" പക്ഷി ഇടിച്ചു വിമാനം തിരിച്ചിറക്കി " ഇത്തരം വാര്‍ത്തകള്‍ പലപ്പോഴും നമ്മെ അല്ഭുതപ്പെടുതാരുണ്ട് . ഇത്രയുംഉയരത്തില്‍ പറക്കുന്ന ഈ പക്ഷി കേമന്‍ മാര്‍ ആരെടാ എന്ന് ഞാനും അല്‍ഭുതപ്പെടാരുണ്ട് !
37000 അടി ഉയരത്തില്‍ വെച്ചു ഒരു ജെറ്റ് വിമാനത്തെ ഇടിച്ച കേമന്‍ അമേരിക്കന്‍ പക്ഷിക്കാന് ഏറ്റവും ഉയരത്തില്‍ വെച്ചു വിമാനത്തെ ഇടിച്ചതിന്റെ റെക്കോര്‍ഡ് ! അപ്പോള്‍ തോന്നും ഇവന് തന്നെ യായിരിക്കും ഏറ്റവും ഉയരത്തില്‍ പറന്നത്തിന്റെ റെക്കോര്‍ഡ് എന്ന് ! എന്നാല്‍ തെറ്റി 54000 അടിയില്‍ പറന്നു പോയിരുന്ന മറ്റു ചില വിരുതന്‍ മാരെ പൈലടുമാര്‍ കണ്ടെത്തി റെക്കോര്‍ഡ് ചെയ്തു വെച്ചിട്ടുണ്ട് !
കൂട്ടമായി പരന്നു പോകുന്ന ദേശാടന പക്ഷികളുടെ ചാര്ട്ടെര്‍ ചെയ്ത റൂട്ടുകളില്‍ ചില പൈലടുമാര്‍ ആക്രമിച്ച് കയറും ! ഇങ്ങനെയാണ് പലപ്പോഴും അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത് ! വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെ യോ , വെള്ളം നിറഞ്ഞു നില്ക്കുന്ന സ്ഥലങ്ങളുടെ അടുത്തുള്ള എയര്‍പോര്‍ട്ട്കളില്‍ഓ ആണ് പലപ്പഴും കൂടുതല്‍ ഇത്തരം അപകടങ്ങള്‍ നടന്നിട്ടുള്ളത് . ലോകത്തിന്റെ വിവിദ ഭാഗങ്ങളില്‍ വിവിദ തരം പക്ഷികള്‍ ഇത്തരം അപകടത്തില്‍ പെടാറുണ്ട് . താറാവുകള്‍ തൊട്ടു , കൊക്കുകള്‍ , കഴുകന്മാര്‍ എന്നിവരും അപകടത്തിനു കാരണമാവാറുണ്ട് .
ഓരോ ആയിരം ഫ്ലയ്റ്റ് ലും ഒരു പക്ഷി ഇടി സാദാരണ മാനത്രേ ! 1992 നും 1998 നും ഇടയ്ക്കു 25000 ഇത്തരം സംഭവങ്ങള്‍ ഉണ്ടായത്രേ ! ഇതില്‍ ഏഴു ശതമാനം അപകടങ്ങളും കാര്യമായ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കിയവ യാണ് . വലിയ ജെറ്റ് വിമാനങ്ങളെ യാണ് പക്ഷികള്‍ കൂടുതല്‍ ഇടിച്ചിട്ടുള്ളത് ! ചില പക്ഷി ഇടി ചിത്രങ്ങള്‍ കാണൂ താഴെ . എനിക്ക് തോനുന്നു , പക്ഷികള്‍ക്ക് കോടതികള്‍ ഉണ്ടായിരുന്നെന്കില്‍ മനുഷ്യനെ അവര്‍ വിചാരണ ചെയ്യുമായിരുന്നെന്നു !!!!







അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
" if you and me agree on everything, one of us is not required "!!!!