2009, മാർച്ച് 14, ശനിയാഴ്‌ച

ബാലചന്ദ്രന്‍, നിങ്ങള്‍ക്ക് അഹങ്ങരിയോ കപടനോ ആകാം , പക്ഷെ കവിതകള്‍ എഴുതൂ !

എന്‍റെ ഉമ്മയോട് കയറ്തോ , അവരെ വേദനിപ്പിച്ചോ ഞാന്‍ ഒരിക്കലും പടി കടന്നു പോന്നിട്ടില്ല . പടി പാതി ചാരി യോ , കരള്‍ തന്നെ പാതി ചാരിയോ അവര്‍ക്ക് തിരിച്ചു പോകേണ്ടി വന്നിട്ടില്ല . എന്നിട്ടും ഈവരികള്‍ നിങ്ങളില്‍ പലരെയും പോലെ എന്റെയും വേദനയാണ് ! ബാലചന്ദ്രന്‍ തൊണ്ടപൊട്ടി അല്ലെങ്ങില്‍ ഹൃദയം പൊട്ടി പാടിയ

....അമ്മേ .....പിന്‍വിളി വിളികാതെ ......

......മിഴിനാരു കൊണ്ടെന്റെ കഴല് കെട്ടാതെ

പടിപാതി ചാരി തിരിച്ചു പോയ്കോള്ക

കരള്‍ പാതി ചാരി തിരിച്ചു പോയ്കൊല്ക ( ഓര്‍മയില്‍ നിന്നു ...)

എനിക്ക് മലയാള കവിത യുമായി കാരിയമായ ബന്ധ മോന്നുമില്ല ....ഏറ്റവും പ്രശസ്ത മായ കവിതകള്‍ പോലും വായിച്ചിട്ടില്ല , മഹാ കവികളുടെ രചനകള്‍ പോലും വായിച്ചിട്ടില്ല ! പക്ഷെ പാമാരരായ ലക്ഷകണക്കിന് ബാലചന്ദ്രന്റെ വായനകാരെ പോലെ ഞാനും കവിതയെ സ്നേഹിച്ചു തുടങ്ങിയത് ബാലചന്ദ്രന്റെ കവിത കളിലൂടെ യാണ് !

ദുബായ് യിലെ എന്‍റെ സുഹൃത്തുകളില്‍ മിക്കവര്കും ബാലചന്ദ്രന്റെ വെക്തിത്വമോ , ഇപ്പോഴത്തെ സീരിയല്‍ അഭിനയമോ പിടിക്കില്ല ! കുറച്ചു മാസങ്ങല്കും മുമ്പു ദയയില്‍ ബാലചന്ദ്രന്‍ ജയലക്ഷ്മിയും , വിനയചന്ദ്രന്‍ മാഷും , സുഗത കുമാരി ടീച്ചറും കൂടി ഒരു പരിപാടിക്ക് വന്നു . പുറത്തിറങ്ങി നിന്നിരുന്ന ഞങ്ങളുടെ മുമ്പിലൂടെ യാനവര്‍ തിരിച്ചു പോയത് . ആ ഒരു നിമിഷത്തില്‍ വിനയ ചന്ദ്രന്‍ മാഷ്‌ ഞങ്ങള്‍ക് മുന്നില്‍ വന്നു പരിചയം പുതുകി . ഒരു ചിന്ത ശകലം മുന്നിലെകിട്ടു സോത സിദ്ധാമായ ശൈലിയില്‍ ചിരിച്ചു . " പ്രാസങ്ങികനെകാലും അറിവുള്ളവരാകും കേള്‍വി കാര്‍ , എവിടെ എന്നറിയുമോ ? " മാഷ് ചോദിച്ചു . " പള്ളികളില്‍ " മാഷ്‌ തന്നെ ഉത്തരവും പറഞ്ഞു നടന്നു പോയി . ബാലചന്ദ്രന്‍ ഗൗരവം പിടിച്ചു ഒന്നു നോകാതെ നടന്നു പോയി . പലപ്പോഴും ബാലചന്ദ്രന്റെ ആതിതെയര്‍ ആയിട്ടുള്ള എന്‍റെ സുഹൃത്തുകള്‍ കു അത് തീരെ ഇഷ്ട പെട്ടില്ല ! അവരൊന്നു കൂടി ഉറപ്പിച്ചു , " കപടനാണ് , അഹങ്ങാരിയാണ്‌ ...."

ബാലചന്ദ്രന്‍ , താങ്കളുടെ ലക്ഷകനകിനു വായനകാര്‍ ഇതു സമ്മതിക്കാന്‍ ഇടയില്ല ! താങ്കള്‍ അങ്ങനെ യനെങ്ങില്‍ പോലും ! ഞാനും ആകൂട്ടതിലാണ് !

നിങ്ങള്‍ അഹങ്ങാരി ആവുക, സീരിയല്‍ അഭിനയിക്കുക , നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ ജീവിക്കൂ . പക്ഷെ കവിതകള്‍ എഴുതൂ !!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

" if you and me agree on everything, one of us is not required "!!!!