൂടെയും , ക്വിസ്സ് ചോദ്യങ്ങളിലൂടെയും ശ്രമിചിടുണ്ട് എന്നായിരുന്നു ചിലരുടെ അഭിപ്രായം ! ഇന്ത്യന്‍ എക്സ്പ്രസ്സ് ന്യൂസ് പേപ്പര്‍ അമിതാബ് ബത്ച്ചന്റെ ബ്ലോഗില്‍ കണ്ട പരാമര്‍ശം എടുത്താണ് വിവാദം തുടങ്ങി വച്ചത് . എന്തായാലും ഓസ്കാര്‍ കിട്ടിയതോടെ വിവാദങ്ങള്‍ അവസാനിച്ചിരിക്കുന്നു .


ലോകം മുഴുവന്‍ സഞ്ഞരികുന്ന അമിതാബിനും , ടി പി ശ്രീനിവാസനും തങ്ങളുടെ രാജ്യത്ത് ആളുകള്‍ ഇപ്പോഴും കകൂസുകല്ക് മുമ്പില്‍ ക്യു നില്കുന്നു എന്നും , ഞങ്ങളുടെ രാജ്യത്തെ പോലീസ് സ്റ്റേനുകള്‍ ഇപ്പോഴും പീഡന കേന്ദ്രങ്ങളാണ് എന്നും പടിഞ്ഞാറുള്ള ഒരു സുഹൃത്തിനോടോ , മീടിങ്ങിലോ സമ്മതിച്ചാല്‍ അത് അപമാനവും , കുരചിലുമാകും . പക്ഷെ കോടി കണക്കിന് ഇന്ത്യകാര്ക് ഇതു ജീവിത യാതര്ത്യങ്ങള്‍ ആണ് !!!
ഈ പുസ്തകത്തിന്റെ രത്ന ചുരുകം ഈ ബ്ലോഗില്‍ പ്രതീക്ഷികാം - മലയാളത്തില്‍ !

വള്ളുവനാടന്‍ ഗ്രാമ ഭംഗി