പൂമ്പാറ്റ യെപോലെ പാറിനടന്ന ഒരു പെണ്‍കുട്ടി ! രാധിക എന്നായിരുന്നു അവളുടെ പേര്‍ . എന്റെ നാട്ടിലെ ആദ്യത്തെ ഗള്‍ഫ് വീട്ടിലെ പെണ്ണ് ! രാധികയുടെ ഏട്ടന്‍ സേതു എന്ന സേതു മാധവന്‍ കുടുംബത്തോടൊപ്പം ഷാര്‍ജയില്‍ ആയിരുന്നു . അയാള്‍ക്ക് മെത്തകള്‍ വില്കുന്ന ഒരു കടയുണ്ടായിരുന്നു ഷാര്‍ജയില്‍ .
ഞാന്‍ പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുന്ന കാലം. എന്റെ ഓര്‍മയിലെ രാധിക അന്നൊക്കെ വര്‍ണ ശബളമായ ഫാഷന്‍ വസ്ത്രങ്ങള്‍ ദാരിച്ചു നടന്നിരുന്ന സുന്ദരിയായ ഒരു ചേച്ചി യാണ് . എന്റെ എളാപ്പയും ആയി അവള്‍ക്കു നല്ല സൗഹൃദം ഉണ്ടായിരുന്നു . അവര്‍ പുസ്തകങ്ങള്‍ കൈമാറിയിരുന്നു .
എന്റെ നാട്ടിലെ ഏറ്റവും സമ്പന്നമായ വീട്ടിലെ പെണ്‍കുട്ടി . ആദ്യത്തെ വാര്പ് വീട് അവരുടെതായിരുന്നു . ശ്രീദേവി അമ്മക്ക് രണ്ടു മക്കളായിരുന്നു രാധികയും സേതു മാധവനും. സേതു വിന്റെ കുട്ടികള്‍ ഒറ്റയ്ക്ക് പ്ലെയിന്‍ കയറി നാട്ടില്‍ വരുന്നതും പോകുന്നതും ഞങ്ങള്‍ക്ക് അത്ഭുദം ആയിരുന്നു .നാട്ടില്‍ അത് സംസാര വിഷയം ആയിരുന്നു.
അന്നൊക്കെ നായര്‍ വീടുകളിലെ ചടങ്ങുകളില്‍ രാധിക ഒരു രാജ കുമാരിയെ പോലെ പരിഗണിക്കപെട്ടു . നായര്‍ പെണ്ണുങ്ങള്‍ക്ക് മാത്രമല്ല , നാട്ടിലെ എല്ലാ പെണ്ണുങ്ങള്‍ക്കും അവളോട് അസൂയ തോനിയിരികണം ! " രമണന്‍ എഫക്റ്റ് " പോലെ നാട്ടിലെ ചെരുപ്പകാരുടെ സ്വപ്നങ്ങളില്‍ ഈ വലിയ വീട്ടിലെ പെണ്ണ് " ചന്ദ്രിക" ആയിരുന്നിരികണം !
എനിക്ക് വിധി എന്ന് വിളിക്കാന്‍ ഇഷ്ടമല്ലാത്ത സംഭവങ്ങളാണ് രാധികയുടെ ജീവിതത്തില്‍ പിന്നീട് സംഭവിച്ചത് .
അമ്മാവന്റെ മകന്‍ അശോകനും ആയി രാധികയുടെ കല്യാണം കഴിഞ്ഞു . സേതു വിനു അശോകനെ ഇഷ്ടമല്ലായിരുന്നു . പക്ഷെ ശ്രീദേവി അമ്മ നിര്‍ബന്ധം പിടിച്ചു . അവര്‍ അവരുടെ ഏട്ടന് വാക്ക് കൊടുത്തിരുന്നത്രേ ! സേതു എതിര്‍ത്തിട്ടും കല്യാണം നടന്നു .
അശോകന്‍ മധ്യപാനി ആയിരുന്നു . കള്ളുകുടിച്ചാല്‍ അയാള്‍ അക്രമാസക്തന്‍ ആകും . വീട്ടിലും നാട്ടിലും അയാള്‍ തല്ലുണ്ടാകി .
സേതുവിന്റെ ഭാര്യക്ക് ഉണ്ടായിരുന്ന ചെറിയ മാനസിക രോഗം മൂത്ത മകനും കണ്ടു തുടങ്ങി .പെങ്ങളുടെ തകരുന്ന ജീവിതവും മകന്റെ രോഗവും അയാളെ തളര്‍ത്തി . സേതു ആത്മഹത്യ ചെയ്തു .ഷാര്‍ജയിലെ മെത്തകള്‍ നിറച്ച ഒരു മുറിയില്‍.
സോതുക്കല്‍ ഭാഗം വച്ചു . മിക്കതും വിറ്റു. അശോകന്‍ കുടിയും തല്ലും തുടര്‍ന്ന് . രാധിക രണ്ടു ചെറിയ പെണ്‍കുട്ടികളും വയസ്സായ അമ്മയും കുടിയനായ ഭര്‍ത്താവും ആയി നിത്യ വൃത്തിക്ക് ബുദ്ധി മുട്ടി . പഴയ ചുരുച്ചുരുക്കും സൌന്ദര്യവും അവരെ വിട്ടുപോയി ! അവള്‍ വിളര്‍ച്ച ബാധിച്ച എല്ലുന്തിയ ഒരു സ്ത്രീ ആയി മാറി !
ഞാന്‍ ജോലിക്കായി നാടു വിട്ടു പോരുമ്പോള്‍ ഇതായിരുന്നു രാധികയുടെ ജീവിതം !
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ എന്റെ ബൈക്കില്‍ ടൌണിലേക്ക് ഇറങ്ങിയതായിരുന്നു . രാധികയുടെ വീടിനു മുമ്പില്‍ വച്ചു ഒരാള്‍ ബൈകിനു കൈ കാട്ടി . ഞാന്‍ അയാളെ പെട്ടെന്ന് തിരിച്ചറിഞ്ഞു . " അശോകേട്ടന്‍ " രാധികയുടെ ഭര്‍ത്താവ് !
ഞാന്‍ കുറെ കാലമായി നാട്ടില്‍ ഇല്ലാതിരുന്നത് കൊണ്ട് അവരുടെ വിശേഷങ്ങള്‍ ഒന്നും അറിയുന്നുണ്ടായിരുന്നില്ല . എനിക്ക് ഉള്കണ്ടയായി . വഴിയില്‍ ഉടനീളം ഞാന്‍ അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു . മീന്‍കാരന്‍ മാനുക്ക യോട് വിശേഷങ്ങള്‍ ചോദിച്ചുകൊണ്ട് അശോകേട്ടന്‍ മീന്‍ വാങ്ങുന്നത് വരെ കാത്തു നിന്നു! എനിക്ക് ഈ ബ്ലോഗ് എഴുതണമായിരുന്നു !
രാധികക്കു കുറെ കാലമായി ജോലിയുണ്ട് .ബാലവാടി ടീച്ചര്‍ . രണ്ടു പെണ്‍കുട്ടികളെയും കല്യാണം കഴിച്ചു കൊടുത്തിരിക്കുന്നു .മരുമക്കളില്‍ ഒരാള്‍ക്ക് കച്ചവടം മറ്റെയാള്‍ ഗള്‍ഫില്‍ . ശ്രീദേവി അമ്മ എഴുപത്തി അഞ്ചാം വയസ്സില്‍ മരിച്ചു. അശോകന്‍ കുടിച്ചു നഷ്ടപെടുതിയത് ഓര്‍ത്തു ദുഃഖിക്കുന്നു . കുടി പൂര്‍ണമായും നിറുത്തി!
തിരിച്ചു വരുമ്പോള്‍ അശോകേട്ടനെ ഇറക്കാന്‍ ഞാന്‍ ബൈക്ക് അവരുടെ വീടിനുമുമ്പില്‍ നിര്‍ത്തി . അടുത്ത് പെയിന്റടിച്ച ഗേറ്റ്നു പിന്നില്‍ ഒരു മദ്ധ്യ വയസ്ക കാത്തു നിന്നിരുന്നു ! മുടി പാതിയും നിരച്ച മെല്ലിച്ച ഒരു സ്ത്രീ . വിരുന്നു വന്ന മകള്‍ക്ക് കൊടുക്കാന്‍ വിശേഷപെട്ട മീന്‍ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാന്‍ പോയ അശോകേട്ടനെ കാത്തു , രാധിക !! പഴയ ആ രാജകുമാരി !
ഞാന്‍ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി . കാര്‍മേഘങ്ങള്‍ മാഞ്ഞു അവരുടെ മുഗത്ത് പഴയ സന്തോഷം തിരിച്ചു വന്നിട്ടുണ്ടോ എന്നറിയാന്‍ ! കണ്ടത് , ജീവിത പരിചയത്തിന്റെ വടുക്കള്‍ , പക്വതയുടെ ചുളിവുകള്‍ , ആത്മവിശ്വാസന്തിന്റെ തിളക്കം !!
എനിക്ക് തോനുന്നത്....എല്ലാവരുടെയും ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ് എന്നാണ് .... ഇ സി ജി ഗ്രാഫിലെ കയറ്റ ഇറക്കങ്ങള്‍ പോലെ !!
2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച
2009, ഓഗസ്റ്റ് 12, ബുധനാഴ്‌ച
വേലായുധേട്ടന്‍ ദൈവത്തെ കണ്ട കഥ
വേലായുധേട്ടന്‍ എന്റെ നാട്ടുകാരനാണ് . പത്താം ക്ലാസ്സ് തോറ്റ ആള്‍ . കര്ഷക തൊഴിലാളിയാണ് . എമ്പ്ലോയ്മെന്റ്റ് എക്സന്ജില് പേരു രാജിസ്റെര്‍ ചെയ്തിട്ടുണ്ട് ! കുടിച്ചു നില തെറ്റാത്ത വൈകുന്നേരങ്ങളില്‍ റോഡരുകിലെ ചെറിയ പാലത്തില്‍ ഇരുന്നു ലോകത്തിന്റെ പോക്കില്‍ തനിക്കുള്ള "വെഷമം " പറഞ്ഞു പറഞ്ഞു എന്നെ ബോറടിപ്പികാറുണ്ട് . എങ്കിലും ക്ഷമയോടെ കാത്തിരുന്നാല്‍ അല്ബുടപ്പെടുതുന്ന അനുഭവങ്ങളും നിരീക്ഷണങ്ങളും ചിലപ്പോള്‍ പുറത്തു ചാടും ! പലപ്പോഴും ക്ഷമയോടെ ഞാന്‍ കാത്തിരികാരുണ്ട് . അങ്ങനെ ഒരു വൈകുന്നേരം "മുട്ടി പാലത്തില്‍" ഇരുന്നു പറഞ്ഞ കഥയാണ് ഇത് . വേലായുധേട്ടന്‍ ദൈവത്തെ കണ്ട കഥ .
കഥ പറഞ്ഞു കഴിഞ്ഞു വേലായുധേട്ടന്‍ ചോദിച്ചു ..." അല്ല നീ പറയ് , അത് ദൈവത്തിന്റെ കളിയല്ലാതെ വേറെ എന്താണ് ?"
കഥ കേടു വായ പൊളിച്ചിരുന്ന ഞാന്‍ പറഞ്ഞു " ആവും " !
കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പാണ് .വെലയുധേട്ടന്റെ മകള്‍ പത്താം ക്ലാസ്സ് നല്ല മാര്‍കോടെ പാസ്സായിരുന്നു. പ്ലസ് വണ്ണിനു അടുത്തുള്ള ഒരു സ്കൂളില്‍ " കുട്ടിയുടെ ആഗ്രഹം പോലെ " സയന്‍സ് ഗ്രൂപ്പിന് അട്മിശനും കിട്ടി .
ക്ലാസ്സ് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞു കുട്ടി വീട്ടില്‍ വന്നു പറഞ്ഞു ഒരു ജാതി സര്ടിഫികാറ്റ് കൊടുക്കാന്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു എന്ന് . വേലയുധേട്ടന് ദേഷ്യം വന്നു . എല്ലാ സര്ടിഫികാട്ടുകളും ആദ്യം കൊടുത്തതാണ് . " അന്നാനെന്കിലോ പണിയോടു പണി ". വേലായുധേട്ടന്‍ പോയില്ല !
സരസു ദിവസവും പറയും സ്കൂളില്‍ പോയി പ്രിസിപല്‍ ടീച്ചറെ കാണാന്‍ . " ഒളുക്കെന്തു വിവരം "!
ഒരാഴ്ച കഴിഞ്ഞു കുട്ടി പ്രിന്സിപാലിന്റെ ഒരു കത്തുമായി വന്നു . ജാതി സര്ടിഫികാറ്റ് ഉടന്‍ വേണം . അതും കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു ആദ്യം കൊടുത്ത ജാതി സര്ടിഫികറ്റ് കളഞ്ഞ പ്രിസിപാലിനെ രണ്ടു പറയാന്‍ ആണ് വേലായുധേട്ടന്‍ സ്കൂളില്‍ ചെന്നത് !
വേലായുധേട്ടനെ കണ്ടതും ആ " പ്രിന്സിപാല്‍ ടീച്ചര്‍ , കടിക്കാന്‍ വരുന്ന ആള്‍സെഷന്‍ പട്ടിയെപോലെ രണ്ടു കോര " .
" ഇന്നു രണ്ടു മണിക്ക് മുമ്പു തഹസില്‍ ദാരുടെ അടുതുനിന്നുള്ള ജാതി സര്ടിഫികറ്റ് ഹാജരാകിയില്ലന്കില്‍ കുട്ടിയുടെ അട്മിഷന്‍ ക്യാന്‍സല്‍ ആകും "!!
വേലായുധേട്ടന്‍ തരിച്ചു നിന്നു .
കുട്ടിയാനെന്കിലോ കരയാനും തുടങ്ങി !
" ഞാന്‍ കാരണം അതിന്റെ പഠിപ്പ് മോടങ്ങിയാല്‍ , പിന്നെ ജീവിത കാലം മുഴുവനും സരസു എനക്ക് സമാധാനം തരോ ? "
സമയം പത്തു മണി . വില്ലജ് ഓഫീസറുടെ അടുത്തുനിന്നു അപേക്ഷയില്‍ ശുപാര്‍ശ എഴുതി വാങ്ങി നാല്‍പതു കിലോമീറ്റര്‍ ദൂരത്തുള്ള ഒറ്റപാലത്തെ തഹസില്‍ദാരുടെ ഓഫീസില്‍ ചെന്നു സര്ടിഫികറ്റ് വാങ്ങി രണ്ടു മണിക്ക് മുമ്പു തിരിച്ചെത്തണം !
" വേറെ നിവിര്‍ത്തി ഇല്ലല്ലോ ?"
നായരുടെ കടയില്‍ നിന്നും അപേക്ഷ ഫോറവും വാങ്ങി ഓട്ടോ പിടിച്ചു വേലായുധേട്ടന്‍ വില്ലാജ് ഓഫീസില്‍ ചെന്നു . ഭാഗ്യത്തിന് വില്ലജ് ഓഫീസര്‍ ഉണ്ട്. അധികം തിരക്കും ഇല്ല .
അപേക്ഷയില്‍ കുറിപ്പ് എഴുതികൊണ്ട് വില്ലേജ് ഓഫീസര്‍ പറഞ്ഞു ..
" ഇനി നാളെ പോയാല്‍ മതി , രാവിലെ പത്തു മണിക്ക് തന്നെ താലൂകൊഫീസില്‍ എത്തികോളൂ ".
വേലായുധേട്ടന്‍ തന്റെ " വെഷമം " പറഞ്ഞു .
" പോയി നോക്കൂ " വില്ലേജ് ഓഫീസര്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു .
വേലായുധേട്ടന്‍ വില്ലജ് ഓഫീസില്‍ നിന്നും ഇറങ്ങി നേരെ ബസ് സ്റൊപിലേക്ക് പാഞ്ഞു . ബസ്സ് പിടിച്ചു ഒട്ടപാലത്ത് താലൂകൊഫീസില്‍ ചെന്നു കയറുമ്പോള്‍ സമയം പന്ത്രണ്ടു മണി !
താലൂകൊഫീസിന്റെ മുന്‍ വശത്തെ ജനാലിലൂടെ അപേക്ഷ വാങ്ങി നോക്കി ഉള്ളില്‍ നിന്നും ഒരു സ്ത്രീ വിളിച്ചു പറഞ്ഞു
" തഹസില്‍ദാര്‍ ഇല്ല ട്ടോ , നാളെ വന്നോളൂ " .
ജനലിലൂടെ തന്നെ അപേക്ഷയും തിരിച്ചു കൊടുത്തു !
വേലായുധേട്ടന്‍ താലൂകൊഫീസിലെ വരാന്തയിലെ ബെഞ്ചില്‍ തകര്ന്നു ഇരുന്നു ! കുറച്ചു കഴിഞ്ഞപ്പോള്‍ ഇരുള്‍ മൂടിയ വരാന്തയുടെ അങ്ങേ തലക്കല്‍ നിന്നും ഒരാള്‍ നടന്നു വന്നു
" എന്തേ ?" അയാള്‍ ചോദിച്ചു .
വേലായുധേട്ടന്‍ തന്റെ " വെഷമം " പറഞ്ഞു .
" മുകളില്‍ ഒരു സാറുണ്ട് , അവിടെ ഒന്നു ചോദിച്ചോളൂ " . അയാള്‍ ഗോവണി പടികളിലേക്ക് വിരല്‍ ചൂണ്ടി .
മുകളില്‍ ചെന്നു നോക്കുമ്പോള്‍ , ഒരു വലിയ മുറി . മൂന്നോ നാലോ മേശകള്‍ . മൂലയിലെ മേശകരികില്‍ മാത്രം ഒരാള്‍ ഇരിക്കുന്നുണ്ട്.
പതുകെ കയറിച്ചെന്നു . അയാള്‍ തല ഉയര്ത്തി നോക്കി " എന്താ ?"
തടിച്ചു കറുത്ത ഒരു മനുഷ്യന്‍ , രാവിലെ തന്നെ രണ്ടെണ്ണം വിട്ടിട്ടു ഇരിക്കുന്ന മാതിരി മൊഖം "!
വേലായുധേട്ടന്‍ ഒറ്റ ശ്വാസത്തില്‍ "എനക്കൊരു അബദ്ധം പറ്റി " എന്ന മുഗവുരയോടെ വീണ്ടും തന്റെ " വെഷമം " പറഞ്ഞു . പറഞു തീര്നപ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു . കസേരയില്‍ ഇരുന്ന ഉദ്യോഗസ്ഥന്‍ വേലായുധേട്ടനെ തന്നെ നോക്കി ഇരിക്കുക യായിരുന്നു .
" ഇവിടെ ഇരിക്കൂ " അയാള്‍ അടുത്ത ബെഞ്ച് ചൂണ്ടി കാട്ടി കൊണ്ടു പറഞ്ഞു . "ഇപ്പൊ വരാം " പതുക്കെ കസേരയില്‍ നിന്നും എഴുനേറ്റു അയാള്‍ പുറത്തേക്ക് പോയി . വേലായുധേട്ടന്‍ ബെഞ്ചില്‍ ഇരുന്നു .
ആ ഉദ്യോഗസ്ഥന്‍ കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു . വരുമ്പോള്‍ കയ്യില്‍ ഒന്നു രണ്ടു സീലുകളും ഉണ്ട് . വേലയുധേട്ടനില്‍ നിന്നും അപേക്ഷ വാങ്ങി അയാള്‍ കുത്തി കുറിക്കാന്‍ തുടങ്ങി . ഒരു അഞ്ചു മിനിട്ടിനുള്ളില്‍ അയാള്‍ സീലടിച്ച ഒരു കടലാസ് വേലയുധേട്ടന് നീട്ടികൊണ്ട് പറഞ്ഞു
" താഴെ ആരോടും ഇത് തന്നതായി പറയണ്ട ".
വേലായുധേട്ടന്‍ കടലാസ് വാങ്ങി നോക്കി .
തഹസില്‍ദാരുടെ സീലടിച്ച ജാതി സര്ടിഫികറ്റ് ! വേലയുധേട്ടന് അയാളെ കെട്ടി പിടിക്കാന്‍ തോന്നി ! പിന്നെ തന്റെ പോക്കറ്റില്‍ കയ്യിട്ടു .
" അതൊന്നും വേണ്ട . വേഗം പൊയ്കോളൂ . മോളുടെ അട്മിഷന്‍ ക്യാന്‍സല്‍ ആകണ്ട "! ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു .
കോണി പടികളിറങ്ങി വരാന്തയിലൂടെ പതുകെ താലൂക്ക് ഓഫീസിന്റെ പുറത്തു കടക്കുമ്പോള്‍ സമയം പന്ത്രണ്ടര !
വേലായുധേട്ടന്‍ വേഗത്തില്‍ ബസ്സ് സ്റ്റാന്റ് ലേക്ക് നടന്നു . മെയിന്‍ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് എത്തി യപ്പോള്‍ പിന്നില്‍ നിന്നൊരു വിളി
" വേലായുധാ .... ഡോ .." വേലായുധേട്ടന്‍ തിരിഞ്ഞു നോക്കി . നിറയെ വൃക്ഷ തൈകള്‍ കയറ്റിയ ഒരു പച്ച കളര്‍ പിക്കപില്‍ ഇരുന്നു അതിന്റെ ഡ്രൈവര്‍ ആണ് വിളിച്ചത് . പിക്ക് അപ്പില്‍ " മലമ്പുഴ ഫാം " എന്ന് എഴുതിയിരുന്നു . വേലായുധേട്ടന്‍ പെട്ടന്ന് ആളെ തിരിച്ചറിഞ്ഞു . ചങ്ങാതി യാണ് . കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പു എമ്പ്ലോയ്മെന്റ്റ് എക്സാഞ്ഞില്‍ നിന്നു ലഭിച്ച പണിയില്‍ വേലായുധേട്ടന്‍ മലമ്പുഴ ഫാമില്‍ കുറച്ചു കാലം ജോലി ചെയ്തിരുന്നു . അപ്പോളുള്ള സൌഹൃദം . വൃക്ഷ തൈകള്‍ വിവിദ കൃഷി ഭവന്‍ കളിലേക്ക് കൊണ്ടുപോകുന്ന വണ്ടിയുടെ ഡ്രൈവറാണ് ചങ്ങാതി . വഴിയേ ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തിയതാണ് .
" ചങ്ങാതി യോട് വര്‍ത്താനം പറയാന്‍ പറ്റിയ സമയം അല്ല , എന്നാലും ഓനോട് ഒന്നും മുന്ടാതെ പോരാന്‍ പറ്റോ ? മലമ്പുഴ കനാലിന്റെ വക്കത്തിരുന്നു ഞങ്ങള്‍ രണ്ടും " വെള്ളം " എത്ര കുടിച്ചതാ "
ചങ്ങാതി യോട് രണ്ടു വര്‍ത്താനം പറഞ്ഞു തിടുക്കത്തില്‍ തിരിക്കുന്നതിനു മുമ്പു ചോദിച്ചു " ചെടികള്‍ എങ്ങോട്ടാ "?
ചങ്ങാതിയുടെ ഉത്തരം കേട്ടപ്പോള്‍ വേലായുധേട്ടന്‍ ശരിക്കും ഞെട്ടി ! ആ വൃക്ഷ തൈകള്‍ ഞങ്ങളുടെ നാട്ടിലെ കൃഷി ഭവനിലേക്ക് ഉള്ളതായിരുന്നു ! വേലയുധേട്ടന് പോകേണ്ട സ്കൂളിന്റെ ഒരു കിലോമീറ്റര്‍ അകലെ യുള്ള കൃഷി ഭവനിലേക്ക് !
വഴി നീളെ ചെങ്ങാതിയോടു പഴയ കഥകള്‍ പറഞ്ഞു കൃഷി ഭവനില്‍ എത്തിയപ്പോള്‍ ചങ്ങാതി പറഞ്ഞു . "ലോഡ് ഇറക്കിയാല്‍ ഒന്നു കൂടാം "
വേറൊരു ദിവസം മലമ്പുഴ കനാലിന്റെ വക്കത്തിരുന്നു കൂടാന്‍ ചെല്ലാം എന്ന് ചങ്ങാതിയെ സമാധാനിപ്പിച്ചു ഒരു ഓട്ടോ പിടിച്ചു വേലായുധേട്ടന്‍ സ്കൂളില്‍ ചെന്നിറങ്ങുമ്പോള്‍ സമയം ഒന്നേ മുക്കാല്‍ !
സര്ടിഫികറ്റ് പ്രിന്സിപാല്‍ ടീച്ചര്‍ക്ക് കൊടുത്തപ്പോള്‍ അവരൊരു നോട്ടം നോക്കി .
അത്ഭുതത്തോടെ യുള്ള നോട്ടം . സര്ടിഫികറ്റ് കൊടുത്തു വേലായുധേട്ടന്‍ തല ഉയര്‍ത്തിപിടിച്ചു ഇറങ്ങി പൊന്നു !
" സരസു ഇനി എന്ത് പറയും എന്ന് നോക്കാലോ ?"

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)