യര്‍കാട്, അതി സുന്ദരമായ ഒരു ഹില്‍ സ്റ്റേഷന്‍ ആണ് . തമിഴ് നാട്ടിലെ സേലത്ത് നിന്നും മുപ്പത്തി അഞ്ചു കിലോ മീറ്റര്‍ അകലെയാണ് യര്‍കാട് . ഊട്ടി ,കൊടൈകനാല്‍ എന്നീ പ്രശസ്തങ്ങളായ ഹില്‍ സ്റെഷനുകളുടെ അത്ര ഉയരത്തില്‍ അല്ലെങ്ങിലും നിങ്ങള്‍ക്ക് നിരാശ പെടേണ്ടി വരില്ല . ഊട്ടിയെ പോലെയോ കൊടൈ കനാലിനെ പോലെയോ അധികം ചൂഷണം ചെയ്യപ്പെടാത്ത , തിരക് കുറഞ്ഞ , മലിനീകരിക പെടാത്ത ഹില്‍ സ്റ്റേഷന്‍ !
ഒരു സുന്ദരിയായ തടാകം യെര്കാടിന്റെ പ്രദാന ആകര്‍ഷണ മാണ്. ബോട്ടനിക്കള്‍ ഗാര്‍ഡന്‍ , ആത്മഹത്യ മുനംബുകള്‍ , ഒരുചെറിയ ക്ഷേത്രം തുടങ്ങി ചുറ്റി നടക്കാന്‍ വൈവിദ്യ മാര്‍ന്ന സ്ഥലങ്ങളും ഉണ്ട് .
ഒരു ഷോര്‍ട്ട് വെകേഷന്‍ ചിലവഴികാന്‍ പറ്റിയ സ്ഥലം . ചെലവ് കുറഞ്ഞ ഹില്‍ സ്ടഷന്‍ !താമസിക്കാന്‍ തടാകത്തിനു ചുറ്റും ഹോട്ടലുകളും റെസ്റ്റ് ഹൌസ് കളും ഉണ്ട് ! തമിഴ്നാടു ടൂറിസം വകുപ്പിന്റെ ഹോട്ടലും ഉണ്ട് .
ഞങ്ങള്‍ താമസിച്ചത് , സ്റെര്‍ലിംഗ് റിസോര്‍ട്ട് ഇല ആണ് . ഈ റിസോര്‍ട്ടില്‍ ട്രൈ ചെയ്യുക . സെക്സി പ്ലയ്സ് ! സ്റെര്‍ലിംഗ് റിസോര്‍ട്ട് ഒരു വലിയ പാരചെരുവില്‍ ആണ് നിര്മിച്ചിരി ക്കുന്നത് ! ഗംഭീര സ്ഥലം ! ഞങ്ങളുടെ കൊട്ടജ് ഇന്റെ മുമ്പില്‍ ഇറങ്ങി നിന്നാല്‍ നേരെ താഴെ മഞ്ഞു പടലങ്ങള്‍ ഒഴുകുന്നത് കാണാം ! മഞ്ഞു പതുകെ മാറുന്നതോടെ താഴെ ദൂരെ സേലം നഗരം തെളിഞ്ഞു വരും !!! മറക്കാന്‍ ആവാത്ത അനുഭവം !
റിസോര്‍ട്ട് കാര്‍ / ഹോട്ടല്‍ കാര്‍ തന്നെ സൈറ്റ് സീനിനുള്ള അറേഞ്ച്മെന്റ് ചെയ്തു തരും . ഒരു ആയുര്‍വേദ ഓയില്‍ കച്ചവട ക്കാരന്‍ നിങ്ങളെ അയ്യാളുടെ ഫാം കാണുവാന്‍ ക്ഷനിച്ചേ ക്കും , അപകടകാറി അല്ലെങ്ങിലും , അയാളുടെ കയ്യില്‍ അകപെടാതെ ശ്രദ്ധിക്കുക .
നല്ല വെജിറെരിയന്‍ ഹോടലുകളും ഉണ്ട് . ബുഫേ ഓഫര്‍ ചെയ്യുന്ന വെജ്. ഹോടലുകള്‍ തടാകതിനരികെ കണ്ടു . ഹോട്ടല്‍ ബില്ലുകള്‍ അത്ര കൂടുതലായി തോന്നിയില്ല . ഒരു ബുഫേ ഊണിനു നാല്‍പതു രൂപയായിരുന്നു തമിഴ്നാട് ടൂറിസം ത്തിന്റെ ഹോട്ടലില്‍ .
നിങ്ങള്‍ യെര്‍കാട് സന്ദര്‍ശിക്കുക യാണ് എങ്കില്‍ , ഹോട്ടല്‍ റൂമുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുകയാവും നല്ലത് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
" if you and me agree on everything, one of us is not required "!!!!