
അവസാനത്തെ സ്റ്റേഷനാണ്
ഇനി അങ്ങോട്ട് പാളങ്ങളില്ല
കിതച്ചു നിന്ന തീവണ്ടിയില്‍
ഉറക്കം ഉണരാത്ത്തവര് മാത്രം
പുറത്തേക്ക് നീളും പ്ലാത്ഫോമുകളില്
ഒഴുകി അകലും ജനകൂട്ടങ്ങള്
പതറി നില്കുന്ന പുതിയ കാലുകള്‍
തിരക്കി ഓടും നഗര ജീവിതം
ഉയര്‍ന്ന മേല്കൂരകള്
ചുവന്ന ഗോപുരങ്ങള്‍
ഉരുണ്ട തൂണുകള്‍
വെളുത്ത തച്ചു ശാസ്ത്രത്തിന്റെ
മങ്ങാത്ത പ്രൌടികള്
പുറത്ത് തിക്കി തിരക്കും മഹാ നഗരം
അന്തിച്ചു നില്കുകയാനെന്റെ
കൊച്ചു നഗര പരിചയം
ഒരു നൂറ്റാണ്ടിന്റെ പക്വത
തൂണുകള്‍ക്ക് ആദിമ നിസംഗത
തുണ്ട് കടലാസിലെ വിലാസം നോക്കി
എത്ര പേര് ഇങ്ങനെ ചാരിനിന്നു!
എത്ര പേര് വന്നു എനിക്കുമുമ്പേ
പട്ടിണി പേറി , പ്രണയം പേറി
പ്രതികാരം പേറി , സ്വപ്നം പേറി
തീവണ്ടി കേറും തലമുറകള്‍
കൊത്തി വലികുന്നോരോ പതികനെ
റിക്ഷയോട്ടുന്ന മെല്ലിച്ച കയ്യുകള്‍
പുതിയ പ്തികന്റെ ശരീര ഭാഷ
അവര്‍ക്ക് എന്നെ പരിചിതം
തിരിഞു നോക്കവേ കണ്ടു സമയ ഗോപുരം
വലിയ ക്ലോകിന്റെ കറുത്ത കയ്യുകള്‍
കുറിച്ചു വെക്കുന്നോരോ
ഗമന മുഹൂര്‍ത്തങ്ങള്‍
തലയിലെഴുത്തുകള്
good work.. nice to see malayalam blogs like this
മറുപടിഇല്ലാതാക്കൂ