2009, മേയ് 5, ചൊവ്വാഴ്ച

സൗഹൃദം വിളമ്പുന്ന ഹോട്ടലുകള്‍

ശരവണ ഭവന്‍ അനുഭവത്തില്‍ നിന്നും നേരെ വിപരീതമായ ഒരനുഭവ മായിരുന്നു കോഴിക്കോട് എയര്‍ പോര്ടിനു അടുത്ത് ഉള്ള ഒരു ഹോടലില്‍ നിന്നും ഉണ്ടായത് !


രണ്ടു ദിവസം മുമ്പ് ബഹ്രയിനിലേക്ക് പോകുകയായിരുന്ന അനുജന്‍റെ ഭാര്യയെ യാത്ര യാക്കാന്‍ ആണ് കോഴിക്കോട് എയര്‍ പോര്ടിലേക്ക് പോയത് . ഒന്ന് ഫ്രഷ്‌ ആവാനും ചായ കുടിക്കാനും ആയി എയര്‍ പോര്ടിനു അടുത്ത് " എയര്‍ പോര്‍ട്ട്‌ ഹോടലില്‍ " കയറി !


ഞങ്ങള്‍ക് ഒപ്പം മറ്റൊരു വാഹനവും അവിടെ വന്നു നിര്‍ത്തി . ആ ജീപ്പില്‍ നിന്നും അബായയും മഫ്തയും ദാരിച്ച സ്ത്രീകളും , കുട്ടികളും , വെള്ള മുണ്ടും ഷര്‍ട്ടും തലെകെട്ടും ദരിച ഒന്ന് രണ്ടു പേരും ഇറങ്ങി . ഒരു മുസ്ലിയാരെ പോലെ വസ്ത്രം ദരിച മെല്ലിച്ച ഒരു കാരണവര്‍ കക്ഷത്തില്‍ കറുത്ത ബാഗും വച്ച് , കുട്ടികളോട് ഉച്ചത്തില്‍ സംസാരിച്ചു കൊണ്ട് ഓരോരുത്തരെയും ഓരോ കസേരകളില്‍ ഇരുത്തികൊണ്ടിരുന്നു .


ഞാന്‍ ഇരിക്കാന്‍ തുനിഞ്ഞ ഒരു ടേബിളില്‍ ആ കുട്ടികള്‍ തിക്കി തിരക്കി വന്നിരുന്നു . ഉടനെ ആ കാരണവര്‍ അവരെ എഴുന്നെല്പികാന്‍ ഒരുങ്ങി .
തിരക്കില്ലാത്ത ആ ഹോട്ടലില്‍ വേറെയും ടാബിളുകള്‍ ഒഴിവുണ്ടായിരുന്നു . കുട്ടികളെ എഴുനെല്പികണ്ട എന്ന് പറഞ്ഞു ഞങ്ങള്‍ അടുത്ത ടാബിളില്‍ ഇരുന്നു .


കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം ആ കാരണവര്‍ എന്റെ അടുത്തേക്ക് വന്നു ചോദിച്ചു

" ഇങ്ങള് ഷാര്‍ജയിലെകാണോ ?


"" അല്ല ബഹരയിനിലെക്കാന് " .... ഞാന്‍ പറഞ്ഞു


ആദ്യമായി വിമാന യാത്ര ചെയ്യുന്ന മകളെ കൂടെ അയക്കാന്‍ അയാള്‍ ഒരാളെ തേടുകയായിരുന്നു . എയര്‍ പോര്‍ട്ടില്‍ ചെന്നാല്‍ ഷാര്‍ജ യിലേക്ക് യാത്ര ചെയ്യുന്ന ദാരളം കുടുംബങ്ങള്‍ ഉണ്ടാകുമെന്നും അവരോടൊപ്പം അയക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും അയാളെ സമാധാനിപ്പിച്ചു .


ചായ കുടിച്ചു ബില്ല് കൊടുക്കാന്‍ ചെന്നപ്പോള്‍ എന്റെ മുമ്പില്‍ ആ കാരണവരും ഉണ്ട് . കുറെ പേര്‍ വെത്യസ്ത ഭക്ഷണങ്ങള്‍ കഴിച്ചത് കൊണ്ട് കാഷ് കൌണ്ടറിലെ ആള്‍ക്ക് ശരിക്ക് ബില്‍ കൂട്ടാന്‍ കഴിയുന്നില്ല ! ആകെ കണ്ഫിയൂഷന്‍! കാരണവര്‍ അക്ഷമന്‍ ആയി ! അയാള്‍ കാഷിലെ ആളോടു
പറഞ്ഞു


" ഇങ്ങള്‍ ഒരു കാര്യം ചെയ്യ് , എത്രെച്ചാ കൂട്ടി വച്ചോ ഞമ്മള് തിരിച്ചു വരുമ്പോള്‍ തരാം "!!!!


ഞാന്‍ ഒരു ഷോക്കോടെ, "ഓ .... പാവം " ഭാവത്തോടെ , ആ ഗ്രാമീണ നിഷ്കളങ്കതയെ നോക്കി നിന്നപ്പോള്‍ , കാഷ് കൌണ്ടറിലെ ആള്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു


" ഓകെ ഇങ്ങള് പോയി വരിന്‍ "!!!!!


ഞാന്‍ വായ പൊളിച്ചു നില്‍കുമ്പോള്‍ ആ കാരണവര്‍ സലാം പറഞ്ഞു , ജീപ്പില്‍ കയറി സ്ഥലം വിട്ടു !



തിരുവല്ലയിലും കണ്ണൂരും വഴി ചോദിച്ചരിയുന്നതിന്റെ വെത്യാസം നമ്മള്‍ പലപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട് ! രാഷ്ട്രീയ കൊലപാതകങ്ങല്‍കും , ക്രിമിനല്‍ രാഷ്ട്രീയത്തിനും കേരളത്തിന്റെ മുഴുവന്‍ ശാപം എല്കാറുള്ള കണ്ണൂര്‍കാര്‍ നമ്മളെ അതിശയിപ്പിക്കുന്ന സൌഹൃദത്തോടെ പെരുമാറും !! സൌഹൃദവും , പരസ്പര വിശ്വാസവും നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും അവശേഷിക്കുന്നു എന്ന് പലപ്പോഴും വടക്കന്‍ കേരളത്തില്‍ യാത്ര ചെയ്യുമ്പോഴാണ് എനിക്ക് തോന്നിയിട്ടുള്ളത് !


സ്വാമി ശാന്തന്‍ആനന്ദ സരസ്വതിക്ക് മനുഷ്യ നന്മയില്‍ കര കളഞ്ഞ വിശ്വാസം ഉണ്ട് ! അത് കൊണ്ടാണ് അന്ന ലക്ഷ്മി പോലെ ഒരു ഹോട്ടല്‍ തുടങ്ങാന്‍ സ്വാമിക്കും അദ്ധേഹത്തിന്റെ ബാക്തര്കും കഴിഞ്ഞത് !

കോയമ്പത്തൂര്‍ മേട്ടുപാളയം റോഡിലെ അന്ന ലക്ഷ്മി ഹോട്ടല്‍ വളരെ വെത്യസ്ഥം ആയ ഒരു ഹോട്ടല്‍ ആണ് !. അവിടെ കയറി വിശാലമായി ലഞ്ച് കഴിച്ചോളൂ ! ബില്ലിനായി കാത്തിരികേണ്ട ! ബില്‍ വരില്ല ! നിങ്ങള്ക്ക് ഇഷ്ടമുള്ളത് കൊടുത്താല്‍ മതി !! കൊടുത്തില്ലെങ്കിലും ആരും ചോദിക്കില്ല !!!! വിശ്വസിക്കാന്‍ ബുദ്ധിമുട്ടാനല്ലേ ? ഈ ഹോട്ടല്‍ ഒരു ആശ്രമം നടത്തുന്നതാണ് . ഇതിലെ വരുമാനം ബുദ്ധി കുറഞ്ഞ കുട്ടികളുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്നു !!!! .കൊലാലംപൂരിലും , പെര്‍ത്തിലും , ചെന്നയിലും , കോയമ്പത്തൂരിലും അന്ന ലക്ഷ്മി ഹോറെലുകള്‍ ഉണ്ട് ! ഇനി ഊട്ടിയില്‍ പോകുമ്പോള്‍ മേട്ടുപ്പാളയം റോഡില്‍ ഉള്ള ഈ ഹോട്ടലില്‍ ഒന്ന് കയറിക്കോളൂ , നല്ല ഒരു അനുഭവം ആകും !!!

3 അഭിപ്രായങ്ങൾ:

" if you and me agree on everything, one of us is not required "!!!!