

യു എ ഇ യില്‍ ജീവിക്കുന്ന മിക്കവരും ഈ പരുക്കന്‍ മുഘക്കാരനെ വേഗം തിരിച്ചറിയും ! രാസ് അല്‍ ഖൈമ റോഡില്‍ , ഉം അല്‍ ഖോയിവാന്‍ ഫ്ലയിംഗ് ക്ലബ്ബിന്റെ മുമ്പില്‍ ഒരുപാടു കാലമായി നില്‍കുന്ന ഇയാളെ നോക്കാതെ കടന്നു പോകുന്നവര്‍ ആരുണ്ട് ? ഫ്ലയിംഗ് ക്ലബ്ബിലെ പുതിയ പയ്യന്മാര്ക് പഠിക്കാന്‍ നിന്നു കൊടുകുകയാണ് ഇയാള്‍ ഇപ്പോള്‍ .
ഇതു IL 76 , 1974 ഇല്‍ ഉക്രൈനില്‍ ജനിച്ച റഷ്യകാരന്‍ !
ഏകദേശം 800 ഓളം കൂടപിരപ്പുകള്‍ ഉണ്ട് . എന്നാല്‍ ഇപ്പോള്‍ നിര്‍മാണത്തില്‍ ഇല്ല ! അമേരിക്ക ഒഴികെ മിക്ക രാജ്യങ്ങളിലും ഇപ്പോളും ഉപയോഗത്തില്‍ ഉണ്ട് ! ലോകത്തെ 90 ശതമാനവും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ഇയാളെ യാണ് ഉപയോഗിക്കാറ് ! പെട്ടെന്നുള്ള ഉപയോഗത്തിന് , മുന്‍കൂട്ടി തീരുമാനികാത്ത ലണ്ടിംഗ് എന്നിവയ്ക്ക് യോജിച്ച രൂപ കല്പന , 40 ton പെലോടും വഹിച്ചു എത്ടു കാലാവസ്ഥയിലും പറക്കാന്‍ അനുയോജ്യന്‍ !
ലോകത്ത് പലസ്ഥലത്തും കാര്‍ഗോ വിമാനങ്ങളായി വ്യാപകമായി ഉപയോഗിക്കുന്നു . അമേരിക്ക ക്കാര്‍ ഉപയോഗിക്കില്ല ! കാരണം ലളിതം ! അസൂയ ! അമേരിക്കയുടെ Lockheed C-141 Starlifter നെ കടത്തി വെട്ടും ! അത്രതന്നെ ! അപ്പോള്‍ സുരക്ഷിടത്വ പ്രശ്നങ്ങളായി !
ഇന്ത്യ രണ്ടായിരത്തി അഞ്ചില്‍ കത്രീന കൊടുങ്കാറ്റില്‍ പെട്ട് പോയവര്‍ക്ക് സഹായ മേതിച്ചതും , തൊള്ളായിരത്തി എന്പതെട്ടില്‍ മാലിദ്വീപില്‍ പട്ടാളത്തെ പാരചൂട്ടില്‍ ഇറക്കിയതും IL-76 ഉപയോഗിച്ചാണ് !
ഇനി റാസ് അല്‍ ഖൈമ റോഡില്‍ പോകുമ്പോള്‍ ഇയാളുടെ അടുത്ത് നിന്നു ഒരു ഫോട്ടോ എടുത്തോളൂ . ഒന്നു സല്യൂട്ട് ചെയ്താലും അതികം ആവില്ല ! പക്ഷെ മുമ്പില്‍ നിന്നു വീമ്പു പറയരുത് ! മഞ്ഞു പുതച്ച് കിടക്കുന്ന സൈബീരിയയിലും , തിരമാലകള്‍ ആര്‍ത്തിരമ്പുന്ന തീരങ്ങളിലും, ഇറാക്കിലെ മരുഭൂമിയിലും മുന്‍പും പിന്‍പും നോക്കാതെ ഇറങ്ങി പട്ടാള മേധാവികളില്‍ നിന്നും നിരവധി സലൂടുകള്‍ നേടിയ ആളാണ് , മറക്കരുത് !!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
" if you and me agree on everything, one of us is not required "!!!!