2009, മാർച്ച് 14, ശനിയാഴ്‌ച

ബാലചന്ദ്രന്‍, നിങ്ങള്‍ക്ക് അഹങ്ങരിയോ കപടനോ ആകാം , പക്ഷെ കവിതകള്‍ എഴുതൂ !

എന്‍റെ ഉമ്മയോട് കയറ്തോ , അവരെ വേദനിപ്പിച്ചോ ഞാന്‍ ഒരിക്കലും പടി കടന്നു പോന്നിട്ടില്ല . പടി പാതി ചാരി യോ , കരള്‍ തന്നെ പാതി ചാരിയോ അവര്‍ക്ക് തിരിച്ചു പോകേണ്ടി വന്നിട്ടില്ല . എന്നിട്ടും ഈവരികള്‍ നിങ്ങളില്‍ പലരെയും പോലെ എന്റെയും വേദനയാണ് ! ബാലചന്ദ്രന്‍ തൊണ്ടപൊട്ടി അല്ലെങ്ങില്‍ ഹൃദയം പൊട്ടി പാടിയ

....അമ്മേ .....പിന്‍വിളി വിളികാതെ ......

......മിഴിനാരു കൊണ്ടെന്റെ കഴല് കെട്ടാതെ

പടിപാതി ചാരി തിരിച്ചു പോയ്കോള്ക

കരള്‍ പാതി ചാരി തിരിച്ചു പോയ്കൊല്ക ( ഓര്‍മയില്‍ നിന്നു ...)

എനിക്ക് മലയാള കവിത യുമായി കാരിയമായ ബന്ധ മോന്നുമില്ല ....ഏറ്റവും പ്രശസ്ത മായ കവിതകള്‍ പോലും വായിച്ചിട്ടില്ല , മഹാ കവികളുടെ രചനകള്‍ പോലും വായിച്ചിട്ടില്ല ! പക്ഷെ പാമാരരായ ലക്ഷകണക്കിന് ബാലചന്ദ്രന്റെ വായനകാരെ പോലെ ഞാനും കവിതയെ സ്നേഹിച്ചു തുടങ്ങിയത് ബാലചന്ദ്രന്റെ കവിത കളിലൂടെ യാണ് !

ദുബായ് യിലെ എന്‍റെ സുഹൃത്തുകളില്‍ മിക്കവര്കും ബാലചന്ദ്രന്റെ വെക്തിത്വമോ , ഇപ്പോഴത്തെ സീരിയല്‍ അഭിനയമോ പിടിക്കില്ല ! കുറച്ചു മാസങ്ങല്കും മുമ്പു ദയയില്‍ ബാലചന്ദ്രന്‍ ജയലക്ഷ്മിയും , വിനയചന്ദ്രന്‍ മാഷും , സുഗത കുമാരി ടീച്ചറും കൂടി ഒരു പരിപാടിക്ക് വന്നു . പുറത്തിറങ്ങി നിന്നിരുന്ന ഞങ്ങളുടെ മുമ്പിലൂടെ യാനവര്‍ തിരിച്ചു പോയത് . ആ ഒരു നിമിഷത്തില്‍ വിനയ ചന്ദ്രന്‍ മാഷ്‌ ഞങ്ങള്‍ക് മുന്നില്‍ വന്നു പരിചയം പുതുകി . ഒരു ചിന്ത ശകലം മുന്നിലെകിട്ടു സോത സിദ്ധാമായ ശൈലിയില്‍ ചിരിച്ചു . " പ്രാസങ്ങികനെകാലും അറിവുള്ളവരാകും കേള്‍വി കാര്‍ , എവിടെ എന്നറിയുമോ ? " മാഷ് ചോദിച്ചു . " പള്ളികളില്‍ " മാഷ്‌ തന്നെ ഉത്തരവും പറഞ്ഞു നടന്നു പോയി . ബാലചന്ദ്രന്‍ ഗൗരവം പിടിച്ചു ഒന്നു നോകാതെ നടന്നു പോയി . പലപ്പോഴും ബാലചന്ദ്രന്റെ ആതിതെയര്‍ ആയിട്ടുള്ള എന്‍റെ സുഹൃത്തുകള്‍ കു അത് തീരെ ഇഷ്ട പെട്ടില്ല ! അവരൊന്നു കൂടി ഉറപ്പിച്ചു , " കപടനാണ് , അഹങ്ങാരിയാണ്‌ ...."

ബാലചന്ദ്രന്‍ , താങ്കളുടെ ലക്ഷകനകിനു വായനകാര്‍ ഇതു സമ്മതിക്കാന്‍ ഇടയില്ല ! താങ്കള്‍ അങ്ങനെ യനെങ്ങില്‍ പോലും ! ഞാനും ആകൂട്ടതിലാണ് !

നിങ്ങള്‍ അഹങ്ങാരി ആവുക, സീരിയല്‍ അഭിനയിക്കുക , നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ ജീവിക്കൂ . പക്ഷെ കവിതകള്‍ എഴുതൂ !!!!!

2009, മാർച്ച് 13, വെള്ളിയാഴ്‌ച

സെക്സ് നിറഞ്ഞ സുന്ദര ഗാനങ്ങള്‍ !

" എന്റെ കല്ബിലെ വെന്നിലാവിലെ നല്ല പാട്ടുകാരാ
തട്ട മിട്ടു ഞാന്‍ കാത്തു വെച്ചൊരെന്‍ മുല്ല മുട്ടിലൂറും
അതരോന്നു വേണ്ടേ ?
തൊട്ടു മീട്ടുവാന്‍ ഉള്ള തന്ത്രികള്‍ പൊട്ടുമെന്ന പോലെ
തൊട്ടടുത്ത്‌ നീ നിന്ന്നു എങ്ങിലും ................"

കേരളം മുഴുവനും പാടികൊണ്ടിരുന്ന ജനപ്രിയ പാട്ടാണിത് ! മദുരമായ ഈണം !

ഈ varikalile സാഹിത്യം ഒന്നു nokaam .......

തട്ടമിട്ടു മൂടിവചിരികുന്ന മുല്ല മുട്ടുകള്‍ എന്താണ് ? മുലകലാണോ ?
അതിലൂറും അതര്‍ എന്താണ് ?

അപ്പോള്‍ പാട്ടു എഴുതിയ പെണ്കുട്ടി കാമുകനെ വിളികുന്നത് എന്ത് നല്‍കാനാണ് ?

പൊട്ടാന്‍ നില്‍കുന്ന , തൊട്ടു മീട്ടുവാനുള്ള തന്ത്രികള്‍ എന്താണ് ?

"ചോളികെ പീച്ചേ ക്യാ hey ? ...... എന്ന് പാടിയത് വളരെ വിവാദ മായിരുന്നു !

എന്നാല്‍ ഭാഗ്യത്തിന് ഇതു കേരളത്തില്‍ വിവാദമായില്ല ! മലയാളി ഇത്തരം പാട്ടുകളെ ഇഷ്ടപെടുന്നു !

ഇത്തരത്തില്‍ഉള്ള പാട്ടുകള്‍ കേരളിതില്‍ പലപ്പഴും ആഗോഷിക പെടാറുണ്ട് ! പഴയ കത്ത് പാട്ടുകള്‍ പലതും ഇത്തരത്തില്‍ പ്രത്യക്ഷ സെക്സ് സൂചനകള്‍ നിറഞ്ഞതാണ്‌ !

"...... പൂട്ടാതെ തന്തയായി മാന്‍നാന്റെ ഒരു kaala "

"..... ചെമ്ബുവേ പൂവേ .....നിര maarathe ചെണ്ടിലൊരു വണ്ടുണ്ടോ ?........"

വള്ളുവനാട്ടിലെ പാടങ്ങളിലെ നാടന്‍ പാട്ടുകളും കൊയ്തു പാട്ടുകളും ഞാട്ടു പാട്ടുകള്‍ഉം കേട്ടാണ് ഞാന്‍ വളര്‍ന്നത്‌ ! സുന്ദരങ്ങളായ പാട്ടുകള്‍ ! ആരെഴുതെയെന്നോ , ചിട്ട പെടുതിയെന്നോ , ഏത് രാങതിലെന്നോ അറിയാത്ത പാവങ്ങളുടെ പാട്ടുകള്‍ ! അതില്‍ പലതിലും അതി സുന്ദരങ്ങളായ സെക്സ് ഉപമകള്‍ കാണാം !

പാതിരാവില്‍ കല്ല്‌ കുടിച്ചു ലക്കുകെട്ട് വീട്ടില്‍ വന്നു , തിരിഞ്ഞു കിടന്നു ഉറങ്ങുന്ന മാരനെ എന്തിന് കൊള്ളാം enna കര്‍ഷക തൊഴിലാളി പെണ്ണിന്റെ വേദനയോടെ ഉള്ള കളിയ്ആകലുകള്‍ കേള്കാം .

വരികള്‍ കൃത്യമായി ഓര്‍മയില്ല , ഒന്നു രണ്ടു പാട്ടുകള്‍ പിന്നീട് പോസ്റ്റ് ചെയ്യാം.

2009, മാർച്ച് 12, വ്യാഴാഴ്‌ച

മദനിയും റോബര്‍ട്ട് മുഗബയും മണ്ടെലയും മറ്റു ചിലരും !


അബ്ദുല്‍ നാസ്സര്‍ മദനി

തൊണ്ണൂറുകളുടെ തുടക്കത്തിലാണ്‌ അബ്ദുല്‍ നാസ്സര്‍ മദനി എന്ന തീവ്രവാദ രാഷ്ട്രീയ നേതാവ് കേരളീയരെ ദിനം പ്രതി ഞെന്ട്ടിച്ചു കൊണ്ടു തേരോട്ടം ( കാറോട്ടം) നടത്തിയത് ! ബ്ലാക്ക്‌ കാറ്റു കളുമായി അതുവരെ കാണാത്ത രീതിയിലുള്ള രാഷ്ട്രീയ യോഗങ്ങള്‍ ! ഖുര്‍ആന്‍ സൂക്തങ്ങള്‍ ചൊല്ലിയുള്ള പ്രസംഗങ്ങള്‍ ! അല്ലാഹുവിനെ റോട്ടില്‍ ഇറകിയുള്ള പ്രചരണം ! അതിനിടയിലൊരു ബോംബ് സ്ഫോടനത്തില്‍ മദനിക്ക് ഒരു കാല്‍ നഷ്ടപ്പെട്ട് ! പിന്നീടങ്ങോട്ട് മുസ്ലീം ലീഗിന്റെ ദൌര്‍ബാല്യം (അതികാരം) വും മുസ്ലീങ്ങളുടെ രോഷവും മുതലെടുത്ത്‌ പി ഡി പി എന്ന രാഷ്ട്രീയ കക്ഷി പിറകുകയും വളരുകയും ചെയ്തു !

എന്നാല്‍ തോന്നൂട്ടെട്ടു ഏപ്രിലില്‍ മദനിയെ കേരള പോലീസ് അറസ്റ്റ് ചെയ്തു തമിഴ്‌നാട്‌ പോലീസ് നു കൈമാറി ! അദ്വാനിയെ ബോംബ് വെച്ചു കൊള്ളാന്‍ ശ്രമിച്ച് കേസില്‍ ! കോയമ്പത്തൂര്‍ സ്പോടനത്തിലെ പ്രതിഗല്ക് മടനിയു മായി ബന്ധമുണ്ടെന്നു പോലീസ് ! ജയിലില്‍ പോകുമ്പോള്‍ മദനിയുടെ വയസ്സ് മുപ്പത്തി നാള്‍ !മദനിയെ അറസ്റ്റു ചെയ്ത പോലീസ് വളരെ പ്രദാന പ്പെട്ട ഒരു തെളിവ് കൂടി കണ്ടെത്തിയിരുന്നു ! നമ്മുടെ എല്ലാ പത്രങ്ങളും അത് റിപ്പോര്ട്ട് ചെയ്യുകയും ചെയ്തു ! രണ്ടു ഗര്‍ഭ നിരോതന ഉറകള്‍ ആയിരുന്നത് !!!! മട്നിയോടു ഭരണകൂടവും പത്രങ്ങളും പോലീസ് ഉം ചെയ്ത ആദ്യ അനീതി !!!ഗൂഢാലോചന ! അന്ന് എല്ലാവര്ക്കും അതൊരു ആവശ്യമായിരുന്നു ! മദനിയെ കേരളത്തിന്റെ രാഷ്ട്രീയ പരിസരങ്ങളില്‍ നിന്നു ഒഴിവാക്കുക !!!! പിന്നീട് ഇവര്‍ക്ക് തന്നെ മദനി പുണ്ണ്യവാലനും പ്രതീകവും ആയി !!!! ബാക്കി നാം കണ്ടതാണ് , കേട്ടതാണ് !

പിന്നീട് നാം മദനിയെ കണ്ടത് ശംഖു മുകം കടപ്പുറത്തെ വേദിയിലിരുന്നു കരയുന്നതാണ് !!! തന്റെ യാതനകള്‍ എന്നി പറഞ്ഞു കരയുന്ന ഒരു തീവ്രവാദി രാഷ്ട്രീയ നേതാവ് !!!! മദനി തകര്ന്നു പോയിരുന്നു ! ഒന്‍പതു വര്ഷത്തെ ജയില്‍ വാസം അയാളെ ആകെ തകര്‍ത്തിരുന്നു !!! വീറും , വാസിയും , ശക്തിയും ഒകെ ചോര്‍ന്നു പോയിരുന്നു !!!അയാളുടെ കരച്ചില്‍ കണ്ടപ്പോള്‍ എനിക്കും പാവം തോന്നി ! അപ്പോഴാണ് എനിക്ക് മനസ്സിലായത് മദനി വെറുമൊരു സാദാരണ കാരനാണെന്ന് ! നേതാവോ , വിപ്ലവ കാരിയോ അല്ല ! വെറും ഒരു മുസ്ലയാര്‍ !!! ഇപ്പോള്‍ അയാള്‍ ജനങ്ങളുടെ തന്നോടുള്ള സഹതാപം വോട്ടകാന്‍ നോക്കുന്നു ! മദനി താങ്കള്‍ ചെയ്യേണ്ടിയിരുന്നത് , ശംഖു മുകത് നിന്നു നേരെ വീട്ടിലെകാന് പോകേണ്ടിയിരുന്നത്‌ , വീണ്ടും രാഷ്ട്രീയ്തിലെക് അല്ല ! ഇതു പോലൊരു മദനിയെ കേരളത്തിന് ആവശ്യമുണ്ടോ ? ഇഷ്ടം പോലെ ഇത്തരം പേര്‍ കേരളത്തില്‍ ഉണ്ട് ! നിരാശനും , നല്ലകുട്ടിയും ആയ താങ്കള്‍ക്ക് കേരളത്തില്‍ ഒന്നും ചെയ്യാനില്ല !!!! പി ഡി പി കാറും , പഴയ ഐ എസ് എസ് കാരും അറിയുക ! ഇതാണ് മദനി ! ഒന്‍പതു കൊല്ലം ജയിലില്‍ ഇട്ടു രാജ്യം അയാളെ നേരെയകി എടുത്തിരിക്കുന്നു !!!!

റോബര്‍ട്ട് മുഗാബെ
സിംബവയുടെ എകതിപതി ! ഇപ്പോഴും അതികാരത്തില്‍ കടിച്ചു തൂങ്ങി ഇരിക്കുന്നു .കൂട്ട കൊലപാതകങ്ങള്‍ നടത്തിയതിനു ലോകം വിചാരണ ചെയ്യാന്‍ ആവശ്യപെടുന്ന പ്രസിഡണ്ട്‌ ! പക്ഷെ മുഗാബകൊരു ചരിത്ര മുണ്ട് ! ഒരു സാദാരണ കാരനില്‍ നിന്നും സിംബവയുടെ പ്രസിഡണ്ട്‌ ആയ ചരിത്രം ! വെള്ളകാരുടെ എസ്റ്റേറ്റ്‌ കല്‍ പിടിച്ചെടുത്തു പാവങ്ങല്ക് വിതരണം ചെയ്തു തുടങ്ങിയ തീവ്ര രാഷ്ട്രീയ പ്രവര്‍ത്തനം ! പക്ഷെ നീണ്ട പത്തു കൊല്ലത്തോളം സിംബാവെ ജൈലുകളില്‍ കിടകേണ്ടി വന്നു ! ഡിഗ്രി കളുടെ ഒരു നിരതന്നെയുണ്ട് പേരിനൊപ്പം ! ഏഴോളം ഡിഗ്രികള്‍ , രണ്ടു ബിരുദാനന്ദര ബിരുദങ്ങള്‍ നിയമത്തില്‍ ! മിക്കതും എടുത്തത്‌ ജയിലില്‍ കിടന്ന കാലത്തു !!!!!! പിനീട് മുഗാബെ സിംബാവെ യുടെ പ്രസിഡന്റ് ആയി !!!!

നെല്‍സണ്‍ മണ്ടേല , ജവഹര്‍ലാല്‍ നെഹ്‌റു , ഗാന്ധി ......ഇനി എത്രപേര്‍ വേണം ? ഇവരോകെ നേതാകളാണ് !!!!!

മദനി താങ്കള്‍ മതമാണ്‌ പഠിച്ചത് , രാഷ്ട്രീയമല്ല ! ഇപ്പോള്‍ പിണറായിയുടെ കൂടെ രാഷ്ട്രീയം പഠിക്കുന്നു !!!! പഠിച്ച മതത്തിനോ ? തങ്ങള്‍ക്ക് ജയിലില്‍ സമാതാനം തരാന്‍ കഴിഞ്ഞില്ലെന്നു താങ്കള്‍ കരയുന്നത് കണ്ടപ്പോള്‍ മനസ്സിലായി!

ക്രൂരമായി പരിഹസികുക യല്ല ! ഇതു താങ്കളെ ഉള്കണ്ട പൂര്‍വ്വം നോകികണ്ട ഏത് മലയാളിക്കും തോനുന്നതാണ് !

2009, മാർച്ച് 11, ബുധനാഴ്‌ച

അത് " ഗുഡ് മോര്‍ണിംഗ് വിഎത്നം "അല്ലെ സാര്‍ ????

ഈ രാജ്യത്ത് രണ്ടു മലയാളം റേഡിയോ സ്ടഷനുകള്‍ ഉണ്ട് ! പുതിയ തലമുറയുടെ റേഡിയോ ! ഈ സ്ടഷനുകള്‍ പലര്കും ഒരനുഗ്രഹ മാണ്! മണികൂറുകളോളം ദുബായ് യിലെ ട്രാഫിക് കുരുക്കളില്‍ പെടുന്ന മലയാളി യാത്രകര്ക് ഈ ഇടപെടാന്‍ കഴിയുന്ന റേഡിയോ പരിപാടികള്‍ നേരം പോക്കുതനെ ! എന്നാല്‍ എന്റെ ഈഗോ യെയും ക്ഷ്മയേയും ഈ സ്ടഷനുകള്‍ ഇടകിടക് ഇളകി നോകുന്നു !
ഒരു പരിപാടിയുടെ പേരാണു - ഗുഡ് മോര്‍ണിംഗ് എമിരേറ്റ്സ് - ഇത് തുടങ്ങുന്നത് ഒരു നീട്ടിയ ഗുഡ് മോര്‍ണിംഗ് എമിരേറ്റ്സ് പറഞ്ഞുകൊണ്ടാണ് ! ഇപ്പോള്‍ അത് കേട്ടാല്‍ നിങ്ങള്‍ക്ക് തോന്നും അത് വിദ്യ ബാലന്റെ ഗുഡ് മ്രോനിന്ഗ് ബോംബ അല്ലെ എന്ന് ! എന്നാല്‍ അല്ല , മുന്നബായി കും മുമ്പ് ഈ പരിപാടി ഉണ്ട് ! അപ്പോള്‍ ബോളി വുഡ് ഇവരില്‍ നിന്നും അടിച്ചു മാറ്റിയതാണോ ? അതും അല്ല !!!നിങ്ങല്‍കൊര്‍മയുണ്ടോ ആ അമേരിക്കന്‍ മൂവി ? " ഗുഡ് മോര്‍ണിംഗ് വിഎത്നം "? എങ്കില്‍ റോബിന്‍ വില്ലയാമ്സിന്റെ " ഗുഡ്...........മോര്‍ണിംഗ്..........വിഎത്നം " നിങ്ങള്‍ക്ക് ഓര്‍മവരും !!!!!

2009, മാർച്ച് 9, തിങ്കളാഴ്‌ച

ഒറ്റപെടുന്നവന്റെ ശബ്ദത്തിനാണ് ശക്തി

ഞാനെഴുതാന്‍ പോകുന്നത് ആരാണ് വായിക്കാന്‍ പോകുന്നതെന്നോ ,ആരെങ്കിലും  വായികുമെന്നോ , വായിച്ചു ഈലോകക്രമം ആകമാനം മാറുമെന്നോ എന്നൊന്നും പ്രതീക്ഷയില്ല  ! അത് എന്റെ പ്രശ്നവുമല്ല !  ഇഷ്ടമുള്ളപ്പോൾ  പോസ്റ്റും , നിർത്തും !!!