ഗൾഫിൽ ജീവിക്കുന്നവർ പല പ്രശ്നങ്ങളിലും പോയി പെടാർ ഉണ്ട്. അങ്ങനെ ഉള്ള ധാരാളം പേരെ ഇവിടെ ജീവിക്കുന്നവർക്കൊക്കെ അറിയുമായിരിക്കും ! പല ചെറിയ കാര്യങ്ങൾ പോലും കാട്ടുതീ പോലെ പരക്കും പലരും അത് ഒരു പാട് കാലം ഓർമ വെക്കും യാഥാർത്ഥ്യവുമായി അതിന് ബന്ധമൊന്നും ഉണ്ടാവണം എന്നും ഇല്ല! :D
മഴ വളരെ അപൂർവ്വമായേ ഗൾഫിൽ പെയ്യാറുള്ളൂ . ഒരിക്കൽ അജ്മാനിൽ ഭീകര കാറ്റും മഴയും. രാത്രിയാണ്. ഞാൻ ഉറങ്ങുകയായിരുന്നു. വെള്ളം വീഴുന്ന ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കി. ഒന്നും കണ്ടില്ല. വീണ്ടും കിടന്ന് ഉറങ്ങി. രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ റൂം നിറയെ വെള്ളം . പെട്ടെന്ന് ആണ് ഓർത്തത് എന്റ്റെ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും ഉള്ള ചെറിയ ഷോൾഡർ ബാഗ് ജനലിനടിയിൽ ആണ് വച്ചിരുന്നത്. ചാടി എഴുനേറ്റ് അത് എടുത്തു. ബാഗ് വെള്ളത്തിൽ കുതിർന്നിരിക്കുന്നു. ജനൽ പാളികൾക്ക് ഇടയിലൂടെയാണ് വെള്ളം ഉള്ളിലേക്ക് വന്നത്! ഭാഗ്യത്തിന് സർട്ടിഫിക്കറ്റുകൾ ഫയലിന് ഉള്ളിൽ ആണ് .നനഞ്ഞിട്ടില്ല ! പക്ഷെ പാസ്പോർട്ടിന്റെ ചില ഭാഗങ്ങൾ നനഞ്ഞിരിക്കുന്നു! ഫോട്ടോയിൽ അടിച്ചിട്ടുള്ള സീൽ നനഞ്ഞ് മഷി പരന്നിരിക്കുന്നു! എന്റെ പകുതി ജീവൻ പോയി ! എനിക്കാണെങ്കിൽ അടുത്ത ആഴ്ച നാട്ടിലേക്ക് പോകുകയും വേണം !
എന്റെ പരിഭ്രമം കണ്ട് ജോലിക്ക് പോകാൻ ഇറങ്ങിയ അടുത്ത മുറിക്കാരൻ കാര്യം അന്വേഷിച്ചു !
" ഇനി പണിയായി .നിങ്ങൾക്ക് നാട്ടിൽ പോകാൻ പറ്റും എന്ന് തോന്നുന്നില്ല" എന്നും പറഞ്ഞ് മൂപ്പര് പോയി ! :D
ഞാൻ റെഡിയായി ഉടൻ ഇറങ്ങി. എംബസിയിൽ പോയി പുതിയ പാസ്പോർട്ടിന് കൊടുത്തിട്ട് തന്നെ കാര്യം :D .അടുത്ത ഹോട്ടലിൽ കയറി ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ. ആ ഹോട്ടൽ ഉടമ നാസർക്ക എന്നെ കണ്ടതും ചാടി എഴുന്നേറ്റ് ചോദിച്ചു !
"നാട്ടിൽ പോക്ക് കുളം ആയി ല്ലേ? ഇനി ഇപ്പോ പുതിയ പാസ്പോർട്ട് കിട്ടി വിസ അടിച്ച് പോവൽ പെട്ടെന്ന് നടക്കില്ല" !
ഓഫീസിലേക്ക് പോയ അയൽവാസി അവിടെ വാർത്ത കത്തിച്ചിരിക്കുന്നു.ഹോട്ടലിൽ ഇരിക്കുന്ന ഓരോരുത്തരും ഓരോ കമൻറുകളും പാമ്പുകടി കഥകൾ പോലെ ഓരോ കഥകളും പറഞ്ഞു കൊണ്ടിരുന്നു. :D ഞാൻ തലയാട്ടി എല്ലാം കേട്ട് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.
എംബസിയിൽ ചെന്ന് കാര്യം പറഞ്ഞു. ഒരു ഓഫീസർ പാസ്സ്പോർട്ട് വാങ്ങി സൂക്ഷ്മപരിശോധന നടത്തി വേറൊരാൾക്ക് കൊടുത്തു അയാൾ വേറൊരാൾക്ക് ഞാൻ ഇത് എങ്ങനെ പറ്റി എന്ന് വിശദീകരിച്ച് മടുത്തു! :D പക്ഷെ അവസാനത്തെ മല്ലു ഓഫീസർ കൂടുതൽ പ്രാക്ടിക്കൽ ആയ ഒരാൾ ! മൂപ്പര് പറഞ്ഞു " പുതിയ പാസ്പോർട്ട് സമയം എടുക്കും .പക്ഷെ ഇത് അത്ര പ്രശ്നം ഉണ്ടെന്ന് തോന്നുന്നില്ല .നിങ്ങൾക്ക് ട്രാവൽ ചെയ്യാം . ശ്രമിച്ച് നോക്കൂ. എന്തെങ്കിലും പ്രശനം ഉണ്ടെങ്കിൽ അവിടെ നിന്ന് ഈ നമ്പറിൽ വിളിക്കൂ ഞാൻ സംസാരിച്ചോളാം " :D !
ഭാഗ്യത്തിന് ദുബായ് എയർപോർട്ടിലെഎ മിഗ്രേഷനിലെ ഓഫീസർക്കും എന്റെ വിശദീകരണം ബോധിച്ചു. പക്ഷെ തിരിച്ച് വരുമ്പോൾ പുതിയ പാസ്പോർട്ട് വേണം എന്ന് പറഞ്ഞു. കോഴിക്കോട് എയർപോർട്ടിലെ എമിഗ്രേഷൻ ഓഫീസറും അത് തന്നെ പറഞ്ഞു. തിരിച്ച് പോകുമ്പോൾ പുതിയ പാസ്പോർട്ട് വേണം.
മലപ്പുറം പാസ്പോർട്ട് ഓഫീസറുടെ മുമ്പിലെ ക്യൂവിൽ മുമ്പിൽ നിന്ന ആളുടെ ഭാര്യ പാസ്പോർട്ട് ഷർട്ടിന്റ കൂടെ വാഷിംഗ് മെഷീനിൽ ഇട്ട് തിരുമ്പിയതായിരുന്നു. :D അയാൾക്ക് Rs.2500 ഫൈൻ അടിച്ചു! പക്ഷെ എന്റെ കദന കഥ പാസ്പോർട്ട് ഓഫീസർ അവിശ്വസനീയ മുഖഭാവത്തോടെയാണ് കേട്ടതെങ്കിലും ഫൈൻ ചെയ്തില്ല :D വേഗം പാസ്പോർട്ട് കിട്ടി!
ഈ കഥ കഴിഞ്ഞ് ഒരു അഞ്ച് കൊല്ലമെങ്കിലും കഴിഞ്ഞ് ഞാൻ അജ്മാനിലെ ആ പഴയ ഹോട്ടലിൽ ചായ കുടിക്കാൻ കയറി. ഒരു പരിചയം പുതുക്കുകയും ചെയ്യാലോ ! എന്നെ കണ്ടതും നാസർക്ക പറഞ്ഞു " ഇങ്ങളെവിടെയാണ് ഭായീ ? ഇങ്ങടെ കാര്യം ഇന്നലെ കൂടി പറഞ്ഞേ ഉള്ളൂ അപ്പറത്തെ ചെക്കന്റെ പാസ്പോർട്ട് കാണാണ്ടായപ്പോൾ " :D
അജ്മാനിൽ ഇപ്പോ ആരുടെ പാസ്പോർട്ട് പോയാലും കേടായാലും ഈ കഥ ഓർമിക്കപ്പെടുന്നു! ആ കഥ ക്ക് പല വകഭേദങ്ങൾ ഉണ്ടാകുന്നതും ! ആ പാസ്സ്പോർട്ട് നനച്ചവനെ പോലീസ് പിടിക്കുന്നതും , അയാൾ ആത്മഹത്യ ചെയ്തതും തുടങ്ങി ക്ലൈമാക്സുകൾ ഉണ്ടാകുന്നതും .ചോറ് കഴിക്കാൻ മടിക്കുന്ന കുട്ടികൾക്ക് അജ്മാനിൽ അമ്മമാർ ആ കഥ പറഞ്ഞ് കൊടുക്കുന്നതും ഞാൻ സ്വപ്നം കാണാറുണ്ട് :D :D :D
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
" if you and me agree on everything, one of us is not required "!!!!