2009, ജൂൺ 15, തിങ്കളാഴ്‌ച

ആകസ്മികം !

സക്കറിയയുടെ ഒരു കഥ യുണ്ട് , സൂര്യ ഗ്രഹണ ദിവസം കണ്ണ് പൊട്ടിപോയ ഒരു വീട്ടമ്മയുടെ കഥ ! ബ്യൂട്ടി പാര്‍ലറില്‍ ഡ്രോപ്പ് ചെയ്ത ഭര്‍ത്താവിനെ പറ്റിച്ചു അവിടെ കാത്തു നിന്നിരുന്ന കാമുകന്റെ കൂടെ ചുറ്റാന്‍ പോയ ഒരു ഡല്‍ഹി കാരി വീട്ടമ്മക്ക്‌ സൂര്യ ഗ്രഹണ ദിവസം കാഴ്ച നഷ്ടപെട്ടത്രേ !!! രസകരമായ ഒരു കഥ ! കഥകള്‍ നമുക്ക് വായിച്ചു രസിക്കാം . വേണമെങ്കില്‍ മനസ്സിലിട്ടു കൊണ്ട് നടക്കാം , ജീവിത യാഥാര്‍ത്ഥ്യങ്ങളും ആയി ഇടയ്ക്കു തട്ടിച്ചു നോക്കാം ! പക്ഷെ അത്തരം ഒരു ദുരന്ദം സംഭവിക്കുന്നത് നമുക്ക് അറിയാവുന്ന വര്‍ക്കോ പ്രിയപെട്ടവര്‍കോ ആണെങ്കിലോ ??? അത്തരം ഒരു സംഭവം പറയാം !

രാമേട്ടനെ എനിക്ക് ചെറുപ്പം മുതലേ പരിചയം ഉണ്ട് ! അയാള്‍ ബോംബെയിലും പിന്നെ ദുബായിലും ജോലി നോക്കുംബോലും ആ പരിചയവും സൌഹൃദവും ഞാന്‍ സൂക്ഷിച്ചിരുന്നു . വളരെ യധികം സംസാരിക്കുന്ന ഒരാള്‍ . ദുബായിലെയോ ഷാര്‍ജ യിലെയോ ഹോടലുകളുടെ മൂലകളില്‍ ഇരുന്നു ദീര്ഗ നേരം ജീവിതത്തെ കുറിച്ചും കമ്മുനിസത്തെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരികാരുണ്ട് .

രാമേട്ടന്‍ കല്യാണം കഴിച്ചിരിക്കുന്നത് മറ്റൊരു ജാതിയില്‍ നിന്നാണ് ! ആ ചേച്ചിയും ഷാര്‍ജയില്‍ ജോളിചെയ്തിരുന്നു . ബോംബയില്‍ നിന്നുള്ള പരിചയം . രാമേട്ടന്‍ കല്യാണം കഴികുമ്പോള്‍ അവര്‍ക്ക് രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നു . ഒരാണും ഒരു പെണ്ണും . ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതാണ് . രാമേട്ടന്‍ കല്യാണം കഴിച്ചതിനു ശേഷം അവര്‍ക്ക് കുട്ടികള്‍ ഉണ്ടായിട്ടില്ല .

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മാതൃഭൂമി പത്രത്തിന്റെ ചരമ കോളങ്ങള്‍ക്ക് ഇടയില്‍ ഒരു വാര്‍ത്ത കണ്ടു . പൊള്ളാച്ചിയില്‍ നിന്നും കൊച്ചിയിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുക യായിരുന്ന ഒരു യുവാവും യുവതിയും അപകടത്തില്‍ പെട്ട വാര്‍ത്ത ! വളരെ സദാരണം ആയ ഒരു അപകട വാര്‍ത്ത . പക്ഷെ അടുത്ത ദിവസം രാമേട്ടന്റെ അനിയനെ കണ്ടപ്പോള്‍ ആണ് അറിഞ്ഞത് അപകടത്തില്‍ പെട്ട യുവതി ലതിക ആയിരുന്നെന്നു , രാമേട്ടന്റെ മകള്‍ ആണെന്ന് !

പൊള്ളാച്ചിയിലെക്കാന് അവളെ കല്യാണം കഴിച്ചു കൊടുത്തിരുന്നത് . രണ്ടു കുട്ടികളും ഉണ്ട് . ഭര്‍ത്താവ് മുമ്പ് ഗള്‍ഫില്‍ ആയിരുന്നു . ദുബായിയില്‍ രാമേട്ടന്റെ കൂടെ . ഇപ്പോള്‍ പൊള്ളാച്ചിയില്‍ കച്ചവടം.
കൊച്ചിയില്‍ ആണ് രാമേട്ടനും ഭാര്യയും താമസിക്കുന്നത് . ലതികയും കുടുംബവും ഇടയ്ക്കു അവരെ കാണാന്‍ വരാറുണ്ട്‌ . ചിലപ്പോള്‍ ലതിക ഒറ്റക്കും . പൊള്ളാച്ചിയില്‍ നിന്ന് ഭര്‍ത്താവ് ബസ്സില്‍ കയറ്റി കൊടുക്കും . കൊച്ചിയില്‍ ബസ്‌ സ്റ്റാന്‍ഡില്‍ രമേട്ടണോ ഭാര്യ യോ കാത്തുനില്‍ക്കും.
ഇങ്ങനെ കൊച്ചിയിലേക്ക് പുറപ്പെട്ടതാണ് ലതിക . ഭര്‍ത്താവ് ബസ്‌ കയറ്റി കൊടുത്തു തിരിച്ചു പോയി .

പൊള്ളാച്ചി പാലക്കാട് ഹൈവേയില്‍ ഒരു ഓട്ടോ റിക്ഷയെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കുക യായിരുന്ന ബൈക്ക് എതിരെ വന്ന ബസ്സില്‍ നിന്നും രക്ഷപെടാന്‍ തിരിച്ചപ്പോള്‍ ഓട്ടോ റിക്ഷയില്‍ തട്ടി നിയന്ത്രണം വിട്ടു . ബൈകിന്റെ പിന്നില്‍ ഇരുന്നിരുന്ന ലതിക റോഡിലേക്ക്‌ തെറിച്ചു വീണു . എന്തിരെ വന്ന ബസിന്റെ മുന്‍ ചക്രങ്ങള്‍ അവളുടെ മേലെ കയറി ഇറങ്ങി . ലതിക സംഭവ സ്ഥലത്തു തന്നെ മരിച്ചു . ബൈക് ഓടിച്ചിരുന്ന പൊള്ളാച്ചിയില്‍ തന്നെ യുള്ള ചെറുപ്പകാരന്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ആയി .