ദുബായ് അബുദാബി റോഡില്‍ കാറോടിക്കുമ്പോള്‍ എനിക്ക് ഉഷ ടീച്ചറെ ഓര്‍മവരും ! ടീച്ചര്‍ പ്രോബബിളിടി അഥവാ സാധ്യത സിദ്ധാന്തം ക്ലാസ്സ് എടുക്കുകയാണ് .
" മുപ്പതിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള ഒരു മലയാളി അസുഖം പിടിച്ചു മരിക്കാനുള്ള സാധ്യത എത്രയാണ് ? . ഇതെങ്ങനെ കണ്ടു പിടിക്കും ? "
പിന്‍ ബഞ്ചില്‍ ഇരിക്കുന്ന മടിയനായ വിദ്യാര്‍ഥിക്ക് രോഗം പിടിച്ചു മരിക്കാനുള്ള സാധ്യത അറിയാന്‍ ഒട്ടും താല്പര്യമില്ലായിരുന്നു ! അപ്പുറത്തെ ക്ലാസ്സിലെ നാന്‍സി ഒരഞ്ച് കൊല്ലത്തിനു കല്യാണം കഴിക്കാതെ ഇരിക്കാനുള്ള സാധ്യത അറിഞ്ഞാല്‍ കൊള്ളാം ! അപ്പോഴേക്കും പഠിത്തം കഴിഞ്ഞു ഒരു ജോലി കണ്ടു പിടിച്ചു അവളെ കെട്ടാം. ഇതായിരുന്നു ചിന്ത !
" ഈ ക്ലാസ്സിലെ നിങ്ങളില്‍ എത്രപേര്‍ അമ്പതു വയസ്സിനു മുമ്പ് മരിക്കും എന്ന് നമുക്ക് പ്രവചിക്കാന്‍ പറ്റും ! "
പടിപ്പിസ്റ്റു സഹാപാടി ചോദിച്ചു " ഞാന്‍ എപ്പോള്‍ മരിക്കും ടീച്ചര്‍ ?"
ടീച്ചര്‍ പറഞ്ഞു " ആര് മരിക്കും എന്ന് പറയാന്‍ പറ്റില്ല , അത് ദൈവത്തിനെ പറ്റു . പക്ഷെ ഡാറ്റ കറക്റ്റ് ആണെങ്കില്‍ എത്രപേര്‍ മരിക്കും എന്ന് കൃത്യമായി കണ്ടു പിടിക്കാം "
അവന്‍ ഇടയ്ക്കു ഇടം കണ്ണിട്ടു നോക്കി യിരുന്ന സരിതയെ അവന്‍ കെട്ടാന്‍ സാദ്യത യുണ്ടോ എന്നായിരുന്നു അന്ന് ഇന്റെര്‍വെല്ലിനു ഞങ്ങള്‍ ചര്‍ച്ച ചെയ്തത് . ഉത്തരം 1 ആയിരുന്ന്നു . അതായത് സാധ്യത 100 ശതമാനം! എന്നാല്‍ ഞങ്ങളുടെ നിഗമനം തെറ്റി ! ഡാറ്റ മോശമായിരുന്നു അല്ലെങ്ങില്‍ , ജീവിതത്തിലെ സാധ്യതകള്‍ കണ്ടുപിടിക്കാന്‍ കൌമാരകാരായ ആ വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവങ്ങള്‍ പോരായിരുന്നു !
അബുദാബി റോഡില്‍ കാര്‍ ഓടിക്കുംബോഴാനു പഠിച്ചു മറന്ന probability theory യും അത് പഠിപ്പിച്ച സുന്ദരിയായ ഉഷ ടീച്ചറെയും വീണ്ടും ഓര്‍ക്കുക ! ഈ റോഡില്‍ വണ്ടി ഓടിക്കുന്ന ഒരു ഇന്ത്യകാരന്‍ അപകടത്തില്‍ പെട്ട് മരിക്കാനുള്ള സാധ്യത എന്ത്രയാണ് ???? ലോകത്തെ ഏറ്റവും കൂടുതല്‍ വാഹനഅപകടങ്ങള്‍ നടക്കുന്ന രണ്ടാമത്തെ രാജ്യം ( ജന സംഗ്യ അനുപാതത്തില്‍ , ഒന്നാം സ്ഥാനം സൗദി അറേബ്യക്ക് ആണ്! ) , അവിടുത്തെ ഏറ്റവും അപകട സാധ്യതയുള്ള റോഡ് ! യു എ ഇ സര്‍കാരിന്റെ പത്രമായ ഗള്‍ഫ് ന്യൂസ് തുടര്‍ച്ചയായി ജനങ്ങളെ ഉപദേശിക്കുകയും , പോലീസ് അത്യാധുനിക ഉപകരണങ്ങള്‍ വച്ച് റോഡ് നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ , ഷെയ്ക്ക് സയെദ് ലൂടെ 160 KM സ്പീഡില്‍ ഓരോ പതിനഞ്ചു മിനിട്ടിലും ഒരു കാരെന്കിലും പറന്നു പോകും !!!! ഞങ്ങള്‍ തമാശ പറയാറുണ്ട് , ഏതെങ്കിലും അറബി കോഫി ഷോപ്പിലേക്ക് പോകുന്നതാകും എന്ന് !
യദാര്‍ത്ഥ ഡാറ്റ വച്ച് ( അത് കിട്ടുക അസാദ്യം ) പ്രോബബിളിടി കണക്കാക്കിയാല്‍ ലോകം തന്നെ ഞെട്ടിപോകും ! ഈ റോഡില്‍ വച്ച് നിങ്ങള്‍ കൊല്ലപെടാനുള്ള സാധ്യത വളരെ കൂടുതലാണ് ! ദിവസവും രണ്ടും മൂന്നും തവണ ഈ റോഡിലൂടെ സഞ്ചരിക്കുന്ന ഒരാളുടെ കാര്യമോ ??? അപകടം പിടിച്ച ഇത്തരം റോഡുകളില്‍ ജീവിക്കുന്ന ഡ്രൈവര്‍ മാരും , നിരന്തരം സഞ്ചരികേണ്ടി വരുന്ന ഔട്ട് ഡോര്‍ തൊഴിലാളികളും അപകട സാധ്യതയില്‍ മുന്‍പന്തിയിലാണ് ! ആറ്റികുറുക്കി വരുന്ന ഗള്‍ഫ് ന്യൂസ് വാര്‍ത്തകള്‍ ഒന്ന് കണ്ണോടിച്ചു , അപ്പോള്‍ തന്നെ മറന്നു, കാറെടുത്ത് റോഡിലിരങ്ങുന്നവര്‍ മിക്കവാറും പ്രോബബിളിടി സിദ്ധാന്തമോ കണക്കോ പടിചിട്ടുണ്ടാവില്ല , ചിലപ്പോള്‍ പത്താം ക്ലാസ്സ് കടന്നിട്ട് പോലും ഉണ്ടാവില്ല ! ഇനി അഥവാ പടിച്ചിട്ടുന്റെങ്കില്‍ തന്നെ എന്നെപ്പോലെ അതവര്കും ഒരു പ്രശ്നം ആവില്ല ! കാരണം , പണിതീരാത്ത ഒരു വീടോ , കല്യാണം കഴിയാത്ത പെങ്ങന്മാരോ ,വൃദ്ധരായ മാതാ പിതാക്കാലോ , വാക്കുകൊടുത്ത പെണ്ണോ കാത്തിരിക്കുന്നുണ്ടായിരിക്കും!!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
" if you and me agree on everything, one of us is not required "!!!!