2009, മേയ് 8, വെള്ളിയാഴ്‌ച

ഉമ്മ പറഞ്ഞ കഥ

ചില കാര്യങ്ങള്‍ അങ്ങനെയാണ് ! എത്ര കാലം കഴിഞ്ഞാലും മനസ്സില്‍ നിന്നും പോകില്ല !


കുറെ കൊല്ലങ്ങള്‍ക്കു മുമ്പാണ് . എന്റെ ഉമ്മ തൃശ്ശൂരില്‍ ഉള്ള ഒരു എല്ല് ഡോക്ടറുടെ ചികിത്സയിലായിരുന്നു . അസുഗം വളരെ സാദാരണം! മൂന്നു കുട്ടികളെ അതി രാവിലെ എഴുനെല്‍പ്പിച്ചു ടുഷനും സ്കൂളിലേക്കും പറഞ്ഞയക്കേണ്ടി വരുന്ന, ദാരിദ്ര്യ രെഗക്കു തൊട്ടു മേലെ മാത്രം സ്ഥാനമുള്ള ഒരു വീട്ടമ്മക്ക്‌ സാദാരണമായ അസുഗം ! പുറം വേദന , തണ്ടല്‍ വേദന ..... !!!


തൃശ്ശൂരില്‍ ചില മഹാന്‍മാരായ ഡോക്ടര്‍മാരുണ്ട് ! ക്ലിനിക്കില്‍ നിറയെ രോഗികളെ കാത്തിരുത്തി ഒറ്റ മുങ്ങലാണ് , ചായ കുടിക്കാന്‍ , അല്ലെങ്ങില്‍ ഫോണ്‍ ബില്ലടക്കാന്‍ , ഭാര്യയെ ചുംബിക്കാന്‍ അല്ലെങ്ങില്‍ ഗര്‍ഭ നിരോദന ഉറ വാങ്ങാനും ആകാം !!! രോഗികള്‍ കാത്തിരുന്നു കൊള്ളുക !!! ഇങ്ങനെ കാത്തിരുന്നു ഡോക്ടറെ കണ്ടു ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്ന രോഗികള്‍ വീട്ടില്‍ എത്തുമ്പോഴേക്കും പാതിരാത്രി കഴിഞ്ഞിരിക്കും !


ഉമ്മയെ ഡോക്ടറെ കാണിച്ചു , ഉപ്പയും ഉമ്മയും , മൈസൂര്‍ ഫാസ്റ്റ് പാസേഞ്ചാരില്‍ കയറി വീട്ടില്‍ എത്തുമ്പോള്‍പാതിരാത്രി കഴിഞ്ഞിരിക്കും . ഞങ്ങള്‍ കുട്ടികള്‍ പേടിയോടെ ,ഉത്കണ്ഠയോടെ , ഉറക്കം തൂങ്ങും മിഴികളോടെ കാത്തിരിക്കും . ചിലപ്പോള്‍ ഉറങ്ങി പോയിരിക്കും !


ഇങ്ങനെ തിരിച്ചു വന്ന ഒരു ദിവസം ഉമ്മ പറഞ്ഞ കഥയാണിത്. ചെറിയ ഒരു സംഭവം , പക്ഷെ എന്നെ അലട്ടി കൊണ്ടേ ഇരിക്കുന്നു !


മൈസൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ അതിവേഗം കുതിക്കുകയാണ് , വിജനമായ പാതകളിലൂടെ ഇരുട്ടിനെ കീറി മുറിച്ചു ! സീറ്റുകള്‍ ഒക്കെ ഫുള്‍ ആണ് . ഒന്നോ രണ്ടോ ആളുകള്‍ കമ്പിയില്‍ പിടിച്ചു ഉറക്കം തൂങ്ങി നില്‍ക്കുന്നു ! കണ്ടക്ടര്‍ അവസാന കണക്കുകള്‍ കൂട്ടുകയാണ് . അപ്പോഴാണ് ഒരു പ്രശ്നം ! ഒരാള്‍ ടിക്കറ്റ്‌ എടുത്തിട്ടില്ല ! കണ്ടക്ടര്‍ സംശയം തീര്‍ക്കാന്‍ ഒന്നുകൂടി എണ്ണി. ശരിയാണ് , ഒരു ടിക്കറ്റ്‌ കമ്മി !


അയാള്‍ എല്ലാ യാത്രകാരോടും ആയി പറഞ്ഞു ,


" ആരെങ്കിലും ടിക്കറ്റ്‌ എടുക്കാത്തവര്‍ ഉണ്ടെങ്കില്‍ ടിക്കറ്റ്‌ എടുക്കുക " .


എല്ലാവരും ഉറക്കം വിട്ടു എഴുനേറ്റു എങ്കിലും , ആരും ടിക്കറ്റ്‌ എടുക്കാന്‍ വന്നില്ല !! അവസാനം കണ്ടക്ടര്‍ ശപിച്ചു കൊണ്ട് ഓരോ യാത്രകരേന്റെയും ടിക്കറ്റ്‌ പരിശോദിക്കാന്‍ തുടങ്ങി .


കള്ളനെ പിടിച്ചു !!! പിന്നിലെ ഒരു സീറ്റില്‍ ഇരുന്നിരുന്ന മെല്ലിച്ച ഒരു ചെറുപ്പക്കാരന്‍ ! അയാളുടെ കയ്യില്‍ പണമില്ല , ടിക്കറ്റ്‌ എടുക്കാന്‍ ! കണ്ടക്ടര്‍ ബെല്‍ ചരട് വലിച്ചു . ബസ്‌ നിന്നു. കണ്ടക്ടര്‍ ആക്രോശിച്ചു കൊണ്ട് ആ ചെരുപ്പ്കാരനെ ബസ്സില്‍ നിന്നും പിടിച്ചിറക്കി . അയാള്‍ തല താഴ്ത്തി ഇറങ്ങി പോയി !! ബസ്സിലെ ഒരു യാത്രകാരനും അനങ്ങിയില്ല . പോലീസുകാരനായ എന്റെ പിതാവും അനങിയില്ല !


വിജനമായ ആ വഴിയില്‍ പാതിരാത്രി ഇറക്കി വിട്ട ചെരുപ്പകാരനെ കുറിച്ച് ഉമ്മ പലപ്പോഴും പറഞ്ഞു , വേദനയോടെ , രോഷത്തോടെ !


ഈ കഥ പിന്നെ എനിക്ക് മറക്കാന്‍ പറ്റാതെ ആയി . ഇന്ന് പലപ്പോഴും പൊതു സ്ഥലങ്ങളില്‍ രോഷം കൊള്ളുമ്പോള്‍ മനസ്സില്‍ ഞാന്‍ കാണാത്ത ആ ചെറുപ്പകാരന്‍ ആകും ! പലപ്പോഴും യാത്രകളില്‍ ഞാന്‍ ഇത്തരം സംഭവങ്ങള്‍ പ്രതീക്ഷിക്കുന്നു ! പേര്‍സില്‍ അല്പം കൂടി പണം കരുതി വെക്കുന്നു . പ്രതികരണ ശേഷി ഇല്ലാത്ത സമൂഹത്തിന്റെ മുഖത്തേയ്ക്ക് വലിച്ചെറിയാന്‍ !!!

നിങ്ങള്‍ ചോദിച്ചേക്കും , ഇത്രയൊക്കെ കഷ്ടപ്പെട്ട് ഡോക്ടറെ കണ്ടു ഉമ്മയുടെ അസുഗം മാറിയോ എന്ന് . ഇല്ല , മാറിയില്ല ! ഒരു വെത്യാസം മാത്രം , മുന്പ് പറഞ്ഞ ഡോക്ടര്‍ മാര്‍ക്ക് പകരം എല്ല് രോഗ വിദഗ്ദന്‍ ആയ മകന്‍ ചികില്‍സിക്കുന്നു.

ഉമ്മ പറഞ്ഞ കഥ


ചില കാര്യങ്ങള്‍ അങ്ങനെയാണ് ! എത്ര കാലം കഴിഞ്ഞാലും മനസ്സില്‍ നിന്നും പോകില്ല !


കുറെ കൊല്ലങ്ങള്‍ക്കു മുമ്പാണ് . എന്റെ ഉമ്മ തൃശ്ശൂരില്‍ ഉള്ള ഒരു എല്ല് ഡോക്ടറുടെ ചികിത്സയിലായിരുന്നു . അസുഗം വളരെ സാദാരണം . മൂന്നു കുട്ടികളെ അതി രാവിലെ എഴുനെല്‍പ്പിച്ചു ടുഷനും സ്കൂളിലേക്കും പറഞ്ഞയക്കേണ്ടി വരുന്ന, ദാരിദ്ര്യ രെഗക്കു തൊട്ടു മേലെ മാത്രം സ്ഥാനമുള്ള ഒരു വീട്ടമ്മക്ക്‌ സാദാരണമായ അസുഗം ! പുറം വേദന , തണ്ടല്‍ വേദന ..... !!!


തൃശ്ശൂരിലെ ചില മഹാന്‍മാരായ ഡോക്ടര്‍ മാരുണ്ട് ! ക്ലിനിക്കില്‍ നിറയെ രോഗികളെ കാത്തിരുത്തി ഒറ്റ മുങ്ങലാണ് , ചായ കുടിക്കാന്‍ , അല്ലെങ്ങില്‍ ഫോണ്‍ ബില്ലടക്കാന്‍ , ഭാര്യയെ ചുംബിക്കാന്‍ അല്ലെങ്ങില്‍ ഗര്‍ഭ നിരോദന ഉറ വാങ്ങാനും ആകാം !!! രോഗികള്‍ കാത്തിരുന്നു കൊള്ളുക !!! ഇങ്ങനെ കാത്തിരുന്നു ഡോക്ടറെ കണ്ടു ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്ന രോഗികള്‍ വീട്ടില്‍ എത്തുമ്പോഴേക്കും പാതിരാത്രി ആയിരിക്കും !


ഉമ്മയെ ഡോക്ടറെ കാണിച്ചു , ഉപ്പയും ഉമ്മയും , മൈസൂര്‍ ഫാസ്റ്റ് പാസേഞ്ചാരില്‍ കയറി വീട്ടില്‍ എത്തുമ്പോള്‍ പാതിരാത്രി കഴിഞ്ഞിരിക്കും . ഞങ്ങള്‍ കുട്ടികള്‍ പേടിയോടെ ഉറക്കം തൂങ്ങും മിഴികളോടെ കാത്തിരിക്കും . ചിലപ്പോള്‍ ഉറങ്ങി പോയിരിക്കും !


ഇങ്ങനെ തിരിച്ചു വന്ന ഒരു ദിവസം ഉമ്മ പറഞ്ഞ കഥയാണിത്. ചെറിയ ഒരു സംഭവം പക്ഷെ എന്നെ അലട്ടി കൊണ്ടേ ഇരിക്കുന്നു !


മൈസൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ അതിവേഗം കുതിക്കുകയാണ് , വിജനമായ പാതകളിലൂടെ ഇരുട്ടിനെ കീറി മുറിച്ചു ! സീറ്റുകള്‍ ഒക്കെ ഫുള്‍ ആണ് ഒന്നോ രണ്ടോ ആളുകള്‍ കമ്പിയില്‍ പിടിച്ചു ഉറക്കം തൂങ്ങി നില്‍ക്കുന്നു ! കണ്ടക്ടര്‍ അവസാന കണക്കുകള്‍ കൂട്ടുകയാണ് . അപ്പോഴാണ് ഒരു പ്രശ്നം ! ഒരാള്‍ ടിക്കറ്റ്‌ എടുത്തിട്ടില്ല ! കണ്ടക്ടര്‍ സംശയം തീര്‍ക്കാന്‍ ഒന്നുകൂടി എണ്ണി. ശരിയാണ് , ഒരു ടിക്കറ്റ്‌ കമ്മി ! അയാള്‍ എല്ലാ യാത്രകാരോടും ആയി പറഞ്ഞു , " ആരെങ്കിലും ടിക്കറ്റ്‌ എടുക്കാത്തവര്‍ ഉണ്ടെങ്കില്‍ ടിക്കറ്റ്‌ എടുക്കുക " . എല്ലാവരും ഉറക്കം വിട്ടു എഴുനേറ്റു എങ്കിലും , ആരും ടിക്കറ്റ്‌ എടുക്കാന്‍ വന്നില്ല !! അവസാനം കണ്ടക്ടര്‍ ശപിച്ചു കൊണ്ട് ഓരോ യാത്രകരേന്റെയും ടിക്കറ്റ്‌ പരിശോദിക്കാന്‍ തുടങ്ങി . കള്ളനെ പിടിച്ചു . പിന്നിലെ ഒരു സീറ്റില്‍ ഇരുന്നിരുന്ന മെല്ലിച്ച ഒരു ചെറുപ്പക്കാരന്‍ ! അയാളുടെ കയ്യില്‍ പണമില്ല ടിക്കറ്റ്‌ എടുക്കാന്‍ ! കണ്ടക്ടര്‍ ബെല്‍ ചരട് വലിച്ചു . ബസ്‌ നിന്നു. കണ്ടക്ടര്‍ ആക്രോശിച്ചു കൊണ്ട് ആ ചെരുപ്പ്കാരനെ ബസ്സില്‍ നിന്നും പിടിച്ചിറക്കി . അയാള്‍ തല താഴ്ത്തി ഇറങ്ങി പോയി !! ബസ്സിലെ നിന്നു യാത്രകാരനും അനങ്ങിയില്ല . പോലീസുകാരനായ എന്റെ പിതാവും അനങിയില്ല ! വിജനമായ ആ വഴിയില്‍ പാതിരാത്രി ഇറക്കി വിട്ട ചെരുപ്പകാരനെ കുറിച്ച് ഉമ്മ പലപ്പോഴും പറഞ്ഞു , വേദനയോടെ , രോഷത്തോടെ !


ഈ കഥ പിന്നെ എനിക്ക് മറക്കാന്‍ പറ്റാതെ ആയി . ഇന്ന്നു പലപ്പോഴും ഞാന്‍ പൊതു സ്ഥലങ്ങളില്‍ രോഷം കൊല്ലുമ്പോള്‍ എന്റെ മനസ്സില്‍ ഞാന്‍ കാണാത്ത ആ ചെറുപ്പകാരന്‍ ആകും ! പലപ്പോഴും യാത്രകളില്‍ ഞാന്‍ ഇത്തരം സംഭവങ്ങള്‍ പ്രതീക്ഷിക്കുന്നു ! പേര്‍സില്‍ അല്പം കൂടി പണം കരുതി വെക്കുന്നു . പ്രതി കരണ ശേഷി നഷ്ടപെട്ട സമൂഹത്തിന്റെ മുഖത്തേയ്ക്ക് വലിച്ചെറിയാന്‍ !!!!


സോഭവിക മായും നിങ്ങള്‍ ചോദിച്ചേക്കും , ഇത്രയൊക്കെ കഷ്ടപ്പെട്ട് ഡോക്ടറെ കണ്ടു

2009, മേയ് 5, ചൊവ്വാഴ്ച

സൗഹൃദം വിളമ്പുന്ന ഹോട്ടലുകള്‍

ശരവണ ഭവന്‍ അനുഭവത്തില്‍ നിന്നും നേരെ വിപരീതമായ ഒരനുഭവ മായിരുന്നു കോഴിക്കോട് എയര്‍ പോര്ടിനു അടുത്ത് ഉള്ള ഒരു ഹോടലില്‍ നിന്നും ഉണ്ടായത് !


രണ്ടു ദിവസം മുമ്പ് ബഹ്രയിനിലേക്ക് പോകുകയായിരുന്ന അനുജന്‍റെ ഭാര്യയെ യാത്ര യാക്കാന്‍ ആണ് കോഴിക്കോട് എയര്‍ പോര്ടിലേക്ക് പോയത് . ഒന്ന് ഫ്രഷ്‌ ആവാനും ചായ കുടിക്കാനും ആയി എയര്‍ പോര്ടിനു അടുത്ത് " എയര്‍ പോര്‍ട്ട്‌ ഹോടലില്‍ " കയറി !


ഞങ്ങള്‍ക് ഒപ്പം മറ്റൊരു വാഹനവും അവിടെ വന്നു നിര്‍ത്തി . ആ ജീപ്പില്‍ നിന്നും അബായയും മഫ്തയും ദാരിച്ച സ്ത്രീകളും , കുട്ടികളും , വെള്ള മുണ്ടും ഷര്‍ട്ടും തലെകെട്ടും ദരിച ഒന്ന് രണ്ടു പേരും ഇറങ്ങി . ഒരു മുസ്ലിയാരെ പോലെ വസ്ത്രം ദരിച മെല്ലിച്ച ഒരു കാരണവര്‍ കക്ഷത്തില്‍ കറുത്ത ബാഗും വച്ച് , കുട്ടികളോട് ഉച്ചത്തില്‍ സംസാരിച്ചു കൊണ്ട് ഓരോരുത്തരെയും ഓരോ കസേരകളില്‍ ഇരുത്തികൊണ്ടിരുന്നു .


ഞാന്‍ ഇരിക്കാന്‍ തുനിഞ്ഞ ഒരു ടേബിളില്‍ ആ കുട്ടികള്‍ തിക്കി തിരക്കി വന്നിരുന്നു . ഉടനെ ആ കാരണവര്‍ അവരെ എഴുന്നെല്പികാന്‍ ഒരുങ്ങി .
തിരക്കില്ലാത്ത ആ ഹോട്ടലില്‍ വേറെയും ടാബിളുകള്‍ ഒഴിവുണ്ടായിരുന്നു . കുട്ടികളെ എഴുനെല്പികണ്ട എന്ന് പറഞ്ഞു ഞങ്ങള്‍ അടുത്ത ടാബിളില്‍ ഇരുന്നു .


കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം ആ കാരണവര്‍ എന്റെ അടുത്തേക്ക് വന്നു ചോദിച്ചു

" ഇങ്ങള് ഷാര്‍ജയിലെകാണോ ?


"" അല്ല ബഹരയിനിലെക്കാന് " .... ഞാന്‍ പറഞ്ഞു


ആദ്യമായി വിമാന യാത്ര ചെയ്യുന്ന മകളെ കൂടെ അയക്കാന്‍ അയാള്‍ ഒരാളെ തേടുകയായിരുന്നു . എയര്‍ പോര്‍ട്ടില്‍ ചെന്നാല്‍ ഷാര്‍ജ യിലേക്ക് യാത്ര ചെയ്യുന്ന ദാരളം കുടുംബങ്ങള്‍ ഉണ്ടാകുമെന്നും അവരോടൊപ്പം അയക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും അയാളെ സമാധാനിപ്പിച്ചു .


ചായ കുടിച്ചു ബില്ല് കൊടുക്കാന്‍ ചെന്നപ്പോള്‍ എന്റെ മുമ്പില്‍ ആ കാരണവരും ഉണ്ട് . കുറെ പേര്‍ വെത്യസ്ത ഭക്ഷണങ്ങള്‍ കഴിച്ചത് കൊണ്ട് കാഷ് കൌണ്ടറിലെ ആള്‍ക്ക് ശരിക്ക് ബില്‍ കൂട്ടാന്‍ കഴിയുന്നില്ല ! ആകെ കണ്ഫിയൂഷന്‍! കാരണവര്‍ അക്ഷമന്‍ ആയി ! അയാള്‍ കാഷിലെ ആളോടു
പറഞ്ഞു


" ഇങ്ങള്‍ ഒരു കാര്യം ചെയ്യ് , എത്രെച്ചാ കൂട്ടി വച്ചോ ഞമ്മള് തിരിച്ചു വരുമ്പോള്‍ തരാം "!!!!


ഞാന്‍ ഒരു ഷോക്കോടെ, "ഓ .... പാവം " ഭാവത്തോടെ , ആ ഗ്രാമീണ നിഷ്കളങ്കതയെ നോക്കി നിന്നപ്പോള്‍ , കാഷ് കൌണ്ടറിലെ ആള്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു


" ഓകെ ഇങ്ങള് പോയി വരിന്‍ "!!!!!


ഞാന്‍ വായ പൊളിച്ചു നില്‍കുമ്പോള്‍ ആ കാരണവര്‍ സലാം പറഞ്ഞു , ജീപ്പില്‍ കയറി സ്ഥലം വിട്ടു !



തിരുവല്ലയിലും കണ്ണൂരും വഴി ചോദിച്ചരിയുന്നതിന്റെ വെത്യാസം നമ്മള്‍ പലപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട് ! രാഷ്ട്രീയ കൊലപാതകങ്ങല്‍കും , ക്രിമിനല്‍ രാഷ്ട്രീയത്തിനും കേരളത്തിന്റെ മുഴുവന്‍ ശാപം എല്കാറുള്ള കണ്ണൂര്‍കാര്‍ നമ്മളെ അതിശയിപ്പിക്കുന്ന സൌഹൃദത്തോടെ പെരുമാറും !! സൌഹൃദവും , പരസ്പര വിശ്വാസവും നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും അവശേഷിക്കുന്നു എന്ന് പലപ്പോഴും വടക്കന്‍ കേരളത്തില്‍ യാത്ര ചെയ്യുമ്പോഴാണ് എനിക്ക് തോന്നിയിട്ടുള്ളത് !


സ്വാമി ശാന്തന്‍ആനന്ദ സരസ്വതിക്ക് മനുഷ്യ നന്മയില്‍ കര കളഞ്ഞ വിശ്വാസം ഉണ്ട് ! അത് കൊണ്ടാണ് അന്ന ലക്ഷ്മി പോലെ ഒരു ഹോട്ടല്‍ തുടങ്ങാന്‍ സ്വാമിക്കും അദ്ധേഹത്തിന്റെ ബാക്തര്കും കഴിഞ്ഞത് !

കോയമ്പത്തൂര്‍ മേട്ടുപാളയം റോഡിലെ അന്ന ലക്ഷ്മി ഹോട്ടല്‍ വളരെ വെത്യസ്ഥം ആയ ഒരു ഹോട്ടല്‍ ആണ് !. അവിടെ കയറി വിശാലമായി ലഞ്ച് കഴിച്ചോളൂ ! ബില്ലിനായി കാത്തിരികേണ്ട ! ബില്‍ വരില്ല ! നിങ്ങള്ക്ക് ഇഷ്ടമുള്ളത് കൊടുത്താല്‍ മതി !! കൊടുത്തില്ലെങ്കിലും ആരും ചോദിക്കില്ല !!!! വിശ്വസിക്കാന്‍ ബുദ്ധിമുട്ടാനല്ലേ ? ഈ ഹോട്ടല്‍ ഒരു ആശ്രമം നടത്തുന്നതാണ് . ഇതിലെ വരുമാനം ബുദ്ധി കുറഞ്ഞ കുട്ടികളുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്നു !!!! .കൊലാലംപൂരിലും , പെര്‍ത്തിലും , ചെന്നയിലും , കോയമ്പത്തൂരിലും അന്ന ലക്ഷ്മി ഹോറെലുകള്‍ ഉണ്ട് ! ഇനി ഊട്ടിയില്‍ പോകുമ്പോള്‍ മേട്ടുപ്പാളയം റോഡില്‍ ഉള്ള ഈ ഹോട്ടലില്‍ ഒന്ന് കയറിക്കോളൂ , നല്ല ഒരു അനുഭവം ആകും !!!

2009, മേയ് 3, ഞായറാഴ്‌ച

ഷെയ്ക്ക്‌ സയെദ്‌ റോഡും സാധ്യത സിദ്ധാന്തവും !

ദുബായ് അബുദാബി റോഡില്‍ കാറോടിക്കുമ്പോള്‍ എനിക്ക് ഉഷ ടീച്ചറെ ഓര്‍മവരും ! ടീച്ചര്‍ പ്രോബബിളിടി അഥവാ സാധ്യത സിദ്ധാന്തം ക്ലാസ്സ്‌ എടുക്കുകയാണ് .


" മുപ്പതിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള ഒരു മലയാളി അസുഖം പിടിച്ചു മരിക്കാനുള്ള സാധ്യത എത്രയാണ് ? . ഇതെങ്ങനെ കണ്ടു പിടിക്കും ? "

പിന്‍ ബഞ്ചില്‍ ഇരിക്കുന്ന മടിയനായ വിദ്യാര്‍ഥിക്ക് രോഗം പിടിച്ചു മരിക്കാനുള്ള സാധ്യത അറിയാന്‍ ഒട്ടും താല്പര്യമില്ലായിരുന്നു ! അപ്പുറത്തെ ക്ലാസ്സിലെ നാന്‍സി ഒരഞ്ച് കൊല്ലത്തിനു കല്യാണം കഴിക്കാതെ ഇരിക്കാനുള്ള സാധ്യത അറിഞ്ഞാല്‍ കൊള്ളാം ! അപ്പോഴേക്കും പഠിത്തം കഴിഞ്ഞു ഒരു ജോലി കണ്ടു പിടിച്ചു അവളെ കെട്ടാം. ഇതായിരുന്നു ചിന്ത !

" ഈ ക്ലാസ്സിലെ നിങ്ങളില്‍ എത്രപേര്‍ അമ്പതു വയസ്സിനു മുമ്പ് മരിക്കും എന്ന് നമുക്ക് പ്രവചിക്കാന്‍ പറ്റും ! "

പടിപ്പിസ്റ്റു സഹാപാടി ചോദിച്ചു " ഞാന്‍ എപ്പോള്‍ മരിക്കും ടീച്ചര്‍ ?"

ടീച്ചര്‍ പറഞ്ഞു " ആര് മരിക്കും എന്ന് പറയാന്‍ പറ്റില്ല , അത് ദൈവത്തിനെ പറ്റു . പക്ഷെ ഡാറ്റ കറക്റ്റ് ആണെങ്കില്‍ എത്രപേര്‍ മരിക്കും എന്ന് കൃത്യമായി കണ്ടു പിടിക്കാം "


അവന്‍ ഇടയ്ക്കു ഇടം കണ്ണിട്ടു നോക്കി യിരുന്ന സരിതയെ അവന്‍ കെട്ടാന്‍ സാദ്യത യുണ്ടോ എന്നായിരുന്നു അന്ന് ഇന്റെര്‍വെല്ലിനു ഞങ്ങള്‍ ചര്‍ച്ച ചെയ്തത് . ഉത്തരം 1 ആയിരുന്ന്നു . അതായത് സാധ്യത 100 ശതമാനം! എന്നാല്‍ ഞങ്ങളുടെ നിഗമനം തെറ്റി ! ഡാറ്റ മോശമായിരുന്നു അല്ലെങ്ങില്‍ , ജീവിതത്തിലെ സാധ്യതകള്‍ കണ്ടുപിടിക്കാന്‍ കൌമാരകാരായ ആ വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവങ്ങള്‍ പോരായിരുന്നു !


അബുദാബി റോഡില്‍ കാര്‍ ഓടിക്കുംബോഴാനു പഠിച്ചു മറന്ന probability theory യും അത് പഠിപ്പിച്ച സുന്ദരിയായ ഉഷ ടീച്ചറെയും വീണ്ടും ഓര്‍ക്കുക ! ഈ റോഡില്‍ വണ്ടി ഓടിക്കുന്ന ഒരു ഇന്ത്യകാരന്‍ അപകടത്തില്‍ പെട്ട് മരിക്കാനുള്ള സാധ്യത എന്ത്രയാണ് ???? ലോകത്തെ ഏറ്റവും കൂടുതല്‍ വാഹനഅപകടങ്ങള്‍ നടക്കുന്ന രണ്ടാമത്തെ രാജ്യം ( ജന സംഗ്യ അനുപാതത്തില്‍ , ഒന്നാം സ്ഥാനം സൗദി അറേബ്യക്ക് ആണ്! ) , അവിടുത്തെ ഏറ്റവും അപകട സാധ്യതയുള്ള റോഡ്‌ ! യു എ ഇ സര്‍കാരിന്റെ പത്രമായ ഗള്‍ഫ്‌ ന്യൂസ്‌ തുടര്‍ച്ചയായി ജനങ്ങളെ ഉപദേശിക്കുകയും , പോലീസ് അത്യാധുനിക ഉപകരണങ്ങള്‍ വച്ച് റോഡ്‌ നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ , ഷെയ്ക്ക്‌ സയെദ്‌ ലൂടെ 160 KM സ്പീഡില്‍ ഓരോ പതിനഞ്ചു മിനിട്ടിലും ഒരു കാരെന്കിലും പറന്നു പോകും !!!! ഞങ്ങള്‍ തമാശ പറയാറുണ്ട്‌ , ഏതെങ്കിലും അറബി കോഫി ഷോപ്പിലേക്ക് പോകുന്നതാകും എന്ന് !


യദാര്‍ത്ഥ ഡാറ്റ വച്ച് ( അത് കിട്ടുക അസാദ്യം ) പ്രോബബിളിടി കണക്കാക്കിയാല്‍ ലോകം തന്നെ ഞെട്ടിപോകും ! ഈ റോഡില്‍ വച്ച് നിങ്ങള്‍ കൊല്ലപെടാനുള്ള സാധ്യത വളരെ കൂടുതലാണ് ! ദിവസവും രണ്ടും മൂന്നും തവണ ഈ റോഡിലൂടെ സഞ്ചരിക്കുന്ന ഒരാളുടെ കാര്യമോ ??? അപകടം പിടിച്ച ഇത്തരം റോഡുകളില്‍ ജീവിക്കുന്ന ഡ്രൈവര്‍ മാരും , നിരന്തരം സഞ്ചരികേണ്ടി വരുന്ന ഔട്ട്‌ ഡോര്‍ തൊഴിലാളികളും അപകട സാധ്യതയില്‍ മുന്‍പന്തിയിലാണ് ! ആറ്റികുറുക്കി വരുന്ന ഗള്‍ഫ്‌ ന്യൂസ്‌ വാര്‍ത്തകള്‍ ഒന്ന് കണ്ണോടിച്ചു , അപ്പോള്‍ തന്നെ മറന്നു, കാറെടുത്ത് റോഡിലിരങ്ങുന്നവര്‍ മിക്കവാറും പ്രോബബിളിടി സിദ്ധാന്തമോ കണക്കോ പടിചിട്ടുണ്ടാവില്ല , ചിലപ്പോള്‍ പത്താം ക്ലാസ്സ്‌ കടന്നിട്ട് പോലും ഉണ്ടാവില്ല ! ഇനി അഥവാ പടിച്ചിട്ടുന്റെങ്കില്‍ തന്നെ എന്നെപ്പോലെ അതവര്കും ഒരു പ്രശ്നം ആവില്ല ! കാരണം , പണിതീരാത്ത ഒരു വീടോ , കല്യാണം കഴിയാത്ത പെങ്ങന്മാരോ ,വൃദ്ധരായ മാതാ പിതാക്കാലോ , വാക്കുകൊടുത്ത പെണ്ണോ കാത്തിരിക്കുന്നുണ്ടായിരിക്കും!!!!