റാസ് അല്‍ ഗൈമ യില്‍ നിന്നും ഏകദേശം എഴുപതു കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലേക്ക് ഞാന്‍ ഇടക്ക് സന്ദര്‍ശനം നടത്താറുണ്ട് ! ഒരു സാദാരണ അറബി ഷാബിയ! ടാറിടാത്ത നിരത്തുകള്‍ ഉള്ള , വരണ്ട , പൊടിപിടിച്ച , സമ്പന്ന മല്ലാത്ത ഒരു ഗ്രാമം . എനിക്ക് പ്രിയപ്പെട്ട പലരും ഈ ഗ്രാമത്തിലുണ്ട് . അതില്‍ പ്രദാനി ഒരു പഴയ കമ്മ്യൂണിസ്റ്റ് ആണ് . പഴയത്എന്ന് പറയുന്നതില്‍ അര്‍ത്ഥ മില്ലെന്നു തോനുന്നു ! അയാള്‍ ഇന്നും കമ്മുനിസ്റ്റ് ത്തനെ!
ഒട്ടകങ്ങള്‍ അലയുന്ന മലപാത കളിലൂടെ വണ്ടിയോടിക്കുമ്പോള്‍ മനസ്സില്‍ നിസ്സഹായരായ ഒരു തല മുറയുടെ , പഠിച്ചു പാസ്സായ നിങ്ങലെപോലെയും എന്നെപോലെയും ഒട്ടും കുറയാത്ത ബുദ്ധിയും ആരോഗ്യവും ഉണ്ടായിരുന്ന കുറെ ചെറുപകാരുടെ നഷ്ടപെട്ട ജീവിതം എന്നെ എന്നും അലട്ടികൊണ്ടിരികും ! ഇവരുടെ കൈകളില്‍ പിടിച്ചാണ് ഞാനും ജാഥകളില്‍ ഭാഗമായത് ! പക്ഷെ പാര്‍ടിപോലും അവരെ വഞ്ചിച്ചു . അവരൊന്നും ജീവിതത്തില്‍ ഒന്നും ആയില്ല . അതില്‍ ഒരാള്‍ റാസ് അല്‍ കൈമയിലെ ഈ അതിര്‍ത്തി ഗ്രാമത്തിലുണ്ട് ! പേര് സിദ്ധിക്ക് . ഒരു ചെറിയ ലോണ്ട്രി നടത്തുന്നു .
എന്പതുകളിലെ പോസ്റ്റ് നക്സല്‍ കമ്മുനിസ്റ്റുകള്‍ , ചുകപ്പു കുറഞ്ഞ കംമുനിസ്റ്റുകള്‍ . പാര്‍ടിക്ക് വേണ്ടി പോസ്റ്റര്‍ എഴുതിയും, ജാഥ വിളിച്ചും, കലേക്ടരെറ്റ് ഉപരോധിച്ചും, മനുഷ്യ ചങ്ങല പിടിച്ചും , പ്രതീക്ഷയോടെ യുവത്വം ഹോമിച്ച ഒരു തൊഴില്‍ ഇല്ലാപട ! പാര്‍ടിക്ക് പിന്നീട് തൊഴിലില്ലായ്മ മുദ്രവക്യമേ അല്ലാതായി ! യുവജന്നങളെ വഞ്ചിച്ചു !
ഒരിക്കല്‍ ഗവണ്മെന്റ് ആശുപത്രിയില്‍ കത്തി കുത്തേറ്റു കിടക്കുമ്പോള്‍ ഇയാളെ ഞാന്‍ കാണാന്‍ പോയി . നിറയെ വവ്വാലുകള്‍ തൂങ്ങി കിടന്നിരുന്ന വലിയ മരങ്ങള്‍ ഉണ്ടായിരുന്നു ആ ആശുപത്രി വളപ്പില്‍ . പോസ്റ്റ് മോര്ടം റൂം ആ മരങ്ങള്‍ക്ക് ഇടയിലായിരുന്നു . അതിനോടടുത്ത ഒരു വാര്‍ഡില്‍ വച്ച് കണ്ടപ്പോള്‍ തിളയ്ക്കുന്ന ആവേശമായിരുന്നു കൂടെയുള്ളവര്‍ക്കും ! നമ്പ്യാരുടെ കത്തി പിഴച്ചതാണ് , അല്ലെങ്കില്‍ സോര്‍ഗത്തില്‍ പോകുമായിരുന്നു !
പിന്നീട് ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് , ഒരു ബന്ദിനോട് അനുബന്ധിച്ച് ഉണ്ടായ പ്രശ്നങ്ങള്‍ ഉന്നയിച്ചു ഇവര്‍ പാര്‍ട്ടി കമ്മറ്റിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി ! അധ്യാപക നേതാവ് പണിമുടക്കില്‍ ചേരാതെ പഠിപ്പിക്കാന്‍ കയറി ! അയാളുടെ രിടയര്‍മെന്റ്റ് അടുത്തായതിനാല്‍ , പെന്‍ഷനും , ഗ്രാടുവിടിയും തടഞ്ഞു വച്ചാലോ എന്ന് പേടിച്ചു ആണെത്രേ പണി മുടക്കാഞ്ഞത് !! പാര്‍ട്ടി ഇതിനു അനുമതി കൊടുത്തിരുന്നത്രേ ! പാര്‍ട്ടി കമ്മറ്റിയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ എല്ലാവരും ഉണ്ടായിരുന്നു പക്ഷെ തല്ലു കൂടി പാര്‍ട്ടി വിട്ടു ഇറങ്ങി പോരുമ്പോള്‍ രണ്ടാള്‍ മാത്രം ! ബാക്കി ഉള്ളവര്‍ അവിടെതന്നെ ഇരുന്നു !! അവര്‍ക്ക് പാര്‍ട്ടി ഇല്ലാതെ ജീവിക്കാന്‍ വയ്യ !!!! സിദ്ധിക്കിനും പാര്‍ട്ടി ഇല്ലാതെ ജീവിക്കാന്‍ വയ്യായിരുന്നു !
കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ആ ഇറങ്ങി പോയവരില്‍ ഒരാളെ കണ്ടു, ഉണ്ണി യെ . നിരാശനായ , രോഗിയായ ഒരാള്‍ . തന്റെ ലോട്ടറി കടയിലിരുന്ന് പണ്ടത്തെ കത്തികുത്തിനെ ഓര്‍ത്തു കൊണ്ടയാള്‍ പറഞ്ഞു " അന്ന് രാത്രി ഞങ്ങള്‍ നമ്പ്യാരെ കാത്തിരുന്നു , അയാളുടെ വീടിനടുത്ത് . അയാള്‍ വന്നില്ല . വന്നെന്കില്‍ കൊല്ലുമായിരുന്നു . ഈ പന്നികള്‍ക്ക് വേണ്ടി ഞങ്ങളൊക്കെ ജയിലില്‍ പോകുമായിരുന്നു " !!!!
കേരളത്തിലെ ലക്ഷകണക്കിന് ചെറുപ്പക്കാരെ യാണ് കമ്മുനിസ്റ്റ് പാര്‍ടികള്‍ ഉപയോഗിക്കുകയും , വഞ്ചിക്കുകയും ചെയ്തത് ! പാര്‍ട്ടിക്ക് പരിപാടികളോ , നയങ്ങളോ ഇല്ലായിരുന്നു തൊഴില്‍ ഉണ്ടാകാനും , കൊടുക്കാനും . മാറി വന്ന ഒരു ഇടതു പക്ഷ ഭരണവും അതിനായി ശ്രമിച്ചില്ല , പ്രത്യയ ശാസ്ത്രത്തിന്റെ പരിമിതികളില്‍ നിക്ഷേപങ്ങള്‍ മുടങ്ങി , വ്യവസായങ്ങള്‍ വന്നില്ല ! പിന്നെ ആഗോള വല്കരണം വന്നതോടെ തൊഴില്‍ സംരക്ഷിക്കാനായി സമരം ! ബേബിക്കും , ശര്‍മയ്ക്കും ജയ് വിളിച്ച മിക്ക ഡി വൈ എഫ് ഐ കാരും തെണ്ടികളും വീട്ടുകാര്‍ക്ക് കൊള്ളര്തതവരും ആയി . മിക്കവരും നാട്ടില്‍ ഇന്നും ഓരോ ദിവസത്തെയും ചിലവിനായി കഷ്ടപ്പെടുന്നു . ചുരുക്കം ചിലര്‍ തട്ടി തടഞ്ഞു ഗള്‍ഫ് രാജ്യങ്ങളില്‍ എത്തി പെട്ടു.
രാസ് അല്‍ കൈമയിലെ ലോണ്ട്രിയില്‍ എപ്പോഴും ടി വി ഓടികൊണ്ടിരിക്കും , വാര്‍ത്താ ചാനലുകള്‍ , പ്രത്യാഗിച്ചു കൈരളി ടി വി ! ഞാന്‍ ഇവിടെ എഴുതിയത് ചിലപ്പോള്‍ ഈ ലോണ്ട്രിയിലും പറയും പക്ഷെ സമ്മതിച്ചു തരില്ല ! വലിയ വക്വാതത്തിലെ അവസാനിക്കൂ !!! ഇപ്പോഴും സിദ്ധികിനു പാര്‍ട്ടി ഇല്ലാതെ ജീവിക്കാന്‍ വയ്യ !!!
welcome
മറുപടിഇല്ലാതാക്കൂsatyam.
മറുപടിഇല്ലാതാക്കൂ