2009, മാർച്ച് 21, ശനിയാഴ്‌ച
ഞാനൊരു നാനോ കാര്‍ വാങ്ങും
നാനോ പ്രൊജക്റ്റ് ടാറ്റാ പ്രഖ്യാബിക്കുമ്പോള്‍ ടാടക്ക് പോലും ഉറപ്പുണ്ടായിരുന്നില്ലത്രേ ഇതിന്റെ വിജയം . വിജയത്തിലെത്താന്‍ നാളിതു വരെയുള്ള പല ബിസിനസ്സ് സങ്ങല്പങ്ങളും ടാടക്ക് തിരുത്തി എഴുതെണ്ടിയിരുന്നു ! പുതിയ ഗവേഷണങ്ങളിലൂടെയും നിരന്തരമായ റീ മോഡല്‍ ചെയ്തു കൊണ്ടും , പുതിയ ചെലവ് കുറക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയും ടാറ്റാ , നാനോ എന്ന ഒരു ലക്ഷം രൂപയുടെ കാര്‍ നിര്‍മിച്ചിരിക്കുന്നു !
ഓടോമോബയില്‍ വിയവസായത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ടാറ്റാ യുടെ നാനോ പ്രൊജക്റ്റ് കൊണ്ടുവരാന്‍ പോകുന്നത് , ലോകത്താകമാനം . പുതിയ സാമ്പത്തിക പ്രതിസന്ധിയില്‍ , ലോകത്തിലെ മിക്ക കാര്‍ കമ്പനികളും പ്രശ്നത്തില്‍ ആകുന്നതു നാം കണ്ടു കൊണ്ടിരിക്കയാണ് . എല്ലാവരും ഇന്നു വാതിക്കുന്നതും പരീക്ഷികുന്നതും പുതിയ ബിസിനസ്സ് സമവാക്യങ്ങളും എഞ്ചിനീയറിംഗ് പരീക്ഷനങ്ങലുമാണ് ! ഇവിടെ യാണ് നാനോ യുടെ പ്രസക്തി . നാനോ കാര്‍ കിട്ടു രൂപത്തില്‍ നിര്‍മ്മിച്ച് രാജ്യത്തെ വിവിദ സ്ഥലങ്ങളില്‍ ഈകിട്ടുകള്‍ അസ്സെമ്പില്‍ ചെയ്യാനുള്ള ഫാക്ടറി കല്‍ നിര്‍മ്മിച്ച് അവയിലൂടെ ഈ കാറുകള്‍ പുറത്തുഇരകാനാണ് ടാറ്റാ ശ്രമികുന്നത് ! ഇതു കാര്‍ നിര്‍മാണത്തില്‍ പുതിയ പരീക്ഷണം ആണ് !
ഇന്ത്യയില്‍ സൊകാര്യ വല്കരനെതെ എതിരികുന്നവര്‍ പോലും ചില മേഗലകളില്‍ അതുണ്ടാകിയിട്ടുള്ള വിപ്ലവകര മായ മാറ്റാതെ തള്ളി പറയില്ല ! ടെലികോം അത്തരമൊരു മേഘല യാണ് . ഒരു ടെലിഫോണ്‍ കിട്ടാന്‍ അഞ്ചോ പത്തോ വര്ഷം കാത്തിരുന്നവര്‍ ആണ് നാം . അതും വളരെ കുറച്ചു പേര്‍ക്ക് മാത്രം ലഭ്യമായ ഒരു ആര്‍ഭാടം ആയിരുന്നു ടെലിഫോണ്‍ ! ഇതു പോലൊരു വിപ്ലവമാണ് നാനോ ഇന്ത്യയില്‍ കൊണ്ടു വരാന്‍ പോകുന്നത് ! ഇന്ത്യയുടെ ചലനത്തെ അത് കൂടുതല്‍ ദൈനമിക് ആകും ! ഒരു ടു വ്തീലെര്‍ ന്റെ വിലയില്‍ ഒരു കാര്‍ .
മൂന്നു കോടി ഹിറ്റുകള്‍ ആണ് നാനോ യുടെ വെബ്സൈറ്റ് ഇതുവരെ രേഗപ്പെടുത്തിയിട്ടുള്ളത് !ഇതിനര്‍ത്ഥം ലോകം കാത്രിക്കുക യാണ് , ഈ ഓട്ടോ മൊബയില്‍ പരീക്ഷണത്തിന്റെ ഫലം അറിയാന്‍ ! ടാറ്റാ രണ്ടായിരത്തി മൂന്നില്‍ ഈ പ്രൊജക്റ്റ് പ്രക്യാഭിച്ച തു തൊട്ടു ആവേശത്തോടെ ഇതിന്റെ ഓരോ വാര്‍ത്തയും പിന്തുടര്‍ന്ന ഒരാള്‍ എന്ന നിലക്ക് , ഒരു നാനോ കാര്‍ വാങ്ങാതെ എനിക്ക് നിവര്‍ത്തിയില്ല ! വെറുതെ യാത്ര ചെയ്യാന്‍ മാത്രമല്ല , ലോകം ആവേശത്തോടെ ഉറ്റുനോക്കുന്ന ഒരു പ്രൊജക്റ്റ് ഇന്റെ പിന്തുണക്കാന്‍ !!
2009, മാർച്ച് 19, വ്യാഴാഴ്‌ച
യര്‍കാട് - സുന്ദരിയായ ഹില്‍ സ്റ്റേഷന്‍
ഒരു സുന്ദരിയായ തടാകം യെര്കാടിന്റെ പ്രദാന ആകര്‍ഷണ മാണ്. ബോട്ടനിക്കള്‍ ഗാര്‍ഡന്‍ , ആത്മഹത്യ മുനംബുകള്‍ , ഒരുചെറിയ ക്ഷേത്രം തുടങ്ങി ചുറ്റി നടക്കാന്‍ വൈവിദ്യ മാര്‍ന്ന സ്ഥലങ്ങളും ഉണ്ട് .
ഒരു ഷോര്‍ട്ട് വെകേഷന്‍ ചിലവഴികാന്‍ പറ്റിയ സ്ഥലം . ചെലവ് കുറഞ്ഞ ഹില്‍ സ്ടഷന്‍ !താമസിക്കാന്‍ തടാകത്തിനു ചുറ്റും ഹോട്ടലുകളും റെസ്റ്റ് ഹൌസ് കളും ഉണ്ട് ! തമിഴ്നാടു ടൂറിസം വകുപ്പിന്റെ ഹോട്ടലും ഉണ്ട് .
ഞങ്ങള്‍ താമസിച്ചത് , സ്റെര്‍ലിംഗ് റിസോര്‍ട്ട് ഇല ആണ് . ഈ റിസോര്‍ട്ടില്‍ ട്രൈ ചെയ്യുക . സെക്സി പ്ലയ്സ് ! സ്റെര്‍ലിംഗ് റിസോര്‍ട്ട് ഒരു വലിയ പാരചെരുവില്‍ ആണ് നിര്മിച്ചിരി ക്കുന്നത് ! ഗംഭീര സ്ഥലം ! ഞങ്ങളുടെ കൊട്ടജ് ഇന്റെ മുമ്പില്‍ ഇറങ്ങി നിന്നാല്‍ നേരെ താഴെ മഞ്ഞു പടലങ്ങള്‍ ഒഴുകുന്നത് കാണാം ! മഞ്ഞു പതുകെ മാറുന്നതോടെ താഴെ ദൂരെ സേലം നഗരം തെളിഞ്ഞു വരും !!! മറക്കാന്‍ ആവാത്ത അനുഭവം !
റിസോര്‍ട്ട് കാര്‍ / ഹോട്ടല്‍ കാര്‍ തന്നെ സൈറ്റ് സീനിനുള്ള അറേഞ്ച്മെന്റ് ചെയ്തു തരും . ഒരു ആയുര്‍വേദ ഓയില്‍ കച്ചവട ക്കാരന്‍ നിങ്ങളെ അയ്യാളുടെ ഫാം കാണുവാന്‍ ക്ഷനിച്ചേ ക്കും , അപകടകാറി അല്ലെങ്ങിലും , അയാളുടെ കയ്യില്‍ അകപെടാതെ ശ്രദ്ധിക്കുക .
നല്ല വെജിറെരിയന്‍ ഹോടലുകളും ഉണ്ട് . ബുഫേ ഓഫര്‍ ചെയ്യുന്ന വെജ്. ഹോടലുകള്‍ തടാകതിനരികെ കണ്ടു . ഹോട്ടല്‍ ബില്ലുകള്‍ അത്ര കൂടുതലായി തോന്നിയില്ല . ഒരു ബുഫേ ഊണിനു നാല്‍പതു രൂപയായിരുന്നു തമിഴ്നാട് ടൂറിസം ത്തിന്റെ ഹോട്ടലില്‍ .
നിങ്ങള്‍ യെര്‍കാട് സന്ദര്‍ശിക്കുക യാണ് എങ്കില്‍ , ഹോട്ടല്‍ റൂമുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുകയാവും നല്ലത് .
മൂന്നു പലസ്തീനികള്‍
ഖാലിദ് അബു അമ്രിന്‍ എന്റെ സഹ പ്രവര്‍ത്തകന്‍ ആയിരുന്നു . ആദ്യ ദിവസം പരിചയ പെട്ടപ്പോള്‍ ഖാലിദ് എന്നെ അല്‍ഭുത പ്പെടുത്തി കൊണ്ടു ചോദിച്ചു " നല്ലാരുക ? " തിരുവാന്‍ മിയുര്‍ തെരിയുമാ ?" ഞാന്‍ തിരിച്ചു ചോദിച്ചു " യു നോ ചെന്നൈ ?" , " യു നോ തമിള്‍ ?" ഖാലിദ് ചിരിച്ചു കൊണ്ടു തുടര്‍ന്നു .." തെരിയും...നല്ല തെരിയും "
ഖാലിദ് യു എ ഇ യില്‍ തമിള്‍ തൊഴിലാളികള്‍കിടയില്‍ ജോലി ചെയ്തിരിക്കും എന്നാണു ഞാന്‍ ആദ്യം കരുതിയത് !!!! എന്നാല്‍ അങ്ങനെ യായിരുന്നില്ല . അയാള്‍ ഒന്‍പതു കൊല്ലം ഇന്ത്യയില്‍ ആയിരുന്നു ! അതില്‍ ഏഴ് കൊല്ലം ചെന്നയില്‍ . തിരുവാന്‍ മിയൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ഒരു മേഘാലയ കാരി ഗേള്‍ ഫ്രോന്റും ഉണ്ട് അയാള്‍ക്ക് ! ഇന്ദിര ഗാന്ധി യാസര്‍ അരാഫത്ത് മായി ഉണ്ടാകിയ സഹായ കരാര്‍ ! പലസ്തീനി കള്‍ക്ക് ഇന്ത്യയില്‍ താമസികാം അവര്‍ക്ക് ഇഷ്ടമുള്ള കാലത്തോളം ! രണ്ടായിരത്തോളം പാലസ്തീന്‍ പവുരന്‍ മാര്‍ ഉണ്ടത്രേ ഇന്ത്യയില്‍ !ഞങ്ങള്‍ പിരിയുമ്പോള്‍ ഖാലിദ് പണം ഉണ്ടാകാനുള്ള ശ്രമത്തില്‍ ആയിരുന്നു . മേഘാലയ കാരിയെ കല്യാണം കഴിക്കാന്‍ !
ഇന്റര്നെറ്റ് സിറ്റിയില്‍ ഞാന്‍ ജോലി ചെയ്തിരുന്നപ്പോള്‍ ആണ് ഞാന്‍ മറ്റൊരു പാലസ്തീനി , ഖാലിദ് നെ ( മുഴുവന്‍ പേരു ഓര്‍മയില്ല ) പരിചയപ്പെട്ടത് . ഒരു പാലസ്തീനി ജാവ എക്സ്പെര്‍ട്ട് . ബസ്സ് നേരത്തെ എത്തുന്നത് കൊണ്ടു രാവിലെ ഫുഡ് കോര്‍ട്ടില്‍ സമയം ചിലവഴികും . അങ്ങനെയാണ് ഖാലിദിനെ പരിചയ പ്പെടുന്നത് ! ജാവ യെകാല്‍ പാലസ്തീനിനെ കുറിച്ചു സംസാരിക്കാന്‍ ആയിരുന്നു കൂടുതല്‍ എനികിഷ്ടം . ആവി പാറുന്ന ചായ കുടിച്ചു കൊണ്ടു പൂള്‍ സൈഡില്‍ ഇരുന്നു ഖാലിദ് പറഞ്ഞ പലതും മനസ്സില്‍ നിന്ന്നു പോകാതെയായി !
ഒരു സുപ്രഭാതത്തില്‍ ഖാലിദിനെ ഇസ്രായേലി പട്ടാളക്കാര്‍ അറസ്റ്റ് ചെയ്യുക യായിരുന്നു !പാലസ്തീനില്‍ അങ്ങനെ യാണ് , ആരും ഏത് സമയവും അറസ്റ്റ് ചെയ്യ പെട്ടേക്കാം . ഖാലിദ് നെ അവര്‍ നാടു കടത്തി , സംശയ ത്തിന്റെ പുറത്തു ! അമാന്‍ അധിര്‍ത്തി യിലെ സി ഐ ഡി ക്യാമ്പില്‍ നിന്ന്നു ഖാലിദ് യു എ ഇ ലെ സഹോദരി ഭര്‍ത്താവിനെ വിളിച്ചു . അങ്ങനെ യു എ ഇ യില്‍ എത്തി !
ബാലനായി ഇരികുമ്പോള്‍ ഖാലിദ് ഉം ഒരു കൂട്ട് കാരനും ഒരു കുന്നിന്‍ മുകളില്‍ കളിച്ചു കൊണ്ടിരികുക യായിരുന്നു . താഴെനിന്നും റോഡ് ചുറ്റി ഒരു പട്ടാള വണ്ടി കയറ്റം കേറി വരുന്നുണ്ട് . ഖാലിദ് ന്റെ സുഹൃത്ത് കവണയില്‍ കല്ലുകള്‍ വച്ചു വണ്ടിയിലെ പട്ടാള കാര്ക് നേരെ തൊടുക്കാന്‍ തുടങ്ങി . ആദ്യം പട്ടാള കാര്‍ ചിരിച്ചു , പല കല്ലുകളും അവരുടെ ഹെല്മെട്ടുകളില്‍ കൊള്ളാന്‍ തുടങ്ങി . ഒരു നിമിഷം , ട്രക്ക് ന്റെ കോണിലിരുന്നു ഒരു പട്ടലകാരന്‍ തോക്ക് ഉന്നം പിടികുന്നത് ഖാലിദ് കണ്ടു , അയാള്‍ സുഹൃത്തിനെ വലിച്ചു താഴെയിടാന്‍ ഓങ്ങി , എന്നാല്‍ ആ ഒരു നിമിഷത്തിനുള്ളില്‍ ഒരു ബുള്ളറ്റ് ഖാലിദിന്റെ സുഹൃത്തിന്റെ കഴുത്ത് തുളച്ചു പോയിരുന്നു !
ഖാലിദ് യൂനിവേര്സിടി യില്‍ പഠിക്കുന്ന സമയം . വെകേഷന്‍ സമയത്തു ഗ്രാമത്തിലെ വീടിലെക് പോകാന്‍ അയാള്‍ക്ക് വളരെ ത്യാഗങ്ങള്‍ സഹികേണ്ടി വന്നിരുന്നത്രേ ! വഴിയില്‍ നിറയെ ഇസ്രേലി ചെക്ക് പോസ്റ്റുകള്‍ ആണ് . അവ ഒഴിവാകി യാത്ര ചെയ്യണം , കാല്‍നടയായി ദിവസങ്ങളോളം നടന്നും കാത്തിരുന്നും , വഴിയിലെ വീടുകളില്‍ തങ്ങിയും ഗ്രാമത്തില്‍ എത്തും ! ചിലപ്പോള്‍ പാതി വഴിയില്‍ തിരിച്ചു പോകേണ്ടിയും വരും !!!! പാലസ്തീനിലെ അധിനിവേശവും പട്ടാള അക്രമവും ജനങ്ങളില്‍ വലിയ മാറ്റങ്ങളാണ് വരുതിയിരികുന്നത് ! ഓരോ പാലസ്തീനിയും രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ വിദഗ്ദന്‍ ആണ് ! അഞ്ചു കൊല്ലം ഖാലിദിന്റെ റൂം മേറ്റ് ആയിരുന്ന ഒരാളെ ഒരു ദിവസം പോലീസ് അറസ്റ്റ് ചെയ്തു . ബോംബ് നിര്‍മിച്ചതിന് ! ബോംബ് നിര്‍മാണത്തിനുള്ള സാമഗ്രികളും റൂമില്‍ നിന്നു കണ്ടെടുത്തു ! അന്നാണ് ആദ്യമായി ഖാലിദ് ഉം അറിഞ്ഞത് , തന്റെ കൂട്ടുകാരന്‍ ബോംബ് എക്സ്പെര്‍ട്ട് ആണെന്ന് !!!
പാലസ്തീനിലെ ഓരോ കുഞ്ഞിനും അധിര്‍ത്തി ക്ക് അപ്പുറത്തുള്ള മനുഷ്യരോടും അധികാരികള്‍ഓടും കടുത്ത പകയാണ് ! ഖാലിദിന്റെ എഴുപത് വയസ്സുള്ള മുത്തച്ഛന്‍ മനുഷ്യ ബോംബാവാന്‍ പേരു രജിസ്റ്റര്‍ ചെയ്തു കാത്തിരിക്ക യാണ്ത്രെ !!!!
"പാലസ്തീനിലെ കല്യാണങ്ങള്‍ എങ്ങനെയാണ് ? ഞാന്‍ വേദനിക്കുന്ന കഥകളില്‍ നിന്നു തലതിരിച്ചു ! " ജനങ്ങള്‍ എല്ലാം പാവങ്ങള്‍ ആണ് , മിക്കവര്കും പ്രിയപെട്ടവര്‍ നഷ്ട പെട്ടിരിക്കുന്നു . ചെക്കന്‍ തന്നെ പോയി പെണ്ണ് ചോദിക്കും , ആര്‍ഭാടം ഇല്ലാതെ മഹര്‍ കൊടുത്തു പെണ്ണിനെ കൂട്ടികൊണ്ട് വരും ! " പ്രേമ വിവാഹങ്ങള്‍ ?" ഞാന്‍ ചോദിച്ചു . " യാഹി ..... എല്ലായിടത്തും അതുണ്ട് ..... പാലസ്തീനിലും " ഇതായിരുന്നു മറുപടി . എന്നാല്‍ ഖാലിദ് നു പാലസ്തീനികളോട് തന്നെ അത്ര മതിപ്പു ഇല്ല ! അയാള്‍ പലപ്പോഴും പറഞ്ഞു " പാലസ്തീനികള്‍കു ഒരുമ ഇല്ല , വിശ്വസിക്കാന്‍ കൊള്ളില്ല എന്നോകെ ! അയാളുടെ കമ്പനിയുടെ ഓണര്‍ ഒരു പാലസ്തീനി ആയിരുന്നു ! മൂന്നു മാസം ആയിരുന്നു അയാള്‍ക്ക് ശമ്പളം കിട്ടിയിട്ട് !!!
ഖാലിദ് ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ നിര്മിച്ച്ചിരുന്നു . ഒരു ചിലന്തി പ്രോഗ്രാം . ഇതു വെബ്സൈറ്റ് കളില്‍ നിന്നു നമുക്ക് ആവശ്യമുള്ള വിവരങ്ങള്‍ ശേകരിച്ചു കൊണ്ടുവരും ! ആ വെബ്സൈറ്റ്കല്‍ പോലും അറിയാതെ ! രാത്രി കമ്പ്യൂട്ടര്‍ ഇന്‍റര്‍നെറ്റില്‍ കണക്ട് ചെയ്തു ഉറങ്ങികോളൂ . രാവിലെ ആകുമ്പോള്‍ വിവരങ്ങള്‍ റെഡി !!!!
മറ്റൊരു പാല്സ്തീനിയെ ഞാന്‍ കണ്ടത് അബു ദാബിയിലെ "കല്ച്ചരല്‍ ഫൌണ്ടേഷന്‍" ന്റെ കവി സമ്മേളനത്തിന് ഇടകുവേച്ചാണ് ! പാലസ്തീനി കവി !പരിചയ പെട്ടപോള്‍ അയാളോട് ചോദിച്ചു " നൂറ്റാണ്ട് കളില്ലൂടെ വെട്ടയാട പെട്ടവര്‍ ആണ് ജൂതന്‍ മാര്‍ , അവര്‍ക്കും ഒരു രാജ്യം വേണ്ടേ ?" അയാള്‍ തിരിച്ചു ചോദിച്ചത് ഇങ്ങനെ യാണ് " ആരാണ് ജൂതന്മാരെ വേട്ടയാടിയത് ? യുറോപ് ആണ് അത് ചെയ്തത് ! അതിന് പാലസ്തീന്‍ എന്തിന് പ്രായശ്ചിത്തം ചെയ്യണം "?
പാലസ്തീന്‍ പ്രശ്നം മിഡില്‍ ഈസ്റ്റ് ന്റെ നീറുന്ന പ്രശ്നമാണ് , ലോകത്തിന്റെ ആദ്യ പരിഗണന നേടേണ്ട മനുഷ്യ അവകാശ പ്രശ്നം ! രണ്ടാഴ്ച കൊണ്ടു കുടിയേറ്റം നടത്തി ഒരു രാജ്യം ഉണ്ടാക്കിയ വരോ , വലിയ വില കിട്ടിയപ്പോള്‍ തങ്ങളുടെ ഭൂമി വിട്ടു നാടുവിട്ടവര്‍ ആണോ തെറ്റുകാര്‍ ? പാലസ്തീന്‍ താഴ്വരയില്‍ ചെന്നു ജനങ്ങളെ ഒര്മിപിച്ചു സമരം ചെയ്ത ആ പഴയ പട്ടാള കാരന്‍ ആണോ തെറ്റ് ചെയ്തത് ? ലോകത്ത് ആദ്യം ആയി മനുഷ്യ ബോംബ് പരീക്ഷിച്ചവര്‍ ആണോ തെറ്റ് ചെയ്തത് ? ഈ ചോദ്യങ്ങള്‍ കൊന്നും പാലസ്തീനിന്റെ യദാര്‍ത്ഥ പ്രശ്നത്തിനെ ഇന്നു സമീപിക്കാന്‍ കഴിയില്ല ! അത് അത്രമാത്രം കോമ്പ്ലെക്സ് ആണ് ! എല്‍ ടി ടി യികും പ്രഭാകരനും പറ്റിയ തെറ്റ് ഹമസിനും ഇസ്ബുല്ലകും പറ്റാതെ ഇരികട്ടെ !
2009, മാർച്ച് 16, തിങ്കളാഴ്‌ച
സ്ലം ഡോഗ് മില്ല്യണയര്‍

ഒരാഴ്ച മുമ്പു വിര്‍ജിന്‍ സ്റ്റോറില്‍ ഒരു മിന്നാട്ടം പോലാണ് ഞാന്‍ ആ പുസ്തകം കണ്ടന്തു ! Q & എ എന്ന , ഈ ചാലചിത്രതുന് കാരണമായ പുസ്തകം പേരുമാറ്റിd ഇറങ്ങിയിരിക്കുന്നു ! vikram സോരൂപ് എന്ന ഇന്ത്യന്‍ എംബസി യിലെ ഉദ്യോഗസ്ഥന്റെ ഹോബി ആയിരുന്നു ക്വിസ് പ്രോഗ്രാമ്മുകള്‍ ! അങ്ങനെയാണ് ഈ പുസ്തകം ജനിച്ചത് ! പുതിയ പേരു സ്ലാം ഡോഗ് മില്ല്യണയര്‍ എന്ന് തന്നെ !
അത്രയൊന്നും വായിച്ചിട്ടില്ലാത്ത എനിക്ക് ഈ പുസ്തകം നല്ല അനുഭവമായിരുന്നു . സിനിമയെകാളും ഈ പുസ്തക് മേന്നെ വേട്ടയാടുന്നു !
tഅച്ചനില്‍നിന്നു ലയിംഗിഗ പീഡനം എല്കേണ്ടി വരുന്ന നിസ്സഹായ യായ ഗുടിയ , ആണ്‍ കുട്ടികളെ സെക്സ് നു ഉപയോഗിക്കുന്ന ഹോമോകള്‍ , കുടുംബം വേശ്യ വൃതിയിലെക് തള്ളിവിട്ട പെണ്‍കുട്ടി . തെരുവ് നായകളെ കാലും കഷ്ടമായ , തെരുവ് കുട്ടികളുടെ ജീവിതം !!!! വിക്രം സോരൂപ് വരച്ചു കാട്ടുന്നത് നാം കണ്ടിട്ടും കാണാതെ നടിക്കുന്ന ഇന്ത്യന്‍ യടാര്‍ത്യങ്ങളാണ് .
സിനിമയുടെ പേരിനെക്കുറിച്ച് അല്പം വിവാദങ്ങള്‍ ഇന്ത്യയില്‍ ഉടവെടുതിരുന്നു. സംവിദായകന്‍ ബോതപൂര്‍വ്വം ഇന്ത്യയെ മോശമാകാന്‍ സിനിമയുടെ പേരിലൂടെയും, ദ്രിശ്യങ്ങലൂടെയും , ക്വിസ്സ് ചോദ്യങ്ങളിലൂടെയും ശ്രമിചിടുണ്ട് എന്നായിരുന്നു ചിലരുടെ അഭിപ്രായം ! ഇന്ത്യന്‍ എക്സ്പ്രസ്സ് ന്യൂസ് പേപ്പര്‍ അമിതാബ് ബത്ച്ചന്റെ ബ്ലോഗില്‍ കണ്ട പരാമര്‍ശം എടുത്താണ് വിവാദം തുടങ്ങി വച്ചത് . എന്തായാലും ഓസ്കാര്‍ കിട്ടിയതോടെ വിവാദങ്ങള്‍ അവസാനിച്ചിരിക്കുന്നു .
ലോകം മുഴുവന്‍ സഞ്ഞരികുന്ന അമിതാബിനും , ടി പി ശ്രീനിവാസനും തങ്ങളുടെ രാജ്യത്ത് ആളുകള്‍ ഇപ്പോഴും കകൂസുകല്ക് മുമ്പില്‍ ക്യു നില്കുന്നു എന്നും , ഞങ്ങളുടെ രാജ്യത്തെ പോലീസ് സ്റ്റേനുകള്‍ ഇപ്പോഴും പീഡന കേന്ദ്രങ്ങളാണ് എന്നും പടിഞ്ഞാറുള്ള ഒരു സുഹൃത്തിനോടോ , മീടിങ്ങിലോ സമ്മതിച്ചാല്‍ അത് അപമാനവും , കുരചിലുമാകും . പക്ഷെ കോടി കണക്കിന് ഇന്ത്യകാര്ക് ഇതു ജീവിത യാതര്ത്യങ്ങള്‍ ആണ് !!!
2009, മാർച്ച് 15, ഞായറാഴ്‌ച
മദ്രാസ് സെന്‍ട്രല്‍ സ്റ്റേഷന്‍

അവസാനത്തെ സ്റ്റേഷനാണ്
ഇനി അങ്ങോട്ട് പാളങ്ങളില്ല
കിതച്ചു നിന്ന തീവണ്ടിയില്‍
ഉറക്കം ഉണരാത്ത്തവര്‍ മാത്രം
പുറത്തേക്ക് നീളും പ്ലാത്ഫോമുകളില്‍
ഒഴുകി അകലും ജനകൂട്ടങ്ങള്‍
പതറി നില്കുന്ന പുതിയ കാലുകള്‍
തിരക്കി ഓടും നഗര ജീവിതം
ഉയര്‍ന്ന മേല്‍കൂരകള്‍
ചുവന്ന ഗോപുരങ്ങള്‍
ഉരുണ്ട തൂണുകള്‍
വെളുത്ത തച്ചു ശാസ്ത്രത്തിന്റെ
മങ്ങാത്ത പ്രൌടികള്‍
പുറത്ത് തിക്കി തിരക്കും മഹാ നഗരം
അന്തിച്ചു നില്‍കുകയാനെന്റെ
കൊച്ചു നഗര പരിചയം
ഒരു നൂറ്റാണ്ടിന്റെ പക്വത
തൂണുകള്ക്ക് ആദിമ നിസംഗത
തുണ്ട് കടലാസിലെ വിലാസം നോക്കി
എത്ര പേര്‍ ഇങ്ങനെ ചാരിനിന്നു!
എത്ര പേര്‍ വന്നു എനിക്കുമുമ്പേ
പട്ടിണി പേറി , പ്രണയം പേറി
പ്രതികാരം പേറി , സ്വപ്നം പേറി
തീവണ്ടി കേറും തലമുറകള്‍
കൊത്തി വലികുന്നോരോ പതികനെ
റിക്ഷയോട്ടുന്ന മെല്ലിച്ച കയ്യുകള്‍
പുതിയ പ്തികന്റെ ശരീര ഭാഷ
അവര്‍ക്ക് എന്നെ പരിചിതം
തിരിഞു നോക്കവേ കണ്ടു സമയ ഗോപുരം
വലിയ ക്ലോകിന്റെ കറുത്ത കയ്യുകള്‍
കുറിച്ചു വെക്കുന്നോരോ
ഗമന മുഹൂര്‍ത്തങ്ങള്‍
തലയിലെഴുത്തുകള്‍