2009, മേയ് 8, വെള്ളിയാഴ്‌ച

ഉമ്മ പറഞ്ഞ കഥ

ചില കാര്യങ്ങള്‍ അങ്ങനെയാണ് ! എത്ര കാലം കഴിഞ്ഞാലും മനസ്സില്‍ നിന്നും പോകില്ല !


കുറെ കൊല്ലങ്ങള്‍ക്കു മുമ്പാണ് . എന്റെ ഉമ്മ തൃശ്ശൂരില്‍ ഉള്ള ഒരു എല്ല് ഡോക്ടറുടെ ചികിത്സയിലായിരുന്നു . അസുഗം വളരെ സാദാരണം! മൂന്നു കുട്ടികളെ അതി രാവിലെ എഴുനെല്‍പ്പിച്ചു ടുഷനും സ്കൂളിലേക്കും പറഞ്ഞയക്കേണ്ടി വരുന്ന, ദാരിദ്ര്യ രെഗക്കു തൊട്ടു മേലെ മാത്രം സ്ഥാനമുള്ള ഒരു വീട്ടമ്മക്ക്‌ സാദാരണമായ അസുഗം ! പുറം വേദന , തണ്ടല്‍ വേദന ..... !!!


തൃശ്ശൂരില്‍ ചില മഹാന്‍മാരായ ഡോക്ടര്‍മാരുണ്ട് ! ക്ലിനിക്കില്‍ നിറയെ രോഗികളെ കാത്തിരുത്തി ഒറ്റ മുങ്ങലാണ് , ചായ കുടിക്കാന്‍ , അല്ലെങ്ങില്‍ ഫോണ്‍ ബില്ലടക്കാന്‍ , ഭാര്യയെ ചുംബിക്കാന്‍ അല്ലെങ്ങില്‍ ഗര്‍ഭ നിരോദന ഉറ വാങ്ങാനും ആകാം !!! രോഗികള്‍ കാത്തിരുന്നു കൊള്ളുക !!! ഇങ്ങനെ കാത്തിരുന്നു ഡോക്ടറെ കണ്ടു ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്ന രോഗികള്‍ വീട്ടില്‍ എത്തുമ്പോഴേക്കും പാതിരാത്രി കഴിഞ്ഞിരിക്കും !


ഉമ്മയെ ഡോക്ടറെ കാണിച്ചു , ഉപ്പയും ഉമ്മയും , മൈസൂര്‍ ഫാസ്റ്റ് പാസേഞ്ചാരില്‍ കയറി വീട്ടില്‍ എത്തുമ്പോള്‍പാതിരാത്രി കഴിഞ്ഞിരിക്കും . ഞങ്ങള്‍ കുട്ടികള്‍ പേടിയോടെ ,ഉത്കണ്ഠയോടെ , ഉറക്കം തൂങ്ങും മിഴികളോടെ കാത്തിരിക്കും . ചിലപ്പോള്‍ ഉറങ്ങി പോയിരിക്കും !


ഇങ്ങനെ തിരിച്ചു വന്ന ഒരു ദിവസം ഉമ്മ പറഞ്ഞ കഥയാണിത്. ചെറിയ ഒരു സംഭവം , പക്ഷെ എന്നെ അലട്ടി കൊണ്ടേ ഇരിക്കുന്നു !


മൈസൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ അതിവേഗം കുതിക്കുകയാണ് , വിജനമായ പാതകളിലൂടെ ഇരുട്ടിനെ കീറി മുറിച്ചു ! സീറ്റുകള്‍ ഒക്കെ ഫുള്‍ ആണ് . ഒന്നോ രണ്ടോ ആളുകള്‍ കമ്പിയില്‍ പിടിച്ചു ഉറക്കം തൂങ്ങി നില്‍ക്കുന്നു ! കണ്ടക്ടര്‍ അവസാന കണക്കുകള്‍ കൂട്ടുകയാണ് . അപ്പോഴാണ് ഒരു പ്രശ്നം ! ഒരാള്‍ ടിക്കറ്റ്‌ എടുത്തിട്ടില്ല ! കണ്ടക്ടര്‍ സംശയം തീര്‍ക്കാന്‍ ഒന്നുകൂടി എണ്ണി. ശരിയാണ് , ഒരു ടിക്കറ്റ്‌ കമ്മി !


അയാള്‍ എല്ലാ യാത്രകാരോടും ആയി പറഞ്ഞു ,


" ആരെങ്കിലും ടിക്കറ്റ്‌ എടുക്കാത്തവര്‍ ഉണ്ടെങ്കില്‍ ടിക്കറ്റ്‌ എടുക്കുക " .


എല്ലാവരും ഉറക്കം വിട്ടു എഴുനേറ്റു എങ്കിലും , ആരും ടിക്കറ്റ്‌ എടുക്കാന്‍ വന്നില്ല !! അവസാനം കണ്ടക്ടര്‍ ശപിച്ചു കൊണ്ട് ഓരോ യാത്രകരേന്റെയും ടിക്കറ്റ്‌ പരിശോദിക്കാന്‍ തുടങ്ങി .


കള്ളനെ പിടിച്ചു !!! പിന്നിലെ ഒരു സീറ്റില്‍ ഇരുന്നിരുന്ന മെല്ലിച്ച ഒരു ചെറുപ്പക്കാരന്‍ ! അയാളുടെ കയ്യില്‍ പണമില്ല , ടിക്കറ്റ്‌ എടുക്കാന്‍ ! കണ്ടക്ടര്‍ ബെല്‍ ചരട് വലിച്ചു . ബസ്‌ നിന്നു. കണ്ടക്ടര്‍ ആക്രോശിച്ചു കൊണ്ട് ആ ചെരുപ്പ്കാരനെ ബസ്സില്‍ നിന്നും പിടിച്ചിറക്കി . അയാള്‍ തല താഴ്ത്തി ഇറങ്ങി പോയി !! ബസ്സിലെ ഒരു യാത്രകാരനും അനങ്ങിയില്ല . പോലീസുകാരനായ എന്റെ പിതാവും അനങിയില്ല !


വിജനമായ ആ വഴിയില്‍ പാതിരാത്രി ഇറക്കി വിട്ട ചെരുപ്പകാരനെ കുറിച്ച് ഉമ്മ പലപ്പോഴും പറഞ്ഞു , വേദനയോടെ , രോഷത്തോടെ !


ഈ കഥ പിന്നെ എനിക്ക് മറക്കാന്‍ പറ്റാതെ ആയി . ഇന്ന് പലപ്പോഴും പൊതു സ്ഥലങ്ങളില്‍ രോഷം കൊള്ളുമ്പോള്‍ മനസ്സില്‍ ഞാന്‍ കാണാത്ത ആ ചെറുപ്പകാരന്‍ ആകും ! പലപ്പോഴും യാത്രകളില്‍ ഞാന്‍ ഇത്തരം സംഭവങ്ങള്‍ പ്രതീക്ഷിക്കുന്നു ! പേര്‍സില്‍ അല്പം കൂടി പണം കരുതി വെക്കുന്നു . പ്രതികരണ ശേഷി ഇല്ലാത്ത സമൂഹത്തിന്റെ മുഖത്തേയ്ക്ക് വലിച്ചെറിയാന്‍ !!!

നിങ്ങള്‍ ചോദിച്ചേക്കും , ഇത്രയൊക്കെ കഷ്ടപ്പെട്ട് ഡോക്ടറെ കണ്ടു ഉമ്മയുടെ അസുഗം മാറിയോ എന്ന് . ഇല്ല , മാറിയില്ല ! ഒരു വെത്യാസം മാത്രം , മുന്പ് പറഞ്ഞ ഡോക്ടര്‍ മാര്‍ക്ക് പകരം എല്ല് രോഗ വിദഗ്ദന്‍ ആയ മകന്‍ ചികില്‍സിക്കുന്നു.

3 അഭിപ്രായങ്ങൾ:

  1. കൊള്ളാം, ആദ്യമായിണിവിടെ വരുന്നത്. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ചില നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള നല്ല ബുദ്ധി ആവശ്യസമയത്ത് വരണമെന്നില്ല്ല. അത് ആരുടേയും കുഴപ്പമല്ല. ഒന്നുകൂടി ചിന്തിച്ച് തീരുമാനമെടുക്കാന്‍ നമുക്ക് സമയം കിട്ടിയാല്‍ നന്നായിത്തന്നെ നാം പ്രതികരിച്ചെന്നിരിക്കും. പക്ഷെ ജീവിതത്തില്‍ പിന്നീടൊരിക്കല്‍ അതുപോലുള്ള അനുഭവം വീണ്ടും ഉണ്ടാകുമ്പോള്‍ പെട്ടെന്നുതന്നെ ശരിയായ രീതിയില്‍ പ്രതികരിക്കണം, തീരുമാനമെടുക്കണം. അത് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ നമുക്ക് തെറ്റിയെന്ന് തന്നെ മനസ്സിലാക്കണം.

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010, ജൂലൈ 18 6:54 AM

    ഇതെ സംഭവം ഒരിക്കല്‍ എന്‍റെ സ്വന്തം ജീവിതത്തില്‍ ഉണ്ടായി. അന്ന് എന്നെ സഹായിച്ച മാന്യ വ്യക്തിക്ക് എത്ര നന്ദി പര്‍ന്ഹാലും മതിയാവില്ല

    മറുപടിഇല്ലാതാക്കൂ

" if you and me agree on everything, one of us is not required "!!!!