വേനല്‍ ചൂടിനേക്കാള്‍ കൂടിയ എലക്ഷന്‍ ചൂടിലെക്കാന് ഞാന്‍ തിരിച്ചു വന്നത്. വേഴാമ്പലിനെപ്പോലെ മനുഷ്യര്‍ കാത്തിരിക്കുന്നു . ചിലര്‍ക്ക് വേണ്ടത് ഇലക്ഷന്‍ റിസള്‍ട്ട് മറ്റു ചിലര്‍ക്ക് മഴയും ! പച്ചപ്പും , പാടങ്ങളും , തോടും , പൂ മരങ്ങളും പഴയപോലെ ! കള്ളും , കക്കയും , ഇഷ്ടം പോലെ ! മൊബൈലും , പ്രേമവും , ഒളിച്ചോട്ടവും സാദാരണം! ഒരുതോഴിലും ഇല്ലാത്തവര്‍ കൂടി ഇരിക്കാറുള്ള മര്ചോടും , കലുങ്കും, വിജനം! മിക്കവരും തൊഴില്‍ ചെയ്യുന്നു , കള്ളു കുടിക്കുന്നു , മൊബൈല്‍ വിളിക്കുന്നു ! പരിചയമുള്ള ചില ലൈംഗിക തൊഴിലാളികളെ കാണാന്‍ കഴിഞ്ഞില്ല . ചില ആണ്‍ വെഭി ചാരികള്‍ നല്ല കുട്ടികളായി പെന്‍ മക്കളെ കല്യാണം കഴിച്ച വീടുകളില്‍ പോയി വന്നു കൊണ്ടിരിക്കുന്നു !
പഴയപോലെ കണ്ടാല്‍ അമിതമായ ഞെട്ടലോ സ്നേഹ പ്രകടനമോ മിക്കവര്‍ക്കും ഇല്ല ! ഒരു പുന്ചിരി , സുഖമല്ലേ ? , അത്രമാത്രം ! ഒരു ഹോളിവൂഡ് സ്റ്റൈല്‍ ! പടിഞ്ഞാറന്‍ പക്വത !!!
കല്യാണങ്ങള്‍ വളരെ ഫോര്‍മല്‍ ആയി മാറിയിരിക്കുന്നു ! മിക്കവരും വന്നു ഭക്ഷണം കഴിച്ചു ഉടന്‍ രക്ഷപെടും !!!!പല മുസ്ലിം കല്യാണങ്ങള്‍ക്കും ചെക്കന്റെ കൂടെ പോകാന്‍ ആളില്ല ! ഹിന്ദു കല്യാണങ്ങള്‍ക്ക് വിളമ്പാന്‍ ആളില്ല ! ലോറിയില്‍ പാത്രങ്ങള്‍ കയറ്റി കൊണ്ട് വന്നു , പന്തലിട്ടു , സദ്യ വിളമ്പി , കൂട്ടമായിരുന്നു കഴിച്ചു , പന്തല്‍ പൊളിച്ചു , പാത്രങ്ങള്‍ തരിച്ചു കൊണ്ട് പോയി കൊടുത്തു ഞങ്ങള്‍ എന്ത്രയോ കല്യാണങ്ങളില്‍ പങ്കു ചേര്‍ന്നിരുന്നു എന്ന് ഓര്‍കുംമ്പോഴാണ് , ഈ ആളില്ല കല്യാണങ്ങള്‍ അത്ഭുടവും നിരാശയും ആകുന്നതു !
എന്റെ മോളെ ചേര്‍ക്കാന്‍ പരിസരത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ഒരു പര്യടനം നടത്തി ! സര്‍ക്കാര്‍ സ്കൂളുകള്‍ ആണ് ഭേദം! വൃത്തി ഹീനമായ ക്ലാസ് മുറികള്‍ , പൊട്ടി പൊളിഞ്ഞ കെട്ടിടങ്ങള്‍ , മരകഷണങ്ങള്‍ അവിടവിടെ അടിച്ചു പടിപ്പിച്ച വാതിലുകളും ജനലുകളും , വളരെ പഴയ ശവ വണ്ടികള്‍ പോലെ സ്കൂള്‍ ബസ്സുകള്‍ ! വളരെ ദരിദ്രമായ പശ്ചാത്തലങ്ങള്‍ ! ഈ സ്കൂളുകള്‍ക്ക് ഒക്കെ ആരാണ് അഫിലിയെഷനും അപ്പ്രൂവലും കൊടുക്കുന്നതെന്ന് അത്ഭുട പെടുകയാണ് ഞാന്‍ . എന്തായാലും അവരൊക്കെ സമ്പന്നര്‍ ആയി മാരിയിരിക്കണം ! അഞ്ചു ആയിരം മുതല്‍ പത്തായിരം വരെ ദോനെശന്‍! അതിനു ജമാഅത്ത് എന്നോ , മുജാഹിദ് എന്നോ , നായരെന്നോ , ക്രിസ്ത്യാനി എന്നോ വെത്യാസമില്ല !
ഞങ്ങളുടെ അയല്‍വാസി ജയകൃഷ്ണന്‍ വിഷം കഴിച്ചു . രണ്ടു മൂന്നു ദിവസം മുമ്പ് . രണ്ടു കാലിന്റെയും തുടകളില്‍ ബ്ലേഡ് കൊണ്ട് ഒരു പെണ്‍കുട്ടിയുടെ പേര്‍ എഴുതി വെച്ചിരുന്നു ! അവനെ അമല ഹോസ്പിറ്റലില്‍ കൊണ്ട് പോയി അട്മിട്ടു ചെയ്തു വന്നവര്‍ പറഞ്ഞു " ആ കഴുതക്ക് വിഷം കഴിക്കുവാന്‍ കൂടി അറിയില്ല , എന്നിട്ടാണ് പ്രേമിക്കാന്‍ നടക്കുന്നത് എന്ന് " അവര്‍കൊക്കെ ദേഷ്യം കലര്‍ന്ന സങ്കടം. ഞാന്‍ അവരോടു പിക്കസോയെ കുറിച്ചും , വെര്‍ജീനിയ വൂള്‍ഫിനെ കുറിച്ചും തൂങ്ങി മരിച്ച ഞങ്ങളുടെ മറ്റൊരു അയല്‍വാസി പ്രസന്ന ചേച്ചിയെ കുറിച്ചും ഒരു പ്രസംഗം നടത്തി !!! എന്തായാലും ജയ കൃഷ്ണന്‍ രക്ഷപെട്ടു ! ഇന്നലെ വീട്ടിനു മുമ്പില്‍ ഇരിക്കുന്നത് കണ്ടു.
" നമ്പൂരി മാഷ് മരിച്ചു , രാജേഷാണ് നീ വന്നു എന്ന് പറഞ്ഞത് . ഞാന്‍ ഇപ്പൊ പോയി വന്നെ ഉള്ളു . ബിനു ഡല്‍ഹിയില്‍ നിന്നും നെടുമ്പാശ്ശേരി ഇറങ്ങിയിട്ടുണ്ട് അയാളെ കാത്തിരിക്കുക യാണ് ......." സുനിലിന്റെ ഫോണായിരുന്നു. ഞാന്‍ മാഷേ അവസാനമായി കാണാന്‍ പോയി . മടിയമാരായ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കണക്കു പഠിപ്പിച്ചു തോറ്റ മാഷാണ് . " ഇനി നിങ്ങളങ്ങട്ടു പഠിക്ക്യാ...ഞാന്‍ എന്താപ്പോ ചെയ്യാ ? ഹോം വര്‍ക്ക് ഒന്നും ചെയൂല്യ .." മാഷടെ നിസ്സഹായത ! മൂത്ത മകന്‍ ഉണ്ണി നിര്‍ബന്ടിച്ചു ഓപറേഷന്‍ ചെയ്യാന്‍ കൊണ്ട് പോയതാണ് ! വയറ്റിലെ മോഴ മാറ്റിയാല്‍ ഇനിയും കുറേക്കാലം തന്റെ കുട്ടികളെ കളിപ്പിക്കാന്‍ അച്ഛന്‍ ഉണ്ടാകും എന്നയാള്‍ കരുതിയിരിക്കും !
എന്റെ നാട്ടിലെ കള്ളന്മാര്‍ , വിശ്വാസികള്‍വെബിചാരികള്‍ , രഹസ്യ ലൈംഗിക തൊഴിലാളികള്‍ , കാവുകള്‍ , പൂരങ്ങള്‍ , കോലങ്ങള്‍ , പാട്ടുകള്‍ തുടങ്ങിയവയെ കുറിച്ച് എഴുതാം. വള്ളുവനാട്ടിലെ നാടന്‍ പാട്ടുകള്‍ക്ക് ചളിയുടെ ചൂരാണ് , കേട്ട് നോക്കുക !!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
" if you and me agree on everything, one of us is not required "!!!!