ഒരികൽ തൃത്താലയിൽ നിന്നും പട്ടാമ്പി ക്കുള്ള ബസ്സിൽ കയറിയപ്പോൾ ഉണ്ട് രാജേന്ദ്രൻ ആ ബസ്സിൽ . ഞാൻ അവന്റെ ക്ലാസ്സ് മേറ്റ് ആണ് ! :) . വളരെ സന്തോഷം തോന്നി . കുറെ ...കാലം കഴിഞ്ഞു കാണുക ആണ് .വളരെ തിരിക്കുണ്ട് ബസ്സിൽ . അവൻ ചോദിച്ചു .
"ഡാ ...നീയൊക്കെ ഇത് എവിടെ ആണ് ? ഗൾഫ് ഇൽ പോയി എന്ന് കേട്ടു പിന്നെ ഒരു വിവര വും ഇല്ലല്ലോ എപ്പോ വന്നു " ?
ഉച്ചത്തിൽ ആണ് ചോദ്യം . ബസ്സിൽ ഉള്ള എല്ലാവര്ക്കും കേള്ക്കാം " .
ഞാൻ പറഞ്ഞു . "വന്നിട്ട് ഒരു ആഴ്ച ആയി ! "
"അവിടെ എങ്ങനെ ഉണ്ട് ? ഇപ്പൊ ഗള്ഫിലും കാര്യം ഒന്നും ഇല്ല ല്ലേ ? എന്റെ ഒരു നാട്ടുകാരൻ പോയിട്ടു കുറെ കാലം ആയി .ഒരു കാര്യവും ഇല്ലാത്രെ അവിടെ ആടിനെ നോക്കലാണ് ത്രെ "
പൈസ വാങ്ങാൻ വന്ന കണ്ടക്ടർ എന്നെ നോക്കി ഒന്ന് ചിരിച്ചു !!
ഞാൻ പറഞ്ഞു "ആ അങ്ങനെ യും കുറെ പേരുണ്ട് " !
"അല്ല ഡാ നീ നമ്മടെ കൂടെ പഠിച്ചോരെ ഒക്കെ കാണാറുണ്ടോ ? നാൻസിയെ ഇന്നാളു ഞാൻ ത്രിശൂർ ന്നു കണ്ടു .രണ്ടു കുട്ട്യേളും ഉണ്ട് !! പഠിക്കുംപോലത്തെ ഗ്ലാമർ ഒന്നും ഇല്ല . "
ഇത്തവണ മുന്നിലെ സീറ്റിൽ ഇരുന്നിരുന്ന ചേച്ചി ബുദ്ധിമുട്ടി തല തിരിച്ചു ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു .
സുബ്ജെക്ട് മറ്റാൻ വേണ്ടി ഞാൻ പറഞ്ഞു . "നീ ക്രാഷരിൽ തന്നെ ആണോ ജോലി ചെയ്യുന്നത് !! "?
"ഏയ് !അത് വിട്ടു ! .പി എസ് സി കിട്ടി . പഞ്ചായത്തിൽ ആണ് .ഇപ്പൊ രണ്ടു കൊല്ലം ആയി . ആദ്യം നമ്മ്ടെ വിനോദിന്റെ നാട്ടിൽ .അവന്റെ വീടിനടുത്ത് .അവൻ മാഷ് അല്ലെ ? അവൻ ആ ശ്രുതിയെ കെട്ടിയില്ല . വീട്ടുകാര് സമ്മതിച്ചില്ല . അച്ഛന് ആയിരുന്നു പ്രശ്നം . എന്തായിരുന്നു അല്ലെ ? നീ ആ ഇഗ്ലീഷിലെ രണ്ടു പെണ്ണുങ്ങളുടെ പിന്നാലെ നടന്നിരുന്നല്ലോ ? എന്താ അവരുടെ പേര് .പേര് മറന്നു !! "
ഞാൻ ശബ്ദം താഴ്ത്തി വിഷയം മാറ്റാൻ ഒരു വൃദാ ശ്രമം നടത്തി .
പക്ഷെ സംസാരം ഇങ്ങനെ പോയികൊണ്ടിരുന്നു . ഇതിനു ഇടയിൽ ഞങ്ങൾക്ക് സീറ്റ് കിട്ടി .ഒരേ സീറ്റിൽ :) !
പട്ടാമ്പി എത്തുന്നതു വരെ ഞാൻ പേടിച്ചു ഇരുന്നു! ! ഇടയ്ക്കു ഇടയ്ക്കു റോഡിന്റെ ശോചനീയ അവസ്ഥയും . പാലം പുതുക്കി പണിയേണ്ട ആവശ്യവും ഒക്കെ പറഞ്ഞു നോക്കി. പക്ഷെ രാജേന്ദ്രൻ വളരെ വേഗം തിരിച്ചു subject il തന്നെ വന്നു നില്ക്കും ! :)
പട്ടാമ്പി ഇറങ്ങി യപ്പോൾ ആണ് ആശ്വാസം ആയതു . പ്രീതിയുടെ നോട്ട് ബുക്കിൽ ഐ ലവ് യു എന്ന് എഴുതിയതും പിന്നെ അവൾ മിണ്ടാതെ ആയതും ഭാഗ്യത്തിന് അവൻ അറിഞ്ഞിട്ടില്ല :) . പഴയ ബസ് സ്റ്റാൻഡിൽ നിന്ന് അവന്റെ KSRTC വരുന്ന വരെ സംസാരിച്ചു .ഒരു ദിവസം വീട്ടിലേക്കു വരാൻ ക്ഷണിച്ച് പിരിഞ്ഞു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
" if you and me agree on everything, one of us is not required "!!!!