ആ എന്‍ഫീല്‍ടു ബുള്ളെറ്റിണ്റ്റെ ശ്ശബ്ദം എനിക്കു ഇപ്പൊള്‍ കെട്ടാലും തിരിച്ഛറിയാന്‍ കഴിയും !ഒരു ചുവന്ന ബ്ബുള്ളെറ്റ് മൊട്ടര്‍ സൈക്കിള്‍!ഞാന്‍ ആദ്യം ആരാധനയോടെ നോക്കിയ മൊട്ടോര്‍ സൈകിള്‍ ! അതു ഓടിച്ഛു വന്ന ഒരു പുതിയാപ്ള ! കരീംക്ക !
ആരൊ പറഞ്ഞു ' കരീമു വന്ന് ' .തലേകെട്ടു കെട്ടിയ കുറെ കാരനവന്‍മാര്‍ പുറതേക്കു ഇറങ്ങിനിന്നു. ചെക്കന്‍മാര്‍ മടിചും നാണിച്ഛും നിന്നു! അരപ്പും കലര്‍പ്പും നനഞ്ഞ കയ്യുകള്‍ ത്തിടുക്കതില്‍ കഴുകി അമ്മായിമാരും കുഞ്ഞിമ്മമാരും പൂമുഗത്തേക്കു എത്തിനോക്കി.
ട്പ്..... ട്പ്.... ട്പ്......ബുള്ളെറ്റു വന്നു മുറ്റതു നിന്നു. സൈനബ താത്ത പിന്നില്‍ നിന്നു കരീമുക്കയെ തൊടാതെ ശ്രദ്ധിച്ചു ഇറങ്ങി അകത്തേക്കു പോയി. നീല പുള്ളി ഷര്‍ട്ടും വെള്ള മുണ്ടും എടുത്ത കരീമുക്ക ബുല്ലെട്ടില്‍ നിന്ന് ഇറങ്ങാതെ കുറച്ചു നേരം കൂടി അവിടെ തന്നെ ഇരുന്ന്പിന്നെ ഒന്ന് റൈസ് ആക്കി തന്ജതില്‍ ഇറങ്ങി, ബുള്ളെറ്റ് വലിച്ചു സെന്‍ട്രല്‍ സ്റ്റാന്‍ഡില്‍ ഇട്ടു.പണ്ടത്തെ ബുള്ളെറ്റ് കള്‍ക്ക് സൈഡ് സ്റ്റാന്റ് ഉണ്ടായിരുന്നില്ല.
അസ്സലാമു അലൈകും ! കാരണവന്‍മാരെല്ലാവര്കും കൈ കൊടുത്തു . ചിലര്‍ സലാം മടക്കിയിട്ടും പിന്നെയും പതുക്കെ എന്തൊകെയോ ചൊല്ലി കരീമുക്കാടെ കൈ കൂട്ടിപിടിച്ചു ! എനിക്കും കരീമുക്ക കൈ തന്നു ! സെന്റിന്റെ മണം! പിന്നെ എല്ലാവരും കൂടി കരീമുക്കാനെ ആനയിച്ചു ഉള്ളിലേക്ക് കൊണ്ട് പോയി ! വാതിലിനും ജനലിനും പിന്നില്‍ നിന്ന് എതിനോക്കിയിരുന്ന പെണ്ണുങ്ങളെ നോക്കി വേഗം ഒന്ന് പുന്ജിരുച്ചു കരീമുക്ക കസേരയില്‍ ഇരുന്നു! പെണ്ണുങ്ങള്‍ വേഗം അടുക്കളയിലേക്കു പിന്‍വാങ്ങി. സ്റ്റീല്‍ പത്രത്തിന്റെ അടിയില്‍ പഞ്ചസാര ഉരയുന്ന ശബ്ദം തിടുക്കത്തില്‍ കേട്ടു! ഞാന്‍ പതുക്കെ പിന്‍വാങ്ങി ബുള്ളെറ്റ് നെ ചുറ്റി പറ്റി നിന്നു.
ഇതാണ് കരീമുക്ക ! ഞങ്ങളുടെ തറവാട്ടില്‍ നിന്നും കല്യാണം കഴിച്ച അബുധാബിയില്‍ ജോലി ചെയ്യുന്ന പുത്യാപ്ല ! ആദ്യത്തെ വിരുന്നിനു വന്നതാണ്. കരീമുക്കാനെ കണ്ടപ്പോഴാണ് എനിക്കും ആദ്യം അബുധാബിയില്‍ പോകണം എന്നും കല്യാണം കഴിക്കണം എന്നും തോന്നിയത് !
ഇങ്ങനെ ചുവന്ന ബുള്ളറ്റ് ഓടിച്ചു സൈനബ താത്തയെ പിന്നിലിരുത്തി കരീമുക്ക പിന്നെയും പല തവണ തറവാട്ടില്‍ വന്നു . എന്റെ വീട്ടിലും . പിന്നീട് എപ്പോഴോ ഞാന്‍ കരീമുക്കയെ മറന്നു ! പഠനത്തിനും ജോലിക്ക്കും ആയി ഞാന്‍ നാട് വിട്ടിരുന്നു . കരീമുക്ക നാട്ടില്‍ വരുംബോഴോന്നും തമ്മില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല !
ഒരുനാള്‍ അബുധാബിയിലെ എന്റെ റൂമില്‍ ഞാന്‍ മടിപിടിച്ച് ഉറക്കം തൂങ്ങി ഇരിക്കുംബ്ഴാനു സൈനുദ്ധീന്‍ വിളിച്ചത് ! " നീ മുസഫയില്‍ പോരണോ , ഒരാളെ കാണാം " വേറൊന്നും ചെയ്യാന്‍ ഇല്ലാത്തതു കൊണ്ട് മാത്രം ഞാന്‍ ആ ജമാഅത് കാരന്റെ കൂടെ പോയി. മുസഫയിലെ ലബോര്‍ ക്യാമ്പ്കള്‍ക്ക് ഇടയിലൂടെ കാറോടിച്ചു സൈനുദ്ധീന്‍ ഒരു ലേബര്‍ ക്യാമ്പിന്റെ അടുത്ത് വണ്ടി നിര്‍ത്തി. ഇരുമ്പ് കോണി കയറി ആദ്യത്തെ റൂമിന്റെ വാതിലില്‍ മുട്ടി ! നിറഞ്ഞ ചിരിയോടെ ഒരു മധ്യവയസ്കന്‍ വാതില്‍ തുറന്നു . " അസ്സലാമു അലൈകും "! ഞങ്ങള്‍ രണ്ടുപേരും റൂമിനുള്ളിലേക്ക് കയറി. ചെറിയൊരു മുറി നാല് കട്ടിലുകള്‍ . അപ്പോള്‍ വാതില്‍ തുറന്ന ആള്‍ മാത്രമേ ഉള്ള്മുറിയില്‍ . ബാക്കി എല്ലാവരും പുറത്തു പോയിരുന്നു . അതുകൊണ്ട് ഓരോ കട്ടിലുകളില്‍ ഞങ്ങള്‍ ഇരുന്നു .
സൈനുദ്ധീന്‍ എന്നെ പരിചയ പ്പെടുത്തി " ഇയാളെ മനസ്സിലായോ "? , ഞങ്ങളുടെ ആധിദേയന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി . സൈനുദ്ധീന്‍ വിശദമായി പറഞ്ഞു കൊടുത്തു . ആധിദേയന്‍ ഒട്ടും ഉള്ക്കണ്ടയില്ലാതെ ചോദിച്ചു . " ഞാന്‍ വന്നിട്ടുണ്ട് വീട്ടില്‍ പലതവണ , ഉമ്മാക്ക് സുഖമല്ലേ "? ഞാന്‍ ഒരു ഞെട്ടലോടും ജാള്യത യോടും കൂടി തിരിച്ചറിഞ്ഞു " കരീമുക്ക " !
സൈനുദ്ധീന്‍ഓട് സംസാരിക്കുന്നതിന്റെ ഇടയില്‍ കരീമുക്ക കട്ടിലിന്റെ അടിയില്‍ നിന്നും ഒരു പ്ലൈടും ഒരു പോതിയും എടുത്തു. കുറച്ചു കായ വറുത്തതും ബിസ്കറ്റും പ്ലൈടിലേക്ക് ഇട്ട് ഞങ്ങളുടെ മുമ്പില്‍ വച്ചു. പിന്നെ ഒരു കെറ്റില്‍ എടുത്തു വെള്ളമൊഴിച്ച് കുത്തി വച്ചു.
കരീമുക്ക നാട്ടില്‍ വീട് വച്ചിരിക്കുന്നു ! ഒരു പെണ്‍കുട്ടിയെ കെട്ടിച്ചു കൊടിതിരിക്കുന്നു ! അടുത്തവള്‍ ഇക്കുറി പത്താം ക്ലാസ്സിലേക്ക്. കരീമുക്ക ഓരോ രണ്ടു കൊല്ലം കൂടുമ്പോഴും നാട്ടില്‍ പോകും. മുഗത്ത് സന്ദോഷം മാത്രം .
പക്ഷെ തിരിച്ചു പോരുമ്പോള്‍ ഞാന്‍ അസ്വസ്ഥന്‍ ആയിരുന്നു . കാരണം അറിയാത്ത അസ്വസ്ഥത ! എന്റെ ഹീറോ ആയ , ബുള്ളെറ്റ് ഓടിച്ചു വന്ന കരീമുക്കയെ ഞാന്‍ പ്രതീക്ഷിച്ചിരുന്നത് മറ്റൊരു സ്ഥലതായിരുന്നോ ? മനസ്സ് പറഞ്ഞു "കാണേണ്ടിയിരുന്നില്ല "!!!!