ആ നമ്പരില്‍ വിളിച്ചു . മറു തലക്കല്‍ ശാന്തമായ ശബ്ദം ." ഏതു ഹോസ്പിറ്റലില്‍ ? " ഏതു ബ്ലഡ് ആണ് വേണ്ടത് ?"" എപ്പോഴാണ് ഓപ്പറേഷന്‍ " ? തുടങ്ങിയ ചോദ്യങ്ങള്‍ . പിന്നെ പറഞ്ഞു " ഞാന്‍ ഇന്ന് വൈകുന്നേരം വരാം , എന്നിട്ട് സംസാരിക്കാം "!
വൈകുന്നേരം പറഞ്ഞ സമയത്ത് തന്നെ അയാള്‍ വന്നു . ഞങ്ങള്‍ അക്ഷമയോടെ കാത്തിരിക്കുക യായിരുന്നു . ഹോസ്പിറ്റല്‍ കാന്റീനില്‍ ഇരുന്നു സംസാരിക്കുമ്പോള്‍ ഞാന്‍ അത്ഭുട പെട്ടുകൊണ്ടിരുന്നു " ഇങ്ങനെയും ഒരാളോ ? " , " ഇയാള്‍ എങ്ങനെ ജീവിക്കുന്നു "?
കഴിഞ്ഞ പതിനഞ്ചു കൊല്ലത്തോളമായി കോയമ്പത്തൂരിലെ ആശുപത്രികളില്‍ ഇയാള്‍ സുപരിചിതനാണ് . പെട്ടെന്ന് ചെയ്യേണ്ട ഒപെരേഷനുകള്‍ക്ക് ബ്ലഡ് എങ്ങനെ സംഘടിപ്പിക്കും എന്ന് വേവലാതി പെട്ട് നില്‍ക്കുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ഇയാളുടെ പേരും നമ്പറും കൊടുക്കും . പേര് രവി . സുഹൃത്തുക്കളും , ഇഷ്ടപെട്ടവരും വിളിക്കുന്ന പേര് " ഡ്രാക്കുള രവി !"
സ്വര്‍ണ കച്ചവടക്കാരുടെ കുടുംബം . ഒരു ജ്വല്ലെരി നടത്തി കുട്ടികളും കുടുംബവുമായും ജീവിച്ചിരുന്ന രവി ഒരുനാള്‍ ഇങ്ങനെയൊരു സേവനത്തിനു ഇറങ്ങി പുറപ്പെട്ടു ! കുറച്ചു കഴിഞ്ഞു ജ്വെല്ലേരി പൂട്ടി . മുഴുവന്‍ സമയവും ഹോസ്പിടലുകളിലും രോഗികളുടെ കൂടെയും ആയി ! രക്തദാനം ചെയ്യാന്‍ താല്പര്യമുള്ള ചെറുപ്പക്കാരുടെ വലിയൊരു ഡാറ്റ ബൈസ് ആണ് രവിയുടെ ശക്തി. എന്റെ ബന്ധുവിന് ബ്ലഡ് കൊടുക്കാന്‍ വന്ന ചെറുപ്പക്കാര്‍ ഞങ്ങള്‍ കൊടുത്ത ഒന്നും സ്വീകരിക്കാന്‍ തയ്യാറായില്ല ! ഒരാള്‍ ഞങ്ങള്‍ ബ്ലഡ് ബാങ്കില്‍ ചെല്ലുന്നതിനു മുമ്പുതന്നെ ബ്ലഡ് കൊടുത്തു സ്ഥലം വിട്ടിരുന്നു !
ഓപ്പറേഷന്‍ കഴിഞ്ഞ അന്ന് വൈകുന്നേരം രവി വീണ്ടും വന്നു രോഗിയെ കാണാന്‍ തന്റെ ഭാര്യയോടൊപ്പം ! തന്റെ മാരുതി ഓംനിയില്‍ ഇരുന്നു രവി തന്റെ അനുഭവങ്ങള്‍ പറഞ്ഞപ്പോള്‍ എനിക്ക് നിരാശ തോന്നി . വളരെ അപൂര്‍വമായ ഗ്രൂപ്പുകള്‍ ഉള്ള ബ്ലഡ് ചിലപ്പോള്‍ ബുദ്ധി മുട്ടി കണ്ടുപിടിച്ചു കൊടുത്താലും ,പലരും ഡിസ്ചാര്‍ജ് ചെയ്തു പോയാല്‍ പിന്നെ അയാളെ ഒന്ന് വിളിക്കുകകൂടിയില്ലത്രേ ! എങ്കിലും അയാള്‍ സംതൃപ്തനാണ് ! ചിലപ്പോള്‍ ഇതേ ആളുകള്‍ തിരിച്ചുവരും അവര്‍ക്ക് വേണ്ടിയോ , അവരുടെ ബന്ധുകള്‍ക്ക് വേണ്ടിയോ , അപ്പോഴും രവി സഹായിക്കും ഒട്ടും പരിഭവമില്ലാതെ !
രവിയുടെ കയ്യിലുള്ള ഡാറ്റ ബയ്സിനുവേണ്ടി പല ഹോസ്പിടലുകളും രവിയെ സമീപിചിട്ടുണ്ടത്രേ. വലിയ തുക മുതല്‍ രാഷ്ട്ര പതിയുടെ മെഡല്‍ വരെ ഓഫര്‍ ചെയ്തിട്ടും രവി കൊടുത്തില്ല ! നിധി പോലെ രവി ആ അഡ്രെസ്സ് കളും പിടിച്ചു രാവിലെ മുതല്‍ വൈകുന്നേരം വരെ നിരന്ദരം ശബ്ദിക്കുന്ന്ന തന്റെ മൊബൈലില്‍ സംസാരിച്ചുകൊണ്ട് അശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു !
'റോഡ് അപകടത്തില്‍ പെട്ട് കിടക്കുന്നവരെ ഒന്ന് നോക്കാതെ , വെറുതെ എന്തിനു പൊല്ലാപ്പ് " എന്ന് ചിന്തിച്ചോ അല്ലെങ്കില്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ മിസ് ചെയ്താലോ എന്ന് കരുതിയോ , വേഗം സ്ഥലം വിടുന്നവരുടെ ലോകത്താണ് ഇങ്ങനെ ഒരാള്‍ !!!
രവിയുടെ പ്രവര്‍ത്തനത്തെ പറ്റി മറ്റു കുടുംബ അംഗങ്ങള്‍ക്കും അത്ര മതിപ്പില്ല . പക്ഷെ രവി പറയുന്നു , സമ്പന്നരായ അവരെക്കാള്‍ ഒരു പ്രദാന സ്വത്തു തനിക്കുണ്ടെന്ന് , " മനസമാധാനം ".
--------------------------------------------------------------------------------------------------രവിയുടെ മൊബൈല് നമ്പര്‍ : 09363148682
കോയമ്പത്തൂര്‍ ഉള്ള ആശുപത്രികളിലെ രക്ത ബാങ്ക് കളില്‍ അന്യെഷിച്ചാല്‍ ഇയാളെ നിങ്ങള്ക്ക് പെട്ടെന്ന് പിടികൂടാം .
Please post his phone number, it might be useful for some one
മറുപടിഇല്ലാതാക്കൂThanks :)
മറുപടിഇല്ലാതാക്കൂരവിയുടെ പുതിയ നമ്പര്‍ ഉണ്ടോ..? ചുമ്മാ ഒന്ന് വിളിച്ചു നോക്കാനാണ്..മുന്പ് കോയമ്പത്തൂരില്‍ വെച്ച് പരിചയപ്പെട്ടിട്ടുണ്ട്
മറുപടിഇല്ലാതാക്കൂ